Australia

റീജിയണല്‍ ഏരിയകളിലേക്കുള്ള കുടിയേറ്റം വര്‍ധിപ്പിക്കുന്നതിനായി സബ് ക്ലാസ് 457, സബ്ക്ലാസ് 482 വിസക്കാരുടെ ആശ്രിതരായ കുട്ടികള്‍ക്ക് സൗജന്യ സ്‌കൂള്‍ വിദ്യാഭ്യാസമേകാനുള്ള നീക്കം ത്വരിതപ്പെടുത്തി സൗത്ത് ഓസ്‌ട്രേലിയ
സബ് ക്ലാസ് 457, സബ്ക്ലാസ് 482 വിസക്കാരുടെ ആശ്രിതരായ കുട്ടികള്‍ക്ക് സൗത്ത് ഓസ്ട്രേലിയ സൗജന്യ സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കാനുള്ള നീക്കം ത്വരിതപ്പെടുത്തി.കുടിയേറ്റക്കാര്‍ റീജിയണല്‍ ഏരിയകളില്‍ സെറ്റില്‍ ചെയ്യുന്നതിനും ജോലി ചെയ്യുന്നതിനുമായി രാജ്യത്തെ നിരവധി സ്റ്റേറ്റുകള്‍ ഇന്‍സെന്റീവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇപ്പോള്‍ പുതിയ നീക്കത്തിലൂടെ സൗത്ത് ഓസ്ട്രേലിയയും ആ പാത പിന്തുടരുകയാണ്.   ഇതനുസരിച്ച് റീജിയണല്‍ ഏരിയകളിലെ പബ്ലിക്ക് സ്‌കൂളുകളിലായിരിക്കും സൗത്ത് ഓസ്ട്രേലിയ ഈ ഗണത്തില്‍ പെടുന്ന കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം അനുവദിക്കുന്നത്.റീജിയണല്‍ ഏരിയകളിലെ കുടിയേറ്റക്കാരായവരുടെ മക്കളായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഈ ഇളവ് ലഭിക്കുന്നതായിരിക്കും. ഇതിന് മുമ്പ് പ്രസ്തുത വിസ ഹോള്‍ഡര്‍മാരുടെ മക്കള്‍ക്ക് സ്റ്റുഡന്റ് കോണ്‍ട്രിബ്യൂഷന്‍

More »

സൗത്ത് ഓസ്ട്രേലിയ സ്‌കില്‍ഡ് മൈഗ്രന്റുകളെ സ്വാഗതം ചെയ്യുന്നു; തൊഴിലാളി ക്ഷാമം നികത്താന്‍ കൂടുതല്‍ കുടിയേറ്റക്കാരെ വേണം; ഡിഎഎംഎ സൗത്ത് ഓസ്ട്രേലിയ അടക്കമുള്ള വിവിധ സ്റ്റേറ്റുകളിലേക്ക് വ്യാപിപ്പിച്ചേക്കും
 സൗത്ത് ഓസ്ട്രേലിയക്ക് കൂടുതല്‍ സ്‌കില്‍ഡ് മൈഗ്രന്റുകളെ സ്വാഗതം ചെയ്യുന്നതിനുള്ള നീക്കം ശക്തമായി. ഇവിടേക്ക് കൂടുതല്‍ സ്‌കില്‍ഡ് മൈഗ്രന്റുകളെ ആവശ്യമുണ്ടെന്ന വെളിപ്പെടുത്തലുമായി സൗത്ത് ഓസ്ട്രേലിയന്‍ പ്രീമിയറായ സ്റ്റീവന്‍ മാര്‍ഷല്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. സ്റ്റേറ്റിലെ റീജിയണല്‍ ഏരിയകളുടെ ഇത് സംബന്ധിച്ച ആവശ്യങ്ങള്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി

More »

ഓസ്ട്രേലിയയിലെ റീജിയണല്‍ വിസ പ്രോഗ്രാം നീട്ടാന്‍ തീരുമാനിച്ചതിന്റെ ഫലം കണ്ട് തുടങ്ങി; ഈ വിസക്കായി അപേക്ഷര്‍ പെരുകുന്നു; നാല് വര്‍ഷം വരെ വിദേശതൊഴിലാളികളെ നിയമിക്കാം ; തൊഴിലാളിക്ഷാമത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷ ശക്തം
 കാര്‍ഷിക മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ റീജിയണല്‍ വിസ പ്രോഗ്രാം ദീര്‍ഘിപ്പിക്കാന്‍ മാര്‍ച്ചില്‍ ഗവണ്‍മെന്റ് തീരുമാനിച്ചത് ഫലം കാണുന്നു. തല്‍ഫലമായി ഇത്തരം വിസകള്‍ക്കുള്ള അപേക്ഷകര്‍ വര്‍ധിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.  തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ യഥാര്‍ത്ഥത്തില്‍ അഗ്രികള്‍ച്ചറല്‍ വിസയാണ് ആവശ്യമെന്ന് അറിയിച്ച് പുതിയ

More »

ഓസ്‌ട്രേലിയയിലെ തമിഴ് കുടുംബത്തെ ശ്രീലങ്കയിലേക്ക് നാട് കടത്തുന്നത് താല്‍ക്കാലികമായി തടഞ്ഞ് കോടതി; നടേശലിംഗത്തിനും കുടുംബത്തിനും 12 ദിവസം കൂടി ഓസ്‌ട്രേലിയയില്‍ തുടരാം; ഇമിഗ്രേഷന്‍ മിനിസ്റ്ററോട് കൂടുതല്‍ തെളിവ് ഹാജരാക്കാന്‍ ഉത്തരവ്
ഓസ്‌ട്രേലിയയില്‍ ബിലോയ്‌ലയില്‍ നിന്നും ശ്രീലങ്കയിലേക്ക് നാട് കടത്തല്‍ ഭീഷണി നേരിടുന്ന തമിഴ് കുടുബത്തിന് 12 ദിവസം കൂടി ഓസ്‌ട്രേലിയയില്‍ തുടരാം. ഇത് സംബന്ധിച്ച നിയമയുദ്ധം തുടരുന്നതിനിടെയാണ് ഇവര്‍ക്ക് ഈ ഇളവ് ലഭിച്ചിരിക്കുന്നത്. ഈ കുടുംബത്തിലെ ഇളയ കുട്ടിക്ക് സംരക്ഷണത്തിന് അവകാശമില്ലെന്ന വാദത്തിന് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ ഡേവിഡ്

More »

എന്‍എസ്ഡബ്ല്യൂവിലുടനീളം കടുത്ത ബുഷ്ഫയര്‍ പടര്‍ന്ന് പിടിക്കുന്നു; കടുത്ത കാറ്റുകള്‍ മൂലം അഗ്നിബാധ നിയന്ത്രണാതീതമായി തുടരുന്നു; രണ്ട് വീടുകളും ബിസിനസ് സ്ഥാപനങ്ങളും കത്തി നശിച്ചു; ഫയര്‍ ഫൈറ്റര്‍മാര്‍ക്ക് പൊള്ളലേറ്റു; തീ അണക്കുന്നതിനുള്ള ശ്രമം തിരുതകൃതി
 എന്‍എസ്ഡബ്ല്യൂവിലുടനീളം കടുത്ത ബുഷ്ഫയര്‍ പടര്‍ന്ന് പിടിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. നിലവില്‍ നിയന്ത്രണാതീതമായ തോതിലാണ് തീ കത്തിപ്പടര്‍ന്ന് കൊണ്ടിരിക്കുന്നത്.നോര്‍ത്തേണ്‍ എന്‍എസ്ഡബ്ല്യൂവിലെ ടെന്റര്‍ഫീല്‍ഡില്‍ അഗ്നിബാധയില്‍ ചുരുങ്ങിയത് രണ്ട് വീടുകളും ബിസിനസ് സ്ഥാപനങ്ങളും കത്തി നശിച്ചുവെന്നും ഒരു ഫയര്‍ ഫൈറ്റര്‍ക്ക് ഗുരുതരമായ പരുക്കേറ്റെന്നും

More »

ഓസ്‌ട്രേലിയന്‍ പാര്‍ട്ണര്‍ വിസ ചെലവേറിയത്; പ്രൊസസിംഗ് സമയമേറെ വേണം; ബന്ധത്തിന്റെ കാലദൈര്‍ഘ്യം നിര്‍ണായകം; കോമണ്‍ ലോ റിലേഷന്‍ഷിപ്പിന് ഒരു വര്‍ഷമെങ്കിലും പഴക്കം നിര്‍ബന്ധം; മുന്‍ പാര്‍ട്ണറുമായി വേര്‍പിരിഞ്ഞില്ലെങ്കിലും അപേക്ഷിക്കാം
നിങ്ങളുടെ പങ്കാളിയെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടു വരുന്നതിനുളള ഏറ്റവും നല്ല മാര്‍ഗമാണ് പാര്‍ട്ണര്‍ വിസ. എന്നാല്‍ ഓസ്‌ട്രേലിയയിലേക്കുള്ള പാര്‍ട്ണര്‍ വിസക്ക് അപേക്ഷിക്കുമ്പോള്‍ ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ വിസയുമായി ബന്ധപ്പെട്ട അഞ്ച് നിര്‍ണായകമായ കാര്യങ്ങളാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ഈ വിസക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്പെടുന്നവയാണിവ. 1-ചെലവേറിയ

More »

ഓസ്‌ട്രേലിയിലെ ചില സ്‌പെഷ്യല്‍ പെര്‍മനന്റ് റെസിഡന്‍സ് അപേക്ഷകര്‍ക്ക് കൂടുതല്‍ പോയിന്റുകള്‍ അനുവദിക്കാന്‍ നിര്‍ദേശം; സ്‌കില്‍ഡ് പങ്കാളിയുള്ളവര്‍ക്ക് പത്ത് പോയിന്റ്; സ്‌റ്റേറ്റ് ടെറിട്ടെറി സ്‌പോണ്‍സര്‍ഷിപ്പിലെത്തുന്നവര്‍ക്ക് 15 പോയിന്റ്
ഓസ്‌ട്രേലിയിലെ പിആറിന് അപേക്ഷിക്കന്ന ചില സ്‌പെഷ്യല്‍ അപേക്ഷകര്‍ക്ക് കൂടുതല്‍ പോയിന്റുകള്‍ നല്‍കാന്‍ തയ്യാറായി ഓസ്‌ട്രേലിയ മുന്നോട്ട് വന്നു. പ്രൊഡക്ടിവിറ്റി കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പിആര്‍  അപേക്ഷകര്‍ക്കുള്ള പോയിന്റ് സംവിധാനത്തില്‍ പൊളിച്ചെഴുത്ത് നടപ്പിലാക്കുന്നത്. ഇത് പ്രകാരം സബ്ക്ലാസ് 491 , ജിഎസ്എം വിസകള്‍ക്കുള്ള പോയിന്റ്

More »

ഓസ്ട്രേലിയയിലെ റീജിയണല്‍ വിസ ഹോള്‍ഡര്‍മാര്‍ നിര്‍ദിഷ്ട ഏരിയയില്‍ നിന്ന് മാറിത്താമസിച്ചാല്‍ വിസ റദ്ദാകും; ചിലരെ നാട് കടത്തും; പുതിയ പദ്ധതിയെക്കുറിച്ചറിഞ്ഞില്ലെങ്കില്‍ റീജിയണല്‍ വിസ ഹോള്‍ഡര്‍മാര്‍ പെടുമെന്നുറപ്പ്
  റീജിയണല്‍ വിസകളില്‍ ഓസ്‌ട്രേലിയയിലെത്തുന്നവര്‍ പെരുകി വരുന്ന സമയമാണിത്. എന്നാല്‍ ഇത്തരക്കാര്‍ ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പുലിവാല്‍ പിടിക്കുമെന്നുറപ്പാണ്. അതായത് ഓസ്ട്രേലിയയിലെ റീജിയണല്‍ വിസ ഹോള്‍ഡര്‍മാര്‍ അവര്‍ക്ക് നിഷ്‌കര്‍ഷിച്ചിരിക്കുന്ന നിര്‍ദിഷ്ട ഏരിയയില്‍ നിന്ന് മാറിത്താമസിച്ചാല്‍ വിസ റദ്ദാകുകയോ അല്ലെങ്കില്‍ ചിലരെ നാട് കടത്തുകയോ

More »

ഓസ്ട്രേലിയയില്‍ പൊതുഗതാഗത സൗകര്യവും പൊതു സര്‍വീസുകളുമില്ലാത്ത പ്രാന്തപ്രദേശങ്ങളേറെ; നിരവധി സബര്‍ബുകളില്‍ അടിസ്ഥാന സൗകര്യങ്ങളില്ല ; ദശലക്ഷക്കണക്കിനാളുകള്‍ നരകത്തില്‍; വികസിത രാജ്യത്തിന് പേരുദോഷം
വികസിത രാജ്യമെന്ന ഓസ്ട്രേലിയയുടെ ബഹുമതിക്ക് പേരുദോഷമുണ്ടാക്കുന്ന വിധത്തില്‍ രാജ്യത്തിലെ വിവിധ  സബര്‍ബുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു.നിരവധി സബര്‍ബുകളില്‍ പൊതുഗതാഗത സൗകര്യവും പൊതു സര്‍വീസുകളുമില്ലെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. നിരവധി സബര്‍ബുകളില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്നും സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.

More »

നെഗറ്റീവ് ഗിയറിങ്ങില്‍ പരിശോധനയ്ക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ട്രഷറര്‍

നെഗറ്റീവ് ഗിയറിങ്ങില്‍ പരിശോധനയ്ക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ഓസ്‌ട്രേലിയന്‍ ട്രഷറര്‍ ജിം ചാമേഴ്‌സ്. നെഗറ്റീവ് ഗിയറിങ്ങുമായി ബന്ധപ്പെട്ട് വിവിധ വശങ്ങള്‍ പരിശോധിക്കാന്‍ ട്രഷറി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ നടപടിയില്‍ അസാധാരണമായി ഒന്നുമില്ലെന്ന്

താഴ്ന്ന വരുമാനത്തിലുള്ളവര്‍ തങ്ങളുടെ വരുമാനത്തിന്റെ അഞ്ചിലൊന്നും നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ ചിലവഴിക്കുന്നു

താഴ്ന്ന വരുമാനത്തിലുള്ളവര്‍ തങ്ങളുടെ വരുമാനത്തിന്റെ അഞ്ചിലൊന്നും നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ ചിലവഴിക്കുന്നതായി റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയന്‍ കോമ്പറ്റീഷന്‍ ആന്‍ഡ് കമ്മീഷന്‍ റിപ്പോര്‍ട്ടാണ് സൂപ്പര്‍ മാര്‍ക്കറ്റുകളെ കുറിച്ചുള്ള ഇടക്കാല റിപ്പോര്‍ട്ടില്‍ ഇക്കാര്യം

ഓസ്‌ട്രേലിയയിലേക്ക് ഇന്ത്യക്കാര്‍ക്ക് വര്‍ക്ക് വിസ ഒക്ടോബര്‍ 1 മുതല്‍ ; എല്ലാ വര്‍ഷവും അനുവദിക്കുന്നത് ആയിരം വിസകള്‍

ഇന്ത്യക്കാര്‍ക്ക് ഓസ്‌ട്രേലിയയിലേക്ക് എത്താന്‍ പുതിയ വര്‍ക്ക് വിസ ഒരുങ്ങുന്നു. വര്‍ക്ക് ആന്‍ഡ് ഹോളിഡേ വിസ എന്ന വിഭാഗത്തില്‍ വര്‍ഷം തോറും ആയിരം പേര്‍ക്ക് ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിനാണ് അവസരം. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സാമ്പത്തിക ,വ്യാപാര കരാറിലെ വ്യവസ്ഥകള്‍

ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് ന്യൂ സൗത്ത് വെയില്‍സിലെ നഴ്‌സുമാര്‍ പണി മുടക്കി

ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് ന്യൂ സൗത്ത് വെയില്‍സിലെ ആയിരക്കണക്കിന് നഴ്‌സുമാര്‍ പണിമുടക്കി. 24 മണിക്കൂറാണ് പണിമുടക്ക്. ജീവന്‍ രക്ഷാ ചികിത്സയെ സമരം ബാധിക്കില്ലെന്ന് സംസ്ഥാന നഴ്‌സസ് ആന്‍ഡ് മിഡൈ്വഫ് യൂണിയന്‍ വ്യക്തമാക്കി. എന്നാല്‍ സമരം ശസ്ത്രക്രിയകളെയും മറ്റ്

ലെബനനില്‍ പ്രതിസന്ധി രൂക്ഷം ; ഓസ്‌ട്രേലിയന്‍ പൗരന്മാരുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് അവിടം വിടണമെന്ന് നിര്‍ദ്ദേശം

ലെബനനില്‍ ഇസ്രയേല്‍ വ്യാമാക്രമണം ശക്തമാക്കിയതിന് പിന്നാലെ ജാഗ്രതയിലാണ് ലോക രാജ്യങ്ങള്‍ , ലെബനനിലുള്ള ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ എത്രയും പെട്ടെന്ന് അവിടം വിടണമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് ആവശ്യപ്പെട്ടു. ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍

നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ മുന്നേറ്റമുണ്ടാക്കി ; ആര്‍ബിഎ പലിശ നിരക്ക് കുറയ്ക്കാതിരിക്കേ പുതിയ അവകാശ വാദവുമായി ട്രഷറര്‍ ജിം ചാമേഴ്‌സ്

ഓസ്‌ട്രേലിയയില്‍ നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ മുന്നേറ്റമുണ്ടാക്കിയതായി ട്രഷറര്‍ ജിം ചാമേഴ്‌സ് അവകാശപ്പെട്ടു. റിസര്‍വ് ബാങ്ക് ഇക്കാര്യം കണക്കിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പലിശ നിരക്ക് സംബന്ധിച്ച പ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു