Australia

പാപ്പുവ ന്യൂ ഗിനിയയിലെ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പാര്‍ട്ട് മോര്‍സ്‌ബൈ ജയില്‍ കോംപ്ലക്‌സിലേക്ക് നിരവധി അഭയാര്‍ത്ഥികളെ മാറ്റി; ഇവരുടെ മൊബൈല്‍ ഫോണ്‍, മരുന്നുകള്‍, തുടങ്ങിയവ കൈമാറാ നിര്‍ദേശം
പാപ്പുവ ന്യൂ ഗിനിയയിലെ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡസന്‍ കണക്കിന് അസൈലം സീക്കര്‍മാരെ പോര്‍ട്ട് മോര്‍സ്‌ബൈ ജയില്‍ കോംപ്ലക്‌സിലേക്ക് മാറ്റിയെന്ന് റിപ്പോര്‍ട്ട്.ഇവരെയെല്ലാം നോണ്‍ റെഫ്യൂജീ ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. ഇവരെയെല്ലാം കഴിഞ്ഞ ദിവസം ബോമാന ഇമിഗ്രേഷന്‍ സെന്ററിലേക്ക് കൊണ്ട് പോയിരുന്നു. ബോമാന ജയിലിലേക്കുള്ള കൊണ്ട് പോകുന്നതിനുള്ള ഒരു ഡിറ്റെന്‍ഷന്‍ ഫെസിലിറ്റിയാണിത്. ഇവരെ ഇവിടെക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട ഒരു കത്ത് പിഎന്‍ജി ഇമിഗ്രേഷന്‍ ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അഥോറിറ്റി (ഐസിഎ) ഇവര്‍ക്ക് അറിയിപ്പായി നല്‍കിയിരുന്നു.    ഇതിന്റെ ഭാഗമായി ഇവരുടെ മൊബൈല്‍ ഫോണ്‍, മരുന്നുകള്‍, തുടങ്ങിയവ അധികൃതര്‍ക്ക് കൈമാറാനും ജയിലിലെ അവരുടെ അത്യാവശ്യ സാധനങ്ങള്‍ പായ്ക്ക് ചെയ്യാനും നിര്‍ദേശിച്ചിരുന്നു. ബോമാന ഇമിഗ്രേഷന്‍ സെന്റര്‍

More »

ഓസ്ട്രേലിയയിലെ സിഗ്‌നിഫിക്കന്റ് ഇന്‍വെസ്റ്റര്‍ വിസ വീണ്ടും വാര്‍ത്തകളില്‍; അഞ്ച് മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നവര്‍ക്ക് നല്‍കുന്ന വിസ അനീതിയെന്ന് ആരോപണം; രാജ്യത്തിന് മെച്ചമെന്ന് അനുകൂലിക്കുന്നവരും
ഓസ്ട്രേലിയയിലെ സിഗ്‌നിഫിക്കന്റ് ഇന്‍വെസ്റ്റര്‍ വിസയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വീണ്ടും ഉയരുന്നു. അഞ്ച് മില്യണ്‍ ഡോളര്‍ ഓസ്‌ട്രേലിയയില്‍ നിക്ഷേപിക്കാന്‍ തയ്യാറാകുന്ന അതിസമ്പന്നരായ വിദേശികള്‍ക്ക് ഓസ്‌ട്രേലിയന്‍ പെര്‍മനന്റ് റെസിഡന്‍സി പെട്ടെന്ന് ലഭ്യമാക്കുന്ന വിസയാണിത്. എസ്‌ഐവി എന്ന പേരിലുള്ള ഈ വിസ എത്രമാത്രം നീതിപൂര്‍വകമാണെന്ന ചോദ്യം ശക്തമാകുന്നു.

More »

ഓസ്‌ട്രേലിയയിലെ ഏറ്റവും ജനകീയമായ സ്‌കില്‍സ് അസെസ്‌മെന്റ് ബോഡിക്ക് സെപ്റ്റംബര്‍ ഒന്ന് മുതല്‍ പുതിയ ഫീസ് നിരക്ക്; പിആറിന് അപേക്ഷിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടുന്ന പുതിയ നിയമമാറ്റങ്ങള്‍ അറിയിച്ച് എന്‍ജിനീയേര്‍സ് ഓസ്‌ട്രേലിയ
ഓസ്‌ട്രേലിയയിലെ ഏറ്റവും പോപ്പുലറായ സ്‌കില്‍സ് അസെസ്‌മെന്റ് ബോഡിയായ എന്‍ജിനീയേര്‍സ് ഓസ്‌ട്രേലിയക്ക് സെപ്റ്റംബര്‍ ഒന്ന് മുതല്‍ പുതിയ ഫീസ്‌നിരക്ക് നിലവില്‍ വന്നു. പിആറിന് അപേക്ഷിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് എന്‍ജിനീയേര്‍സ് ഓസ്‌ട്രേലിയ അറിയിക്കുന്നത്.പ്രധാന മാറ്റങ്ങള്‍ താഴെപ്പറയുന്നവയാണ്.   1- ഈ മാസം ഒന്ന് മുതല്‍ എന്‍ജിനീയേര്‍സ്

More »

ഓസ്ട്രേലിയയില്‍ ഏറെ ആവശ്യമുള്ള തൊഴിലുകളുടെ കട്ട് ഓഫ് പോയിന്റുകള്‍ കൂട്ടി; 85 പോയിന്റുകള്‍ സ്‌കോര്‍ ചെയ്തവര്‍ക്ക് കൂടുതല്‍ ഇന്‍വിറ്റേഷനുകള്‍ ; എന്‍ജിനീയറിംഗ്, അക്കൗണ്ടിംഗ് , ഐടി, തുടങ്ങിയവയ്ക്ക് പിടിവലി
 ഓസ്ട്രേലിയയില്‍ വര്‍ധിച്ച് ഡിമാന്റുള്ള ഒക്യുപേഷനുകളുടെ കട്ട് ഓഫ് പോയിന്റുകള്‍ വര്‍ധിപ്പിച്ചുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഏറ്റവും പുതിയ സ്‌കില്‍സെലക്ട് ഫലങ്ങള്‍ പ്രകാരം 85 പോയിന്റുകള്‍ സ്‌കോര്‍ ചെയ്തവര്‍ക്ക് കൂടുതല്‍ ഇന്‍വിറ്റേഷനുകള്‍ നല്‍കിയതായി കാണാം. എന്‍ജിനീയറിംഗ്, അക്കൗണ്ടിംഗ് , ഐടി, തുടങ്ങിയവയാണ് ഓസ്ട്രേലിയയില്‍ വര്‍ധിച്ച ഡിമാന്റുള്ള

More »

വിക്ടോറിയയിലെ ബിസിനസ് ഇന്നൊവേഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റര്‍ പ്രോഗ്രാം പൊളിച്ച് പണിഞ്ഞു; ജിഎസ്എം പോയിന്റ് ഗ്രിഡിന് മേല്‍ 80 സ്‌കോറുകള്‍; പ്രൊവിഷണല്‍ വിസ കാലത്തിനിടെ അഞ്ച് ലക്ഷം ഡോളര്‍ നിക്ഷേപിക്കണം; അപേക്ഷകര്‍ ഒരു എക്സ്പോര്‍ട്ട് ബിസിനസ് നിര്‍ദേശിക്കണം
വിക്ടോറിയയിലെ ബിസിനസ് ഇന്നൊവേഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റര്‍ പ്രോഗ്രാമില്‍(ബിഐഐപി) കാര്യമായ മാറ്റങ്ങള്‍ വരുന്നുവെന്ന് റിപ്പോര്‍ട്ട്. ജൂലൈ 22 മുതലാണ് ബിഐഐപിയിലേക്ക് വിക്ടോറിയ നോമിനേഷന്‍ അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഇതിനായി വിക്ടോറിയയില്‍ നിന്നും ഒരു ഇന്‍വിറ്റേഷന്‍ ലഭിക്കുന്നത് വരെ നിങ്ങള്‍ കാത്തിരിക്കേണ്ടതില്ല. വിക്ടോറിയ നിലവില്‍ ഇതിനായി ഒരു

More »

ഓസ്ട്രേലിയയില്‍ സ്റ്റുഡന്റ് വിസയിലെത്തുന്നവര്‍ ജാഗ്രതൈ; ഇത്തരക്കാര്‍ രണ്ടാഴ്ചയില്‍ 40 മണിക്കൂര്‍ ജോലി മാത്രമെന്ന നിയമം ലംഘിച്ചാല്‍ വിസ തഥൈവ; നിയമം അവഗണിക്കുന്നതിനെ തുടര്‍ന്ന് സ്റ്റുഡന്റ് വിസ കാന്‍സലിംഗിന് ഇരകളാകുന്നവരേറുന്നു
 വിവിധ രാജ്യങ്ങളില്‍ നിന്നും ഓസ്ട്രേലിയയില്‍ സ്റ്റുഡന്റ് വിസയിലെത്തുന്നവര്‍ ചില നിയമങ്ങള്‍ പാലിക്കണമെന്നത് നിര്‍ബന്ധമുള്ള കാര്യമാണ്. ഇത് പ്രകാരം സ്റ്റുഡന്റ് വിസക്കാര്‍ ഒരു സെമസ്റ്ററിനിടെ 14 ദിവസം കൂടുമ്പോള്‍ 40 മണിക്കൂര്‍ മാത്രമേ ജോലി ചെയ്യാന്‍ പാടുള്ളൂവെന്നറിയുക.മൈഗ്രേഷന്‍ റെഗുലേഷന്‍ 1994ലെ കണ്ടീഷന്‍ 8105 പ്രകാരം സ്റ്റുഡന്റ് വിസ ഹോള്‍ഡര്‍ പഠനം തുടങ്ങുന്നിതിന് മുമ്പ്

More »

ടാസ്മാനിയയില്‍ ഇന്നലെ രാത്രി അപൂര്‍വമായ അറോറ ദൃശ്യമായി; 20 വര്‍ഷത്തിനിടെ രാജ്യത്തെത്തുന്ന സ്വര്‍ഗീയ സമാനമായ ആലക്തിക സ്വഭാവമുള്ള പ്രഭാപടലം; അറോറ കണ്ടാസ്വദിക്കാനും ഫോട്ടോയെടുക്കാനുമായി ജനപ്രവാഹം; സൂര്യനിലെ പ്രത്യേക പ്രതിഭാസങ്ങളുടെ പ്രതിഫലനം
ദക്ഷിണധ്രുവദേശങ്ങളില്‍ കാണപ്പെടുന്ന ആലക്തിക സ്വഭാവമുള്ള പ്രഭാപടലം അറോറ ഓസ്‌ട്രേലിസിനെ സ്‌നേഹിക്കുന്നവര്‍ക്ക് ഇന്നലെ രാത്രി സ്വപ്‌നസമാനമായിരുന്നു. ഇന്നലെ ടാസ്മാനിയയിലായിരുന്നു 20 വര്‍ഷങ്ങള്‍ക്കിടെയുണ്ടായ ഏറ്റവും മനോഹരമായ അറോറ ദൃശ്യമായിരുന്നത്. ഇത് പകര്‍ത്താന്‍ അപൂര്‍വ അവസരം ലഭിച്ച ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളായ ക്രെയ്ഗ് സ്റ്റീഫന്‍സ് ഇതിനെക്കുറിച്ച് വിവരിച്ച്

More »

ഓസ്‌ട്രേലിയയിലെ കണ്‍സ്യൂമര്‍മാര്‍ക്ക് അവരുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ സ്വയം റിപ്പയര്‍ ചെയ്യുന്നതിനുള്ള അവകാശം ലഭിക്കും; ഇതിനായി കടുത്ത നിയമങ്ങള്‍ നിര്‍മിക്കണമെന്ന ആവശ്യം ശക്തം; റൈറ്റ് ടു റിപ്പയര്‍ മൂവിന്റെ ഭാഗമായുള്ള നീക്കം
ഓസ്‌ട്രേലിയയിലെ കണ്‍സ്യൂമര്‍മാര്‍ക്ക് അവരുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ സ്വയം റിപ്പയര്‍ ചെയ്യുന്നതിനുള്ള അവകാശം അധികം വൈകാതെ ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിനായി ഉചിതമായ നിയമങ്ങള്‍ നിര്‍മിക്കുന്നതിന് രാജ്യത്തെ കണ്‍സ്യൂമര്‍ അഫയേര്‍സ് മിനിസ്റ്റര്‍മാര്‍ പരിഗണിച്ച് വരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇത് പ്രകാരം ഫോണുകള്‍, മറ്റ് ഇലക്ട്രോണിക് ഡിവൈസുകള്‍

More »

ഓസ്‌ട്രേലിയയില്‍ റെഫ്യൂജീ ഇന്‍ടേക്ക് 2023 ആകുമ്പോഴേക്കും 44,000 ആയി വര്‍ധിപ്പിക്കണം; അതിലൂടെ 50 വര്‍ഷം കൊണ്ട് രാജ്യത്തേക്ക് 37.7 ബില്യണ്‍ ഡോളര്‍ ലഭിക്കും; നിര്‍ണായക നിര്‍ദേശങ്ങളുമായി ഓക്‌സ്ഫാം ഓസ്‌ട്രേലിയ റിപ്പോര്‍ട്ട്
ഓസ്‌ട്രേലിയയില്‍ റെഫ്യൂജീ ഇന്‍ടേക്ക് 2023 ആകുമ്പോഴേക്കും 44,000 ആയി വര്‍ധിപ്പിച്ചാല്‍ അതിലൂടെ ഓസ്‌ട്രേലിയന്‍ സമ്പദ് വ്യവസ്ഥയിലേക്ക് 37.7 ബില്യണ്‍ ഡോളര്‍ അടുത്ത 50 വര്‍ഷം കൊണ്ട് ലഭിക്കുമെന്നാണ്  ഓക്‌സ്ഫാം ഓസ്‌ട്രേലിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. നിലവില്‍ ഓസ്‌ട്രേലിയയിലേക്കുള്ള റെഫ്യൂജീ ഇന്‍ടേക്ക് 18,750 പേരാണ്. അഭയാര്‍ത്ഥികളെ കൂടുതലായി ഇവിടേക്ക് വരാന്‍

More »

നെഗറ്റീവ് ഗിയറിങ്ങില്‍ പരിശോധനയ്ക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ട്രഷറര്‍

നെഗറ്റീവ് ഗിയറിങ്ങില്‍ പരിശോധനയ്ക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ഓസ്‌ട്രേലിയന്‍ ട്രഷറര്‍ ജിം ചാമേഴ്‌സ്. നെഗറ്റീവ് ഗിയറിങ്ങുമായി ബന്ധപ്പെട്ട് വിവിധ വശങ്ങള്‍ പരിശോധിക്കാന്‍ ട്രഷറി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ നടപടിയില്‍ അസാധാരണമായി ഒന്നുമില്ലെന്ന്

താഴ്ന്ന വരുമാനത്തിലുള്ളവര്‍ തങ്ങളുടെ വരുമാനത്തിന്റെ അഞ്ചിലൊന്നും നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ ചിലവഴിക്കുന്നു

താഴ്ന്ന വരുമാനത്തിലുള്ളവര്‍ തങ്ങളുടെ വരുമാനത്തിന്റെ അഞ്ചിലൊന്നും നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ ചിലവഴിക്കുന്നതായി റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയന്‍ കോമ്പറ്റീഷന്‍ ആന്‍ഡ് കമ്മീഷന്‍ റിപ്പോര്‍ട്ടാണ് സൂപ്പര്‍ മാര്‍ക്കറ്റുകളെ കുറിച്ചുള്ള ഇടക്കാല റിപ്പോര്‍ട്ടില്‍ ഇക്കാര്യം

ഓസ്‌ട്രേലിയയിലേക്ക് ഇന്ത്യക്കാര്‍ക്ക് വര്‍ക്ക് വിസ ഒക്ടോബര്‍ 1 മുതല്‍ ; എല്ലാ വര്‍ഷവും അനുവദിക്കുന്നത് ആയിരം വിസകള്‍

ഇന്ത്യക്കാര്‍ക്ക് ഓസ്‌ട്രേലിയയിലേക്ക് എത്താന്‍ പുതിയ വര്‍ക്ക് വിസ ഒരുങ്ങുന്നു. വര്‍ക്ക് ആന്‍ഡ് ഹോളിഡേ വിസ എന്ന വിഭാഗത്തില്‍ വര്‍ഷം തോറും ആയിരം പേര്‍ക്ക് ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിനാണ് അവസരം. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സാമ്പത്തിക ,വ്യാപാര കരാറിലെ വ്യവസ്ഥകള്‍

ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് ന്യൂ സൗത്ത് വെയില്‍സിലെ നഴ്‌സുമാര്‍ പണി മുടക്കി

ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് ന്യൂ സൗത്ത് വെയില്‍സിലെ ആയിരക്കണക്കിന് നഴ്‌സുമാര്‍ പണിമുടക്കി. 24 മണിക്കൂറാണ് പണിമുടക്ക്. ജീവന്‍ രക്ഷാ ചികിത്സയെ സമരം ബാധിക്കില്ലെന്ന് സംസ്ഥാന നഴ്‌സസ് ആന്‍ഡ് മിഡൈ്വഫ് യൂണിയന്‍ വ്യക്തമാക്കി. എന്നാല്‍ സമരം ശസ്ത്രക്രിയകളെയും മറ്റ്

ലെബനനില്‍ പ്രതിസന്ധി രൂക്ഷം ; ഓസ്‌ട്രേലിയന്‍ പൗരന്മാരുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് അവിടം വിടണമെന്ന് നിര്‍ദ്ദേശം

ലെബനനില്‍ ഇസ്രയേല്‍ വ്യാമാക്രമണം ശക്തമാക്കിയതിന് പിന്നാലെ ജാഗ്രതയിലാണ് ലോക രാജ്യങ്ങള്‍ , ലെബനനിലുള്ള ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ എത്രയും പെട്ടെന്ന് അവിടം വിടണമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് ആവശ്യപ്പെട്ടു. ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍

നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ മുന്നേറ്റമുണ്ടാക്കി ; ആര്‍ബിഎ പലിശ നിരക്ക് കുറയ്ക്കാതിരിക്കേ പുതിയ അവകാശ വാദവുമായി ട്രഷറര്‍ ജിം ചാമേഴ്‌സ്

ഓസ്‌ട്രേലിയയില്‍ നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ മുന്നേറ്റമുണ്ടാക്കിയതായി ട്രഷറര്‍ ജിം ചാമേഴ്‌സ് അവകാശപ്പെട്ടു. റിസര്‍വ് ബാങ്ക് ഇക്കാര്യം കണക്കിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പലിശ നിരക്ക് സംബന്ധിച്ച പ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു