Indian

എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ; അമ്മയുമായുള്ള രഹസ്യ ബന്ധം മകള്‍ കണ്ടെത്തിയതിന് ക്രൂരത
എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി പോലീസ് പിടിയില്‍. കൊലപാതകത്തിന് ശേഷം മൃതദേഹം സെന്‍ട്രല്‍ ഡല്‍ഹിയില്‍ ഉപേക്ഷിക്കുകയായിരുന്നു. അറവുകാരനായ പ്രതിയ്ക്ക് പെണ്‍കുട്ടിയുടെ അമ്മയുമായുള്ള ബന്ധത്തെക്കുറിച്ച് കുട്ടി തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് പ്രതി കുറ്റക!ൃത്യത്തിന് മുതിര്‍ന്നതെന്ന് പോലീസ് പറഞ്ഞു. റിസ്വാന്‍ എന്നറിയപ്പെടുന്ന ബാദ്ഷായാണ് പ്രതി. ഇരയായ എട്ടുവയസ്സുകാരി തന്റെ അമ്മയ്‌ക്കൊപ്പം തന്നെ കണ്ടതിനേ തുടര്‍ന്നാണ് അവളെ കൊല്ലാന്‍ പ്രതി തീരുമാനിച്ചത്. പെണ്‍കുട്ടിയുടെ പിതാവ് പറയുന്നതനുസരിച്ച്, ഓഗസ്റ്റ് 4, 5 തീയതികളില്‍ ഭാര്യയ്ക്കും നാല് കുട്ടികള്‍ക്കുമൊപ്പം രാത്രി തന്റെ വീട്ടില്‍ ഉറങ്ങുകയായിരുന്നു. പുലര്‍ച്ചെ 4 മണിയോടെ ഉണര്‍ന്നപ്പോളാണ് പെണ്‍മക്കളില്‍ ഒരാളെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. സമീപ പ്രദേശങ്ങളിലാകെ നടത്തിയ

More »

മുസ്ലിം പെണ്‍കുട്ടിക്ക് ഋതുമതിയായാല്‍ വിവാഹം കഴിയ്ക്കാം; ഡല്‍ഹി ഹൈക്കോടതി
മുസ്ലിം വ്യക്തി നിയമ പ്രകാരം പ്രായപൂര്‍ത്തിയായില്ലെങ്കിലും ഋതുമതിയായ പെണ്‍കുട്ടിക്ക് രക്ഷകര്‍ത്താക്കളുടെ അനുമതി ഇല്ലാതെ വിവാഹിതയാകാമെന്ന് ഡല്‍ഹി ഹൈക്കോടതി. ഭര്‍ത്താവിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് ജസ്മീത് സിങ് നിരീക്ഷിച്ചു. വരനും പെണ്‍കുട്ടിയുടെ പിതാവും തമ്മിലുള്ള കരാറാണ് മുഹമ്മദിയ വിവാഹം. എന്നാല്‍ മുസ്ലിം വ്യക്തി നിയമ പ്രകാരം

More »

പ്ലാറ്റ്‌ഫോമില്‍ ഉറങ്ങിക്കിടന്ന ഭാര്യയെ വലിച്ചിഴച്ച് ട്രെയിനിനു മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തി: യുവാവ് അറസ്റ്റില്‍
ഭാര്യയെ വലിച്ചിഴച്ച് ഭര്‍ത്താവ് ട്രെയിനിന് മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തി. പ്ലാറ്റ്‌ഫോമില്‍ ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് വലിച്ചിഴച്ച് ട്രെയിനിനു മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 4 മണിക്ക് മുംബൈയ്ക്ക് സമീപമുള്ള വസായ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. കൊലപാതകവുമായി

More »

സമ്പന്ന വീടുകളില്‍ മോഷണം; പണം പാവങ്ങള്‍ക്ക് വിതരണം ചെയ്യും; ഒടുവില്‍ ' കൊച്ചുണ്ണി ' പിടിയിലായി
സമ്പന്നരുടെ വീടുകളില്‍ മോഷണം നടത്തി പണം പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്തിരുന്ന ഡല്‍ഹിയിലെ 'കായംകുളം കൊച്ചുണ്ണി' അറസ്റ്റില്‍. ധനികര്‍ താമസിക്കുന്ന സ്ഥലങ്ങളിലെ വീടുകളില്‍ മോഷണം നടത്തുന്ന ലംബു എന്നറിയപ്പെടുന്ന വസീം അക്രം (27) ആണ് പിടിയിലായത്. ഇയാള്‍ ഇരുപത്തിയഞ്ചോളം വരുന്ന കൊള്ളസംഘത്തിന്റെ നേതാവാണെന്ന് പോലീസ് അറിയിച്ചു. മോഷ്ടിക്കുന്ന തുകയില്‍നിന്ന് ഒരു ഭാഗം പാവപ്പെട്ടവര്‍ക്ക്

More »

'രാഹുല്‍ഗാന്ധി തന്നെ അധ്യക്ഷനാകണം, അല്ലെങ്കില്‍ നിരാശ'; പാര്‍ട്ടിയുടെ ഒറ്റക്കെട്ടായ തീരുമാനമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി
രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. പാര്‍ട്ടിയുടെ ഒറ്റക്കെട്ടായ തീരുമാനമാണിത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മനസിലാക്കി രാഹുല്‍ ഗാന്ധി സ്ഥാനമേറ്റെടുക്കണം. അദ്ദേഹം അധ്യക്ഷനായില്ലെങ്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിരാശയായിരിക്കുമെന്നും പല

More »

നടിയുമൊത്തുളള അശ്ലീല വീഡിയോ; വിവാദ ആള്‍ദൈവം നിത്യാനന്ദയ്‌ക്കെതിരെ ജാമ്യമില്ലാ വാറന്റ്
പീഡനക്കേസില്‍ വിവാദ ആള്‍ദൈവം നിത്യാനന്ദയ്‌ക്കെതിരെ ജാമ്യമില്ല വാറന്റ്. ബെംഗളൂരു രാമനഗര സെഷന്‍സ് കോടതിയാണ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. കോടതി ഒരുപാട് സമന്‍സുകള്‍ പുറപ്പെടുവിച്ചിട്ടും നിത്യാനന്ദ ഹാജരാകാത്ത സാഹചര്യത്തിലാണ് ജാമ്യമില്ലാ വാറന്റ്. തെന്നിന്ത്യന്‍ നടി രഞ്ജിതയുമൊത്തുള്ള നിത്യാനന്ദയുടെ വിവാദ ലൈംഗിക ടേപ്പ് മുന്‍ ഡ്രൈവര്‍ ലെനിന്‍ കറുപ്പന്‍ 2010

More »

കുട്ടിയുണ്ടാവാന്‍ മന്ത്രവാദിയുടെ നിര്‍ദ്ദേശം; എല്ലാവരും നോക്കി നില്‍ക്കെ യുവതിയെ വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ നിര്‍ബന്ധിതയാക്കി; ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ്
എല്ലാവരും നോക്കി നില്‍ക്കെ യുവതിയെ വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ നിര്‍ബന്ധിതയാക്കിയ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പൊലീസ്. ഗര്‍ഭധാരണത്തിന് വേണ്ടി മന്ത്രവാദി കല്‍പിച്ചത് പ്രകാരമാണ് ഇത്തരമൊരു വിചിത്ര ആചാരത്തിന് യുവതിയെ കുടുംബം നിര്‍ബന്ധിച്ചത്. ഐപിസി സെക്ഷന്‍ 498, നരബലിദുര്‍മന്ത്രവാദംമറ്റ് മനുഷ്യത്വ രഹിത ക്രിയകള്‍ എന്നിവയ്‌ക്കെതിരായ മഹാരാഷ്ട്ര

More »

17 കാരിയുടെ കൊലപാതകത്തില്‍ തുമ്പുകിട്ടാന്‍ ആള്‍ദൈവത്തോട് അപേക്ഷിച്ച പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു !
കൊലക്കേസ് തെളിയിക്കാന്‍ ആള്‍ദൈവത്തിന്റെ സഹായം തേടിയ പോലീസുകാരനെതിരെ നടപടി. ഛത്തര്‍പുര്‍ ജില്ലയിലെ ബമിത പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള എഎസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. ജൂലൈ 28 ന് കൊല്ലപ്പെട്ട 17 വയസുകാരിയുടെ കൊലയാളിയെ കണ്ടെത്താനായിരുന്നു അശോകിന്റെ ശ്രമം. ഇതിന്റെ ഭാഗമായാണ് അയാള്‍ ആള്‍ദൈവം പന്‍ഡോഖര്‍ സര്‍ക്കാറിന്റെ സഹായം തേടിയത്. ആള്‍ദൈവത്തിന്റെ കാല്‍ചുവട്ടിലിരുന്ന് എഎസ്‌ഐ.

More »

ഗേറ്റ് തുറക്കാന്‍ വൈകി ; സുരക്ഷാ ജീവനക്കാരനെ വലിച്ചിഴച്ച് മുഖത്തടിച്ച് അഭിഭാഷക ; അറസ്റ്റില്‍
ഗേറ്റ് തുറക്കാന്‍ വൈകിയെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരനെ കയ്യേറ്റം ചെയ്ത നോയിഡ സ്വദേശിയായ യുവതി അറസ്റ്റില്‍. അഭിഭാഷക കൂടിയായ ഭവ്യാ റായ് എന്ന യുവതിയാണ് അറസ്റ്റിലായത്. ഇവരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.കഴിഞ്ഞദിവസം നോയിഡയിലെ സെക്ടര്‍126 ലെ ജെപി ഗ്രീന്‍ വിഷ് സൊസൈറ്റിയിലാണ് സംഭവം നടന്നത്. ഗേറ്റ് തുറക്കാന്‍ വൈകിയെന്ന് ആരോപിച്ച് യുവതി മോശമായി പെരുമാറി, കയ്യേറ്റം

More »

ഫ്‌ളാറ്റിന്റെ മേല്‍ക്കൂരയില്‍ ഏതുനിമിഷവും താഴേയ്ക്ക് വീഴാവുന്ന വിധത്തില്‍ കുഞ്ഞ് ; രക്ഷാപ്രവര്‍ത്തന വീഡിയോ വൈറല്‍

ഫ്‌ളാറ്റിന്റെ മേല്‍ക്കൂരയില്‍ ഏതുനിമിഷവും താഴേയ്ക്ക് വീഴാവുന്ന വിധത്തില്‍ കിടന്ന പിഞ്ചുകുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തി. ശ്വാസം നിശ്ചലമാക്കുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ചെന്നൈ ആവടിയിലാണ് സംഭവം നടന്നത്. മുകള്‍ നിലയില്‍

ആം ആദ്മി പാര്‍ട്ടികോണ്‍ഗ്രസ് സഖ്യത്തില്‍ എതിര്‍പ്പ്; ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു

ആം ആദ്മി പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യം രൂപീകരിച്ചതില്‍ പ്രതിഷേധിച്ച് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലൗലി രാജിവച്ചു. ഡല്‍ഹി കോണ്‍ഗ്രസ് ഘടകം ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടുന്നതിനെ എതിര്‍ത്തിരുന്നു. അരവിന്ദര്‍ സിംഗ് ലൗലിയുടെ രാജിക്കത്തില്‍

നിങ്ങളുടെ മക്കളുടെ സ്വത്ത് കോണ്‍ഗ്രസ് മുസ്ലിംകള്‍ക്ക് നല്‍കും; പ്രധാനമന്ത്രിക്ക് പിന്നാലെ വിദ്വേഷ പരാമര്‍ശവുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍

പ്രധാനമന്ത്രിക്ക് പിന്നാലെ വിദ്വേഷ പരാമര്‍ശവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. നിങ്ങളുടെ മക്കളുടെ സ്വത്ത് മുസ്ലീംകള്‍ക്ക് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാവുമെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പരാമര്‍ശം. ഇന്നലെയാണ് ഹിമാചല്‍ പ്രദേശിലെ ഹമിര്‍പുവില്‍ തിരഞ്ഞെടുപ്പ് റാലിയെ

ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ താരമായി സുനിത കെജ്‌രിവാള്‍

ആം ആദ്മി പാര്‍ട്ടി പ്രചാരണത്തില്‍ സജീവമായി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാള്‍. കിഴക്കന്‍ ഡല്‍ഹിയെ ഇളക്കി മറിച്ചായിരുന്നു സുനിത കെജ്‌രിവാളിന്റെ റോഡ് ഷോ. കെജ്‌രിവാളിനെ സ്വീകരിച്ചത് പോലെ സുനിത കെജ്‌രിവാളിനെയും ഡല്‍ഹി ജനത സ്വീകരിക്കും എന്നാണ് ആം ആദ്മി

സുഹൃത്തുമായി സ്ഥിരമായി വീഡിയോ കോള്‍ ; ഭാര്യയുടെ കൈവെട്ടിയ ഭര്‍ത്താവ് കസ്റ്റഡിയില്‍

ഭാര്യയുടെ കൈവെട്ടിയ ഭര്‍ത്താവ് കസ്റ്റഡിയില്‍. വെല്ലൂര്‍ ജില്ലയിലെ ഗുഡിയാത്തത്തിലാണ് സംഭവം. നെയ്ത്തു തൊഴിലാളി ശേഖറാണ് (41) ഭാര്യ രേവതിയുടെ കൈ അരിവാള്‍ ഉപയോഗിച്ച് വെട്ടിയത്. സംഭവത്തിനുശേഷം ഗുഡിയാത്തം പൊലീസ് സ്റ്റേഷനിലെത്തി ശേഖര്‍ കീഴടങ്ങി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും

കല്യാണവീടുകളില്‍ മൂലയ്ക്കിരിക്കുന്ന അമ്മാവന്മാരെ പോലെയാണ് മോദി; വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

കല്യാണവീടുകളില്‍ മൂലയ്ക്കിരിക്കുന്ന അമ്മാവന്മാരെ പോലെയാണ് നരേന്ദ്രമോദിയെന്ന പരിഹസിച്ച് പ്രിയങ്ക ഗാന്ധി. ഇത്തരം അമ്മാവന്മാര്‍ എല്ലാ കാര്യങ്ങളെ കുറിച്ചും നിരന്തരമായി പരാതിപ്പെടുന്നവരും വെറുതെയിരുന്ന് അഭിപ്രായം പറയുന്നവരുമായിരിക്കും. സ്വത്തിന്റെയും പൈതൃക നികുതിയുടെയും പേരില്‍