ഋഷി സുനാകിന്റെ ഭാര്യയുടെ ഇന്‍ഫോസിസ് ബന്ധവും ഉപരോധവും ചര്‍ച്ചയാക്കി മാധ്യമങ്ങള്‍;റഷ്യന്‍ ഉപരോധത്തില്‍ ഇന്‍ഫോസിസ് ഭാഗമായില്ലെന്ന പേരില്‍ ബ്രിട്ടീഷ് ചാനസ്ലര്‍ ഋഷി സുനാകിന്റെ ഭാര്യയ്ക്ക് നേരെയും ഒളിയമ്പ് ; അക്ഷത മൂര്‍ത്തിയ്ക്കുള്ള ഡിവിഡന്റും വിവാദമാക്കി

ഋഷി സുനാകിന്റെ ഭാര്യയുടെ ഇന്‍ഫോസിസ് ബന്ധവും ഉപരോധവും ചര്‍ച്ചയാക്കി മാധ്യമങ്ങള്‍;റഷ്യന്‍ ഉപരോധത്തില്‍ ഇന്‍ഫോസിസ് ഭാഗമായില്ലെന്ന പേരില്‍ ബ്രിട്ടീഷ് ചാനസ്ലര്‍ ഋഷി സുനാകിന്റെ ഭാര്യയ്ക്ക് നേരെയും ഒളിയമ്പ് ; അക്ഷത മൂര്‍ത്തിയ്ക്കുള്ള ഡിവിഡന്റും വിവാദമാക്കി
റഷ്യയുടെ അധിനിവേശത്തിനെതിരെ വിവിധ രാജ്യങ്ങള്‍ ശക്തമായ ഉപരോധങ്ങളുമായി രംഗത്തുണ്ട്. ബ്രിട്ടന്‍ ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ തന്നെയാണ്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചത്.

ഇപ്പോഴിതാ ചാന്‍സലര്‍ ഋഷി സുനകിന്റെ ഭാര്യയുടെ സ്വത്ത് സംബന്ധിച്ച് വിവാദം ഉയര്‍ന്നത്. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ പുത്രിയാണ് ഋഷി സുനാകിന്റെ ഭാര്യയായ അക്ഷത മൂര്‍ത്തി. ഇവിടെ നിന്ന് ഓഹരികള്‍ ലഭിക്കുന്നുണ്ട്. റഷ്യയില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്ന ഇന്‍ഫോസിസില്‍ നിന്ന് അക്ഷതയ്ക്ക് ലക്ഷക്കണക്കിന് പൗണ്ട് ലാഭ വിഹിതം ഇപ്പോഴും ലഭിക്കുന്നുണ്ടെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.


നിരവധി ഐടി കമ്പനികള്‍ റഷ്യയുമായുള്ള സഹകരണം അവസാനിപ്പിച്ചപ്പോഴും ഇന്‍ഫോസിസ് ഇതു തുടരുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ലാഭവിഹിതമായി 11.7 മില്യണ്‍ പൗണ്ട് അക്ഷതയ്ക്ക് ലഭിച്ചെന്നും ബ്രിട്ടീഷ് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. യുദ്ധത്തിന്റെയും ഉപരോധത്തിന്റെയും പശ്ചാത്തലത്തില്‍ ഋഷി സുനാകും ഭാര്യയും ഇന്‍ഫോസിസ് ഓഹരിയുടെ പേരില്‍ ചോദ്യം ചെയ്യപ്പെടുകയാണ്.

സ്‌കൈ ന്യൂസ് കഴിഞ്ഞ ദിവസം ഭാര്യയുടെ ഇന്‍ഫോസിസ് ബന്ധം ഉള്‍പ്പെടുത്തി ഋഷി സുനാകിനോട് ചോദ്യം ഉന്നയിച്ചിരുന്നു. മറ്റുള്ളവര്‍ക്ക് നല്‍കുന്ന ഉപദേശം വീട്ടില്‍ നല്‍കാത്തതെന്തെന്നായിരുന്നു ചോദ്യം.

ഭാര്യയുടെ പ്രവര്‍ത്തനങ്ങളെ പൊതു ഇടങ്ങളില്‍ വിലയിരുത്തേണ്ടതില്ലെന്ന് ഋഷി സുനാക് മറുപടി നല്‍കി. ഓരോ കമ്പനിക്കും റഷ്യയിലെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കാന്‍ അവകാശമുണ്ടെന്നും സര്‍ക്കാര്‍ നിര്‍ബന്ധം പിടിക്കാന്‍ ആളല്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഭാര്യയുടെ ഓഹരികളെ കുറിച്ച് ഋഷി സുനാക് മറുപടി നല്‍കണമെന്‌ന് ലേബര്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. പണം കിട്ടുന്നതിന്റെ പേരില്‍ പുടിനെതിരെ നിലപാടെടുക്കാതിരിക്കരുതെന്നായിരുന്നു പരിഹാസം.

Other News in this category



4malayalees Recommends