ഡിസംബര്‍ 25ന് ഇക്കുറി ക്രിസ്മസ് ബാങ്ക് ഹോളിഡേ കിട്ടില്ല; പകരം മറ്റൊരു ദിവസത്തേക്ക് അവധി മാറും; ക്രിസ്മസ് അവധി മാറുന്നതോടെ നീണ്ട അവധി ആസ്വദിക്കാന്‍ ജനങ്ങള്‍ക്ക് വഴിയൊരുങ്ങും

ഡിസംബര്‍ 25ന് ഇക്കുറി ക്രിസ്മസ് ബാങ്ക് ഹോളിഡേ കിട്ടില്ല; പകരം മറ്റൊരു ദിവസത്തേക്ക് അവധി മാറും; ക്രിസ്മസ് അവധി മാറുന്നതോടെ നീണ്ട അവധി ആസ്വദിക്കാന്‍ ജനങ്ങള്‍ക്ക് വഴിയൊരുങ്ങും

ഏറെ കാത്തിരുന്ന് എത്തുന്നതാണ് ക്രിസ്മസ് ബാങ്ക് ഹോളിഡേ. എന്നാല്‍ ഇക്കുറി ക്രിസ്മസ് അവധി ഡിസംബര്‍ 25ന് ലഭിക്കില്ലെന്നതാണ് അവസ്ഥ ഇതിന് കാരണം ക്രിസ്മസ് ദിവസം വരുന്നത് ഞായറാഴ്ച ആയതിനാലാണ്. എന്നാല്‍ ഈ ബാങ്ക് ഹോളിഡേ നഷ്ടമാകാതെ മറ്റൊരു ദിവസത്തേക്ക് നല്‍കുകയാണ് ചെയ്യുക.


ആഘോഷ ദിനങ്ങള്‍ വീക്കെന്‍ഡില്‍ വന്നുചേര്‍ന്നാല്‍ ബാങ്ക് ഹോളിഡേ പ്രവര്‍ത്തിദിനത്തിലേക്ക് മാറുന്നതാണ് പതിവ്. ഈ വര്‍ഷം ക്രിസ്മസ് അവധിയായ ഡിസംബര്‍ 25 ഞായറാഴ്ചയാണ് വരുന്നത്. ഇതോടെ ബ്രിട്ടനില്‍ ജനങ്ങള്‍ക്ക് സുദീര്‍ഘമായ വീക്കെന്‍ഡ് ആഘോഷിക്കാന്‍ അവസരം കിട്ടും.

തിങ്കളാഴ്ച വരുന്ന ബോക്‌സിംഗ് ഡേയും ബാങ്ക് ഹോളിഡേയായി കണക്കാക്കും. ഇതോടെ ക്രിസ്മസ് ദിനത്തിലെ പകരം അവധി ചൊവ്വാഴ്ച, 27-ാം തീയതിയിലേക്ക് മാറും. വരുന്ന പുതുവര്‍ഷവും ഞായറാഴ്ചയാണ് വരുന്നത്. ഇതോടെ ജനുവരി 2 തിങ്കളാഴ്ച ബാങ്ക് ഹോളിഡേയാകും.

ക്രിസ്മസ് ഈവും, ന്യൂ ഇയര്‍ ഈവും ശനിയാഴ്ചകളാണ്. അതിനാല്‍ ഇവ ബാങ്ക് ഹോളിഡേയാകില്ല. ഇപ്പോള്‍ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണം മറ്റൊരു ബാങ്ക് ഹോളിഡേയായി മാറ്റണമെന്ന് ബിസിനസ്സ് സെക്രട്ടറി ജേക്കബ് റീസ് മോഗ് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ബാങ്ക് ഹോളിഡേ എണ്ണം കൂടുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സ്തംഭിപ്പിക്കുമെന്നാണ് അധികൃതരുടെ ആശങ്ക.
Other News in this category



4malayalees Recommends