15 മിനിറ്റ് വരുന്ന ഉബര്‍ യാത്രക്ക് 35,427 പൗണ്ട് ബില്‍; ജോലി കഴിഞ്ഞ് സുഹൃത്തുക്കള്‍ക്ക് അരികിലെത്താന്‍ ടാക്‌സി പിടിച്ച 22-കാരനെ ഞെട്ടിച്ച് നിരക്ക്; കാര്‍ഡില്‍ നിന്നും വന്‍തുക ഈടാക്കാന്‍ കഴിയാതെ ഉബര്‍?

15 മിനിറ്റ് വരുന്ന ഉബര്‍ യാത്രക്ക് 35,427 പൗണ്ട് ബില്‍; ജോലി കഴിഞ്ഞ് സുഹൃത്തുക്കള്‍ക്ക് അരികിലെത്താന്‍ ടാക്‌സി പിടിച്ച 22-കാരനെ ഞെട്ടിച്ച് നിരക്ക്; കാര്‍ഡില്‍ നിന്നും വന്‍തുക ഈടാക്കാന്‍ കഴിയാതെ ഉബര്‍?

ജോലി കഴിഞ്ഞ് പതിവ് പോലെ മടങ്ങവെ ടാക്‌സി ഓര്‍ഡര്‍ ചെയ്ത 22-കാരന്‍ ഒലിവര്‍ കാപ്ലാനെ ഞെട്ടിച്ച് ബില്‍. തന്റെ ബാങ്ക് അക്കൗണ്ട് പരിശോധിക്കുമ്പോഴാണ് ഉബര്‍ ഏകദേശം 39,317 പൗണ്ട് ഈടാക്കാന്‍ ശ്രമിച്ചതായി ഈ ചെറുപ്പക്കാരന്‍ കണ്ടെത്തിയത്. 15 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള യാത്രക്കായിരുന്നു ഈ വമ്പന്‍ ഫീസ്.


ജോലി ചെയ്തിരുന്ന മാഞ്ചസ്റ്ററിലെ ബക്സ്റ്റണ്‍ ഇന്നില്‍ നിന്നുമാണ് ഒലിവര്‍ ഉബര്‍ വിളിച്ചത്. ഷെഫ് കൂടിയായ യുവാവ് വിച്ച്‌വുഡിലെ സുഹൃത്തുക്കളെ കാണാന്‍ ലക്ഷ്യമിട്ടാണ് യാത്ര ചെയ്തത്. നാല് മൈല്‍ മാത്രം അകലെയുള്ള ബാറിലായിരുന്നു കൂടിക്കാഴ്ച ഉദ്ദേശിച്ചത്.

എന്നാല്‍ യാത്ര തീരുമ്പോള്‍ ഒലിവറിനെ കാത്തിരുന്നത് ഞെട്ടിക്കുന്ന ബില്ലാണ്. 'പതിവായി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ ചെയ്യുന്നത് പോലെ ഉബര്‍ വിളിച്ചു. എല്ലാം സാധാരണ നിലയില്‍ തന്നെയായിരുന്നു', ഒലിവര്‍ പറയുന്നു.

ആയിരം രൂപ വരെയുള്ള നിരക്കിലായിരുന്നു ആപ്പ് യാത്രക്ക് വിലയിട്ടിരുന്നത്. ഉബര്‍ ഡ്രൈവര്‍ 15 മിനിറ്റ് കൊണ്ട് പറഞ്ഞ സ്ഥലത്ത് എത്തിച്ചു. എന്നാല്‍ തൊട്ടടുത്ത ദിവസം ഉബറില്‍ നിന്നും സന്ദേശം ലഭിച്ചപ്പോഴാണ് യുവാവ് ഞെട്ടിയത്.

35,427 പൗണ്ടാണ് ഈ യാത്രക്ക് ഉബര്‍ ഈടാക്കാന്‍ ശ്രമിച്ചത്. ഇതോടെ വിഷയം ഉബര്‍ കസ്റ്റമര്‍ സപ്പോര്‍ട്ടില്‍ അറിയിച്ചു. ആവശ്യത്തിന് തുകയില്ലാത്തതിനാല്‍ ഇത് ഈടാക്കാനും സാധിച്ചിരുന്നില്ല. പിന്നാലെ നടത്തിയ പരിശോധനയിലാണ് ഒലിവര്‍ എത്തിച്ചേര്‍ന്ന സ്ഥലത്തിന്റെ അതേ പേരില്‍ ഓസ്‌ട്രേലിയയില്‍ ഒരിടമുണ്ടെന്നും, ആപ്പ് ഇതായി തെറ്റിദ്ധരിച്ച് നിരക്ക് നിശ്ചയിച്ചതാണെന്നും കണ്ടെത്തി.
Other News in this category



4malayalees Recommends