വീട്ടിലെ മാലിന്യം വല്ലവരുടെയും പറമ്പില്‍ വലിച്ചെറിയുന്ന ശീലമുണ്ടോ? എങ്കില്‍ പരിപാടി നിര്‍ത്താം, മറിച്ചായാല്‍ ഫൈന്‍ 1000 പൗണ്ട്: മാലിന്യം അനധികൃതമായി ഉപേക്ഷിക്കുന്നവര്‍ക്ക് ഓണ്‍-സ്‌പോട്ട് ഫൈന്‍ ഇരട്ടിയാക്കി ഗവണ്‍മെന്റ്; വൃത്തിയാക്കി കൊടുക്കണം

വീട്ടിലെ മാലിന്യം വല്ലവരുടെയും പറമ്പില്‍ വലിച്ചെറിയുന്ന ശീലമുണ്ടോ? എങ്കില്‍ പരിപാടി നിര്‍ത്താം, മറിച്ചായാല്‍ ഫൈന്‍ 1000 പൗണ്ട്: മാലിന്യം അനധികൃതമായി ഉപേക്ഷിക്കുന്നവര്‍ക്ക് ഓണ്‍-സ്‌പോട്ട് ഫൈന്‍ ഇരട്ടിയാക്കി ഗവണ്‍മെന്റ്; വൃത്തിയാക്കി കൊടുക്കണം

വീട്ടിലെ മാലിന്യം വഴിയരികില്‍ ഉപേക്ഷിക്കുന്ന ശീലമുണ്ടെങ്കില്‍ ഇത് അവസാനിപ്പിക്കാന്‍ സമയമായി. സാമൂഹികവിരുദ്ധ പെരുമാറ്റം അടിച്ചമര്‍ത്താനുള്ള നടപടികളുടെ ഭാഗമായി ഇത്തരക്കാര്‍ക്ക് എതിരായ ഓണ്‍-സ്‌പോട്ട് ഫൈന്‍ ഇരട്ടിയാക്കി ഉയര്‍ത്തി. കൂടാതെ മാലിന്യം പതിവായി എറിയപ്പെടുന്ന സ്ഥലങ്ങളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ട് നാണംകെടുത്തുകയും ചെയ്യും.


പോലീസിനും, കൗണ്‍സിലുകള്‍ക്കും പുതിയ അധികാരങ്ങള്‍ നല്‍കിയാണ് പ്രധാനമന്ത്രി ഋഷി സുനാക് ഈ നീക്കങ്ങള്‍ ശക്തിപ്പെടുത്തുക. സാമൂഹികവിരുദ്ധ നടപടികള്‍ക്ക് പുറമെ അനധികൃത മയക്കുമരുന്ന് ഉപയോഗത്തിനും എതിരെ നിയമം ശക്തിപ്പെടുത്തും. ചിലരുടെ പതിവായുള്ള മോശം പെരുമാറ്റം മൂലം മറ്റുള്ളവര്‍ ഭയപ്പെട്ട് ജീവിക്കേണ്ട അവസ്ഥ വരരുതെന്നാണ് പ്രധാനമന്ത്രി ചൂണ്ടിക്കാണിക്കുന്നത്.

മറ്റുള്ളവരുടെ സമാധാനം കെടുത്തുന്ന ന്യൂനപക്ഷമായ വിഭാഗങ്ങള്‍ക്കെതിരെ അതിവേഗത്തില്‍ നടപടി സ്വീകരിക്കുമെന്ന് സുനാക് പറഞ്ഞു. 48 മണിക്കൂറിനുള്ളില്‍ വൃത്തികേടാക്കിയ സ്ഥലം സാധാരണ നിലയിലാക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു.

ഇത്തരക്കാരുടെ അക്രമങ്ങള്‍ മൂലം സ്വന്തം വീടുകളില്‍ കഴിയാന്‍ പോലും ആളുകള്‍ ആശങ്കപ്പെടുകയാണ്. ഗുണ്ടാസംഘങ്ങളെ പോലെ ഇവര്‍ പെരുമാറുന്നു. നിരവധി സ്ത്രീകളും, പെണ്‍കുട്ടികളും സമാധാനത്തോടെ വീട്ടിലേക്ക് നടന്നുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇതിന് നീതി ലഭിക്കും, പ്രധാനമന്ത്രി പറഞ്ഞു. മാലിന്യം വലിച്ചെറിയുന്നവര്‍ക്കുള്ള സ്‌പോട്ട് ഫൈന്‍ 1000 പൗണ്ട് വരെയാണ് ഉയര്‍ത്തുക. മതിലിലും മറ്റും ഗ്രാഫിറ്റി പോലുള്ളവ വരയ്ക്കുന്നവര്‍ക്ക് 500 പൗണ്ട് ഫൈനും ലഭിക്കും.
Other News in this category



4malayalees Recommends