വോട്ടര്‍മാരെ ചാക്കിലാക്കാന്‍ ഹണ്ടിന്റെ സാമ്പത്തിക ഇടപെടല്‍ വീണ്ടും; പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് സ്റ്റാമ്പ് ഡ്യൂട്ടിയും, നാഷണല്‍ ഇന്‍ഷുറന്‍സും വെട്ടിക്കുറയ്ക്കുമെന്ന് റിപ്പോര്‍ട്ട്; ഇളവുകളില്‍ വോട്ട് വീഴുമോ?

വോട്ടര്‍മാരെ ചാക്കിലാക്കാന്‍ ഹണ്ടിന്റെ സാമ്പത്തിക ഇടപെടല്‍ വീണ്ടും; പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് സ്റ്റാമ്പ് ഡ്യൂട്ടിയും, നാഷണല്‍ ഇന്‍ഷുറന്‍സും വെട്ടിക്കുറയ്ക്കുമെന്ന് റിപ്പോര്‍ട്ട്; ഇളവുകളില്‍ വോട്ട് വീഴുമോ?
അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് സ്റ്റാമ്പ് ഡ്യൂട്ടിയും, നാഷണല്‍ ഇന്‍ഷുറന്‍സും വെട്ടിക്കുറയ്ക്കാനുള്ള നീക്കവുമായി ചാന്‍സലര്‍ ജെറമി ഹണ്ട്. വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് പോകുന്നതിന് മുന്‍പ് സാമ്പത്തിക ഇടപെടല്‍ നടത്തുമെന്ന് നേരത്തെ ഹണ്ട് സൂചന നല്‍കിയിരുന്നു.

വീട് വാങ്ങുമ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടി നല്‍കുന്ന പരിധി 250,000 പൗണ്ടിന് പകരം 300,000 പൗണ്ടിലേക്ക് ഉയര്‍ത്താന്‍ ട്രഷറി ഒരുങ്ങുന്നതായാണ് ടൈംസ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പിന് മുന്‍പുള്ള ഓട്ടം സ്‌റ്റേറ്റ്‌മെന്റില്‍ ഇക്കാര്യം ഉള്‍പ്പെടുത്തുമെന്നാണ് സൂചന. ഇതോടെ വീട് വാങ്ങുന്ന പകുതി പേര്‍ക്കും നികുതി ഒഴിവാകുമെന്നതാണ് പ്രധാനപ്പെട്ട കാര്യം.

സ്പ്രിംഗ് ബജറ്റില്‍ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കുറയ്ക്കാനുള്ള പദ്ധതി ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഇത് 2 പെന്‍സ് നാഷണല്‍ ഇന്‍ഷുറന്‍സ് കട്ടില്‍ മാത്രമായി ഒതുക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടുമൊരു നാഷണല്‍ ഇന്‍ഷുറന്‍സ് കട്ട് പ്രതീക്ഷിക്കാമെന്നും ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നാഷണല്‍ ഇന്‍ഷുറന്‍സ് വീണ്ടും 2 പെന്‍സ് കുറയ്ക്കാനാണ് പദ്ധതിയെന്ന് ട്രഷറിയുമായി ബന്ധപ്പെട്ട ഗവണ്‍മെന്റ് ശ്രോതസ്സുകള്‍ പറയുന്നു. എന്നാല്‍ വോട്ടര്‍മാര്‍ക്ക് ഇളവുകള്‍ നല്‍കി വോട്ട് പിടിക്കുമ്പോള്‍ യുകെയുടെ ദേശീയ കടം കുറയ്ക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടായി മാറുമെന്നാണ് ഐഎംഎഫ് മുന്നറിയിപ്പ്.

Other News in this category



4malayalees Recommends