Cinema

ഇന്നലെ സുധി പറഞ്ഞ ആഗ്രഹം; നോവായി അവസാന സെല്‍ഫി, പങ്കുവച്ച് ടിനി
കൊല്ലം സുധിയുടെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് കലാലോകം. പ്രിയ സുഹൃത്തിനെ, സഹപ്രര്‍ത്തകനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഈ അവസരത്തില്‍ നടന്‍ ടിനി ടോം പങ്കുവച്ചൊരു സെല്‍ഫിയാണ് ഏവരുടെയും കണ്ണിനെ ഈറനണിയിക്കുന്നത്.  സുധിക്കൊപ്പം എടുത്ത അവാസന സെല്‍ഫിയാണ് ടിനി പങ്കുവച്ചിരിക്കുന്നത്. 'ദൈവമേ വിശ്വസിക്കാന്‍ ആകുന്നില്ല ഇന്നലെ ഒരുമിച്ചായിരുന്നു വേദിയില്‍ രണ്ട് വണ്ടികളില്‍ ആയിരിന്നു ഞങ്ങള് തിരിച്ചത് ,പിരിയുന്നതിനു മുന്‍പ് സുധി ഒരു ആഗ്രഹം പറഞ്ഞു ഒരുമിച്ചു ഒരു ഫോട്ടോ എടുക്കണം എന്നിട്ടു ഈ ഫോട്ടോ എനിക്ക് അയച്ചും തന്നു ...ഇങ്ങനെ ഇടാന്‍ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത് ...മോനെ ഇനി നീ ഇല്ലേ ..ആദരാഞ്ജലികള്‍ മുത്തേ', എന്നാണ് ടിനി ടോം ഫോട്ടോയ്ക്ക് ഒപ്പം

More »

സുധിയുടെ മരണവാര്‍ത്ത വിശ്വസിക്കാനാകാതെ സുഹൃത്തുക്കള്‍
നടന്‍ സുധിയുടെ മരണവാര്‍ത്തയില്‍ ഞെട്ടലിലാണ് കേരളക്കര. തൃശൂര്‍ കയ്പമംഗലത്ത് വച്ച് നാലരയോടെ ഉണ്ടായ അപകടമാണ് സുധിയുടെ ജീവനെടുത്തത്. വടകരയില്‍ നിന്നും  പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സുധിയുടെ ജീവന്‍ രക്ഷിക്കാനായില്ല.  ബിനു അടിമാലി, ഉല്ലാസ്

More »

നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു
നടന്‍ കൊല്ലം സുധി തൃശൂര്‍ കയ്പമംഗലത്ത് വാഹനാപകടത്തില്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയില്‍ നിന്നും  പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.  ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ക്കും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ

More »

മൂന്നര കോടി മുടക്കി എടുത്ത പടമാണ്, ഞാന്‍ ആത്മഹത്യ ചെയ്താല്‍ ആറാട്ടണ്ണന്‍ സമാധാനം പറയുമോ? കേസുമായി മുന്നോട്ട് പോവുകയാണ്; 'വിത്തിന്‍ സെക്കന്‍ഡ്‌സ്' നിര്‍മ്മാതാവ്
സന്തോഷ് വര്‍ക്കിക്കെതിരെ പ്രതികരിച്ച് 'വിത്തിന്‍ സെക്കന്‍ഡ്‌സ്' സിനിമയുടെ നിര്‍മ്മാതാവ് സംഗീത് ധര്‍മരാജന്‍. മൂന്നര കോടി രൂപ മുടക്കി ഒരു പടം എടുത്തിട്ട് ഒരു നിമിഷം കൊണ്ട് നിങ്ങള്‍ അത് ഇല്ലാതാകുമ്പോള്‍ തന്റെ ജീവിതം വച്ചാണ് കളിക്കുന്നത്. അയാളെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആരും കയ്യേറ്റം ചെയ്തിട്ടില്ല എന്നാണ് നിര്‍മ്മാതാവ് പറയുന്നത്. വലിയ പ്രതീക്ഷയിലാണ് ഒരു സിനിമ

More »

ശ്രുതി എങ്ങനെ തന്‍വി റാമായി; വെളിപ്പെടുത്തി താരം
തന്‍വി റാം എന്നു പേര് സ്വീകരിച്ചതിനെക്കുറിച്ച് നടി അഭിമുഖത്തില്‍ വ്യക്തമാക്കി. അമ്പിളി'യുടെ സംവിധായകനാണ് പേര് മാറ്റാന്‍ പറഞ്ഞത്. ശ്രുതി എന്നുള്ളത് സാധാരണയായി കേള്‍ക്കുന്ന ഒരു പേരാണ്. അതുകൊണ്ടാണത് മാറ്റാന്‍ പറഞ്ഞത്. പേര് മാറ്റാന്‍ അവരെനിക്ക് കുറച്ചു സമയം തന്നിരുന്നു. ഈ സമയത്ത് ഞാന്‍ പഴയ മലയാളം പേരൊക്കെ നോക്കിയിട്ട് ഒന്നും കിട്ടിയില്ല. മനസ്സില്‍ വന്ന പേരിലൊക്കെ

More »

'രക്തം ആവശ്യമുള്ളവര്‍ക്ക് എത്തിക്കൂ': ട്രെയിന്‍ ദുരന്തത്തിനിരകളെ സഹായിക്കാന്‍ ആഹ്വാനം ചെയ്ത് ചിരഞ്ജീവി
  ഒഡിഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് സഹായം നല്‍കാന്‍ ആരാധകരോട് ആഹ്വാനം ചെയ്ത് നടന്‍ ചിരഞ്ജീവി. ട്രെയിന്‍ ദുരന്തത്തില്‍ 238 പേര്‍ മരിക്കുകയും 900ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അപകടമേഖലയുടെ പരിസരത്തുള്ള തന്റെ ആരാധകരോടാണ് ചിരഞ്ജീവിയുടെ ആഹ്വാനം. രക്തം ആവശ്യമുള്ളവര്‍ക്ക് അത് എത്തിച്ചുനല്കണമെന്നും രക്തം ദാനം ചെയ്യണമെന്നും അദ്ദേഹം

More »

സാമന്തയെത്തുന്നു പ്രിയങ്ക ചോപ്രയുടെ അമ്മയായി
തെന്നിന്ത്യയും ബോളിവുഡും കടന്ന് ഹോളിവുഡില്‍ തന്റെ സാന്നിധ്യമറിയിക്കാനുള്ള തയ്യാറെടുപ്പിലാണ് തെന്നിന്ത്യന്‍ താരം സാമന്ത. പ്രിയങ്കാ ചോപ്ര പ്രധാനവേഷത്തിലെത്തുന്ന സൂപ്പര്‍ ഹിറ്റ് സീരീസായ സിറ്റാഡലില്‍ സാമന്തയും ഭാഗമാകുന്നു. സിറ്റാഡലിന്റെ ഇന്ത്യന്‍ വേര്‍ഷനിലാണ് സാമന്തയെത്തുന്നത്. സാമന്തയ്ക്ക് ഒപ്പം വരുണ്‍ ധവാനും   പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിറ്റാഡല്‍ ഇന്ത്യയില്‍

More »

മോശം പടമായത് കൊണ്ട് തന്നെയാണ് ഇറങ്ങിപ്പോയത്, ആ യൂട്യൂബര്‍ എന്റെ വീഡിയോ ചെയ്ത് കാശാക്കിയിട്ടുള്ള ആളാണ്, ഇനി ആറാട്ടണ്ണന്‍ ഇല്ല: സന്തോഷ് വര്‍ക്കി
സിനിമ മോശമായത് കൊണ്ട് തന്നെയാണ് മോശം റിവ്യൂ നല്‍കിയതെന്ന് ആറാട്ടണ്ണന്‍ സന്തോഷ് വര്‍ക്കി. 'വിത്തിന്‍ സെക്കന്‍ഡ്‌സ്' എന്ന സിനിമയ്ക്ക് മോശം റിവ്യൂ പറഞ്ഞതിനെ തുടര്‍ന്ന് സന്തോഷ് വര്‍ക്കിയെ ഒരു കൂട്ടം പ്രേക്ഷകര്‍ ആക്രമിച്ചിരുന്നു. കൊച്ചി വനിത വിനീത തിയേറ്ററില്‍ വച്ചാണ് വര്‍ക്കിയെ കയ്യേറ്റം ചെയ്തത്. 35 മിനിറ്റാണ് താന്‍ സിനിമ കണ്ടത്. ഇഷ്ടപ്പെടാത്തതു കൊണ്ട് ഇറങ്ങിപ്പോയതാണ്,

More »

സിനിമയിലുള്ളവര്‍ വേദനിപ്പിച്ചു; ബോഡി ഷെയ്മിംഗിനെ കുറിച്ച് നടി കാര്‍ത്തിക
കുട്ടിക്കാലം മുതല്‍ തന്നെ താന്‍ കടുത്ത ബോഡിഷെയ്മിംഗിന് ഇരയായിട്ടുണ്ടെന്ന് നടി കാര്‍ത്തിക മുരളീധരന്‍. ദുല്‍ഖര്‍ ചിത്രം 'സിഐഎ'യിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് കാര്‍ത്തിക. മമ്മൂട്ടിക്കൊപ്പം 'അങ്കിള്‍' എന്ന സിനിമയില്‍ അഭിനയിച്ചതിന് ശേഷം നടി സിനിമയില്‍ നിന്നും മാറി നിന്നിരുന്നു. നാല് വര്‍ഷത്തിന് ശേഷം കാര്‍ത്തിക വീണ്ടും സിനിമയിലേക്ക് മടങ്ങി വരികയാണ്. അഭിമുഖത്തിലാണ്

More »

നടന്‍ ബാല വീണ്ടും വിവാഹിതനായി

നടന്‍ ബാല വിവാഹിതനായി. ബന്ധു കോകിലയാണ് വധു. ബാലയുടേത് മൂന്നാം വിവാഹമാണ്. കലൂരിലെ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. ബാലയുടെ മൂന്നാമത്തെ വിവാഹമാണിത്. വിവാഹത്തിനെത്തിയ എല്ലാ

'സുധിയെ വിറ്റ് കാശാക്കുന്നുവെന്ന രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ക്കും അങ്ങനെ തോന്നും, പബ്ലിസിറ്റിക്ക് വേണ്ടിയല്ലെങ്കില്‍ രഹസ്യമായി ചെയ്യൂ'

കൊല്ലം സുധിയുടെ കുടുംബവുമായി ബന്ധപ്പെട്ട് ലക്ഷ്മി നക്ഷത്രയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സാജു നവോദയ. ജനങ്ങളിലേക്ക് ചീത്ത കേള്‍ക്കാന്‍ പാകത്തിന് എന്തെങ്കിലും ഇട്ട് കൊടുത്തിട്ടുണ്ടെങ്കില്‍ അത് കിട്ടണമെന്നേ താന്‍ പറയു എന്നാണ് സാജു നവോദയ

പ്രണയം കാമുകന്റെ കുടുംബം എതിര്‍ത്തു; കുട്ടിയെ തട്ടിക്കൊണ്ടുപോയ നടി അറസ്റ്റില്‍

കുട്ടിയെ നടി തട്ടിക്കൊണ്ടുപോയ കേസില്‍ സീരീസ് നടി അറസ്റ്റില്‍. ശബ്രീന എന്ന താരമാണ് അറസ്റ്റിലായത്. ക്രൈം പട്രോളെന്ന ഒരു ടെലിവിഷന്‍ സീരീസിലെ നടിയാണ് ശബ്രീന്‍. മൂന്നര വയസ്സുള്ള കുഞ്ഞിനെയാണ് ഇവര്‍ തട്ടിക്കൊണ്ടുപോയത്. ശബ്രീനെ പിടികൂടുമ്പോള്‍ ക്രൈം പട്രോളിലെ താരത്തിന്റെ കഥാപാത്രം

ഭര്‍ത്താവിന്റെ ദീര്‍ഘായുസിന് വേണ്ടിയുള്ള ഉപവാസത്തിലെന്ന് സൊനാക്ഷി ; ഭര്‍ത്താവുമൊത്തുള്ള വീഡിയോ പങ്കുവച്ച് താരം

ഭര്‍ത്താവിന്റെ ദീര്‍ഘായുസിന് വേണ്ടിയുള്ള ഉപവാസത്തിലാണ് താന്‍ എന്ന് ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹ. കര്‍വാ ചൗത്ത് എന്ന ഉപവാസമാണ് സൊനാക്ഷി എടുത്തിരിക്കുന്നത്. സൊനാക്ഷി മാത്രമല്ല, ഭര്‍ത്താവ് സഹീറും ഈ ഉപവാസം എടുത്തിട്ടുണ്ട്. എന്തിനാണ് ഉപവാസം ഇരിക്കുന്നത് എന്ന ചോദ്യത്തിന് സഹീര്‍ രസകരമായ

നടന്‍ ബാല വീണ്ടും വിവാഹിതനാകുന്നു

ബാല വീണ്ടും വിവാഹിതനാകാന്‍ തീരുമാനിച്ചു. മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കവേയാണ് താരം വീണ്ടും വിവാഹിതനാകുന്നത് വെളിപ്പെടുത്തിയത്. എന്നാല്‍ വധു ആരാണ് എന്ന് ചോദിച്ചെങ്കിലും മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കാന്‍ നടന്‍ തയ്യാറായില്ല നിയമപരമായി വീണ്ടും വിവാഹിതനാകും തനിക്ക് കുഞ്ഞ്

മിണ്ടാതിരുന്ന് കേള്‍ക്കുന്നവര്‍ക്കേ അവിടെ പറ്റുകയുള്ളൂ ; അമ്മ' സംഘടനയില്‍ കുറേ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അത് മോഹന്‍ലാലിന് അറിയാമെന്നും നടി മല്ലിക സുകുമാരന്‍

അമ്മ' സംഘടനയില്‍ കുറേ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അത് മോഹന്‍ലാലിന് അറിയാമെന്നും നടി മല്ലിക സുകുമാരന്‍. ഒന്നും മിണ്ടാതിരുന്ന് കേള്‍ക്കുന്നവര്‍ക്ക് മാത്രമേ അമ്മയില്‍ സ്ഥാനമുള്ളു. 'കൈനീട്ടം' എന്ന പേരില്‍ നല്‍കുന്ന സഹായത്തില്‍ അര്‍ഹതപ്പെട്ടവരെ മാറ്റി