Cinema

ദിവസങ്ങളായി പുറത്തിറങ്ങാതെ മലൈക, അര്‍ജുന്‍ കപൂറുമായി വേര്‍പിരിഞ്ഞു
ബോളിവുഡില്‍ ഹോട്ട് ടോപിക് ആയി മലൈക അറോറയും അര്‍ജുന്‍ കപൂറും തമ്മിലുള്ള വേര്‍പിരിയല്‍. ഇരവരും വേര്‍പിരിയുകയാണെന്ന വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നുവെങ്കിലും ഇത് വെറും ഗോസിപ്പ് ആണെന്ന് പറഞ്ഞ് താരങ്ങള്‍ വാര്‍ത്തകളെ തള്ളിയിരുന്നു. എന്നാല്‍ കഴിഞ്ഞ ആറ് ദിവസമായി മലൈക തന്റെ വീട്ടില്‍ നിന്നും പുറത്ത് വന്നിട്ടില്ല. പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കാനാണ് മലൈക ഇപ്പോള്‍ ഇഷ്ടപ്പെടുന്നത്. പ്രണയത്തകര്‍ച്ച മലൈകയെ തകര്‍ത്തു കളഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി അര്‍ജുന്‍ കപൂര്‍ മലൈകയെ കാണാന്‍ നടിയുടെ വീട്ടില്‍ വന്നിട്ടില്ലെന്നും ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം തന്റെ സഹോദരി റിയ കപൂറിന്റെ വീട്ടില്‍ ഡിന്നറിന് അര്‍ജുന്‍ എത്തിയിരുന്നു. റിയയുടെ വീടിന്റെ അടുത്ത് തന്നെയാണ് മലൈകയുടെ വീടും. എന്നാല്‍ മലൈകയുടെ വീട്ടിലേക്ക്

More »

നടി ആക്രമിക്കപ്പെട്ടത് അഞ്ചു വര്‍ഷത്തിന് ശേഷമാണ് പലരും അറിഞ്ഞത് എന്ന് തോന്നുന്നു' വിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്
നടിയെ ആക്രമിച്ച സംഭവം അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ താനാണ് ആക്രമണത്തിന് ഇരയായതെന്ന് വെളിപ്പെടുത്തി നടി രംഗത്ത് വന്നതോടെ പുതിയ ചര്‍ച്ചകള്‍ക്കാണ് മലയാള സിനിമാ മേഖലയില്‍ തുടക്കമായത്. മുന്‍നിര താരങ്ങളും യുവതാരങ്ങളുമായി സിനിമാ മേഖല ഒന്നടങ്കം നടിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ വിഷയത്തില്‍ തന്റെ നിലപാട് അറിയിച്ചിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.

More »

മലയാള സിനിമയില്‍ സെക്‌സ് റാക്കറ്റുണ്ടെന്ന ആരോപണം പരിശോധിക്കണം, ഒരാള്‍ വെറുതെ ഇരുന്ന് ഒന്നും പറയില്ലല്ലോ, പരിശേധിക്കപ്പെടേണ്ടതാണെന്ന് ബാബുരാജ്
മലയാള സിനിമ മേഖലയില്‍ സെക്‌സ് റാക്കറ്റ് ഉണ്ടെന്ന നടിയും ഡബ്ല്യൂസിസി അംഗവുമായ പാര്‍വതി തിരുവോത്തിന്റെ പരാമര്‍ശം പരിശോധിക്കപ്പെടേണ്ടതാണെന്ന് താരസംഘടനയായ അമ്മ എക്‌സിക്യൂട്ടീവ് അംഗവും നടനുമായ ബാബുരാജ്. ആദ്യമായാണ് അങ്ങനെ ഒരു ആരോപണം. അത് പരിശോധിക്കണം. ഒരാള്‍ വെറുതെ വന്നിരുന്നിട്ട് അങ്ങനെ ഒന്നും പറയില്ലല്ലോ. അങ്ങനെ പറയാനുണ്ടായ സാഹചര്യം പരിശോധിക്കണം. ഹേമ കമ്മിഷന്‍

More »

ഇരയ്‌ക്കൊപ്പം എന്നു പറയാന്‍ എളുപ്പമാണ്, കുറ്റവാളിയുമായി സഹകരിക്കാന്‍ ഇല്ലെന്ന് പറയാന്‍ ആരുമില്ല: ജോയ് മാത്യു
തനിക്ക് പിന്തുണ നല്‍കി കൂടെ നിന്നവര്‍ക്ക് നന്ദി അറിയിച്ചു കൊണ്ടുള്ള ആക്രമണത്തെ അതിജീവിച്ച നടിയുടെ കുറിപ്പ് സിനിമാ ലോകവും സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗോടെയാണ് ഒട്ടുമിക്ക താരങ്ങളും നടിയുടെ കുറിപ്പ് ഷെയര്‍ ചെയ്തത്. നടിക്കൊപ്പമെന്ന്

More »

ഗായിക ലത മങ്കേഷ്‌കറിന് കോവിഡ് ; ഐസിയുവില്‍
ഗായിക ലത മങ്കേഷ്‌കറിന് കോവിഡ്. മുംബൈ ബ്രീച്ച് കാന്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗായിക ഇപ്പോള്‍ ഐസിയുവില്‍ ആണ്. ചെറിയ ചില ലക്ഷണങ്ങള്‍ മാത്രമേയുള്ളുവെന്നും പ്രായാധിക്യവും ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് ഐസിയുവിലേയ്ക്കു മാറ്റിയതെന്നും ബന്ധുക്കള്‍ അറിയിച്ചു. പേടിക്കേണ്ടതായി ഒന്നുമില്ലെന്നും മുന്‍കരുതല്‍ എന്ന നിലയില്‍ മാത്രമാണ് ആശുപത്രിയില്‍

More »

മമ്മൂട്ടി ഇങ്ങോട്ട് വിളിച്ച് ഇതല്ലേ അതിന്റെ അര്‍ത്ഥം എന്നു ചോദിച്ചു, ഉണ്ണി മുകുന്ദന്‍ പറയുന്നു
മേപ്പടിയാന്‍ എന്ന സിനിമയാണ് ഉണ്ണി മുകുന്ദന്റെതായി റിലീസിന് ഒരുങ്ങുന്നത്. ജനുവരി 14ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പേരിനെ കുറിച്ച് മമ്മൂട്ടി തന്നെ വിളിച്ചു ചോദിച്ചതിനെ കുറിച്ച് പറയുകയാണ് ഉണ്ണി മുകുന്ദന്‍.  നാല് വര്‍ഷം മുമ്പാണ് മേപ്പടിയാന്റെ കഥ തന്റെ കൈയ്യില്‍ വരുന്നത്. പിന്നീട് സിനിമാ നിര്‍മ്മാണത്തെ കുറിച്ച് ചിന്തിച്ചപ്പോഴാണ് എന്തുകൊണ്ട് ഇത്ര നല്ലൊരു കഥ

More »

'നിനക്കൊപ്പം' എന്ന് മമ്മൂട്ടിയും 'ബഹുമാനം' എന്ന മോഹന്‍ലാലും ...ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍
ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണയുമായി മമ്മൂട്ടിയ്ക്ക് ശേഷം ഇപ്പോള്‍ മോഹന്‍ലാലും. നടിയുടെ കുറിപ്പ് പങ്കുവെച്ചാണ് ഇരുവരും രംഗത്തെത്തിയത്. 'നിനക്കൊപ്പം' എന്ന് മമ്മൂട്ടിയും 'ബഹുമാനം' എന്ന മോഹന്‍ലാലും ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ പിന്തുണയറിയിച്ചു. ജയസൂര്യ, ദുല്‍ഖുര്‍ സല്‍മാന്‍, മഞ്ജു വാര്യര്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആഷിഖ് അബു, അന്നാ ബെന്‍, പാര്‍വതി,

More »

പ്രതിഫലം 20 കോടിയാക്കി നന്ദമുരി ബാലകൃഷ്ണ
പൊതുവിടങ്ങളിലെ വിവാദ പെരുമാറ്റത്തിന്റെയും പ്രസ്താവനകളുടെയും പേരില്‍ വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് നന്ദമുരി ബാലകൃഷ്ണ. ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്ത താരത്തിന്റെ അഖണ്ഡ എന്ന ചിത്രം 100 കോടി ക്ലബ്ബില്‍ കയറിയിരുന്നു. ഇതോടെ പ്രതിഫലം ഇരട്ടിയാക്കിയിരിക്കുകയാണ് ബാലകൃഷ്ണ. പത്തു കോടി ആയിരുന്നു ബാലകൃഷ്ണയുടെ പ്രതിഫലം. 20 കോടി രൂപയാണ് പുതിയ ചിത്രത്തിനായി ബാലകൃഷ്ണ വാങ്ങുന്നത് എന്നാണ്

More »

ചെയ്യാത്ത കാര്യത്തിന് ചീത്ത കേട്ടപ്പോള്‍ ഞാനും കരഞ്ഞുപോയി, എല്ലാം മറക്കുകയാണ്'; ടൊവിനോ
പ്രളയ കാലത്ത് അടക്കം ഏറെ ട്രോള്‍ ചെയ്യപ്പെട്ട താരങ്ങളില്‍ ഒരാളാണ് ടൊവിനോ തോമസ്. ട്രോളുകള്‍ക്ക് മറുപടിയും താരം നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയ ആക്രമിച്ചപ്പോള്‍ താനും കരഞ്ഞു പോയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ടൊവിനോ ഇപ്പോള്‍. സോഷ്യല്‍ മീഡിയ അക്രമിച്ചപ്പോള്‍ വേദനിച്ചിരുന്നില്ലേ എന്ന ചോദ്യത്തിനാണ് ടൊവിനോ മറുപടി പറഞ്ഞത്. 'ഞാനൊരു സാധാരണ മനുഷ്യന്‍ മാത്രമാണ്.

More »

വിവാഹത്തിന് ശേഷം കേരളത്തിലെത്തിക്കഴിഞ്ഞപ്പോള്‍ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷ് പോലെയായി ; സുപ്രിയ

വിവാഹത്തിന് ശേഷം കേരളത്തിലെത്തിക്കഴിഞ്ഞപ്പോള്‍ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷ് പോലെയായി പോയെന്നും സുപ്രിയ.താരകുടുംബം എന്നൊന്നും അന്ന് ആലോചിച്ചിട്ടു കൂടിയില്ല. എന്‍ഡിടിവിയില്‍ ജോലി ചെയ്യുമ്പോള്‍ മലയാള സിനിമകളെക്കുറിച്ചൊരു സ്റ്റോറി ചെയ്യാന്‍ അസൈന്‍മെന്റ് ലഭിച്ചു. മമ്മൂട്ടി,

വിവാദങ്ങള്‍ക്ക് അവസാനം; കങ്കണയുടെ 'എമര്‍ജന്‍സി'ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്

വിവാദങ്ങള്‍ക്ക് അവസാനമിട്ട് കങ്കണയുടെ 'എമര്‍ജന്‍സി' എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ ചിത്രത്തിന് സെന്‍സര്‍ ലഭിച്ച കാര്യം കങ്കണ വെളിപ്പെടുത്തിയത്. ''ഞങ്ങളുടെ 'എമര്‍ജന്‍സി' എന്ന

'എനിക്ക് ഇഷ്ട്ടംപോലെ ശമ്പളം കിട്ടാന്‍ ബാക്കി ഉണ്ട്'; അഡ്വാന്‍സ് കിട്ടിയ തുക കൊണ്ട് ചില സിനിമകള്‍ പൂര്‍ത്തിയാക്കേണ്ടി വന്നു: മിയ

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ താരമാണ് മിയ ജോര്‍ജ്. 2008-മുതല്‍ മലയാള സിനിമയില്‍ സജീവമായ മിയ 2015-ലെ അനാര്‍ക്കലി എന്ന സിനിമയിലെ ഡോ.ഷെറിന്‍ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. മിയയുടെ പുതിയ വെബ് സീരിസ് 'ജയ് മഹേന്ദ്രന്‍' വലിയ തോതില്‍ പ്രേക്ഷക പ്രീതി നേടുകയാണ്. വെബ് സീരിസിന്റെ

'ഇതൊക്കെ കുറച്ച് ഓവറാണ്, എന്തിനാണ് ഇതൊക്കെ നാട്ടുകാരെ കാണിക്കുന്നത്'; റീലിന് പിന്നാലെ വിജയ് മാധവിന് വിമര്‍ശനം

വിവാഹം കഴിഞ്ഞതോട് കൂടിയാണ് ഗായകന്‍ വിജയ് മാധവും സീരിയല്‍ നടി ദേവിക നമ്പ്യാരും യൂട്യൂബ് ചാനലില്‍ സജീവമാകുന്നത്. മകന്‍ ആത്മജയ്ക്കൊപ്പം സന്തുഷ്ടമായ ദാമ്പത്യജീവിതം നയിക്കുകയായിരുന്നു താരങ്ങള്‍. ഇപ്പോള്‍ ഇതാ രണ്ടാമതൊരു കുഞ്ഞിനെകൂടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്

വിവാഹബന്ധം അവസാനിപ്പിക്കാനുള്ള കാരണം തന്റെ ഭാഗത്തുണ്ടായ തെറ്റു മൂലം ; വിജയ് യേശുദാസ്

തന്റെ വിവാഹബന്ധം അവസാനിപ്പിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് പറഞ്ഞ് ഗായകന്‍ വിജയ് യേശുദാസ്. തന്റെ ഭാഗത്താണ് തെറ്റ് എന്നാണ് വിജയ് യേശുദാസ് തുറന്നു പറഞ്ഞിരിക്കുന്നത്. അച്ഛനും അമ്മയ്ക്കും ഇക്കാര്യം അംഗീകരിക്കാന്‍ മടിയായിരുന്നെന്നും എന്നാല്‍ മക്കള്‍ തനിക്കും ദര്‍ശനയ്ക്കും വലിയ

'പ്രീമിയറിന് തന്നാല്‍ 21 കോടി! സുരേഷ് ഗോപി ചിത്രത്തിന് നെറ്റ്ഫ്‌ലിക്‌സ് നല്‍കിയ ഓഫറിനെ പറ്റി നിര്‍മ്മാതാവ്

സുരേഷ് ഗോപി ചിത്രത്തിന് ഓഫര്‍ ചെയ്യപ്പെട്ട ഒടിടി പ്രീമിയര്‍ തുകയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മ്മാതാവ്. കാവല്‍ എന്ന ചിത്രം നിര്‍മ്മിച്ച ജോബി ജോര്‍ജ് ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ആക്ഷന്‍ ഹീറോ ആയുള്ള സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ചിത്രമായിരുന്നു കാവല്‍.