UAE

ബാപ്‌സ് ഹിന്ദു മന്ദിര്‍ ഫെബ്രുവരി 14ന് മോദി ഉദ്ഘാടനം ചെയ്യും
മതസൗഹാര്‍ദ്ദത്തിന്റെയും സഹിഷ്ണുതയുടേയും മാതൃകയായ അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. ഫെബ്രുവരി 14ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ പരാമ്പരാഗത ക്ഷേത്രമാണിത്.  അക്ഷര്‍ധാം മാതൃകയിലാണ് നിര്‍മ്മാണം. അവസാനഘട്ട മിനുക്കുപണികളാണ് ഇപ്പോള്‍ നടക്കുന്നത്. ഉദ്ഘാടന ദിവസം രാവിലെ വിഗ്രഹ പ്രതിഷ്ഠയും വൈകീട്ട് സമര്‍പ്പണ ചടങ്ങുമായിരിക്കും. മഹന്ത് സ്വാമി മഹാരാജ് കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരിക്കും ഉദ്ഘാടന ദിനത്തില്‍ പ്രവേശനം. ക്ഷേത്രത്തിലേക്ക് പൊതു ജന പ്രവേശനം 18 മുതലായിരിക്കും.  

More »

ഇത്തിഹാദില്‍ ന്യൂ ഇയര്‍ ഓഫര്‍; ജനുവരി 18വരെ ടിക്കറ്റ് ബുക്ക് ചെയ്യാം
പുതുവത്സര ഓഫറുമായി ഇത്തിഹാദ് എയര്‍വെയ്‌സ്. ജനുവരി 13 മുതല്‍ 18വരെ ടിക്കറ്റ് നിരക്കില്‍ ഓഫ!ര്‍ ലഭിക്കും. അബുദബിയില്‍ നിന്ന് കോഴിക്കോട്ടേക്ക് ഇക്കണോമിക് ക്ലാസിന് 895 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ജനുവരി 23നും ജൂണ്‍ 15നും ഇടയില്‍ ഈ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്. ക്വാലാലംപൂരിലേക്കും ബാങ്കോക്കിലേക്കും 2,495 ദിര്‍ഹം, ഒസാക്കയിലേക്ക് 4995 ദിര്‍ഹം, ബിസിനസ് ക്ലാസ് നിരക്ക് 8,995

More »

റോഡരികിലെ നിര്‍മ്മാണങ്ങള്‍ക്ക് ആര്‍ടിഎ അനുമതി നിര്‍ബന്ധം
പാര്‍പ്പിട കേന്ദ്രങ്ങള്‍ക്കു മുന്നിലെ റോഡുകളോടു ചേര്‍ന്നു താല്‍ക്കാലിക നിര്‍മ്മാണങ്ങള്‍, കൃഷി തുടങ്ങി സ്വകാര്യ വ്യക്തികള്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആര്‍ടിഎയുടെ മുന്‍കൂര്‍ അനുമതി വേണം. അനുമതിയില്ലാതെ ടെന്റുകള്‍ നിര്‍മിക്കുക, നോ പാര്‍ക്കിങ് ബോര്‍ഡിങ് സ്ഥാപിക്കുക, ടൈലുകള്‍ മാറ്റുക, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക തുടങ്ങിയവ നിരീക്ഷിച്ചു

More »

തണുപ്പേറുന്നു ; അല്‍ഐനില്‍ 5.3 ഡിഗ്രി രേഖപ്പെടുത്തി
രാജ്യത്ത് താപനില ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. പുതുവര്‍ഷം പിറന്ന ശേഷം രാജ്യത്തെ കുറഞ്ഞ താപനില അല്‍ഐനിലെ റക്‌ന പ്രദേശത്ത് രേഖപ്പെടുത്തി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും താപനില ഒറ്റസംഖ്യയിലേക്ക് താഴ്ന്നതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റാസല്‍ഖൈമയിലെ പര്‍വത മേഖലയായ ജബല്‍ജൈസില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 7.2 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്. വീണ്ടും തണുപ്പേറുമെന്നാണ്

More »

യുഎഇയില്‍ യൂസഫലിയ്ക്ക് ഗോള്‍ഡന്‍ ജൂബിലി നിറവ്; സൗജന്യ ഹൃദയ ശസ്ത്രക്രിയ്ക്ക് അപേക്ഷ ക്ഷണിച്ചു
ലുലുഗ്രൂപ്പ് എംഡിയും ചെയര്‍മാനുമായ എം എ യൂസഫലിയുടെ യുഎഇയിലെ 50 വര്‍ഷങ്ങള്‍ക്ക് ആദരവായി പ്രഖ്യാപിച്ച 50 കുട്ടികള്‍ക്കായുള്ള സൗജന്യ ഹൃദയ ശസ്ത്രക്രിയ്ക്ക് അപേക്ഷ ക്ഷണിച്ച് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്. ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഡോ ഷംഷീര്‍ വയലിലാണ് 'ഗോള്‍ഡന്‍ ഹാര്‍ട്ട്' എന്ന പേരില്‍ പദ്ധതി പ്രഖ്യാപിച്ചത്. ജന്മനാ ഹൃദ്രോഗമുള്ള കുട്ടികളുടെ

More »

ശൈത്യകാല ക്യാമ്പയിന് യുഎഇയില്‍ തുടക്കമായി
നാലമത് ശൈത്യകാല ക്യാമ്പയിന് യുഎഇയില്‍ തുടക്കമായി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് പ്രഖ്യാപനം നടത്തിയത്. ലോകത്തെ ഏറ്റവും മികച്ച ക്യാമ്പയിന്‍ എന്ന പേരിലാണ് ക്യാമ്പയിന്‍. എമിറേറ്റ്‌സിലുടനീളമുള്ള ദ്വീപുകള്‍, ബീച്ചുകള്‍, ബസാറുകള്‍ എന്നിവയുള്‍പ്പെടെയുള്ള സാംസ്‌കാരിക ഹോട്ട്‌സ്‌പോട്ടുകളുടേയും ഒരു

More »

കാറിനു പിന്നിലെ ബംബറിനുള്ളില്‍ സ്ഥാപിച്ച രഹസ്യ അറയില്‍ ഒളിപ്പിച്ച് മനുഷ്യക്കടത്ത്; പിടിക്കൂടി ഷാര്‍ജ കസ്റ്റംസ്
എസ്യുവി കാറുകളുടെ പിന്നിലെ ബംബറിനുള്ളില്‍ സ്ഥാപിച്ച രഹസ്യ അറയില്‍ ചെറിയ പെട്ടികളിലാക്കി മനുഷ്യക്കടത്ത് നടത്താന്‍ ശ്രമിച്ച രണ്ട് പേരെ പിടിക്കൂടി. ഷാര്‍ജ കസ്റ്റംസ് അധികൃതര്‍ ആണ് ഇവരെ പിടിക്കൂടിയത്. റോഡുകളില്‍ എക്‌സ്‌റേ സ്‌കാനറുകള്‍ ഉപയോഗിച്ച് വാഹനങ്ങള്‍ പരിശോധന നടത്തിയപ്പോള്‍ ആണ് ഇവരെ കണ്ടെത്തിയത്. ഇവരെ യുഎഇയിലേക്ക് ആണ് കടത്താന്‍ ശ്രമിച്ചത്. ആധുനിക രീതിയിലുള്ള

More »

യുഎഇയില്‍ മോട്ടോര്‍ സൈക്കിളില്‍ വാഹനമിടിച്ച് മലയാളി മരിച്ചു
മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ യുഎഇയിലെ അല്‍ഐനില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം തിരൂര്‍ വൈലത്തൂര്‍ സ്വദേശി സമീര്‍ (40) ആണ് മരിച്ചത്. സമീര്‍ ഓടിച്ചിരുന്ന ബൈക്കില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അല്‍ഐന്‍ അല്‍വഗാനില്‍ ഫെയ്മസ് ഫ്‌ളവര്‍ മില്‍ ജീവനക്കാരനായിരുന്നു. കുറ്റിപ്പാല കഴുങ്ങിലപ്പടി സ്വദേശി മായിന്‍ ഹാജി തടത്തിപറമ്പില്‍ മകനാണ്. തിത്തീമുവാണ് മാതാവ്. ഭാര്യ:

More »

പുതുവര്‍ഷത്തില്‍ ജബല്‍ അലിയിലെ ക്ഷേത്രത്തിലെത്തിയത് 40000 പേര്‍
പുതുവര്‍ഷ ദിനത്തില്‍ ജബല്‍ അലിയിലെ ഹിന്ദുക്ഷേത്രത്തിലെത്തിയത് 40000 പേര്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 12000 പേര്‍ അധികമായി എത്തിയെന്ന് ക്ഷേത്രം ഭാരാഹികള്‍ അറിയിച്ചു. മണിക്കൂറില്‍ 2000 പേര്‍ ദര്‍ശനം നടത്തി. വിശേഷ ദിവസങ്ങളില്‍ 25000 ല്‍ അധികം ഭക്തര്‍ ഇവിടെ എത്താറുണ്ട്. തിങ്കള്‍ മുതല്‍ വെള്ളിവരെ മൂവായിരം-നാലായിരം എന്നതാണ് കണക്ക്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഇത് ആറായിരം-എണ്ണായിരം ആയി

More »

പെട്രോള്‍ വില ഉയര്‍ന്നു, പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ച് യുഎഇ

യുഎഇയില്‍ പുതിയ ഇന്ധന നിരക്കുകള്‍ പ്രഖ്യാപിച്ചു. പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നു. യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് നവംബര്‍ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചത്. യുഎഇയില്‍ എല്ലാ മാസവും ഇന്ധനവില പ്രഖ്യാപിക്കാറുണ്ട്. പുതിയ വില നവംബര്‍ 1 മുതല്‍ പ്രാബല്യത്തിലാകും. സൂപ്പര്‍ 98

ഗ്ലോബല്‍ വില്ലേജില്‍ ഞായറാഴ്ച വരെ ദീപാവലി ആഘോഷം

ഗ്ലോബല്‍ വില്ലേജില്‍ ദീപാവലി ആഘോഷങ്ങള്‍ തുടങ്ങി. ദീപാലങ്കാരങ്ങളും പ്രത്യേക കൊടി തോരണങ്ങളും ചാര്‍ത്തി ഞായറാഴ്ച വരെ ആഘോഷങ്ങള്‍ തുടരും. മെയിന്‍ സ്‌റ്റേജില്‍ ബോളിവുഡിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളും ഇന്ത്യന്‍ പവലിയനില്‍ ദിവസവും സാംസ്‌കാരിക പരിപാടികളും നടക്കും.വെള്ളി, ശനി

ദുബായിലെ ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി അഞ്ച് പുതിയ പാലങ്ങള്‍ വരുന്നു

ദുബായിലെ ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി അഞ്ച് പുതിയ പാലങ്ങള്‍ വരുന്നു. തിരക്കേറിയ ഈ റൗണ്ട് എബൗട്ട് വഴിയുള്ള യാത്ര 60 സെക്കന്റായി വരെ കുറയുന്ന രീതിയിലാണ് പുതിയ പാലങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

ഡ്രൈവിംഗ് ലൈസന്‍സിനുള്ള മിനിമം പ്രായപരിധി യുഎഇ കുറച്ചു

ഡ്രൈവിംഗ് ലൈസന്‍സിനുള്ള മിനിമം പ്രായപരിധി യുഎഇ കുറച്ചു. പതിനെട്ട് വയസ്സില്‍ നിന്നും പതിനേഴ് വയസായാണ് പ്രായപരിധി കുറച്ചത്. വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ നിരത്തിലിറക്കുന്നതും നഗര പരിധിയില്‍ അടിയന്തിര ഘട്ടത്തിലല്ലാതെ ഹോണ്‍ മുഴക്കുന്നതും രാജ്യത്ത് നിരോധിച്ചു. ഡ്രൈവിംഗ്

യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യത

യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം വടക്ക്, കിഴക്ക് പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നുണ്ട്. ഇന്ന് കാലാവസ്ഥ മേഘാവൃതമായിരിക്കും. രാത്രിയും വ്യാഴാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിലും

ദുബായില്‍ ദീപാവലി ആഘോഷം ഗംഭീരം

ദീപാവലി സീസണില്‍, താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആഘോഷങ്ങളുടെയും വിനോദ പരിപാടികളുടെയും നീണ്ട നിരയാണ് ദുബായ് വാഗ്ദാനം ചെയ്യുന്നത്. 2024 ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 7 വരെ, വെളിച്ചത്തിന്റെ ഉത്സവമായ ദീപാവലിയുടെ ഭാഗമായി ദുബായ് നഗരം ആഘോഷങ്ങളാല്‍ സജീവമാകും. ഈ വരുന്ന ദീപാവലി സീസണില്‍