UAE

യുഎഇയില്‍ കൂടുതല്‍ മഴ വരും? 2024-ലെ ആദ്യത്തെ ക്ലൗഡ് സീഡിംഗ് ദൗത്യത്തിന് തുടക്കമായി; ഹട്ടാ, അല്‍ എയിന്‍, ഫുജെയ്‌റ എന്നിവിടങ്ങളില്‍ നടപ്പാക്കി
2023 ഡിസംബറിന് സാധാരണയേക്കാള്‍ കുറഞ്ഞ മഴയാണ് യുഎഇയ്ക്ക് ലഭിച്ചത്. ഇത് ചെറിയ തോതിലുള്ള വിന്ററിലേക്ക് നയിക്കുകയും ചെയ്തു. എന്നിരുന്നാലും 2024 ആരംഭത്തില്‍ തന്നെ ക്ലൗഡ് സീഡിംഗ് ദൗത്യങ്ങള്‍ തുടക്കം കുറിച്ച് കൊണ്ട് കാലാവസ്ഥയില്‍ മാറ്റം വരുത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചു.  യുഎഇയില്‍ നടക്കുന്ന ക്ലൗഡ് സീഡിംഗിലൂടെ ഓരോ വര്‍ഷവും പെയ്യുന്ന മഴയില്‍ ചുരുങ്ങിയത് 15% വര്‍ദ്ധനവ് ലഭിക്കാറുണ്ട്. ഈ സീഡിംഗ് ദൗത്യങ്ങളിലൂടെ 84 മുതല്‍ 419 മില്ല്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളമാണ് ലഭ്യമാകുന്നത്.  തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി രാജ്യത്തിന്റെ നോര്‍ത്ത് മേഖലയില്‍ മഴമേഘങ്ങള്‍ രൂപംകൊള്ളുകയും, പെട്ടെന്നുള്ള ചെറിയ മഴയും ലഭിച്ചതായി നാഷണല്‍ സെന്റര്‍ ഓഫ് മീറ്റിയോറോളജിയിലെ ഡോ. അഹമ്മദ് ഹബീബ് പറഞ്ഞു. ഇതിന് പിന്നാലെയാണ് യുഎഇയിലെ നോര്‍ത്ത് മേഖലകളില്‍, ഹട്ടാ, അല്‍ എയ്‌നിലെ ചില മേഖലകള്‍,

More »

അജ്മാനില്‍ വാഹനാപകടം ; അഞ്ച് സ്വദേശികള്‍ മരിച്ചു
പുതുവത്സരം ആഘോഷിച്ച് മടങ്ങുകയായിരുന്ന സ്വദേശി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് അഞ്ചുപേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്ക്. സ്വദേശി ദമ്പതികളും ഇവരുടെ രണ്ടു പെണ്‍മക്കളും മരുമക്കളുമാണ് മരിച്ചതെന്ന് അജ്മാന്‍ പൊലീസ് പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ അജ്മാനിലെ മസ്ഫൂത്ത് ഏരിയയിലാണ് അപകടം നടന്നത്. കുടുംബം സഞ്ചരിച്ച കാറിന് പിറകില്‍ അമിത വേഗതയില്‍ എത്തിയ

More »

കൂടുതല്‍ സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണത്തിന് യുഎഇ
കൂടുതല്‍ സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണത്തിന് ടാര്‍ഗറ്റ് നിശ്ചയിച്ച് പദ്ധതി ശക്തമാക്കി നടപ്പാക്കാന്‍ യുഎഇ. 20 മുതല്‍ 49 ജീവനക്കാരുള്ള 14 പ്രത്യേക സാമ്പത്തിക മേഖലകളിലായി പ്രവര്‍ത്തിക്കുന്ന 12000ത്തിലധികം കമ്പനികള്‍ക്ക് 2024ലും 2025ലും ഒരു യുഎഇ പൗരനെ വീതം നിയമിക്കണമെന്ന നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ഹ്യൂമണ്‍ റിസോഴ്‌സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം അടുത്തിടെ സ്ഥാപനങ്ങള്‍ക്ക്

More »

ദുബായില്‍ പ്ലാസ്റ്റിക് കവറുകളുടെ വില്‍പന പൂര്‍ണമായി നിര്‍ത്തുന്നു
പുതുവര്‍ഷത്തില്‍ ഗ്രേഡ് കുറഞ്ഞ പ്ലാസ്റ്റിക് കവറുകളുടെ വില്‍പന പൂര്‍ണമായി നിര്‍ത്താനൊരുങ്ങി ദുബായിലെ വ്യാപാര സ്ഥാപനങ്ങള്‍. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകള്‍ പൂര്‍ണമായി നിരോധിക്കുന്നതിന്റെ മുന്നോടിയായാണ് തീരുമാനം. പുനരുപയോഗ സാധ്യതയുള്ള കവറുകള്‍ വലുപ്പം അനുസരിച്ച് വില നിശ്ചയിച്ച് വില്‍പ്പന തുടരും. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകള്‍ പുതിയ

More »

പണംതട്ടാന്‍ എംബസികളുടെ പേരില്‍ സന്ദേശം; ജാഗ്രത പാലിക്കണമെന്ന് യുഎഇ മന്ത്രാലയം
യുഎഇ എംബസികളുടെ പേരില്‍ തട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയില്‍പെട്ടതോടെ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം. വിദേശത്ത് യുഎഇ എംബസികളുടെ പേരില്‍ വിവിധ സഹായങ്ങള്‍ ലഭ്യമാണെന്ന് അറിയിച്ച് വരുന്ന സന്ദേശങ്ങളെ കുറിച്ച് ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് മുന്നറിയിപ്പ് നിര്‍ദേശം പുറപ്പെടുവച്ചത്. യുഎഇ എംബസികള്‍, ഓഫീസര്‍മാര്‍, ജീവനക്കാര്‍ എന്നിവരുടെ

More »

കൊല്ലം സ്വദേശിനി അജ്മാനില്‍ അന്തരിച്ചു
കൊല്ലം തൃക്കടവൂര്‍ സ്വദേശിനി റോജ മോള്‍ (43) അന്തരിച്ചു. അജ്മാനിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. അശോകന്റെയും പ്രസന്നയുടേയും മകളാണ്. മകള്‍ മേഘ സംസ്‌കാരം നാട്ടില്‍  

More »

മലപ്പുറം സ്വദേശി യുഎഇയില്‍ അന്തരിച്ചു
എഎകെ ഗ്രൂപ്പ് ഡയറക്ടര്‍ മലപ്പുറം കുറ്റൂര്‍ സ്വദേശി പി മുഹമ്മദ് നിസാര്‍ (33) അന്തരിച്ചു. യുഎഇ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു. എഎകെ ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ മുഹമ്മദ് കുട്ടി ഹാജിയുടെ മകനാണ്. ഉമ്മ അസ്മാബി, ഭാര്യ സഫ മക്കള്‍ മിസ്ഹബ്, ലീഫ മൃതദേഹം നാട്ടിലേക്ക്

More »

കാല്‍നടക്കാരെ പരിഗണിക്കാത്ത ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി
കാല്‍നട യാത്രക്കാരെ ഗൗനിക്കാത്ത ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി ശക്തമാക്കി അജ്മാന്‍ പൊലീസ്. പെഡസ്ട്രിയന്‍ ക്രോസിങ് സിഗ്നലുകളിലെത്തുന്ന വാഹനങ്ങള്‍ വേഗം കൂട്ടി കാല്‍നട യാത്ര തടസ്സപ്പെടുത്തുന്നു എന്നാണ് പ്രധാന പരാതി വാഹനങ്ങള്‍ നിര്‍ത്താത്ത സാഹചര്യത്തില്‍ ജനങ്ങള്‍ അപകടകരമായി റോഡ് കുറുകെ കടക്കുന്നതായും പൊലീസ് കണ്ടെത്തി. ഇ സ്‌കൂട്ടറുകളും സൈക്കിളുകളും റോഡ് കുറുകെ കടക്കാന്‍

More »

വാര്‍ഷികാഘോഷം ; ഗ്രാന്‍ഡ് മോസ്‌കില്‍ 24 മണിക്കൂറും പ്രവേശനം
യുഎഇയിലെ ഇഷ്ട വിനോദ സഞ്ചാര കേന്ദ്രമായ  ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കിന്റെ 16ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 24 മണിക്കൂറും പ്രവേശനം അനുവദിക്കുന്നു. രാത്രി യാത്ര എന്ന അര്‍ത്ഥം വരുന്ന സൂറ എന്ന പേരില്‍ രാത്രികാല സാംസ്‌കാരിക പര്യടനം ആരംഭിച്ചു. ട്രാന്‍സിറ്റ് വിമാനങ്ങളില്‍ എത്തുന്നവര്‍ക്കും കുറഞ്ഞ സയമത്തിനകം പള്ളി സന്ദര്‍ശിക്കാന്‍ സാധിക്കും. ഇങ്ങനെ എത്തുന്നവര്‍

More »

പെട്രോള്‍ വില ഉയര്‍ന്നു, പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ച് യുഎഇ

യുഎഇയില്‍ പുതിയ ഇന്ധന നിരക്കുകള്‍ പ്രഖ്യാപിച്ചു. പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നു. യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് നവംബര്‍ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചത്. യുഎഇയില്‍ എല്ലാ മാസവും ഇന്ധനവില പ്രഖ്യാപിക്കാറുണ്ട്. പുതിയ വില നവംബര്‍ 1 മുതല്‍ പ്രാബല്യത്തിലാകും. സൂപ്പര്‍ 98

ഗ്ലോബല്‍ വില്ലേജില്‍ ഞായറാഴ്ച വരെ ദീപാവലി ആഘോഷം

ഗ്ലോബല്‍ വില്ലേജില്‍ ദീപാവലി ആഘോഷങ്ങള്‍ തുടങ്ങി. ദീപാലങ്കാരങ്ങളും പ്രത്യേക കൊടി തോരണങ്ങളും ചാര്‍ത്തി ഞായറാഴ്ച വരെ ആഘോഷങ്ങള്‍ തുടരും. മെയിന്‍ സ്‌റ്റേജില്‍ ബോളിവുഡിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളും ഇന്ത്യന്‍ പവലിയനില്‍ ദിവസവും സാംസ്‌കാരിക പരിപാടികളും നടക്കും.വെള്ളി, ശനി

ദുബായിലെ ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി അഞ്ച് പുതിയ പാലങ്ങള്‍ വരുന്നു

ദുബായിലെ ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി അഞ്ച് പുതിയ പാലങ്ങള്‍ വരുന്നു. തിരക്കേറിയ ഈ റൗണ്ട് എബൗട്ട് വഴിയുള്ള യാത്ര 60 സെക്കന്റായി വരെ കുറയുന്ന രീതിയിലാണ് പുതിയ പാലങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

ഡ്രൈവിംഗ് ലൈസന്‍സിനുള്ള മിനിമം പ്രായപരിധി യുഎഇ കുറച്ചു

ഡ്രൈവിംഗ് ലൈസന്‍സിനുള്ള മിനിമം പ്രായപരിധി യുഎഇ കുറച്ചു. പതിനെട്ട് വയസ്സില്‍ നിന്നും പതിനേഴ് വയസായാണ് പ്രായപരിധി കുറച്ചത്. വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ നിരത്തിലിറക്കുന്നതും നഗര പരിധിയില്‍ അടിയന്തിര ഘട്ടത്തിലല്ലാതെ ഹോണ്‍ മുഴക്കുന്നതും രാജ്യത്ത് നിരോധിച്ചു. ഡ്രൈവിംഗ്

യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യത

യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം വടക്ക്, കിഴക്ക് പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നുണ്ട്. ഇന്ന് കാലാവസ്ഥ മേഘാവൃതമായിരിക്കും. രാത്രിയും വ്യാഴാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിലും

ദുബായില്‍ ദീപാവലി ആഘോഷം ഗംഭീരം

ദീപാവലി സീസണില്‍, താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആഘോഷങ്ങളുടെയും വിനോദ പരിപാടികളുടെയും നീണ്ട നിരയാണ് ദുബായ് വാഗ്ദാനം ചെയ്യുന്നത്. 2024 ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 7 വരെ, വെളിച്ചത്തിന്റെ ഉത്സവമായ ദീപാവലിയുടെ ഭാഗമായി ദുബായ് നഗരം ആഘോഷങ്ങളാല്‍ സജീവമാകും. ഈ വരുന്ന ദീപാവലി സീസണില്‍