UAE

യുഎഇയില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു
യുഎഇയില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളി യുവാവ് മരിച്ചു. മലപ്പുറം നിലമ്പൂര്‍ എടക്കര കലാ സാഗര്‍ സ്വദേശി ചങ്ങനാക്കുന്നേല്‍ മനോജ് ആണ് മരിച്ചത്. 38 വയസ്സായിരുന്നു. ഷാര്‍ജയിലെ അബൂ ശാഖാറയിലാണ് അപകടത്തില്‍ പെട്ടത്. ഉടന്‍ തന്നെ അല്‍ ഖാസ്മിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഷാര്‍ജയിലെ ഒരു റെസ്റ്റോറന്റില്‍ കുക്കായി ജോലി ചെയ്തുവരികയായിരുന്നു. ചങ്ങനാക്കുന്നേല്‍ മാണി സാറാമ്മ ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.   

More »

ജെറ്റ് ഇന്ധനത്തിന് പകരം സസ്‌റ്റൈനബിള്‍ ഏവിയേഷന്‍ ഇന്ധനം ഉപയോഗിച്ച് പരീക്ഷണ പറക്കലുമായി എമിറേറ്റ്‌സ്
വ്യോമയാനരംഗത്ത് ഏറെ നിര്‍ണായകമായ പരീക്ഷണത്തിലാണ് എമിറേറ്റ്‌സ് എയര്‍ ലൈന്‍സ്. ജെറ്റ് ഇന്ധനത്തിന് പകരം പൂര്‍ണമായും ബദല്‍ ഇന്ധനമായ സസ്‌റ്റൈനബിള്‍ ഏവിയേഷന്‍ ഇന്ധനം ഉപയോഗിച്ചാണ് എമിറേറ്റ്‌സ് വിമാനം പരീക്ഷണ പറക്കല്‍ നടത്തിയത്. ജെറ്റ് ഫ്യൂവലിനെ അപേക്ഷിച്ച് 85% കുറവ് കാര്‍ബണ്‍ മാത്രമേ സസ്‌റ്റൈനബിള്‍ ഏവിയേഷന്‍ ഫ്യൂവല്‍ പുറന്തള്ളുന്നൂള്ളു എന്നതാണ് പ്രത്യേകത. ജെറ്റ്

More »

റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് എയര്‍ അറേബ്യ വിമാന സര്‍വീസ് തുടങ്ങി
റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് എയര്‍ അറേബ്യ വിമാന സര്‍വീസ് തുടങ്ങി. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് വൈകാതെ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എയര്‍ അറേബ്യ വക്താവ് പറഞ്ഞു. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് എയര്‍ അറേബ്യ സര്‍വീസ് നടത്തുക. ബുധന്‍, വെള്ളി

More »

കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയില്‍ നിയമങ്ങള്‍ കര്‍ശനമാക്കുമെന്ന് ഷാര്‍ജ
കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയില്‍ നിയമങ്ങള്‍ കര്‍ശനമാക്കുമെന്ന് ഷാര്‍ജ. കുടുംബങ്ങള്‍ താമിസിക്കുന്ന മേഖലയില്‍ ബാച്ചിലേഴ്‌സ് താമസിക്കുന്നില്ലെന്ന് പരിശോധനയിലൂടെ ഉറപ്പു വരുത്തും. കഴിഞ്ഞ ദിവസം ചേര്‍ന്ന ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ഷാര്‍ജ കിരീടാവകാശിയും ഉപഭരണാധികാരിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് സുല്‍ത്താന്‍

More »

കൃത്രിമ ഹാജര്‍ രേഖപ്പെടുത്തി ശമ്പളം തട്ടിയെടുത്ത കേസില്‍ സ്വദേശി സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഏഴു വര്‍ഷത്തെ തടവിന് ശിക്ഷിച്ചു
  ജോലിക്ക് ഹാജരാകാതെ കൃത്രിമ ഹാജര്‍ രേഖപ്പെടുത്തി 37000 ദിനാര്‍ (ഒരു കോടിയിലേറെ രൂപ) ശമ്പളം തട്ടിയെടുത്ത കേസില്‍ സ്വദേശി സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഏഴു വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ഇയാള്‍ക്കു വേണ്ടി കൃത്രിമ ഹാജര്‍ രേഖപ്പെടുത്തിയ വിദേശിക്കും സമാന ശിക്ഷയുണ്ട്. കൃത്രിമ വിരലടയാളം , ജോബ് ഫയല്‍ നമ്പര്‍, പാസ്വേഡ് എന്നിവ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. തടവിന് പുറമേ ഇരുവരും ചേര്‍ന്ന് 113000

More »

പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു
പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. തിരുവല്ല സ്വദേശിനിയായ നിരണത്ത് ആനി സജി (56) ആണ് അബുദാബിയില്‍ മരിച്ചത്. മുസഫ എമിറേറ്റ്‌സ് ഫ്യൂച്ചര്‍ ഇന്റര്‍നാഷണല്‍ അക്കാദമി സ്‌കൂള്‍ സീനിയര്‍ സൂപ്പര്‍വൈസറായിരുന്നു. ഇതേ സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ സജി ഉമ്മന്റെ ഭാര്യയാണ്. മക്കള്‍: സിന്‍സി, ഷിബിന്‍. മരുമകന്‍: മാത്യു വര്‍ഗീസ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം

More »

യുഎഇയില്‍ കനത്ത മഴ , ബസുകള്‍ റദ്ദാക്കി ; വിമാന സര്‍വീസുകളെയും ബാധിച്ചു
ദുബായില്‍ നിന്ന് ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളിലേക്കുള്ള ബസ് സര്‍വീസുകള്‍ ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ റദ്ദാക്കിയതായി ആര്‍ടിഎ അറിയിച്ചു. മോശം കാലാവസ്ഥയും ഗതാഗത തടസ്സവുമാണ് ബസുകള്‍ റദ്ദാക്കാന്‍ കാരണം. പൊതുഗതാഗത സൗകര്യം പ്രയോജനപ്പെടുത്തുന്നവര്‍ യാത്രയ്ക്ക് ഇറങ്ങും മുമ്പ് ആര്‍ടിഎ അറിയിപ്പ് ശ്രദ്ധിക്കണം. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള 20 വിമാന സര്‍വീസുകളെ മോശം

More »

താമസസ്ഥലത്ത് വച്ച് ഹൃദയാഘാതം ; പ്രവാസി മലയാളി മരിച്ചു
താമസസ്ഥലത്ത് വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് പ്രവാസി മലയാളി യുവാവ് അന്തരിച്ചു. കൊല്ലം പള്ളിമുക്ക് സ്വദേശി മാഹീന്‍ (35) ആണ് ഷാര്‍ജയില്‍ മരിച്ചത്. ദുബായില്‍ സ്വകാര്യ കമ്പനിയായ ജിയോ കെമില്‍ ജോലി ചെയ്തുവരികയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഭാര്യ: ഷൈമ മാഹിന്‍. മക്കള്‍: ഹന്ന മാഹിന്‍, ഹിസ്‌ന

More »

യുഎഇ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതി; അംഗമായത് 6.6 മില്യണിലധികം പേര്‍
യുഎഇ ഭരണകൂടം പ്രഖ്യാപിച്ച തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമായത് 6.6 മില്യണിലധികം പേര്‍. രാജ്യത്ത് തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമായവരുടെ എണ്ണം മാനവ വിഭവ ശേഷി മന്ത്രാലയമാണ് അറിയിച്ചത്. ജനുവരി ഒന്നിന് നിലവില്‍ വന്ന പദ്ധതിയില്‍ അംഗമാകാനുളള സമയ പരിധി ഒക്ടോബര്‍ മാസത്തിലാണ് അവസാനിച്ചത്. ഫെഡറല്‍ ഗവണ്‍മെന്റ്,

More »

പെട്രോള്‍ വില ഉയര്‍ന്നു, പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ച് യുഎഇ

യുഎഇയില്‍ പുതിയ ഇന്ധന നിരക്കുകള്‍ പ്രഖ്യാപിച്ചു. പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നു. യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് നവംബര്‍ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചത്. യുഎഇയില്‍ എല്ലാ മാസവും ഇന്ധനവില പ്രഖ്യാപിക്കാറുണ്ട്. പുതിയ വില നവംബര്‍ 1 മുതല്‍ പ്രാബല്യത്തിലാകും. സൂപ്പര്‍ 98

ഗ്ലോബല്‍ വില്ലേജില്‍ ഞായറാഴ്ച വരെ ദീപാവലി ആഘോഷം

ഗ്ലോബല്‍ വില്ലേജില്‍ ദീപാവലി ആഘോഷങ്ങള്‍ തുടങ്ങി. ദീപാലങ്കാരങ്ങളും പ്രത്യേക കൊടി തോരണങ്ങളും ചാര്‍ത്തി ഞായറാഴ്ച വരെ ആഘോഷങ്ങള്‍ തുടരും. മെയിന്‍ സ്‌റ്റേജില്‍ ബോളിവുഡിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളും ഇന്ത്യന്‍ പവലിയനില്‍ ദിവസവും സാംസ്‌കാരിക പരിപാടികളും നടക്കും.വെള്ളി, ശനി

ദുബായിലെ ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി അഞ്ച് പുതിയ പാലങ്ങള്‍ വരുന്നു

ദുബായിലെ ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി അഞ്ച് പുതിയ പാലങ്ങള്‍ വരുന്നു. തിരക്കേറിയ ഈ റൗണ്ട് എബൗട്ട് വഴിയുള്ള യാത്ര 60 സെക്കന്റായി വരെ കുറയുന്ന രീതിയിലാണ് പുതിയ പാലങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

ഡ്രൈവിംഗ് ലൈസന്‍സിനുള്ള മിനിമം പ്രായപരിധി യുഎഇ കുറച്ചു

ഡ്രൈവിംഗ് ലൈസന്‍സിനുള്ള മിനിമം പ്രായപരിധി യുഎഇ കുറച്ചു. പതിനെട്ട് വയസ്സില്‍ നിന്നും പതിനേഴ് വയസായാണ് പ്രായപരിധി കുറച്ചത്. വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ നിരത്തിലിറക്കുന്നതും നഗര പരിധിയില്‍ അടിയന്തിര ഘട്ടത്തിലല്ലാതെ ഹോണ്‍ മുഴക്കുന്നതും രാജ്യത്ത് നിരോധിച്ചു. ഡ്രൈവിംഗ്

യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യത

യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം വടക്ക്, കിഴക്ക് പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നുണ്ട്. ഇന്ന് കാലാവസ്ഥ മേഘാവൃതമായിരിക്കും. രാത്രിയും വ്യാഴാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിലും

ദുബായില്‍ ദീപാവലി ആഘോഷം ഗംഭീരം

ദീപാവലി സീസണില്‍, താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആഘോഷങ്ങളുടെയും വിനോദ പരിപാടികളുടെയും നീണ്ട നിരയാണ് ദുബായ് വാഗ്ദാനം ചെയ്യുന്നത്. 2024 ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 7 വരെ, വെളിച്ചത്തിന്റെ ഉത്സവമായ ദീപാവലിയുടെ ഭാഗമായി ദുബായ് നഗരം ആഘോഷങ്ങളാല്‍ സജീവമാകും. ഈ വരുന്ന ദീപാവലി സീസണില്‍