UAE

യുഎഇയില്‍ മഴ മുന്നറിയിപ്പ്; ഈ മാസം 15 മുതല്‍ 18വരെ മഴയ്ക്ക് സാധ്യത
യുഎഇയില്‍ അടുത്ത നാലു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നവംബര്‍ 15മുതല്‍ 18വരെ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാജ്യത്തിന്റെ കിഴക്ക്, വടക്ക് തീരപ്രദേശത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. അതേസമയം വ്യാഴാഴ്ച താപനില കുറയുമെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം രാജ്യത്ത് കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ മഴ കൂടുതലായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എന്‍എംസി വ്യക്തമാക്കിയിട്ടുണ്ട്. എമിറേറ്റ്‌സില്‍ 28 ദിവസം തുടര്‍ച്ചയായി മഴ ലഭിച്ചതിന് പിന്നാലെയാണ് മഴ മുന്നറിയിപ്പ്

More »

ഗാസയ്ക്ക് കൂടുതല്‍ സഹായം നല്‍കി യുഎഇ
ഇസ്രയേല്‍ഹമാസ് യുദ്ധത്തില്‍ ദുരിതം അനുഭവിക്കുന്ന ഗാസയ്ക്ക് വീണ്ടും സഹായവുമായി യുഎഇ ഭരണകൂടം. മരുന്നും അവശ്യ വസ്തുക്കളും ഉള്‍പ്പെടെ 100ടണ്‍ സാധനങ്ങള്‍ കൂടി യുഎഇ ഈജിപ്റ്റില്‍ എത്തിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ സഹായം എത്തിക്കുന്നതിനുളള ശ്രമത്തിലാണ് യുഎഇ. ഗാസയ്ക്ക് വേണ്ടി അനുകമ്പ എന്ന പേരില്‍ നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായാണ് കൂടുതല്‍ സഹായങ്ങള്‍ യുഎഇ കയറ്റി അയച്ചത്.

More »

കൊലപാതകം നടത്തി ഒരു മിനിറ്റിനുള്ളില്‍ ഏഷ്യക്കാരനായ പ്രതിയെ പിടികൂടി അജ്മാന്‍ പൊലീസ്
സ്വന്തം നാട്ടുകാരനെ കൊലപ്പെടുത്തിയ ഏഷ്യക്കാരനായ പ്രതിയെ സംഭവം കഴിഞ്ഞ് ഒരു മിനിറ്റിനുള്ളില്‍ പൊലീസ് പിടികൂടി. കുറ്റകൃത്യം നടന്ന സ്ഥലത്തു നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയതെന്ന് അജ്മാന്‍ പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടയാളുടെ റൗദയിലെ വീടിന്റെ വാതിലില്‍ പ്രതി മുട്ടുന്നത് കണ്ട് താമസക്കാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അയാള്‍ അക്രമാസക്തനായി

More »

ഏകീകൃത ജിസിസി ടൂറിസം വിസ നടപ്പാക്കാനൊരുങ്ങുന്നു ; ഒറ്റവിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാം
ഏകീകൃത ജിസിസി ടൂറിസം വിസ നടപ്പാക്കുന്നതിനുള്ള നീക്കങ്ങള്‍ സജീവമായി. പദ്ധതിക്ക് കഴിഞ്ഞ ദിവസം ഒമാന്‍ തലസ്ഥാന നഗരിയില്‍ ചേര്‍ന്ന 40ാമത് ജിസിസി ആഭ്യന്തര മന്ത്രിമാരുടെ യോഗം അംഗീകാരം നല്‍കി. ഏകീകൃത ജിസിസി ടൂറിസം വിസയ്ക്ക് നേരത്തേ ജിസിസി ടൂറിസം മന്ത്രിമാരുടെ ഏകകണ്ഠമായ അംഗീകാരം ലഭിച്ചിരുന്നു. ഒറ്റ വിസ ഉപയോഗിച്ച് വിനോദസഞ്ചാരികള്‍ക്ക് ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സഞ്ചരിക്കാനുള്ള

More »

ഇസ്രയേല്‍ ആക്രമണത്തില്‍ പരുക്കേറ്റ പലസ്തീന്‍ സ്വദേശികള്‍ക്ക് ആശുപത്രി തുറക്കാന്‍ യുഎഇ
ഇസ്രയേല്‍ ആക്രമണത്തില്‍ പരുക്കേറ്റ പലസ്തീന്‍ സ്വദേശികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ യുഎഇ ഗാസയില്‍ ഫീല്‍ഡ് ഹോസ്പിറ്റല്‍ ആരംഭിക്കുന്നു 150 കിടക്കകളുള്ള ആശുപത്രി സ്ഥാപിക്കാന്‍ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടിരുന്നു. യുഎഇയുടെ കാരുണ്യ പദ്ധതിയുടെ ഗാലന്റ് നൈറ്റ് -3 ന്റെ ഭാഗമായാണ് പദ്ധതി. ആശുപത്രി സജ്ജമാക്കാന്‍ ആവശ്യമായ സാമഗ്രികള്‍

More »

ഇസ്രയേല്‍ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് യുഎഇ
ഗസ്സയില്‍ ആണവായുധം പ്രയോഗിക്കുന്നത് ഒരു മാര്‍ഗമാണെന്ന ഇസ്രയേല്‍മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് യുഎഇ. ഇസ്രായേല്‍ പൈതൃക വകുപ്പ് മന്ത്രി അമിഹായ് എലിയാഹുവാണ് കഴിഞ്ഞ ദിവസം വിവാദ പ്രസ്താവന നടത്തിയത്. ആണവായുധം ഉപയോഗിക്കുമെന്ന പ്രസ്താവനയെ തള്ളിയ യുഎഇ വിദേശകാര്യ വകുപ്പ്, അടിയന്തരമായ മുന്‍ഗണന സിവിലിയന്‍മാരുടെ ജീവന്‍ സംരക്ഷിക്കുന്നതിനും മാനുഷിക സഹായം എത്തിക്കുന്നതിനും

More »

ബൈക്ക് ഡെലിവറി ജീവനക്കാര്‍ക്കായി ദുബായില്‍ ശീതീകരിച്ച 40 വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കുന്നു
ബൈക്ക് ഡെലിവറി ജീവനക്കാര്‍ക്കായി ദുബായില്‍ ശീതീകരിച്ച 40 വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കുന്നു. ലഘു ഭക്ഷണത്തിനുള്ള ഡിസ്‌പെന്‍സര്‍, തണുത്ത വെള്ളം, മൊബൈല്‍ റീചാര്‍ജ് ചെയ്യാനുള്ള സൗകര്യം എന്നിവ വിശ്രമ കേന്ദ്രത്തിലുണ്ടാകുമെന്ന് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഓരോ മേഖലയുടേയും പ്രാധാന്യം അനുസരിച്ച് കുറഞ്ഞത് പത്തു പേര്‍ക്ക് വിശ്രമിക്കാനും

More »

ദുബായ് എയര്‍ഷോ ; ഈ മാസം ആറു മുതല്‍ യാത്രക്കാരുടെ പാസ്‌പോര്‍ട്ടില്‍ പ്രത്യേക മുദ്രയുമായി എമിഗ്രേഷന്‍
ആകാശ വിസ്മയമായ ദുബായ് എയര്‍ഷോയുടെ ഭാഗമായി യാത്രക്കാരുടെ പാസ്‌പോര്‍ട്ടില്‍ പ്രത്യേക സ്റ്റാംപ് പതിക്കാന്‍ ജിഡിആര്‍എഫ്എ ദുബായ്.  ഈ മാസം ആറു മുതല്‍ 18 വരെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ പാസ്‌പോര്‍ട്ടില്‍ എയര്‍ ഷോയുടെ ലോഗോ പതിച്ച് അവരെ രാജ്യത്തേക്ക് സ്വാഗതം ചെയ്യും.  ദ് ഫ്യൂച്ചര്‍ ഓഫ് ദ് എയറോസ്‌പേസ് ഇന്‍ഡസ്ട്രി എന്ന് മുദ്രണം ചെയ്ത സ്റ്റാംപാണ്

More »

ഗ്രൂപ്പ് വീസ ; കുടുംബത്തോടൊപ്പം യുഎഇ സന്ദര്‍ശിക്കുമ്പോള്‍ 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വീസ സൗജന്യം
കുടുംബത്തിന് യുഎഇ സന്ദര്‍ശിക്കാന്‍ അംഗീകൃത ട്രാവല്‍ ഏജന്‍സികള്‍ വഴി ഗ്രൂപ്പ് വീസയ്ക്ക് അപേക്ഷിക്കാന്‍ അനുമതി.  ഫാമിലി ഗ്രൂപ്പ് വീസ അപേക്ഷ അനുവദിച്ചതായി അധികൃതര്‍ പറഞ്ഞു 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കളോടൊപ്പം വരുമ്പോള്‍ വീസ സൗജന്യമായി ലഭിക്കും. ഗ്രൂപ്പ് ടൂറിസ് വീസ എടുത്ത് മാതാപിതാക്കള്‍ക്കൊപ്പം സഞ്ചരിക്കുന്നവര്‍ക്കു മാത്രമാണ് ഈ ആനുകൂല്യം.

More »

പെട്രോള്‍ വില ഉയര്‍ന്നു, പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ച് യുഎഇ

യുഎഇയില്‍ പുതിയ ഇന്ധന നിരക്കുകള്‍ പ്രഖ്യാപിച്ചു. പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നു. യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് നവംബര്‍ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചത്. യുഎഇയില്‍ എല്ലാ മാസവും ഇന്ധനവില പ്രഖ്യാപിക്കാറുണ്ട്. പുതിയ വില നവംബര്‍ 1 മുതല്‍ പ്രാബല്യത്തിലാകും. സൂപ്പര്‍ 98

ഗ്ലോബല്‍ വില്ലേജില്‍ ഞായറാഴ്ച വരെ ദീപാവലി ആഘോഷം

ഗ്ലോബല്‍ വില്ലേജില്‍ ദീപാവലി ആഘോഷങ്ങള്‍ തുടങ്ങി. ദീപാലങ്കാരങ്ങളും പ്രത്യേക കൊടി തോരണങ്ങളും ചാര്‍ത്തി ഞായറാഴ്ച വരെ ആഘോഷങ്ങള്‍ തുടരും. മെയിന്‍ സ്‌റ്റേജില്‍ ബോളിവുഡിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളും ഇന്ത്യന്‍ പവലിയനില്‍ ദിവസവും സാംസ്‌കാരിക പരിപാടികളും നടക്കും.വെള്ളി, ശനി

ദുബായിലെ ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി അഞ്ച് പുതിയ പാലങ്ങള്‍ വരുന്നു

ദുബായിലെ ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി അഞ്ച് പുതിയ പാലങ്ങള്‍ വരുന്നു. തിരക്കേറിയ ഈ റൗണ്ട് എബൗട്ട് വഴിയുള്ള യാത്ര 60 സെക്കന്റായി വരെ കുറയുന്ന രീതിയിലാണ് പുതിയ പാലങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

ഡ്രൈവിംഗ് ലൈസന്‍സിനുള്ള മിനിമം പ്രായപരിധി യുഎഇ കുറച്ചു

ഡ്രൈവിംഗ് ലൈസന്‍സിനുള്ള മിനിമം പ്രായപരിധി യുഎഇ കുറച്ചു. പതിനെട്ട് വയസ്സില്‍ നിന്നും പതിനേഴ് വയസായാണ് പ്രായപരിധി കുറച്ചത്. വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ നിരത്തിലിറക്കുന്നതും നഗര പരിധിയില്‍ അടിയന്തിര ഘട്ടത്തിലല്ലാതെ ഹോണ്‍ മുഴക്കുന്നതും രാജ്യത്ത് നിരോധിച്ചു. ഡ്രൈവിംഗ്

യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യത

യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം വടക്ക്, കിഴക്ക് പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നുണ്ട്. ഇന്ന് കാലാവസ്ഥ മേഘാവൃതമായിരിക്കും. രാത്രിയും വ്യാഴാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിലും

ദുബായില്‍ ദീപാവലി ആഘോഷം ഗംഭീരം

ദീപാവലി സീസണില്‍, താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആഘോഷങ്ങളുടെയും വിനോദ പരിപാടികളുടെയും നീണ്ട നിരയാണ് ദുബായ് വാഗ്ദാനം ചെയ്യുന്നത്. 2024 ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 7 വരെ, വെളിച്ചത്തിന്റെ ഉത്സവമായ ദീപാവലിയുടെ ഭാഗമായി ദുബായ് നഗരം ആഘോഷങ്ങളാല്‍ സജീവമാകും. ഈ വരുന്ന ദീപാവലി സീസണില്‍