UAE

കണ്ണൂര്‍ സ്വദേശി യുഎഇയില്‍ അന്തരിച്ചു
കണ്ണൂര്‍ സ്വദേശിയായ പ്രവാസി മലയാളി യുവാവ് യുഎഇയില്‍ അന്തരിച്ചു. അബുദാബി പോലീസ് വിഭാഗത്തില്‍ ജീവനക്കാരനായിരുന്ന കണ്ണൂര്‍ വാരം സ്വദേശി ഫാഹിദ് പള്ളിപ്പറത്ത് (45) ആണ് മരിച്ചത്. അബുദാബിയിലെ താമസസ്ഥലത്ത് വച്ചാണ് അന്ത്യം. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബനിയാസ് ഖബര്‍സ്ഥാനില്‍ മറവുചെയ്തു.    മൂസഅസ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫനീഷ. മക്കള്‍: ഫാസ്, ഫഹ്‌യ. സഹോദരങ്ങള്‍: ഫസല്‍, ഫര്‍സാന, ഫഹ്മ.  

More »

യുഎഇയില്‍ വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ; ജാഗ്രതാ നിര്‍ദ്ദേശം
യുഎഇയില്‍ വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും ജനം ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വാദികള്‍, താഴ്വാരങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും പറഞ്ഞു. വെള്ളക്കെട്ടിന് സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത ഇടങ്ങളിലേക്കു മാറണം. കഴിഞ്ഞ ആഴ്ചകളില്‍ യുഎഇയുടെ വിവിധ

More »

പൊലീസിന് മുന്നില്‍ വാഹനാഭ്യാസം ; ഡ്രൈവര്‍ അറസ്റ്റില്‍
എമിറേറ്റില്‍ പൊലീസ് പട്രോള്‍ വാഹനത്തിന് മുന്നില്‍ കാറില്‍ അഭ്യാസ പ്രകടനം നടത്തിയയാളെ അറസ്റ്റ് ചെയ്ത് റാക് പൊലീസ്. 20 കാരനായ യുവാവാണ് പ്രതി. ഇയാള്‍ ഓടിച്ചിരുന്ന വാഹനം പിടിച്ചെടുക്കുകയും ചെയ്തു. നിയമം ലംഘനത്തിന് പുറമേ സമൂഹത്തിന്റെ സുരക്ഷക്കായി സേവനത്തിലേര്‍പ്പെട്ട അധികൃതരെ അനാദരിച്ച പ്രവൃത്തിയാണ് യുവാവില്‍ നിന്നുണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തരം

More »

സൈക്കിള്‍ ട്രാക്ക് ശുചീകരിക്കാന്‍ ഡ്രൈവറില്ലാ വാഹനം; പദ്ധതി നടപ്പിലാക്കുന്നത് ദുബായ് മുന്‍സിപ്പാലിറ്റി
എമിറേറ്റിലെ ബീച്ച് ഭാഗങ്ങളിലെ സൈക്കിള്‍ ട്രാക്കുകള്‍ ശുചീകരിക്കുന്നതിന് പുത്തന്‍ സംവിധാനം ഉപയോഗപ്പെടുത്തി ഡ്രൈവറില്ലാ വാഹനം ഉപയോഗിക്കും. നൂതന ഇലക്ട്രിക് സംവിധാനം ഉപയോഗപ്പെടുത്തിയാണ് ദുബായ് മുന്‍സിപാലിറ്റിയുടെ നേതൃത്വത്തില്‍ ഡ്രൈവറില്ലാ വാഹനം ഉപയോഗപ്പെടുത്തുന്നത്. ഊ വാഹനത്തിന്റെ പരീക്ഷണയോട്ടം ദുബായ് മുന്‍സിപാലിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. ജുമൈറ, ഉമ്മു സുഖൈം

More »

യുഎഇയില്‍ കനത്ത മഴ ; വാഹനാപകടത്തില്‍ യുഎഇ പൗരന്‍ മരിച്ചു
യുഎഇയില്‍ കനത്ത മഴ. മഴയ്ക്കിടെ അല്‍ദൈദ് റോഡിലുണ്ടായ വാഹന അപകടത്തില്‍ യുഎഇ പൗരന്‍ മരിച്ചു. സകാര്‍ മറിഞ്ഞാണ് അപകടം ഉണ്ടായത്. റോഡിലെ വെള്ളക്കെട്ടില്‍ പെടാതിരിക്കാന്‍ കാര്‍ പെട്ടെന്ന് വെട്ടിച്ചതോടെ നിയന്ത്രണം വിട്ട വാഹനം പലതവണ കരണം മറിഞ്ഞായിരുന്നു അപകടം. വാഹനത്തില്‍നിന്ന് തെറിച്ചുവീണ 12കാരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ നിസാര

More »

ടാക്‌സികളും സ്‌കൂള്‍ ബസുകളും ട്രാക്ക് ചെയ്യപ്പെടും ; ഗതാഗത വകുപ്പിന്റെ പുതിയ സംവിധാനം വരുന്നു
ടാക്‌സികളെ ട്രാക്ക് ചെയ്യാനും ഡ്രൈവര്‍മാരെ നിരീക്ഷിക്കാനും വേണ്ടി 'നിര്‍മിത ബുദ്ധി' ഉപയോഗിക്കുമെന്ന് ഗതാഗത വകുപ്പിന് കീഴിലെ ദുബായ് ടാക്‌സി കോര്‍പറേഷന്‍ അറിയിച്ചു. ദുബായ് ടാക്‌സികള്‍, മോട്ടോര്‍ സൈക്കിളുകള്‍, സ്‌കൂള്‍ ബസുകള്‍, വാണിജ്യ ബസുകള്‍, എന്നിവയെല്ലാം പുതിയ സംവിധാനത്തിന് കീഴില്‍ വരും. 7200 വാഹനങ്ങളും 14,500 ഡ്രൈവര്‍മാരും ഇത്തരത്തില്‍ കൃത്യമായ വിലിയുത്താന്‍ സാധിക്കും.

More »

മലയാളി വിദ്യാര്‍ത്ഥി യുഎഇയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍
മലയാളി വിദ്യാര്‍ത്ഥി യുഎഇയിലെ അജ്മാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. കൊല്ലം കുണ്ടറ സ്വദേശി റൂബന്‍ പൗലോസിനെ (സച്ചു 17) ആണ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മൃതദേഹം കെട്ടിടത്തിന് താഴെ കണ്ടെത്തിയത്. അജ്മാന്‍ ഗ്ലോബല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. ചേംബര്‍ ഓഫ് കൊമേഴ്‌സിന് അടുത്ത് ആറുനില

More »

യുഎഇയില്‍ ഇനി നോട്ടറി സേവനം ഇംഗ്ലീഷ് ഭാഷയില്‍
വിവിധ രാജ്യക്കാരായ ജനങ്ങള്‍ക്ക് ഇംഗ്ലീഷ് ഭാഷയില്‍ നോട്ടറി സേവനം ലഭ്യമാക്കുന്നതിനായി അബുദബിയില്‍ പ്രത്യേക ഓഫീസ് സ്ഥാപിക്കുന്നു. ആദ്യമായാണ് ഇംഗ്ലിഷ് ഭാഷാ ജുഡീഷ്യല്‍ സേവന ബ്യൂറോ മിഡില്‍ ഈസ്റ്റില്‍ ആരംഭിക്കുന്നത്. പൂര്‍ണമായും ഡിജിറ്റല്‍ ഫോര്‍മാറ്റിലായിരിക്കും സേവനങ്ങള്‍ ലഭ്യമാക്കുക. യുഎഇ തലസ്ഥാനമായ അബുദബിയിലാണ് ഇംഗ്ലിഷ് നോട്ടറി സര്‍വീസ് ബ്യൂറോ സ്ഥാപിക്കുന്നത്. യുഎഇ വൈസ്

More »

ദുബായില്‍ ഫ്‌ളോട്ടിംഗ് പൊലീസ് സ്‌റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നു
വെള്ളത്തില്‍ പൊങ്ങികിടക്കുന്ന പൊലീസ് സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ ദുബായ്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാകും ഫ്‌ളോട്ടിംഗ് പൊലീസ് സ്‌റ്റേഷന്‍ യാഥാര്‍ഥ്യമാക്കുക. ദുബായില്‍ നടക്കുന്ന അന്താരാഷ്ട്ര സാങ്കേതിക പ്രദര്‍ശനമായ ജൈറ്റക്‌സിലാണ് ഫ്‌ലോട്ടിംഗ് സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്റെ വിശദാംങ്ങള്‍ ദുബായ് പൊലീസ് പുറത്ത് വിട്ടത്. അധികം വൈകാതെ ഇതിന്റെ

More »

പെട്രോള്‍ വില ഉയര്‍ന്നു, പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ച് യുഎഇ

യുഎഇയില്‍ പുതിയ ഇന്ധന നിരക്കുകള്‍ പ്രഖ്യാപിച്ചു. പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നു. യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് നവംബര്‍ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചത്. യുഎഇയില്‍ എല്ലാ മാസവും ഇന്ധനവില പ്രഖ്യാപിക്കാറുണ്ട്. പുതിയ വില നവംബര്‍ 1 മുതല്‍ പ്രാബല്യത്തിലാകും. സൂപ്പര്‍ 98

ഗ്ലോബല്‍ വില്ലേജില്‍ ഞായറാഴ്ച വരെ ദീപാവലി ആഘോഷം

ഗ്ലോബല്‍ വില്ലേജില്‍ ദീപാവലി ആഘോഷങ്ങള്‍ തുടങ്ങി. ദീപാലങ്കാരങ്ങളും പ്രത്യേക കൊടി തോരണങ്ങളും ചാര്‍ത്തി ഞായറാഴ്ച വരെ ആഘോഷങ്ങള്‍ തുടരും. മെയിന്‍ സ്‌റ്റേജില്‍ ബോളിവുഡിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളും ഇന്ത്യന്‍ പവലിയനില്‍ ദിവസവും സാംസ്‌കാരിക പരിപാടികളും നടക്കും.വെള്ളി, ശനി

ദുബായിലെ ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി അഞ്ച് പുതിയ പാലങ്ങള്‍ വരുന്നു

ദുബായിലെ ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി അഞ്ച് പുതിയ പാലങ്ങള്‍ വരുന്നു. തിരക്കേറിയ ഈ റൗണ്ട് എബൗട്ട് വഴിയുള്ള യാത്ര 60 സെക്കന്റായി വരെ കുറയുന്ന രീതിയിലാണ് പുതിയ പാലങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

ഡ്രൈവിംഗ് ലൈസന്‍സിനുള്ള മിനിമം പ്രായപരിധി യുഎഇ കുറച്ചു

ഡ്രൈവിംഗ് ലൈസന്‍സിനുള്ള മിനിമം പ്രായപരിധി യുഎഇ കുറച്ചു. പതിനെട്ട് വയസ്സില്‍ നിന്നും പതിനേഴ് വയസായാണ് പ്രായപരിധി കുറച്ചത്. വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ നിരത്തിലിറക്കുന്നതും നഗര പരിധിയില്‍ അടിയന്തിര ഘട്ടത്തിലല്ലാതെ ഹോണ്‍ മുഴക്കുന്നതും രാജ്യത്ത് നിരോധിച്ചു. ഡ്രൈവിംഗ്

യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യത

യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം വടക്ക്, കിഴക്ക് പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നുണ്ട്. ഇന്ന് കാലാവസ്ഥ മേഘാവൃതമായിരിക്കും. രാത്രിയും വ്യാഴാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിലും

ദുബായില്‍ ദീപാവലി ആഘോഷം ഗംഭീരം

ദീപാവലി സീസണില്‍, താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആഘോഷങ്ങളുടെയും വിനോദ പരിപാടികളുടെയും നീണ്ട നിരയാണ് ദുബായ് വാഗ്ദാനം ചെയ്യുന്നത്. 2024 ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 7 വരെ, വെളിച്ചത്തിന്റെ ഉത്സവമായ ദീപാവലിയുടെ ഭാഗമായി ദുബായ് നഗരം ആഘോഷങ്ങളാല്‍ സജീവമാകും. ഈ വരുന്ന ദീപാവലി സീസണില്‍