UAE

യുഎഇയിലെ സ്ഥിര താമസക്കാര്‍ക്ക് ദുബായ് മിറാക്കിള്‍ ഗാര്‍ഡനിലെ ടിക്കറ്റ് നിരക്കില്‍ ഇളവ്
ദുബായ് മിറാക്കിള്‍ ഗാര്‍ഡനിലെ ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു. യുഎഇയിലെ സ്ഥിര താമസക്കാര്‍ക്കാണ് ഇളവ് ലഭിക്കുക. മിറാക്കിള്‍ ഗാര്‍ഡന്‍ തുറന്നതിന് പിന്നാല സഞ്ചാരികളുടെ വലിയ നിരയാണ് ദിവസവും ഇവിടെ എത്തുന്നത്. ശൈത്യകാല സീസണിന് മുന്നോടിയായാണ് യുഎഇയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മിറാക്കിള്‍ ഗാര്‍ഡനിലെ ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇയിലെ താമസക്കാര്‍ക്ക് മാത്രമായാണ് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ 65 ദിര്‍ഹത്തിന് ടിക്കറ്റ് ലഭ്യമാക്കും. മിറാക്കിള്‍ ഗാര്‍ഡനിലെ പ്രത്യേക കൗണ്ടറിലൂടെ എമിറേറ്റ്‌സ് ഐഡി നല്‍കിയാണ് താമസക്കാര്‍ക്ക് കുറഞ്ഞ നിരക്കിലുളള ടിക്കറ്റ് സ്വന്തമാക്കാനാവുക. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ മുതിര്‍ന്നവരുടെ ടിക്കറ്റ്

More »

മികച്ച നഗരങ്ങളുടെ പട്ടികയില്‍ ദുബായ്
റെസൊണന്‍സ് പുറത്തിറക്കിയ മികച്ച നഗരങ്ങളുടെ പട്ടികയില്‍ ദുബായ്. ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയാണ് ഇവര്‍ പുറത്തിറക്കിയത്. നല്ല താമസം, സമൃദ്ധി എന്നീ ഘടകങ്ങള്‍ ഉള്‍പ്പടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. ഇതില്‍ ആണ് ദുബായില്‍ നിന്നുള്ള 10 നഗരങ്ങള്‍ ഇടം പിടിച്ചിരിക്കുന്നത്. ജീവിക്കാനും, ജോലി ചെയ്യാന്‍ സാധിക്കുന്ന വമ്പന്‍ നഗരങ്ങളിലാണ് ദുബായ് സ്ഥാനം

More »

സമൂഹ മാധ്യമങ്ങളിലൂടെയുളള തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണം ; സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍
യുഎഇയില്‍ സമൂഹ മാധ്യമങ്ങളിലൂടെയുളള തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍. അഞ്ജാത സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി. ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍

More »

ഗതാഗത നിയമങ്ങള്‍ ലംഘിച്ച് ഇസ്‌കൂട്ടറും സൈക്കിളും ഓടിച്ചാല്‍ പിഴ ഈടാക്കുമെന്ന് ആര്‍ടിഎ
ദുബായില്‍ ഗതാഗത നിയമങ്ങള്‍ ലംഘിച്ച് ഇസ്‌കൂട്ടറും സൈക്കിളും ഓടിച്ചാല്‍ ശക്തമായ നടപടിയെന്ന മുന്നറിയിപ്പ് നല്‍കി റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. നിശ്ചിത പാതയിലൂടെ മാത്രം ഇസ്‌കൂട്ടര്‍ ഓടിക്കണമെന്നും വേഗപരിധി ഉള്‍പ്പെടെയുളള നിയമങ്ങള്‍ പാലിക്കണമെന്നും ആര്‍ടിഎ മുന്നറിയിപ്പ് നല്‍കി. ഈ നിയമം ലംഘിക്കുന്നവരില്‍ നിന്ന് 300 ദിര്‍ഹം വരെ പിഴയും ഈടാക്കുമെന്നും

More »

ദുബൈ ഹെസ സ്ട്രീറ്റ് നവീകരണത്തിന് 68.9 കോടി ദിര്‍ഹത്തിന്റെ നിര്‍മ്മാണ കരാര്‍
ഹെസ്സ നഗര വികസന പദ്ധതിക്ക് നിര്‍മ്മാണ കരാര്‍ നല്‍കി ദുബൈ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. മൂന്നു പ്രധാന ഹൈവേകളുടെ ശേഷി ഇരട്ടിയാക്കുന്നതാണ് പദ്ധതി. 68.9 കോടി ദിര്‍ഹമാണ് നാലു നഗരങ്ങളുടെ മുഖച്ഛായ മാറുന്ന വര്‍ വികസന പദ്ധതിയുടെ ചെലവ്. ഹെസ്സ നഗരത്തിന്റെ രണ്ടു ഭാഗത്തു നിന്നുമുള്ള രണ്ടു വരി റോഡുകള്‍ നാലു വരിയായി വികസിപ്പിക്കും. മണിക്കൂറില്‍ ഇരു ഭാഗങ്ങളിലേക്കും 16000 വാഹനങ്ങള്‍ക്ക്

More »

ലോകമെമ്പാടുമുളള ഇസ്ലാം മത വിശ്വാസികള്‍ക്ക് നബിദിനാശംസകള്‍ നേര്‍ന്ന് യുഎഇ പ്രസിഡന്റ്
ലോകമെമ്പാടുമുളള ഇസ്ലാം മത വിശ്വാസികള്‍ക്ക് നബിദിനാശംസകള്‍ നേര്‍ന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍.  പ്രവാചകന്റെ കാരുണ്യത്തിന്റെയും നീതിയുടെയും സേവനത്തിന്റെയും സന്ദേശത്തിന്റെ പാരമ്പര്യം ഉയര്‍ത്തിപിടിക്കുന്നത് തുടരണമെന്ന് സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവച്ച ആശംസാ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. സേവനത്തിന്റെ സാര്‍വത്രിക

More »

നെയാദിയുടെ യാത്ര അറബ് ചരിത്രത്തിലെ നാഴികക്കല്ലെന്ന് ശൈഖ് ഹംദാന്‍
രാജ്യം പുതിയ ബഹിരാകാശ ദൗത്യത്തില്‍ സജ്ജമെന്ന് ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം. ആറുമാസം നീണ്ടുനിന്ന ബഹിരാകാശ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച് സുത്താന്‍ അല്‍ നെയാദി രാജ്യത്ത് മടങ്ങിയത്തിയതിനു പിന്നാലെയാണ് പ്രഖ്യാപനം. നെയാദിയുടെ ബഹിരാകാശ യാത്ര യുഎഇയുടേയും അറബ് ലോകത്തിന്റേയും ബഹിരാകാശ ചരിത്രത്തില്‍ നാഴികക്കല്ല് തീര്‍ത്തുവെന്ന് അദ്ദേഹം

More »

ദേശീയ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ ഭാഗമായി യുഎഇ പാസ് സ്മാര്‍ട്ട് സേവനങ്ങള്‍ക്ക് നിര്‍ബന്ധമാക്കി
യുഎഇയുടെ ദേശീയ ഡിജിറ്റല്‍ ഐഡി കാര്‍ഡായ 'യുഎഇ പാസ്' പല മേഖലകളിലും നിര്‍ബന്ധമാക്കി വരുകയാണ്. ഇതിന്റെ ഭാഗമായി വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയത്തിന്റെ സ്മാര്‍ട്ട് സേവനങ്ങള്‍ക്കും പാസ് നിര്‍ബന്ധമാക്കി. യുഎഇ പാസ് വഴി സാക്ഷ്യപ്പെടുത്തിയാലെ സ്മാര്‍ട്ട് സേവനങ്ങള്‍ക്കായി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലോ ആപിലോ പ്രവേശിക്കാനാകൂ. ഉപഭോക്തൃ വകുപ്പ് ഡയറക്ടര്‍ ഹുമൈദ് ഹസ്സന്‍ അല്‍ഷംസി

More »

ലോകത്തിലെ ആദ്യ അണ്ടര്‍ വാട്ടര്‍ ഫ്‌ളോട്ടിംഗ് മോസ്‌ക് ദുബായില്‍ ഒരുങ്ങും
ലോകത്തിലെ ആദ്യ അണ്ടര്‍ വാട്ടര്‍ ഫ്‌ളോട്ടിംഗ് മോസ്‌ക് ദുബായില്‍ വരുന്നു. 55 മില്യണ്‍ ദിര്‍ഹം ചെലവിലാണ് മോസ്‌ക് നിര്‍മ്മിക്കുന്നത്. ദുബായ് ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് ആണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. വിശ്വാസികള്‍ക്ക് വെള്ളത്തിനടിയില്‍ പ്രാര്‍ത്ഥിക്കാനുള്ള അവസരമാണ് പുതിയ മോസ്‌കിലൂടെ ഒരുക്കുന്നത്. മതപരമായ ടൂറിസം

More »

പെട്രോള്‍ വില ഉയര്‍ന്നു, പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ച് യുഎഇ

യുഎഇയില്‍ പുതിയ ഇന്ധന നിരക്കുകള്‍ പ്രഖ്യാപിച്ചു. പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നു. യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് നവംബര്‍ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചത്. യുഎഇയില്‍ എല്ലാ മാസവും ഇന്ധനവില പ്രഖ്യാപിക്കാറുണ്ട്. പുതിയ വില നവംബര്‍ 1 മുതല്‍ പ്രാബല്യത്തിലാകും. സൂപ്പര്‍ 98

ഗ്ലോബല്‍ വില്ലേജില്‍ ഞായറാഴ്ച വരെ ദീപാവലി ആഘോഷം

ഗ്ലോബല്‍ വില്ലേജില്‍ ദീപാവലി ആഘോഷങ്ങള്‍ തുടങ്ങി. ദീപാലങ്കാരങ്ങളും പ്രത്യേക കൊടി തോരണങ്ങളും ചാര്‍ത്തി ഞായറാഴ്ച വരെ ആഘോഷങ്ങള്‍ തുടരും. മെയിന്‍ സ്‌റ്റേജില്‍ ബോളിവുഡിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളും ഇന്ത്യന്‍ പവലിയനില്‍ ദിവസവും സാംസ്‌കാരിക പരിപാടികളും നടക്കും.വെള്ളി, ശനി

ദുബായിലെ ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി അഞ്ച് പുതിയ പാലങ്ങള്‍ വരുന്നു

ദുബായിലെ ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി അഞ്ച് പുതിയ പാലങ്ങള്‍ വരുന്നു. തിരക്കേറിയ ഈ റൗണ്ട് എബൗട്ട് വഴിയുള്ള യാത്ര 60 സെക്കന്റായി വരെ കുറയുന്ന രീതിയിലാണ് പുതിയ പാലങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

ഡ്രൈവിംഗ് ലൈസന്‍സിനുള്ള മിനിമം പ്രായപരിധി യുഎഇ കുറച്ചു

ഡ്രൈവിംഗ് ലൈസന്‍സിനുള്ള മിനിമം പ്രായപരിധി യുഎഇ കുറച്ചു. പതിനെട്ട് വയസ്സില്‍ നിന്നും പതിനേഴ് വയസായാണ് പ്രായപരിധി കുറച്ചത്. വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ നിരത്തിലിറക്കുന്നതും നഗര പരിധിയില്‍ അടിയന്തിര ഘട്ടത്തിലല്ലാതെ ഹോണ്‍ മുഴക്കുന്നതും രാജ്യത്ത് നിരോധിച്ചു. ഡ്രൈവിംഗ്

യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യത

യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം വടക്ക്, കിഴക്ക് പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നുണ്ട്. ഇന്ന് കാലാവസ്ഥ മേഘാവൃതമായിരിക്കും. രാത്രിയും വ്യാഴാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിലും

ദുബായില്‍ ദീപാവലി ആഘോഷം ഗംഭീരം

ദീപാവലി സീസണില്‍, താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആഘോഷങ്ങളുടെയും വിനോദ പരിപാടികളുടെയും നീണ്ട നിരയാണ് ദുബായ് വാഗ്ദാനം ചെയ്യുന്നത്. 2024 ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 7 വരെ, വെളിച്ചത്തിന്റെ ഉത്സവമായ ദീപാവലിയുടെ ഭാഗമായി ദുബായ് നഗരം ആഘോഷങ്ങളാല്‍ സജീവമാകും. ഈ വരുന്ന ദീപാവലി സീസണില്‍