UAE

കോട്ടയം സ്വദേശി അബുദാബിയില്‍ വാഹനമിടിച്ച് മരിച്ചു
കോട്ടയം മുണ്ടക്കയം കോരുത്തോട് പള്ളിപ്പടി സ്വദേശി പെരുമണ്ണില്‍ ടിറ്റു തോമസ് (25) അബുദാബിയിലെ യാസ് ഐലന്‍ഡില്‍ വാഹനമിടിച്ച് മരിച്ചു. ഭൂഗര്‍ഭ പായില്‍ ലൈറ്റ് ഫിറ്റ് ചെയ്തുകൊണ്ടിരിക്കവേ നിയന്ത്രണം വിട്ട വാഹനം ഇടിക്കുകയായിരുന്നു. ടിറ്റു തല്‍ക്ഷണം മരിച്ചു. തത്വീര്‍ മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക എല്‍എല്‍സിയില്‍  അസിസ്റ്റന്റ് ടെക്‌നീഷ്യനായിരുന്നു. തോമസിന്റെയും മേരിയുടേയും മകനാണ്. സഹോദരങ്ങള്‍ ടിബിന്‍ തോമസ്, പരേതയായ ലിറ്റി തോമസ്. സംസ്‌കാരം നാട്ടില്‍  

More »

യുഎഇയില്‍ സന്ദര്‍ശന വിസയില്‍ എത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
യുഎഇയില്‍ സന്ദര്‍ശന വിസയില്‍ എത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. അഴീക്കോട് പുത്തന്‍പള്ളി കിഴക്ക് പോനത്ത് വീട്ടില്‍ അബ്ദുല്‍ സലാം ഹൈദ്രോസിന്റെ മകന്‍ നിയാസ് ആണ് മരിച്ചത്. 26 വയസായിരുന്നു. രണ്ടു മാസത്തെ വിസിറ്റ് വിസയില്‍ യുഎഇയില്‍ എത്തിയതായിരുന്നു. യുഎയില്‍ താമസിക്കുന്ന സ്ഥലത്താണ് കുഴഞ്ഞു വീണ് മരിച്ചത്. ജോലി ആവശ്യത്തിനായാണ് അവര്‍ എത്തിയത്. ജോലി അന്വേഷിക്കുന്നതിന്റെ

More »

ദുബായ് മെട്രോയ്ക്ക് ഇന്ന് 14 വയസ്
ദുബായിയുടെ യാത്രാ വഴികളില്‍ സുപ്രധാന നാഴികകല്ലായ മെട്രോയ്ക്ക് ഇന്ന് 14 വയസ്. 2009 സെപ്റ്റംബര്‍ ഒമ്പതിന് സ്ഥാപിതമായ മെട്രോ ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അതോറിറ്റിയുടെ ഏറ്റവും വലിയ പദ്ധതികളില്‍ ഒന്നാണ്. പ്രിതിദിനം 1.7 ദശലക്ഷത്തിലധികം ആളുകളാണ് മെട്രോയില്‍ സഞ്ചരിക്കുന്നത്. മെട്രോയ്ക്ക് 47 സ്‌റ്റേഷനുകളാണുള്ളത്. ദുബായില്‍ മെട്രോ ആരംഭിച്ചത് മുതല്‍ അറ്റകുറ്റ

More »

ദുബായില്‍ ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നു വീണ് രണ്ടു ജീവനക്കാരെ കാണാതായി
ദുബായില്‍ ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നു വീണ് രണ്ടു ജീവനക്കാരെ കാണാതായി. ഈജിപ്റ്റ്, ദക്ഷിണാഫ്രിക്ക സ്വദേശികളെയാണ് കാണാതായത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് തകര്‍ന്നു വീണത്. എ6എഎല്‍ഡി രജിസ്‌ട്രേഷനുള്ള എയ്‌റോഗള്‍ഫിന്റെ ഉടമസ്ഥതയിലുള്ള 'ബെല്‍ 212' മീഡിയം ഹെലികോപ്റ്റര്‍ ആണ്

More »

65 ടണില്‍ കൂടുതല്‍ ഭാരമുള്ള വാഹനം യുഎഇയില്‍ നിരോധിക്കും
65ടണില്‍ കൂടുതല്‍ ഭാരമുള്ള വാഹനം റോഡുകളില്‍ ഓടുന്നതിന് വിലക്കേര്‍പ്പെടുത്തുമെന്ന് യുഎഇ പ്രധാന മന്ത്രി മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. 2024ഓടെയാണ് ഇത് പ്രാബല്യത്തില്‍ വരിക. യുഎഇ കാബിനറ്റ് അംഗീകരിച്ച വാഹനഭാരം നിയന്ത്രിക്കുന്ന ഫെഡറല്‍ നിയമത്തിന്റെ ഭാഗമാണിത്. രാജ്യത്തിന്റെ ഉന്നത നിലവാരമുള്ള സൗകര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് തീരുമാനമെന്ന് അദ്ദേഹം ഷൈഖ് റാഷിദ് അല്‍

More »

യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദിയോട് കടുത്ത ആരാധന; മലപ്പുറം സ്വദേശി യുഎഇയില്‍ ഓടിയത് 1600 കിലോമീറ്റര്‍
യുഎഇയുടെ ബഹിരാകാശ സഞ്ചാരി ഡോ. സുല്‍ത്താന്‍ അല്‍ നെയാദിയോടുള്ള ബഹിരാകാശത്തോളം ഉയര്‍ന്ന ആരാധന കാരണം മലപ്പുറം സ്വദേശിയായ പ്രവാസി യുവാവ് ഓടിത്തീര്‍ത്തത് 1600 കിലോമീറ്റര്‍. മലപ്പുറം തിരൂര്‍ സ്വദേശി ഫിറോസ് ബാബു മുണ്ടേക്കാട്ട് (44) ആണ് അല്‍ നെയാദിയുടെ ആറുമാസം നീണ്ടുനിന്ന ദീര്‍ഘകാല ബഹിരാകാശ ദൗത്യത്തിനൊപ്പം ദുബായില്‍ 1600 കിലോമീറ്റര്‍ ഓടിയത്. അല്‍ നെയാദി ദൗത്യം ആരംഭിച്ച മാര്‍ച്ച്

More »

ദുബായ് ഡ്രൈവറില്ല വാഹന മത്സരം, വിജയികള്‍ക്ക് 23 ലക്ഷം ഡോളര്‍
ദുബായിയുടെ ഡ്രൈവറില്ല വാഹന വികസനത്തിനായി സംഘടിപ്പിച്ച മത്സരത്തില്‍ പത്ത് സ്ഥാപനങ്ങള്‍ പങ്കെടുത്തു. സ്വയം പ്രവര്‍ത്തിക്കുന്ന ബസ്സുകള്‍ എന്ന തീമിലാണ് മത്സരം സംഘടിപ്പിച്ചത്. അപകടവും തടസ്സങ്ങളും മുന്‍കൂട്ടി കണ്ട് സ്വയം ഓടുന്ന ബസുകള്‍ നിര്‍മിക്കുന്ന മുന്‍നിര സ്ഥാപനങ്ങളും യുഎഇയിലെ ഗവേഷണ വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ചലഞ്ചില്‍ പങ്കെടുത്തത്. ദുബായ് ആതിഥ്യമരുളുന്ന സെല്‍ഫ്

More »

സുല്‍ത്താന്‍ അല്‍ നെയാദിയും സംഘവും ഭൂമിയില്‍ തിരിച്ചെത്തി; ലാന്‍ഡിങ് സുരക്ഷിതം
അറബ് ലോകത്തെ ബഹിരാകാശ സഞ്ചാരിയായ സുല്‍ത്താന്‍ ഭൂമിയിലേക്ക് തിരിച്ചെത്തി. ഡ്രാഗണ്‍ സ്‌പേസ് ക്രാഫ്റ്റ് ഭൂമിയില്‍ ലാന്‍ഡ് ചെയ്തു. ഫ്‌ലോറിഡ തീരത്തെ കടലിലാണ് ഇറങ്ങിയത്. ലാന്‍ഡിങ് സുരക്ഷിതമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. അല്‍നെയാദിക്കൊപ്പം മൂന്ന് സഹയാത്രികരാണ് ഉള്ളത്. സ്റ്റീഫന്‍ ബോവന്‍, വാറന്‍ ഹോബര്‍ഗ് (യുഎസ്), റഷ്യക്കാരനായ ആന്ദ്രേ ഫെഡ് യാവേവ് എന്നിവരായിരുന്നു

More »

ദുബായില്‍ നിന്ന് സാഹസിക യാത്രക്കൊരുങ്ങി കുടുംബം
ലണ്ടനിലേക്ക് റോഡ് മാര്‍ഗം സാഹസിക യാത്രക്ക് തയ്യാറെടുക്കുകയാണ് ദുബായില്‍ നിന്നുള്ള ഒരു കുടുംബം. ബസിനസുകാരനായ ധാമന്‍ ധാക്കൂര്‍, 21 കാരിയായ മകള്‍ ദേവാന്‍ഷി, 75വയസ് പ്രായമുള്ള പിതാവ് ദേവല്‍ എന്നിവരാണ് യാത്രക്ക് തയ്യാറെടുക്കുന്നത്. ലണ്ടനിലേക്കുളള യാത്രക്കായി ഇവര്‍ തെരഞ്ഞെടുത്തിരിക്കുന്നത് 48 വര്‍ഷം മുമ്പ് വാങ്ങിയ 1959 മോഡല്‍ വിന്റേജ് കാറാണ്. 73 വര്‍ഷമാണ് ഈ കാറിന്റെ പഴക്കം. ആറ് വര്‍ഷം

More »

പെട്രോള്‍ വില ഉയര്‍ന്നു, പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ച് യുഎഇ

യുഎഇയില്‍ പുതിയ ഇന്ധന നിരക്കുകള്‍ പ്രഖ്യാപിച്ചു. പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നു. യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് നവംബര്‍ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചത്. യുഎഇയില്‍ എല്ലാ മാസവും ഇന്ധനവില പ്രഖ്യാപിക്കാറുണ്ട്. പുതിയ വില നവംബര്‍ 1 മുതല്‍ പ്രാബല്യത്തിലാകും. സൂപ്പര്‍ 98

ഗ്ലോബല്‍ വില്ലേജില്‍ ഞായറാഴ്ച വരെ ദീപാവലി ആഘോഷം

ഗ്ലോബല്‍ വില്ലേജില്‍ ദീപാവലി ആഘോഷങ്ങള്‍ തുടങ്ങി. ദീപാലങ്കാരങ്ങളും പ്രത്യേക കൊടി തോരണങ്ങളും ചാര്‍ത്തി ഞായറാഴ്ച വരെ ആഘോഷങ്ങള്‍ തുടരും. മെയിന്‍ സ്‌റ്റേജില്‍ ബോളിവുഡിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളും ഇന്ത്യന്‍ പവലിയനില്‍ ദിവസവും സാംസ്‌കാരിക പരിപാടികളും നടക്കും.വെള്ളി, ശനി

ദുബായിലെ ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി അഞ്ച് പുതിയ പാലങ്ങള്‍ വരുന്നു

ദുബായിലെ ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി അഞ്ച് പുതിയ പാലങ്ങള്‍ വരുന്നു. തിരക്കേറിയ ഈ റൗണ്ട് എബൗട്ട് വഴിയുള്ള യാത്ര 60 സെക്കന്റായി വരെ കുറയുന്ന രീതിയിലാണ് പുതിയ പാലങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

ഡ്രൈവിംഗ് ലൈസന്‍സിനുള്ള മിനിമം പ്രായപരിധി യുഎഇ കുറച്ചു

ഡ്രൈവിംഗ് ലൈസന്‍സിനുള്ള മിനിമം പ്രായപരിധി യുഎഇ കുറച്ചു. പതിനെട്ട് വയസ്സില്‍ നിന്നും പതിനേഴ് വയസായാണ് പ്രായപരിധി കുറച്ചത്. വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ നിരത്തിലിറക്കുന്നതും നഗര പരിധിയില്‍ അടിയന്തിര ഘട്ടത്തിലല്ലാതെ ഹോണ്‍ മുഴക്കുന്നതും രാജ്യത്ത് നിരോധിച്ചു. ഡ്രൈവിംഗ്

യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യത

യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം വടക്ക്, കിഴക്ക് പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നുണ്ട്. ഇന്ന് കാലാവസ്ഥ മേഘാവൃതമായിരിക്കും. രാത്രിയും വ്യാഴാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിലും

ദുബായില്‍ ദീപാവലി ആഘോഷം ഗംഭീരം

ദീപാവലി സീസണില്‍, താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആഘോഷങ്ങളുടെയും വിനോദ പരിപാടികളുടെയും നീണ്ട നിരയാണ് ദുബായ് വാഗ്ദാനം ചെയ്യുന്നത്. 2024 ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 7 വരെ, വെളിച്ചത്തിന്റെ ഉത്സവമായ ദീപാവലിയുടെ ഭാഗമായി ദുബായ് നഗരം ആഘോഷങ്ങളാല്‍ സജീവമാകും. ഈ വരുന്ന ദീപാവലി സീസണില്‍