UAE
ദുബായ് നഗരത്തിന്റെ ചരിത്രം പറയുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ദേര ക്ലോക്ക് ടവറിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. 10 മില്യണ്‍ ദിര്‍ഹമാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്. ദുബായിയുടെ മുഖച്ഛായ മെച്ചപ്പെടുത്തുന്നതില്‍ ഒരു സുപ്രധാന നാഴികകല്ലായാണ് ദേരയെ രേഖപ്പെടുത്തിയിരിക്കുന്നത്. പഴയകാല പ്രൗഢി നിലനിര്‍ത്തിക്കൊണ്ട് നവീകരിച്ചതായി മുനിസിപ്പാലിറ്റി അറിയിച്ചു. നവീകരിച്ച ടവറിന്റെ അടിഭാഗം പച്ചപ്പുകൊണ്ട് പുതുമ നിറച്ചു. വാട്ടര്‍ഫൗണ്ടനും പുതിയ ഡിസൈനിലാക്കിയിട്ടുണ്ട്. രാത്രിയിലെ ലൈറ്റിങ് സംവിധാനങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്.
യുഎഇയില്‍ 565 സ്വകാര്യ കമ്പനികള്‍ സ്വദേശിവല്‍ക്കരണ നിയമം ലംഘിച്ചതായി മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം. 824 സ്വദേശികളുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കിയതായാണ് കണ്ടെത്തിയത്. കഴിഞ്ഞ ജൂലൈ മുതല്‍ ഇതുവരെയുള്ള കണക്കാണിത്. നിയമ ലംഘനം നടത്തിയ കമ്പനികള്‍ക്ക് ഇരുപതിനായിരം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തി. ചില കമ്പനികളെ തരം താഴ്ത്തിയെന്നും മന്ത്രാലയം വ്യക്തമാക്കി.
അബാദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയര്‍വേയ്‌സ് ഹോളിഡേ സെയില്‍ പ്രഖ്യാപിച്ചു. തങ്ങള്‍ സര്‍വീസ് നടത്തുന്ന വിവിധ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ ഇക്കാലയളവില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുമെന്നാണ് കമ്പനിയുടെ അറിയിപ്പ്. സെപ്റ്റംബര്‍ പത്താം തീയ്യതി വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ഇപ്പോഴത്തെ ഹോളിഡേ സെയിലിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍
യുവാക്കളെ പ്രചോദിപ്പിക്കാനായതിലുള്ള തന്റെ സംതൃപ്തി പങ്കുവെച്ച് യുഎഇ ബഹിരാകാശ സഞ്ചാരിയായ സുല്‍ത്താന്‍ അല്‍ നിയാദി. ക്രൂ 6 പുറപ്പെടുന്നതിന് മുമ്പുള്ള വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. തന്റെ ദൗത്യത്തില്‍ ഒന്ന് നിറവേറ്റാനായി എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആറുമാസ കാലയളവില്‍ യുവാക്കളുമായി നടത്തിയ ഇടപഴകലിനെ കുറിച്ചുള്ള ചോദ്യത്തില്‍ പ്രതികരിക്കുകയായിരുന്നു നിയാദി.
യുഎഇയില്‍ സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് വിദ്യാര്‍ത്ഥികള്‍ പകര്‍ച്ചപ്പനിക്കുള്ള ഫ്‌ളൂ വാക്‌സീന്‍ എടുക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍. രണ്ടു മാസത്തെ വേനല്‍ അവധിക്കു ശേഷം സ്‌കൂളില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രോഗ പ്രതിരോധത്തിനും ഗുരുതരമാകാതിരിക്കാനും ഫ്‌ളൂ വാക്‌സീന്‍ സഹായിക്കും. 28നാണ് സ്‌കൂള്‍ തുറക്കുന്നത്. രോഗമുള്ള വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക്
യുഎഇയിലെ ഏറ്റവും പുരാതന ദേവാലയമായ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി പത്തു ലക്ഷം ദിര്‍ഹം (2.25 കോടി രൂപ ) സംഭാവന ചെയ്തു. ചെക്ക് അടുത്ത മാസം നടക്കുന്ന കൊയ്ത്തുത്സവത്തില്‍ കൈമാറും. 2021 ഡിസംബറില്‍ ആരംഭിച്ച പുതിയ കെട്ടിടത്തിന്റെ 40 ശതമാനം നിര്‍മ്മാണം പൂര്‍ത്തിയായി. 2024 മേയില്‍ നിര്‍മാണം
ഗതാഗതം ഏറ്റവും സുഗമമായ ലോക നഗരങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ദുബായ്. 56 ലോക രാജ്യങ്ങളിലെ 390 നഗരങ്ങളില്‍ നടത്തിയ പഠനത്തിലാണ് ദുബായ് മുന്നിലെത്തിയത്. ഏറ്റവും തിരക്കേറിയ നഗര ഹൃദയങ്ങളില്‍ 10 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ദുബായില്‍ 12 മിനിറ്റ് മതി. പത്തു കിലോമീറ്ററിന് പ്രധാന നഗരങ്ങളിലെ ശരാശരി വേഗം 21 മിനിറ്റായിരിക്കേയാണ് ദുബായുടെ ഈ നേട്ടം. ലോസാഞ്ചലസ്, മോണ്‍ട്രിയോള്‍, സിഡ്‌നി,
പൊതു സ്ഥലങ്ങളില്‍ മദ്യപിച്ചതിന് മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ വിദേശികള്‍ അറസ്റ്റിലായി. ഇത്തരം പ്രവണതകള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ പരിശോധന ശക്തമാക്കി. ലേബര്‍ ക്യാമ്പ്, ബാച്ച്‌ലേഴ്‌സ് താമസ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന. ഇന്നലെ മുസഫ ഷാബിയ 12 ല്‍ നടന്ന പരിശോധനയില്‍ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. താമസ സ്ഥലങ്ങള്‍ക്ക് സമീപം തുറസ്സായ സ്ഥലങ്ങളില്‍
നിരവധി തവണ യുവതിയെ ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തിയതിന് യുവാവിന് 5,000 ദിര്‍ഹം പിഴ ചുമത്തി അബുദാബി കോടതി. നിരവധി തവണ ഫോണ്‍ ചെയ്ത് ശല്യപ്പെടുത്തിയതിനെ തുടര്‍ന്ന് സ്ത്രീക്കുണ്ടായ മാന നഷ്ടത്തിനാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. അബുദാബി ഫാമിലി, സിവില്‍, അഡ്മിനിസ്‌ട്രേറ്റീവ് കേസുകള്‍ക്കായുള്ള കോടതിയുടേതാണ് ഉത്തരവ്. തുടര്‍ച്ചയായി ഫോണ്‍ കോളുകള്‍ വിളിച്ച് പ്രതി തന്നെ