UAE
ആഗോള തലത്തില്‍ താങ്ങാവുന്ന ജീവിത ചെലവുള്ള പത്തുവന്‍ നഗരങ്ങളുടെ പട്ടികയില്‍ യുഎഇയില്‍ മൂന്നു നഗരങ്ങള്‍ ഇടംപിടിച്ചു. ദുബൈ, ഷാര്‍ജ, അബുദബി എന്നീ നഗരങ്ങളാണ് പട്ടികയിലുള്ളത്. കുവൈത്താണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. പ്രതിമാസം 6199 ഡോളര്‍ വരുമാനമുള്ള ഒരാള്‍ക്ക് 752.70 ഡോളറാണ് ഈ നഗരങ്ങളില്‍ വരുന്ന ജീവിത ചെലവ്. അതായത് ഇവിടങ്ങളില്‍ ജീവിക്കുന്ന ഒരാള്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ശേഷവും ശമ്പളത്തിന്റെ വലിയ ഒരു ഭാഗം സൂക്ഷിക്കാന്‍ കഴിയും.
യുഎഇയില്‍ 50ഓളം കമ്പനികള്‍ ഉച്ചവിശ്രമ നിയമം ലംഘിച്ചതായി മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം. 55,192 പരിശോധനകളാണ് രണ്ട് മാസത്തിനുള്ളില്‍ നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. കൊടുംചൂടില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുതിന്റെ ഭാഗമായാണ് ജൂണ്‍ 15 മുതല്‍ യുഇഎയില്‍ ഉച്ചവിശ്രമം നിര്‍ബന്ധമാക്കിയത്. ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്ന് മണിവരെയാണ് ഇടവേള. ഈ സമയങ്ങളില്‍ തൊഴിലാളികളെ പുറം ജോലി
സമൂഹ മാധ്യമങ്ങളിലെ വ്യാജ പരസ്യങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി അബുദാബി പ്രോസിക്യൂഷന്‍. വെബ്‌സൈറ്റുകളുടെ ആധികാരികത ഉറപ്പാക്കിയ ശേഷം മാത്രം ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തണമെന്ന് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ
ദുബായ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഉണ്ടായ വാഹനാപടത്തില്‍ രണ്ട് പേര്‍ മരിച്ചു. അപടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പിക്കപ്പ് വാനും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മുന്നിലുണ്ടായിരുന്ന ട്രക്കുമായി പിക്ക് അപ്പ് ഡ്രൈവര്‍ സുരക്ഷിത അകലം പാലിക്കാത്തതാണ് അപകടത്തിന് കാരണമെന്ന് ദുബായ് പൊലീസ് അറിയിച്ചു. മരിച്ചവരുടേയും
ശൈഖ് സായിദ് റോഡില്‍ വാഹനാപകടം. ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടില്‍ ഷാംഗ്രി ല ഹോട്ടലിന് എതിര്‍വശത്തായി വ്യാഴാഴ്ച വൈകീട്ട് 3.15 ഓടെയാണ് അപകടമുണ്ടായത്. ഒരേ സമയം നാലു വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടതെന്ന് ദൃക്‌സാക്ഷി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിരക്കേറിയ ഈ റൂട്ടിലൂടെ വാഹനമോടിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് പൊലീസ് മുന്നറിയിപ്പു
സ്വകാര്യ മേഖലയില്‍ വ്യാജ സ്വദേശിവല്‍ക്കരണ ജോലികളിലൂടെ നാഫിസിന്റെ സാമ്പത്തിക സഹായം നേടിയ സ്വദേശികളില്‍ നിന്ന് 23.2 കോടി ദിര്‍ഹം തിരിച്ചുപിടിച്ചതായി മാനവ വിഭവ ശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. സ്വദേശിവല്‍ക്കരണ ലക്ഷ്യം നേടുന്നതിനായി സ്വകാര്യ കമ്പനികള്‍ വ്യാജ നിയമനം നടത്തുന്നതായും ഇത്തരം നിയമനങ്ങള്‍ക്ക് കൂട്ടു നിന്ന് സാമ്പത്തിക സഹായം കൈപ്പറ്റുന്നതായു
കള്ളപ്പണ ഇടപാട് തടയുന്നതുമായി ബന്ധപ്പെട്ട് നിയന്ത്രണ ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന മണി എക്‌സ്‌ചേഞ്ച് സ്ഥാപനമായ ദിര്‍ഹം എക്‌സ്‌ചേഞ്ചിന്റെ ലൈസന്‍സ് റദ്ദാക്കി. ഗുരുതരമായ ലംഘനങ്ങള്‍ കണ്ടെത്തിയതിനാല്‍ രജിസ്റ്ററില്‍ സ്ഥാപനത്തിന്റെ പേര് നീക്കിയതായും യുഎഇ സെന്‍ട്രല്‍ ബാങ്ക് (സിബിയുഎഇ) അറിയിച്ചു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ആര്‍എംബി
വിദഗ്ധന തൊഴിലാളികള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വീസ എളുപ്പം സ്വന്തമാക്കാം. വസ അപേക്ഷിക്കുന്നവരുടെ വ്യക്തി വിവരങ്ങള്‍ മാനവ വിഭവ ശേഷി മന്ത്രാലയത്തില്‍ ഉള്ളതിനാല്‍ ഇമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കഴിയും. പ്രഫഷണല്‍ വിഭാഗത്തില്‍ ഗോള്‍ഡന്‍ വീസയ്ക്ക് അടുത്ത നാളുകളായി കൂടുതല്‍ പ്രേക്ഷകര്‍ എത്തുന്നുണ്ട്. വിവര സാങ്കേതിക വിദഗ്ധര്‍, ഡിജിറ്റല്‍ സേവന വിദഗ്ധര്‍, റീട്ടെയ്ല്‍,
ശനിയാഴ്ച പെയ്ത മഴയില്‍ നാശനഷ്ടം നേരിട്ടവരില്‍ ഭൂരിഭാഗവും മലയാളികള്‍. നഷ്ടം അധികൃതര്‍ തിട്ടപ്പെടുത്തി വരുന്നതേയുള്ളൂ. ഇതിനിടെ ദുബായിലെ പൊതു പാര്‍ക്കുകള്‍ അടച്ചു. രാത്രിയില്‍ ബീച്ചുകളിലെ നീന്തല്‍ നിരോധിച്ചു പല മലയാളി കടകളുടേയും ബോര്‍ഡുകള്‍ കാറ്റില്‍ പറന്നു. കടയില്‍ സൂക്ഷിച്ച സാധനങ്ങള്‍ പലതും വെള്ളത്തില്‍ വീണു നശിച്ചു. ദുബായ് ഹില്‍സ് എസ്റ്റേറ്റിലും കരാമയിലേയും അടക്കം