UAE

ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റില്‍ ആറിരട്ടി വര്‍ധന
കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ആറിരട്ടി കൂട്ടി വിമാനക്കമ്പനികള്‍. മുംബൈയില്‍ നിന്നും 19,000 രൂപയ്ക്ക് ടിക്കറ്റ് കിട്ടുമ്പോള്‍ കേരളത്തില്‍ നിന്നുള്ള വിമാനങ്ങളില്‍ 78,000 രൂപ വരെയാണ് ഈടാക്കുന്നത്. അവധി കഴിഞ്ഞ് കൂട്ടത്തോടെ മടക്കയാത്ര നടത്തുന്ന പ്രവാസികളുടെ നടുവൊടിക്കുന്നതാണ് ഭീമമായ ഈ നിരക്ക് വര്‍ധന. വിഷയത്തില്‍ കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍ ഇടപെടാത്തതില്‍ പ്രതിഷേധത്തിലാണ് പ്രവാസി മലയാളികള്‍. നാട്ടിലേക്ക് വര്‍ഷാവര്‍ഷം അവധിക്ക് എത്തുന്ന പ്രവാസികള്‍ ഓണവും ആഘോഷിച്ച് ഗള്‍ഫിലെ സ്‌കൂള്‍ തുറക്കുന്ന സമയം നോക്കിയാണ് മടങ്ങാറ്. ഗള്‍ഫില്‍ സ്‌കൂള്‍ തുറക്കുന്നത് സെപ്തംബര്‍ ആദ്യവാരത്തിലാണ്. സെപ്തംബര്‍ ഒന്നാം തീയതിയിലെ ടിക്കറ്റ് നിരക്കുകള്‍ പരിശോധിച്ചപ്പോഴാണ് പ്രവാസികളുടെ കണ്ണ് തള്ളിപ്പോകുന്നത്.

More »

അബുദാബി വിമാനത്താവളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നത് ഇന്ത്യന്‍ നഗരങ്ങളിലേക്ക്
അബുദാബി വിമാനത്താവളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നത് ഇന്ത്യന്‍ നഗരങ്ങളിലേക്കെന്ന് കണക്കുകള്‍. ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നതില്‍ ഒന്നാം സ്ഥാനത്തുള്ള ന?ഗരം മുംബൈയാണ്. കൊച്ചിക്ക് നാലാം സ്ഥാനമാണുളളത്. അബുദാബി വിമാനത്താവളം വഴി യാത്രചെയ്യുന്നവരുടെ എണ്ണത്തില്‍ ഈ വര്‍ഷം 67 ശതമാനം വര്‍ധന രേഖപ്പെടുത്തി. വിമാനത്താവള അധികൃതര്‍ പുറത്ത് വിട്ട ഏറ്റവും

More »

യുഎഇ വിമാനക്കൂലി 30% കുറഞ്ഞു; അവധി ദിവസങ്ങളില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നു
വേനലവധിക്കാലത്തെ തിരക്ക് അവസാനിച്ചതോടെ യുഎഇയിലേക്കും തിരിച്ചുമുള്ള വിമാന യാത്രാക്കൂലി 30 ശതമാനം കുറഞ്ഞു. യുഎഇ നിവാസികളില്‍ ബഹുഭൂരിപക്ഷവും ചൂട് ശക്തമായ കാലവും സ്‌കൂള്‍ അവധിക്കാലവും പരിഗണിച്ച് കഴിഞ്ഞ മാസം വേനലവധിക്ക് അനുസൃതമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ടിക്കറ്റ് ബുക്ക് ചെയ്തതോടെ ടിക്കറ്റ് നിരക്ക് ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു. ഓഗസ്റ്റ് മാസമായതോടെ

More »

അല്‍ നെയാദി അന്താഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയിട്ട് അഞ്ച് മാസം
യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി അന്താഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയിട്ട് അഞ്ച് മാസം. ബഹിരാകാശ നിലയത്തില്‍ അവസാന ഘട്ട പരീക്ഷണങ്ങളുടെ തിരക്കിലാണ് ഇപ്പോള്‍ നെയാദി. ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി നെയാദി ഭൂമിയിലേക്ക് തിരിക്കും. ആറ് മാസക്കാലം നീളുന്ന ദൗത്യത്തിനായി മാര്‍ച്ച് മൂന്നിനാണ് സുല്‍ത്താന്‍ അല്‍ നെയാദി ബഹിരാകാശ

More »

ലൈസന്‍സില്ലാ ഡ്രൈവര്‍മാര്‍ കഴിഞ്ഞ ഒരു വര്‍ഷം ഉണ്ടാക്കിയത് 53 അപകടങ്ങള്‍
ലൈസന്‍സില്ലാ ഡ്രൈവര്‍മാര്‍ കഴിഞ്ഞ ഒരു വര്‍ഷം ഉണ്ടാക്കിയത് 53 അപകടങ്ങള്‍. ഗുരുതര കുറ്റമെങ്കിലും പലരും തെറ്റിന്റെ ഗൗരവം മനസിലാക്കുന്നില്ല മൂന്നു വര്‍ഷം വരെ തടവും അയ്യായിരം ദിര്‍ഹം പിഴയും ലഭിക്കുന്ന കുറ്റമാണിത്. നിശ്ചിത വാഹനത്തിന്റെ ലൈസന്‍സ് ഇല്ലാതെ എതെങ്കിലും ലൈസന്‍സ് ഉപയോഗിച്ച് ഹെവി വാഹനം ഓടിച്ചാല്‍ ലൈസന്‍സില്ലാതെ വാഹനമോടിച്ചതിനു തുല്യമാകും. അടിസ്ഥാന ഡ്രൈവിങ്

More »

ആകാശ പൂന്തോട്ടം വീണ്ടും തുറന്നു
എക്‌സ്‌പോ 2020 സിറ്റിയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാിരുന്ന ആകാശപ്പൂന്തോട്ടം സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു. 55 മീറ്റര്‍ ഉയരത്തില്‍ നിന്ന് ദുബൈ എക്‌സ്‌പോ സിറ്റിയുടെ മനോഹരമായ ദൃശ്യങ്ങള്‍ ആസ്വദിക്കാന്‍ സന്ദര്‍ശകര്‍ക്ക് അവസരമൊരുക്കുന്ന എക്‌സ്‌പോ സിറ്റിയിലെ പ്രധാന റൈഡുകളില്‍ ഒന്നായിരുന്ന ആകാശപ്പൂന്തോട്ടം. ദൈനം ദിന അറ്റകുറ്റപ്പണികളെ തുടര്‍ന്ന് മേയ് 25 നാണ്

More »

ഷാര്‍ജ നിരത്തില്‍ ഇനി ഇ ബസുകളും ടാക്‌സികളും
സുസ്ഥിര ഗതാഗത മാര്‍ഗങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഷാര്‍ജ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഇലക്ട്രിക് ബസുകള്‍ കൂടി നിരത്തിലറക്കുന്നു. പത്തു പുതിയ ഇ ടാക്‌സികള്‍ക്കൊപ്പം രണ്ട് പുതിയ ഇലക്ട്രിക് ബസുകളും നിരത്തിലറിക്കുമെന്ന് അതോറിറ്റി അറിയിച്ചത്. 27 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന ഇ ബസുകളാണ് പുറത്തിറക്കുന്നത്. നേരത്തെ ഇന്ധനത്തിലും ഇലക്ട്രിസിറ്റിയിലും ഓടുന്ന 750

More »

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായി പ്രത്യേക ഫെഡറല്‍ പ്രോസിക്യൂഷന്‍
സാമ്പത്തിക കുറ്റകൃത്യങ്ങളും കള്ളപ്പണം വെളുപ്പിക്കലും കൈകാര്യം ചെയ്യാന്‍ പ്രത്യേക ഫെഡറല്‍ പ്രോസിക്യൂഷന്‍ അനുമതി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കു മാത്രമായി പ്രോസിക്യൂഷന്‍ വരുന്നതോടെ കോടതി നടപടികള്‍ കൂടുതല്‍ സുഗമമാക്കും. രാജ്യത്തെ കോടതി വ്യവഹാര നടപടികള്‍ കൂടുതല്‍ വേഗത്തിലും കുറ്റമറ്റതും ആക്കാന്‍ നീതിന്യായമന്ത്രാലയവും ഫെഡറല്‍ ജുഡീഷ്യല്‍ കൗണ്‍സിലും ചേര്‍ന്നു

More »

ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അരിയുടെ പുനര്‍ കയറ്റുമതി നാലു മാസത്തേക്കു നിരോധിച്ചു
  ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അരിയുടെ പുനര്‍ കയറ്റുമതി നാലു മാസത്തേക്കു നിരോധിച്ചതായി വാണിജ്യ മന്ത്രാലയം. പ്രാദേശിക വിപണിയില്‍ അരി ലഭ്യത ഉറപ്പാക്കാനാണ് നടപടി ഈ മാസം 20 ന് ശേഷം ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത അരിയുടെ പുനര്‍ കയറ്റുമതിയാണ് നിരോധിച്ചത്. കുത്തരി അടക്കം എല്ലാ അരികളും നിരോധനത്തില്‍ ഉള്‍പ്പെടുത്തും. അരി കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങള്‍ ഇനി വാണിജ്യ

More »

പെട്രോള്‍ വില ഉയര്‍ന്നു, പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ച് യുഎഇ

യുഎഇയില്‍ പുതിയ ഇന്ധന നിരക്കുകള്‍ പ്രഖ്യാപിച്ചു. പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നു. യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് നവംബര്‍ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചത്. യുഎഇയില്‍ എല്ലാ മാസവും ഇന്ധനവില പ്രഖ്യാപിക്കാറുണ്ട്. പുതിയ വില നവംബര്‍ 1 മുതല്‍ പ്രാബല്യത്തിലാകും. സൂപ്പര്‍ 98

ഗ്ലോബല്‍ വില്ലേജില്‍ ഞായറാഴ്ച വരെ ദീപാവലി ആഘോഷം

ഗ്ലോബല്‍ വില്ലേജില്‍ ദീപാവലി ആഘോഷങ്ങള്‍ തുടങ്ങി. ദീപാലങ്കാരങ്ങളും പ്രത്യേക കൊടി തോരണങ്ങളും ചാര്‍ത്തി ഞായറാഴ്ച വരെ ആഘോഷങ്ങള്‍ തുടരും. മെയിന്‍ സ്‌റ്റേജില്‍ ബോളിവുഡിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളും ഇന്ത്യന്‍ പവലിയനില്‍ ദിവസവും സാംസ്‌കാരിക പരിപാടികളും നടക്കും.വെള്ളി, ശനി

ദുബായിലെ ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി അഞ്ച് പുതിയ പാലങ്ങള്‍ വരുന്നു

ദുബായിലെ ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി അഞ്ച് പുതിയ പാലങ്ങള്‍ വരുന്നു. തിരക്കേറിയ ഈ റൗണ്ട് എബൗട്ട് വഴിയുള്ള യാത്ര 60 സെക്കന്റായി വരെ കുറയുന്ന രീതിയിലാണ് പുതിയ പാലങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

ഡ്രൈവിംഗ് ലൈസന്‍സിനുള്ള മിനിമം പ്രായപരിധി യുഎഇ കുറച്ചു

ഡ്രൈവിംഗ് ലൈസന്‍സിനുള്ള മിനിമം പ്രായപരിധി യുഎഇ കുറച്ചു. പതിനെട്ട് വയസ്സില്‍ നിന്നും പതിനേഴ് വയസായാണ് പ്രായപരിധി കുറച്ചത്. വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ നിരത്തിലിറക്കുന്നതും നഗര പരിധിയില്‍ അടിയന്തിര ഘട്ടത്തിലല്ലാതെ ഹോണ്‍ മുഴക്കുന്നതും രാജ്യത്ത് നിരോധിച്ചു. ഡ്രൈവിംഗ്

യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യത

യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം വടക്ക്, കിഴക്ക് പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നുണ്ട്. ഇന്ന് കാലാവസ്ഥ മേഘാവൃതമായിരിക്കും. രാത്രിയും വ്യാഴാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിലും

ദുബായില്‍ ദീപാവലി ആഘോഷം ഗംഭീരം

ദീപാവലി സീസണില്‍, താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആഘോഷങ്ങളുടെയും വിനോദ പരിപാടികളുടെയും നീണ്ട നിരയാണ് ദുബായ് വാഗ്ദാനം ചെയ്യുന്നത്. 2024 ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 7 വരെ, വെളിച്ചത്തിന്റെ ഉത്സവമായ ദീപാവലിയുടെ ഭാഗമായി ദുബായ് നഗരം ആഘോഷങ്ങളാല്‍ സജീവമാകും. ഈ വരുന്ന ദീപാവലി സീസണില്‍