UAE
യുഎഇയില്‍ സ്വദേശിവല്‍ക്കരണ നടപടികള്‍ ശക്തമാക്കിയതോടെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. എണ്‍പതിനായിരത്തിലധികം സ്വദേശികളാണ് രാജ്യത്തെ വിവിധ സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്നത്. വരും നാളുകളില്‍ സ്വദേശികളുടെ എണ്ണത്തില്‍ ഇനിയും വലിയ വര്‍ധനവ് ഉണ്ടാകും. യുഎഇ മാനവവിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കിലാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം എണ്‍പതിനായിരം കടന്നതായി വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ മേഖലയില്‍ മൂന്നിരട്ടി വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2018ല്‍ സ്വകാര്യ മേഖലയില്‍ 27,000ത്തോളം സ്വദേശികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇത് കഴിഞ്ഞ വര്‍ഷം അവസാനത്തോടെ 50,000ലേക്കും പിന്നാലെ 80,000മായും ഉയരുകയായിരുന്നു. ദുബായിലാണ്
യു.എ.ഇയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 88000 കവിഞ്ഞതായി തൊഴില്‍ മന്ത്രാലയം. മുന്‍ വര്‍ഷത്തേക്കാള്‍ സ്വദേശിവല്‍ക്കരണത്തില്‍ 57 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ സ്വദേശികളെ നിയമിച്ചത് ദുബൈ എമിറേറ്റ്‌സാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. യുഎഇയിലെ 17000 സ്വകാര്യ സ്ഥാപനങ്ങളില്‍ സ്വദേശികള്‍ക്ക് തൊഴില്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്റെ സഹോദരനും അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയുമായ അബുദാബി രാജകുടുംബാ?ഗം ഷെയ്ഖ് സായിദ് ബിന്‍ സായ്ദ് അല്‍ നഹ്യാന്‍ അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. സഹോദരന്റെ വിയോ?ഗത്തില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ അനുശോചിച്ചു. ഷെയ്ഖ് സയിദിന്റെ
സുസ്ഥിര ജൈവ ഇന്ധനങ്ങളുടെ പ്രോത്സാഹനത്തിനായി ഇന്ത്യയും യുഎഇയും കൈകോര്‍ക്കുന്നു. സുസ്ഥിരവും നൂതനവുമായ ജൈവ ഇന്ധനങ്ങള്‍ വികസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സഹകരണം. ജൈവ ഇന്ധന മേഖലയില്‍ യുഎഇ നല്‍കി വരുന്ന പ്രാധാന്യത്തിന്റെ ഭാഗമായാണ് പുതിയ സഖ്യം. യുഎഇ ഊര്‍ജ അടിസ്ഥാന വികസന വകുപ്പ് മന്ത്രി സുഹൈല്‍ അല്‍ മസ്‌റൂയിയാണ് സമൂഹ മാധ്യമത്തിലൂടെ
പ്രവാസി മലയാളി യുവാവ് യുഎഇയില്‍ മരിച്ച നിലയില്‍. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശിയായ മേലത്ത് ഉദീഷിനെ (34) ആണ് അബുദാബിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെമ്മട്ടംവയല്‍ ബല്ല തെക്കേക്കരയിലെ കരിച്ചേരി വീട്ടില്‍ പരേതനായ രാമചന്ദ്രന്‍ലക്ഷ്മി ദമ്പതികളുടെ മകനാണ് ഉദീഷ്. അബുദാബിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. അബുദാബി കേരള സോഷ്യല്‍ സെന്റര്‍
യുഎഇയില്‍ നിന്ന് കേരളത്തിലേക്കുളള ടിക്കറ്റ് നിരക്കില്‍ നേരിയ കുറവ്. 6,000 രൂപ വരെയാണ് വിവിധ വിമാന കമ്പനികള്‍ കുറവ് വരുത്തിയിരിക്കുന്നത്. നിരവധി പ്രവാസികള്‍ അവധിക്കായി നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് ടിക്കറ്റ് നിരക്കില്‍ നേരിയ കുറവ് വരുത്താന്‍ വിമാന കമ്പനികള്‍ തയ്യാറായത്. അതേസമയം, പ്രവാസികള്‍ക്ക് മടക്ക യാത്രക്ക് വലിയ തുക നല്‍കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. യുഎഇയില്‍
വാഹനങ്ങളില്‍ കുട്ടികളെ ഒറ്റയ്ക്ക് ഇരുത്തി പോകുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകളെ കുറിച്ച് യുഎഇ അധികൃതര്‍ വീണ്ടും ശക്തമായ മുന്നറിയിപ്പ് നല്‍കി. ഇതു ദാരുണമായ അപകട സാധ്യതയുണ്ടാകുമെന്ന് ആവര്‍ത്തിച്ചു പറഞ്ഞ ദുബായ് പൊലീസ് ഇതിനെതിരെ രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് ഉപദേശിച്ചു. ഇത്തരം അശ്രദ്ധയ്ക്ക് വദീമ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 35 പ്രകാരം യുഎഇയില്‍ കനത്ത പിഴയും തടവും വരെ
ഖുര്‍ആന്‍ കത്തിക്കാന്‍ ഏതാനും തീവ്രവാദികള്‍ക്ക് ആവര്‍ത്തിച്ച് അനുമതി നല്‍കിയതിലൂടെ സ്വീഡന്‍ അന്താരാഷ്ട്ര ഉത്തരവാദിത്തങ്ങള്‍ അവഗണിച്ചുവെന്നും സാമൂഹിക മൂല്യങ്ങളോട് അനാദരവ്കാട്ടിയെന്നും യുഎഇ. വിഷയത്തില്‍ രാജ്യത്തിന്റെ പ്രതിഷേധം രേഖപ്പെടുത്തിയ കുറിപ്പ് സ്വീഡന്‍ എംബസിയിലെ ചാര്‍ജെ ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഔദ്യോഗികമായി കൈമാറി. ഇത്തരം പ്രവൃത്തികള്‍ തുടര്‍ന്നും
അബുദാബിയിലെ പരമ്പരാഗത ഹിന്ദുക്ഷേത്രം 2024 ഫെബ്രുവരി 14ന് ഉദ്ഘാടനം ചെയ്യും. മധ്യപൂര്‍വ രാജ്യങ്ങളിലെ ആദ്യ പരമ്പരാഗത ഹിന്ദു ക്ഷേത്രമായ ബുദാബിയിലെ ബാപ്‌സ് ക്ഷേത്രത്തിന്റെ നിര്‍മാണം അബു മുറൈഖയിലെ 27 ഏക്കര്‍ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഉദ്ഘാടനത്തിന് ശേഷം ഫെബ്രുവരിയില്‍ തന്നെ ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് ബാപ്‌സ് ക്ഷേത്രം അധികൃതര്‍ പറഞ്ഞു. ആഗോള