UAE
ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ പലിശയില്ലാതെ ഗഡുക്കളായി അടക്കാന്‍ സ്മാര്‍ട്ട് സേവനം അവതരിപ്പിച്ച് അബുദബി പൊലീസ്, അഞ്ചു ബാങ്കുകളില്‍ സേവനം ലഭ്യമാണ്. 60 ദിവസത്തിനകം പിഴ അടക്കുന്നവര്‍ക്ക് 35 ശതമാനവും ഒരു വര്‍ഷത്തിനകം പിഴ അടക്കുന്നവര്‍ക്ക് 25 ശതമാനവും ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ആധുനിക പൊലീസിന് സ്മാര്‍ട്ട് സേവനങ്ങള്‍ എന്ന കാമ്പയിനിന്റെ ഭാഗമായാണ് നടപടി.
ഇമറാത്തികളെ അപമാനിക്കുന്ന നിലയില്‍ വീഡിയോ ചിത്രീകരിച്ചു സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് വിദേശ പൗരനെ ജയിലിലടച്ചു. ഇമറാത്തികളെ അഹങ്കാരികളും പണത്തോടു ബഹുമാനമില്ലാത്തവരുമായി ചിത്രീകരിക്കുന്നതാണ് വീഡിയോ എന്ന് യുഎഇ അറ്റോണി ജനറല്‍ ഓഫീസ് വിലയിരുത്തി. ഇമറാത്തികളുടെ പരമ്പരാഗത വേഷമായ കാന്തൂറ ധരിച്ച് ആഡംബര കാര്‍ ഷോറൂമില്‍ എത്തിയ വിദേശി, ഷോറൂമിലെ ഏറ്റവും വില കൂടിയ കാര്‍
കടുത്ത ചൂടില്‍ വാഹനങ്ങളില്‍ അമിത ഭാരം കയറ്റരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ചരക്കുകള്‍ക്ക് 60 സെന്റിമീറ്ററിലധികം ഉയരം പാടില്ല. റോഡും അന്തരീക്ഷവും ചുട്ടു പൊള്ളുന്ന സാഹചര്യത്തില്‍ വാഹനങ്ങളിലെ അമിത ഭാരം അപകടത്തിന് കാരണമാകുമെന്നതിനാലാണ് മുന്നറിയിപ്പ്. ദീര്‍ഘ ദൂരം യാത്ര പോകുന്ന വാഹനങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിക്കും .ഭാരം കൂടുതല്‍ കയറ്റിയാല്‍
യുഎഇയില്‍ താപനില കുതിച്ചുയരുന്നതിനിടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാതിരിക്കാന്‍ മുന്‍കരുതല്‍ വേണമെന്ന് ഡോക്ടര്‍മാര്‍. ശ്വാസകോശ രോഗികള്‍ അതീവ ജാഗ്രത പാലിക്കണം, സൂര്യപ്രകാശം നേരിട്ടു ഏല്‍ക്കും വിധം തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരും വിനോദത്തിന് പുറത്തുപോകുന്നവരും വാഹനം ഓടിക്കുന്നവരും മുന്‍കരുതല്‍ സ്വീകരിക്കണം. ചൂടേല്‍ക്കുന്നത് സൂര്യാഘാതം, നിര്‍ജലീകരണം തുടങ്ങി
ദുബായില്‍ പിഴകള്‍ പരിഷ്‌കരിച്ച് ഇന്നു മുതല്‍ പുതിയ ട്രാഫിക് നിയമം പ്രാബല്യത്തില്‍. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനും എമിറേറ്റിലെ വ്യക്തികളുടെ ജീവനും സ്വത്തുക്കള്‍ക്കും സംരക്ഷണം നല്‍കുന്നതിനുമാണ് നിയമം പരിഷ്‌കരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു റോഡില്‍ ഗുരുതരമായ ലംഘനങ്ങള്‍ നടത്തുന്ന ഉടമകള്‍ക്ക് ഇനി മുതല്‍ കര്‍ശന ശിക്ഷ ലഭിക്കും. ഗതാഗത സുരക്ഷ ഉറപ്പാക്കുക, അപകടങ്ങള്‍
ലോകത്തെ മികച്ച 300 സര്‍വകലാശാലകളില്‍ അബുദാബിയിലെ ഖലീഫ യൂണിവേഴ്‌സിറ്റിയും അല്‍ഐനിലെ യുഎഇ യൂണിവേഴ്‌സിറ്റിയും ഇടംപിടിച്ചു. 41.6 സ്‌കോറുമായി ഖലീഫ യൂണിവേഴ്‌സിറ്റി 230ാം സ്ഥാനത്തും 35.9 സ്‌കോറുമായി യുഎഇ യൂണിവേഴ്‌സിറ്റി 290ാം സ്ഥാനത്തുമാണ്. യുഎസിലെ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് റാങ്കിങ്ങില്‍ ഒന്നാമത്. യുകെയിലെ ഓക്‌സ്ഫഡ്, കേംബ്രിഡ്ജ്, യുഎസിലെ ഹവാര്‍ഡ്,
യുഎഇയിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണല്‍ സെന്റ് ഓഫ് മെറ്റീരിയോളജി അറിയിച്ചു. നേരിയ മഴയുമായി ബന്ധപ്പെട്ട താഴ്ന്ന മേഘങ്ങള്‍ കിഴക്കന്‍ തീരത്ത് ദൃശ്യമാകും. ഉച്ചയോടെ സംവഹന മേഘങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ചില തീര പ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും രാത്രിയിലും നാളെ രാവിലെയും ഈര്‍പ്പമുള്ളതായിരിക്കും. മൂടല്‍മഞ്ഞുമൂലം അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ അബുദാബിയില്‍ നിന്ന് ഇന്ത്യയിലെ രണ്ടു സെക്ടറിലേക്ക് സര്‍വീസ് ആരംഭിക്കുന്നു. ഈ മാസം 12 ന് ലക്‌നൗവിലേക്കും ആഗസ്ത് 11ന് അഹമ്മദാബാദിലേക്കുമാണ് സര്‍വീസ് ആരംഭിക്കുന്നത്. ഇതോടെ അബുദാബിയില്‍ നിന്ന് ഇന്ത്യയിലെ ഏഴു നഗരങ്ങളിലേക്കായി ആഴ്ചയില്‍ 49 സര്‍വീസുണ്ടാകും. കേരളത്തിലേക്ക് നേരിട്ടു വിമാന ടിക്കറ്റ് ലഭിക്കാത്തവര്‍ക്ക് ഈ സര്‍വീസ് ഉപയോഗപ്പെടുത്തി
ഒറ്റ ഫ്രെയിമില്‍ ദുബായിയുടെ രണ്ടു കാഴ്ചകള്‍ സമ്മാനിക്കുന്ന ദുബായ് ഫ്രെയിമില്‍ പെരുന്നാള്‍ ദിനത്തില്‍ ജനപ്രവാഹം. 28ന് മാത്രം ഫ്രെയിം സന്ദര്‍ശിച്ചത് 5644 പേര്‍. ഫ്രെയിമിന്റെ മുകളില്‍ കയറിയാല്‍ ഒരു ഭാഗത്ത് പഴയ ദുബായിയും മറുഭാഗത്ത് പുതിയ ദുബായിയും കാണാം. ഇതിനു നടുവിലായി സബീല്‍ പാര്‍ക്കില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്രയിമിന് മുകളിലെ കാഴ്ചകള്‍ വിനോദ സഞ്ചാരികള്‍ക്ക് ഏറ്റവും