UAE
കടലില്‍ വീണുപോയ അരക്കോടിയിലേറെ രൂപ വില വരുന്ന ആഢംബര വാച്ച് മിനിറ്റുകള്‍ക്കുള്ളില്‍ കണ്ടെത്തി മുങ്ങല്‍ വിദഗ്ധ സംഘം. പാം ജൂമൈറയില്‍ ഉല്ലാസ ബോട്ടില്‍ യാത്ര ചെയ്ത യുഎഇ പൗരന്റെ വാച്ചാണ് കടലില്‍ നഷ്ടപ്പെട്ടത്. വാച്ച് വീണ് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ദുബായ് പോലീസിന്റെ മുങ്ങല്‍ വിദഗ്ധ സംഘം വാച്ച് കണ്ടെത്തി. ഹമീദ് ഫഹദ് അലമേരിയും സുഹൃത്തുക്കളും ദുബായിലെ പാം ജുമൈറയില്‍ നിന്ന് ഉല്ലാസബോട്ടില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഒപ്പമുണ്ടായിരുന്നയാളുടെ വിലപിടിപ്പുള്ള റോളക്‌സ് വാച്ച് അബദ്ധത്തില്‍ കടലില്‍ വീണത്. 250,000 ദിര്‍ഹമാണ് വാച്ചിന്റെ വിലയെന്ന് ഹമീദ് ഫഹദ് പറഞ്ഞു. വെള്ളത്തിന്റെ അഴം കണക്കിലാക്കിയപ്പോള്‍ വാച്ച് കണ്ടെത്താന്‍ സാധിക്കില്ലെന്ന് അവര്‍ തീരുമാനിച്ചു. വാച്ച് നഷ്ടപ്പെട്ട കാര്യം ഹമീദ് ദുബായ് പോലീസില്‍ അറിയിച്ചു. ാര്യം അറിഞ്ഞയുടനെ ദുബായ് പോലീസിന്റെ
ട്രാഫിക് സിഗ്നല്‍ ലംഘിച്ച് ഒരാളുടെ മരണത്തിനിടയാക്കിയ സ്വദേശി യുവാവിന്റെ തടവ് ഒരു വര്‍ഷത്തേക്ക് ഖോര്‍ഫക്കാന്‍ കോടതി മരവിപ്പിച്ചു. സ്ത്രീകള്‍ക്ക് നേരെയാണ് വാഹനം ഇടിച്ചുകയറ്റിയത്. മരണപ്പെട്ട സ്ത്രീയുടെ കുടുംബത്തിന് രണ്ടു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാനും ട്രാഫിക് നിയമ ലംഘനത്തിന് അയ്യായിരം ദിര്‍ഹം പിഴ അടയ്ക്കാനും കോടതി യുവാവിനോട് ആവശ്യപ്പെട്ടു. ചുവപ്പു സിഗ്നല്‍ കത്തി
ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും സ്മരണകളുണര്‍ത്തി യുഎഇയില്‍ വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു. അതിരാവിലെ പള്ളികളിലേക്കും ഈദ്ഗാഹുകളിലേക്കും പുതുവസ്ത്രം അണിഞ്ഞ് ചുണ്ടുകളില്‍ തക്ബീര്‍ ധ്വനികളുമായി വിശ്വാസികള്‍ ഒഴുകിയെത്തി. വേനല്‍ കടുത്തതോടെ നേരിടാന്‍ എല്ലാ സജ്ജീകരണങ്ങളും നേരത്തെ തന്നെ ഭരണകൂടം ഒരുക്കിയിരുന്നു. അറബി കൂടാതെ മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലും
ചൊവ്വാഴ്ച പുലര്‍ച്ചെ അജ്മാന്‍ ഒന്നിലെ ബഹുനില റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിന്റെ ടവര്‍ 2ല്‍ ഉണ്ടായ വന്‍ തീപിടിത്തത്തെ തുടര്‍ന്ന് 256 പേര്‍ക്ക് ഹോട്ടല്‍ താമസം അനുവദിച്ചതായി പൊലീസ് അറിയിച്ചു. തീപിടിത്തത്തില്‍ 64 അപ്പാര്‍ട്ടുമെന്റുകളും 10 വാഹനങ്ങളും കത്തി നശിച്ചതായും ഒരു കാര്‍ പൂര്‍ണമായി കത്തി നശിച്ചതായും പൊലീസ് പറഞ്ഞു. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാര്‍ താമസിക്കുന്ന
ബലിപെരുന്നാള്‍ അവധി ദിനങ്ങളില്‍ അബുദാബിയില്‍ പാര്‍ക്കിങും ടോളും സൗജന്യമായയിരിക്കുമെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. ഇന്നു പുലര്‍ച്ചെ മുതല്‍ ജൂലൈ 1 രാവിലെ 7.59 വരെയായിരിക്കും സൗജന്യം. ഉപഭോക്തൃ സേവന കേന്ദ്രങ്ങളും അടച്ചിടും. ജൂലൈ 3 നായിരിക്കും ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കുക. മുസഫ എം -18 ലെ പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്ന് നഗരസഭ ഗതാഗത വിഭാഗം അറിയിച്ചു. റസിഷന്‍ഷ്യല്‍
215 തൊഴിലാളികള്‍ക്ക് രണ്ടുമാസത്തെ ശമ്പള കുടിശ്ശിക വരുത്തിയ കമ്പനിക്ക് ദുബായ് കോടതി 10.75 ലക്ഷം ദിര്‍ഹം പിഴ ചുമത്തി. തൊഴില്‍ തര്‍ക്ക പരിഹാര കേന്ദ്രത്തിലെത്തിയ പരാതിയില്‍ അനുരഞ്ജനം പരാജയപ്പെട്ടതോടെ കേസ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഓരോ തൊഴിലാളിക്കും അഞ്ഞൂറ് ദിര്‍ഹം എന്ന തോതിലാണ് പിഴയിട്ടത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശമ്പളം നല്‍കാന്‍ സാധിച്ചില്ലെന്ന് കമ്പനി
അബുദാബിയില്‍ ടോള്‍ സംവിധാനമായ ദര്‍ബില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ എണ്ണെം 20.14 ലക്ഷം കടന്നു. ദുബായിലെ സാലിക്കിന് സമാനമാണ് ദര്‍ബ്. അബുദാബിയില്‍ വാഹനമോടിക്കുന്നവരും എതര എമിറ്റേറ്റുകളില്‍ നിന്ന് അബുദാബിയിലെത്തുന്നവരും ദര്‍ബില്‍ രജിസ്റ്റര്‍ ചെയ്തു വേണം വാഹനവുമായി എത്താന്‍. ഷെയ്ഖ് ഖലീഫബിന്‍ സായിദ്, അല്‍ മഖ്ത, മുസഫ, ഷെയ്ഖ് സായിദ് എന്നീ നാലു പ്രധാന പാലങ്ങളിലാണ് ടോള്‍
അവധിക്കാല തിരക്ക് കണക്കിലെടുത്ത് യുഎഇ എയര്‍ പോര്‍ട്ടുകളില്‍ സൗകര്യങ്ങള്‍ വിപുലപ്പെടുത്തി. ദുബായ്, അബുദാബി, ഷാര്‍ജ, റാസല്‍ ഖൈമ വിമാനത്താവളങ്ങളിലെ സ്മാര്‍ട്ട് സേവനങ്ങളും വിപുലപ്പെടുത്തി. അധിക ജീവനക്കാരേയും വിന്യസിച്ചിട്ടുണ്ട്. ബലിപെരുന്നാള്‍, വേനല്‍ അവധി എന്നിവ പ്രമാണിച്ച് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവരുടെ എണ്ണമേറുകയാണ്. രണ്ടാഴ്ചക്കിടെ 35 ലക്ഷം യാത്രക്കാരെയാണ് ദുബായ്
യുഎഇയില്‍ ജോലിക്കിടെ പരുക്കേറ്റാലും അംഗ വൈകല്യം സംഭവിച്ചാലും ചികിത്സാ ചെലവും നഷ്ടപരിഹാരവും നല്‍കേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണെന്ന് മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം. തൊഴിലാളി മരിച്ചാല്‍ അനന്തരാവകാശികള്‍ക്കാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ തൊഴിലാളി സുഖം പ്രാപിക്കും വരെ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കണം. ആശുപത്രി ചെലവുകള്‍ കമ്പനി