UAE

യുഎഇയില്‍ സ്വദേശിവല്‍ക്കരണ നിയമത്തില്‍ കൃത്രിമം കാട്ടുന്ന സ്വകാര്യ കമ്പനികള്‍ക്കെതിരെ നടപടി
യുഎഇയില്‍ സ്വദേശിവല്‍ക്കരണ നിയമത്തില്‍ കൃത്രിമം കാട്ടുന്ന സ്വകാര്യ കമ്പനികള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ജീവനക്കാരുടെ എണ്ണം 50 ല്‍ താഴെയായി കുറയ്ക്കാന്‍ ചിലരുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ റദ്ദാക്കി ഒരേ സ്‌പോണ്‍സറുടെ മറ്റൊരു കമ്പനിയിലേക്ക് മാറ്റുകയും ചെയ്തതു കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ശക്തമായ മുന്നറിയിപ്പ് നല്‍കിയത്. മന്ത്രാലയ ഉദ്യോഗസ്ഥര്‍ കമ്പനിയില്‍ നേരിട്ടെത്തി പരിശോധിച്ചപ്പോള്‍ കൃത്രിമം ബോധ്യപ്പെട്ടു. ഇതോടെ ഒരു ലക്ഷം ദിര്‍ഹം (22.3 രൂപ) പിഴ ചുമത്തുകയായിരുന്നു. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ മൂന്നു ലക്ഷം ദിര്‍ഹവും മൂന്നാം തവണയും നിയമം ലംഘിക്കുന്ന കമ്പനിക്കു അഞ്ച് ലക്ഷം ദിര്‍ഹവും പിഴ ചുമത്തുമെന്നും

More »

ദുബായ് ആര്‍ടിഎ 7 പുതിയ നടപ്പാലം കൂടി പൂര്‍ത്തിയാക്കി
പുതിയ 7 നടപ്പാലങ്ങളുടെ നിര്‍മാണം കൂടി പൂര്‍ത്തിയാക്കി ദുബായ് ആര്‍ടിഎ. തിരക്കേറിയ റോഡുകള്‍ക്ക് മുകളിലൂടെ കാല്‍നട യാത്ര സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പാലങ്ങള്‍ പൂര്‍ത്തിയാക്കിയത്. നിരീക്ഷണ ക്യാമറ, തീ അണയ്ക്കാനുള്ള സൗകര്യം, മുന്നറിയിപ്പ് സൈറന്‍ എന്നീ സംവിധാനങ്ങളും നടപ്പാലങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. കാല്‍നട യാത്രക്കാര്‍ക്കായുള്ള മേല്‍പാലങ്ങള്‍ 2026 ആകുമ്പോഴേക്കും

More »

സോളാര്‍ പാര്‍ക്ക് അഞ്ചാം ഘട്ടം ഉദ്ഘാടനം ചെയ്തു ;ദുബായിലെ 2.7 ലക്ഷം വീടുകളിലേക്ക് സൗരോര്‍ജം
മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക്കിന്റെ അഞ്ചാം ഘട്ടം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ഉത്ഘാടനം ചെയ്തു. 9000 മെഗാവാട്ടിന്റെ അഞ്ചാം ഘട്ടം യാഥാര്‍ത്ഥ്യമായാല്‍ ദുബായിലെ 2.7 ലക്ഷം വീടുകളില്‍ സൗരോര്‍ജമെത്തും. ഈ പദ്ധതിയിലൂടെ മാത്രം വര്‍ഷത്തില്‍ 11.8 ടണ്‍ കാര്‍ബണ്‍ മലിനീകരണം കുറയ്ക്കാം. 2030 ഓടെ 5000

More »

ലോകത്തിലെ ഏറ്റവും വലിയ വേവ് പൂള്‍ വരുന്നു ; കൃത്രിമ തിരമാലകളുമായി സര്‍ഫ് അബുദാബി
ലോകത്തിലെ ഏറ്റവും വലിയ വേവ് പൂള്‍ വര്‍ഷാവസാനത്തോടെ അബുദാബിയിലെ ഹുദൈരിയാത്തില്‍ തുറക്കും. സര്‍ഫ് അബുദാബി എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിലാണ് കടല്‍ തിരകള്‍ക്ക് സമാനമായി കൃത്രിമ തിരമാല സൃഷ്ടിച്ച് വേവ് പൂള്‍ ഒരുക്കുന്നത്.  ലോകോത്തര താമസ, കായിക ,വിനോദ കേന്ദ്രമായി 5.1 കകോടി ചതുരശ്രമീറ്റര്‍ വിസൃതിയില്‍ വികസിപ്പിക്കുന്ന വെലോഡ്രോം അബുദാബിയുടെ ഭാഗമായാണ് സര്‍ഫ് അബുദാബി

More »

ഷാര്‍ജയിലെ അല്‍ നഹ്ദയില്‍ പാലത്തില്‍ നിന്ന് ചാടി ഇന്ത്യക്കാരന്‍ ആത്മഹത്യ ചെയ്തു
അല്‍ നഹ്ദയില്‍ പാലത്തില്‍ നിന്ന് ചാടി ഇന്ത്യക്കാരന്‍ മരിച്ചു. ഈ മാസം 15ന് വൈകീട്ട് 7നാണ് 36 കാരന്‍ ചാടി മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സാമ്പത്തിക പ്രതിസന്ധികാരണം ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന് ലഭിച്ച വിവരം. മരിച്ചയാളെകുറിച്ചുള്ള കൂടുതല്‍ വിവരം അധികൃതര്‍

More »

ഈ വര്‍ഷം അവസാനത്തോടെ അബൂദബിയില്‍ നൂറിലേറെ പുതിയ പാര്‍ക്കുകള്‍ തുറക്കും
ഈ വര്‍ഷം അവസാനത്തോടെ അബൂദബിയില്‍ നൂറിലേറെ പുതിയ പാര്‍ക്കുകള്‍ തുറക്കും. 12 ബില്യണ്‍ ദിര്‍ഹം ചെലവഴിച്ചു നിര്‍മ്മിക്കുന്ന സമൂഹ വികസന പദ്ധതികളുടെ ആദ്യഘട്ടമായാണ് പുതിയ പാര്‍ക്കുകള്‍ നിര്‍മ്മിക്കുന്നത്. അബുദബി, അല്‍ഐല്‍, അല്‍ ധഫ്ര മേഖലകളിലാണ് ഇവ നിര്‍മ്മിക്കുക.ആകെ 113 പാര്‍ക്കുകളാണ് ഒരുക്കുക. 2025 ഓടെ 277 പുതിയ പാര്‍ക്കുകള്‍ കൂടി നിര്‍മ്മിക്കും. ഇതില്‍ 180 ഉം

More »

അബുദാബിയില്‍ പുതിയ ഫെയ്‌സ് പേ ഷോപ്പ് തുറന്നു
അബുദാബിയില്‍ പുതിയ ഫെയ്‌സ് പേ ഷോപ്പ് തുറന്നു. ഈ സംവിധാനം ഉള്ളവര്‍ക്ക് കടയില്‍ കയറി ഇഷ്ടമുള്ള സാധനങ്ങള്‍ തിരഞ്ഞെടുത്ത് പുറത്തുകടക്കാം. ഡിജിറ്റല്‍ ബില്‍ തയ്യാറാക്കി നല്‍കും. ഉടമ ഡിജിറ്റലായി തന്നെ പണം അടയ്ക്കാം. അക്കൗണ്ടില്‍ നിന്ന് സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് നിമിഷ നേരത്തില്‍ പണം പോകും.  ആസ്ട്ര ടെക്കിന്റെ ബി സ്‌റ്റോര്‍ ആണ് അബുദാബി റീം ഐലന്‍ഡിലെ സ്‌കൈ ടവറില്‍ ആദ്യ

More »

അപകട നിലയിലായ കെട്ടിടങ്ങള്‍ കണ്ടെത്താന്‍ പരിശോധന
ജീവനും സ്വത്തിനും ഭീഷണിയായ കെട്ടിടങ്ങള്‍ കണ്ടെത്താന്‍ അബുദാബിയില്‍ സിവില്‍ ഡിഫന്‍സ് പരിശോധന തുടങ്ങി. ഇതുവരെ മൂന്നു കെട്ടിടങ്ങളിലെ സ്ഥാപനങ്ങള്‍ അടയ്ക്കാന്‍ അതോറിറ്റി നിര്‍ദേശിച്ചു. പരിശോധനയില്‍ സുരക്ഷാ ഭീഷണി കണ്ടെത്തിയാല്‍ കെട്ടിട ഉടമകള്‍ പിഴയിടും. ഗുരുതരമായ നിയമ ലംഘനമാണെങ്കില്‍ അതില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടപ്പിക്കും. കേന്ദ്രീകൃത പാചക വാതക

More »

യുഎഇ സന്ദര്‍ശന വിസ; രാജ്യത്ത് നിന്നുകൊണ്ട് തന്നെ കാലാവധി നീട്ടാന്‍ അനുമതി
ഒരു മാസത്തെയോ രണ്ട് മാസത്തെയോ സന്ദര്‍ശന വിസയില്‍ യുഎഇയിലെത്തിയ വിനോദസഞ്ചാരികള്‍ക്ക് രാജ്യത്തിനകത്ത് അവരുടെ താമസം 30 ദിവസം കൂടി നീട്ടാന്‍ അനുമതി. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സും ചേര്‍ന്നാണ് തീരുമാനം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ വിസ നടപടിക്രമങ്ങളില്‍ യുഎഇ

More »

പെട്രോള്‍ വില ഉയര്‍ന്നു, പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ച് യുഎഇ

യുഎഇയില്‍ പുതിയ ഇന്ധന നിരക്കുകള്‍ പ്രഖ്യാപിച്ചു. പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നു. യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് നവംബര്‍ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചത്. യുഎഇയില്‍ എല്ലാ മാസവും ഇന്ധനവില പ്രഖ്യാപിക്കാറുണ്ട്. പുതിയ വില നവംബര്‍ 1 മുതല്‍ പ്രാബല്യത്തിലാകും. സൂപ്പര്‍ 98

ഗ്ലോബല്‍ വില്ലേജില്‍ ഞായറാഴ്ച വരെ ദീപാവലി ആഘോഷം

ഗ്ലോബല്‍ വില്ലേജില്‍ ദീപാവലി ആഘോഷങ്ങള്‍ തുടങ്ങി. ദീപാലങ്കാരങ്ങളും പ്രത്യേക കൊടി തോരണങ്ങളും ചാര്‍ത്തി ഞായറാഴ്ച വരെ ആഘോഷങ്ങള്‍ തുടരും. മെയിന്‍ സ്‌റ്റേജില്‍ ബോളിവുഡിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളും ഇന്ത്യന്‍ പവലിയനില്‍ ദിവസവും സാംസ്‌കാരിക പരിപാടികളും നടക്കും.വെള്ളി, ശനി

ദുബായിലെ ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി അഞ്ച് പുതിയ പാലങ്ങള്‍ വരുന്നു

ദുബായിലെ ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി അഞ്ച് പുതിയ പാലങ്ങള്‍ വരുന്നു. തിരക്കേറിയ ഈ റൗണ്ട് എബൗട്ട് വഴിയുള്ള യാത്ര 60 സെക്കന്റായി വരെ കുറയുന്ന രീതിയിലാണ് പുതിയ പാലങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

ഡ്രൈവിംഗ് ലൈസന്‍സിനുള്ള മിനിമം പ്രായപരിധി യുഎഇ കുറച്ചു

ഡ്രൈവിംഗ് ലൈസന്‍സിനുള്ള മിനിമം പ്രായപരിധി യുഎഇ കുറച്ചു. പതിനെട്ട് വയസ്സില്‍ നിന്നും പതിനേഴ് വയസായാണ് പ്രായപരിധി കുറച്ചത്. വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ നിരത്തിലിറക്കുന്നതും നഗര പരിധിയില്‍ അടിയന്തിര ഘട്ടത്തിലല്ലാതെ ഹോണ്‍ മുഴക്കുന്നതും രാജ്യത്ത് നിരോധിച്ചു. ഡ്രൈവിംഗ്

യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യത

യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം വടക്ക്, കിഴക്ക് പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നുണ്ട്. ഇന്ന് കാലാവസ്ഥ മേഘാവൃതമായിരിക്കും. രാത്രിയും വ്യാഴാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിലും

ദുബായില്‍ ദീപാവലി ആഘോഷം ഗംഭീരം

ദീപാവലി സീസണില്‍, താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആഘോഷങ്ങളുടെയും വിനോദ പരിപാടികളുടെയും നീണ്ട നിരയാണ് ദുബായ് വാഗ്ദാനം ചെയ്യുന്നത്. 2024 ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 7 വരെ, വെളിച്ചത്തിന്റെ ഉത്സവമായ ദീപാവലിയുടെ ഭാഗമായി ദുബായ് നഗരം ആഘോഷങ്ങളാല്‍ സജീവമാകും. ഈ വരുന്ന ദീപാവലി സീസണില്‍