Bahrain

ബഹ്‌റൈന്‍ ദേശീയ ദിന അവധി 16,17 തിയതികളില്‍
ദേശീയ ദിനം പ്രമാണിച്ച് ഡിസംബര്‍ 16,17 തിയതികളില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ അവധി പ്രഖ്യാപിച്ചു. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയായിരിക്കും. ശനിയാഴ്ച ഔദ്യോഗിക പൊതു അവധിയായതിനാല്‍ 18ന് അവധി നല്‍കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.  

More »

കിങ് ഫഹദ് ഹൈവേയില്‍ ഇന്നു മുതല്‍ ഗതാഗത നിയന്ത്രണം
ജോവ് ജങ്ഷനും 5156 റോഡിനുമിടക്കുള്ള രണ്ടാം പാലത്തിനിടയിലുള്ള ഭാഗത്ത് റോഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വടക്ക് ഭാഗത്തേക്കുള്ള ഒരു ലൈന്‍ അടച്ചിടുമെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. ഇന്നു മുതല്‍ രണ്ടു മാസത്തേക്കാണ് നിയന്ത്രണം. ഇതു വഴി വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍

More »

അപകടകരമായി വാഹനമോടിച്ചവര്‍ പിടിയില്‍ ; വാഹനങ്ങള്‍ പിടിച്ചെടുത്തു
ബഹ്‌റൈനില്‍ മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന തരത്തില്‍ വാഹനമോടിച്ചവര്‍ പിടിയിലായി. സമൂഹ മാധ്യമങ്ങളിലൂടെ ഇതു സംബന്ധിച്ച് പ്രചരിച്ച വീഡിയോ പ്രകാരമാണ് അന്വേഷണം നടന്നത്. ഹമദ് ടൗണിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ഭീഷണിയാകുന്ന തരത്തില്‍ വാഹനമോടിക്കുകയും ചെയ്‌തെന്നാണ് കേസ്. പ്രതികള്‍

More »

താമസ വിസ, തൊഴില്‍ നിയമലംഘനം ; 183 പേരെ നാടുകടത്തി
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ താമസ വിസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ പിടികൂടിയിരുന്നവരില്‍ 183 പേരെ അവരവരുടെ നാടുകളിലേക്ക് തിരിച്ചയച്ചതായി എല്‍എംആര്‍ എ അറിയിച്ചു. വിവിധ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലുമായി 1656 പരിശോധനകളാണ് നടത്തിയത്. നിയമലംഘിച്ച 67 പേര്‍ പരിശോധനകള്‍ക്കിടെ പിടിയിലാവുകയും ചെയ്തു. നിയമ നടപടിയുമായി മുന്നോട്ട്

More »

ബഹ്‌റൈനില്‍ ഫോണില്‍ സംസാരിക്കുന്നതിന് ഇടയില്‍ കുഴഞ്ഞു വീണ് മലയാളി മരിച്ചു
ഫോണില്‍ സംസാരിക്കുന്നതിന് ഇടയില്‍ കുഴഞ്ഞു വീണ് മലയാളി മരിച്ചു. കണ്ണൂര്‍ സ്വദേശിയാണ് കുഴഞ്ഞുവീണ് മരിച്ചത്. കണ്ണൂര്‍ ചെറുകുന്ന് ഇരിണാവ് സ്വദേശി മൊട്ടമ്മല്‍ പൊക്കോട്ടി പ്രേമരാജന്‍ ആണ് മരിച്ചത്. 61 വയസായിരുന്നു. സുഹൃത്തിനോട് ഫോണില്‍ സംസാരിക്കമ്പോള്‍ ആണ് കുഴഞ്ഞു വീണത്. ഗുദൈബിയയിലെ ഫ്‌ലാറ്റില്‍ വെച്ചാണ് കഴിഞ്ഞ ദിവസം രാത്രി ഇദ്ദേഹം കുഴഞ്ഞു വീഴുന്നത്. കുടുംബസമേതം ബഹ്‌റൈനില്‍

More »

ബഹ്‌റൈനില്‍ നിയമ വിരുദ്ധമായി ജോലി ചെയ്ത തൊഴിലാളികള്‍ പിടിയില്‍
ബഹ്‌റൈനില്‍ നിയമ വിരുദ്ധമായി ജോലി ചെയ്തിരുന്ന 109 തൊഴിലാളികള്‍ പിടിയില്‍. രാജ്യത്തെിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് അനധികൃത തൊഴിലാളികള്‍ പിടിയിലായത്.  നേരത്തെ പിടിയിലായ 181 പ്രവാസികളെ രാജ്യത്ത് നിന്ന് നാട് കടത്തിയതായും അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരാനാണ് തീരുമാനം. നാഷണാലിറ്റി, പാസ്‌പോര്‍ട്ട് ആന്റ് റസിഡന്റ്‌സ്

More »

ബഹ്‌റൈന്‍ പ്രവാസം അവസാനിപ്പിച്ചു യുകെ യിലേക്ക് കുടുംബസമേതം യാത്രയാകുന്ന കൊല്ലം സ്വദേശിനി ശ്രീമതി ആന്‍സി സാംസന് യാത്രയയപ്പ് നല്‍കി
ബഹ്‌റൈന്‍ പ്രവാസം അവസാനിപ്പിച്ചു യുകെ യിലേക്ക് കുടുംബസമേതം യാത്രയാകുന്ന കൊല്ലം സ്വദേശിനി ശ്രീമതി ആന്‍സി സാംസന്,   കൊല്ലം പ്രവാസി അസോസിയേഷന്‍ ഹോസ്പിറ്റല്‍ ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. കഴിഞ്ഞ 17 വര്‍ഷമായി ബഹ്‌റൈനില്‍ ആതുരസേവനം നടത്തിവരുകായിരുന്ന ശ്രീമതി ആന്‍സി സാംസന്‍  കൊല്ലം പ്രവാസി അസോസിയേഷന്‍  ഹോസ്പിറ്റല്‍ ചാരിറ്റി വിങ്ങിലെ സജീവ

More »

30 മിനിറ്റില്‍ ഖത്തര്‍ ബഹ്‌റൈന്‍ യാത്ര യാഥാര്‍ത്ഥ്യമാകുന്നു
ഖത്തര്‍ ബഹ്‌റൈന്‍ കോസ് വേ (ക്യുബിസി) പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള യാത്രാ സമയം അഞ്ചു മണിക്കൂറില്‍ നിന്ന് 30 മിനിറ്റായി കുറയും. പുതിയ സമുദ്ര പാത ഇരു രാജ്യങ്ങളിലേയും ടൂറിസം ഉള്‍പ്പെടെ വിവിധ മേഖലകളുടെ വളര്‍ച്ചയ്ക്കും ആക്കം കൂട്ടും. ഖത്തറിന്റെ വടക്കന്‍ മേഖലയേയും ബഹ്‌റൈന്റെ കിഴക്കന്‍ തീരത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്ന സമുദ്ര പാത

More »

പണം കവര്‍ച്ച നടത്തിയ കേസില്‍ മൂന്ന് ഏഷ്യന്‍ വംശജര്‍ അറസ്റ്റില്‍
ബഹ്‌റൈന്‍ അദ്‌ലിയയിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് പണം കവര്‍ച്ച നടത്തിയ മൂന്ന് ഏഷ്യന്‍ വംശജരെ പിടികൂടിയതായി കാപിറ്റല്‍ ഗവര്‍ണറേറ്റ് പൊലീസ് അറിയിച്ചു. പ്രാഥമിക ചോദ്യം ചെയ്യലില്‍ സമാനമായ കവര്‍ച്ച മുമ്പും നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. പ്രതികള്‍ മൂന്നുപേര്‍ സംഘം ചേര്‍ന്നാണ് കവര്‍ച്ച ആസൂത്രണം ചെയ്യുന്നത് . പ്രതികളെ റിമാന്‍ഡ് ചെയ്യാനും നടപടികള്‍ പൂര്‍ത്തിയാക്കാനും

More »

ബഹ്‌റൈന്‍ എയര്‍ ഷോ നവംബര്‍ 13 മുതല്‍ 15 വരെ

ആകാശത്ത് വിസ്മയങ്ങള്‍ സൃഷ്ടിക്കാന്‍ ബഹ്‌റൈന്‍ രാജ്യാന്തര എയര്‍ഷോ 2024 ന് ദിവസങ്ങള്‍ മാത്രം ബാക്കി. നവംബര്‍ 13 മുതല്‍ 15 വരെയാണ് പരിപാടി സജ്ജീകരിച്ചിരിക്കുന്നത്. ആഗോള പ്രതിരോധ വ്യവസായത്തിന്റെ ഭാഗമായ എയര്‍ഷോയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും എയ്‌റോസ്‌പേസ്, ഡിഫന്‍സ്, ടെക്‌നോളജി

ബഹ്റൈനില്‍ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ജോലി കിട്ടാന്‍ പിജിയും 10 വര്‍ഷത്തെ പരിചയവും നിര്‍ബന്ധം

ബഹ്റൈനിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവാസികള്‍ക്ക് ഇനി ജോലി ലഭിക്കുക എളുപ്പമാവില്ല. രാജ്യത്തെ പൗരന്‍മാര്‍ക്ക് ജോലിയില്‍ മുന്‍ഗണന നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി തേടുന്ന പ്രവാസികള്‍ക്ക് കര്‍ശനമായ നിയമന മാനദണ്ഡം ഏര്‍പ്പെടുത്തുന്ന നിയമം

ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ; 2035 ഓടെ നിര്‍മ്മാണം

അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ കൂടി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതായി ബഹ്‌റൈന്‍ ഗതാഗത ടെലികമ്യൂണിക്കേഷന്‍ മന്ത്രി മുഹമ്മദ് അല്‍ കാബി പറഞ്ഞു. വിനോദ സഞ്ചാരം, ലോജിസ്റ്റിക്‌സ് എന്നിവയുടെ ആഗോള ലക്ഷ്യ സ്ഥാനമായി ബഹ്‌റൈനെ

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍

കേരളത്തിലേക്ക് പ്രതിദിനം ഉണ്ടായിരുന്ന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍. നവംബര്‍ നാല് മുതല്‍ നാല് ദിവസം മാത്രമേ കേരളത്തിലേക്ക് ഗള്‍ഫ് എയറിന്റെ സര്‍വീസ് ഉണ്ടായിരിക്കുകയുള്ളൂ. തിരികെയുള്ള സര്‍വീസും നാല് ദിവസമാക്കി. ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്ക് ഞായര്‍,

വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറച്ചാല്‍ ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് തിരിച്ചടി

പ്രവാസികളുടെ എണ്ണം തൊഴില്‍ മേഖയില്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പ്രവാസികളെ നിയന്ത്രിക്കാന്‍ ബഹ്‌റൈന്‍ തീരുമാനിച്ചത്. വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറക്കണമെന്ന നിര്‍ദേശം ആണ് ഇപ്പോള്‍ ബഹ്‌റൈന്‍ എംപിമാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പാര്‍ലമെന്റ് അംഗം

പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് രണ്ടുവര്‍ഷമായി പരിമിതപ്പെടുത്താന്‍ ബഹ്‌റൈന്‍

സാങ്കേതികവും ഭരണപരവുമായ തൊഴില്‍ മേഖലയിലുള്ള പ്രവാസികളുടെ എണ്ണം നിയന്ത്രിക്കാനായി അവരുടെ വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടു വര്‍ഷമായി കുറക്കണമെന്ന നിര്‍ദ്ദേശവുമായി എംപി. പാര്‍ലമെന്റ് അംഗം മുനീര്‍ സുറൂറാണ് ഭേദഗതി നിര്‍ദ്ദേശം നല്‍കിയത്. തൊഴില്‍ വിപണിയെ നിയന്ത്രിക്കുന്ന