Bahrain

തിരൂര്‍ സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി
മലപ്പുറം തിരൂര്‍ മീനടത്തൂര്‍ സ്വദേശി ബഹ്‌റൈനില്‍ വെച്ച് നിര്യാതനായി. ഈസ്റ്റ് മീനടത്തൂര്‍ മേലെപീടിയേക്കല്‍ ആലിയാമു ഹാജി ഫാത്തിമ ദമ്പതികളുടെ മകന്‍ അഷ്‌റഫ് (42) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് മരിച്ചത്. ബഹ്‌റൈനില്‍ മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു അഷ്‌റഫ്. നേരത്തെ താനാളൂരില്‍ വാച്ച് ഹൗസ് നടത്തി വന്ന അഷ്‌റഫ് എട്ട് മാസം മുമ്പാണ് ബഹ്‌റൈനിലേക്ക് പോയത്. ഭാര്യ: സാബിറ, മക്കള്‍: ഫഹദ്, ഫാത്തിമ ഫിദ, ഫാത്തിമ നിദ, ഫുഹാദ്.  

More »

ബഹ്‌റൈനില്‍ തീപിടിത്തം ; നാലു പേര്‍ മരിച്ചു
ബഹ്‌റൈനില്‍ കെട്ടിടത്തില്‍ തീപിടിത്തം. നാല് പേര്‍ മരിച്ചു. അല്‍ ലൂസിയില്‍  എട്ട് നിലകളുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.  ഒരു പുരുഷനും ഒരു കുട്ടിയും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. ഇരുപതോളം താമസക്കാരെ രക്ഷപ്പെടുത്തിയതായും അവര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു. വിവരം ലഭിച്ചയുടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് തീ അണച്ചതായി ആഭ്യന്തര

More »

ബഹ്‌റൈനില്‍ രണ്ട് വ്യാജ യൂണിവേഴ്‌സിറ്റികള്‍ കണ്ടെത്തി ; വിദ്യാര്‍ത്ഥികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍
ബഹ്‌റൈനില്‍ രണ്ട് വ്യാജ യൂണിവേഴ്‌സിറ്റികള്‍ കണ്ടെത്തിയതായി ഹയര്‍ എജ്യൂക്കേഷന്‍ കൗണ്‍സില്‍. സര്‍വകലാശാലകളെന്ന വ്യാജേന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ വിവിധ കോഴ്‌സുകള്‍ വാഗ്ദാനം ചെയ്ത് സ്വദേശികളും പ്രവാസികളുമായ വിദ്യാര്‍ഥികളെയും കബളിപ്പിച്ച സ്ഥാപനങ്ങള്‍ക്കെതിരേയാണ് നടപടി. തട്ടിപ്പുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട്

More »

ബഹ്‌റൈനില്‍ ഇനി മുതല്‍ ഹോട്ടലുകളിലെ മുറി വാടക കൂടും
ബഹ്‌റൈനില്‍ ഇനി മുതല്‍ ഹോട്ടലുകളിലെ മുറി വാടക കൂടും. രാജ്യത്തെ ഹോട്ടല്‍ താമസത്തിന് പുതിയ വിനോദ സഞ്ചാര നികുതി പ്രഖ്യാപിച്ചതോടെയണിത്. 2024 മെയ് 1 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായി ബഹ്‌റൈന്‍ ടൂറിസം മന്ത്രാലയം അറിയിച്ചു. ഒരു ഹോട്ടല്‍ മുറിക്ക് പ്രതിദിനം മൂന്ന് ബഹ്‌റൈന്‍ ദിനാര്‍ (ഏകദേശം 660 ഇന്ത്യന്‍ രൂപ) നികുതി ഈടാക്കാനാണ് തീരുമാനം. രാജ്യം സന്ദര്‍ശിക്കുന്ന വിനോദ

More »

നിയമം ലംഘിച്ച 125 തൊഴിലാളികളെ പിടികൂടി
എല്‍എംആര്‍എ താമസ വിസ നിയമങ്ങള്‍ ലംഘിച്ച 125 വിദേശ തൊഴിലാളികള്‍ പിടിയിലായതായി എല്‍എംആര്‍എ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളില്‍ നടത്തിയ പരിശോധനയിലാണ് നിയമ ലംഘകരെ കണ്ടെത്തിയത്. 985 പരിശോധനകളാണ് ഏപ്രില്‍ 21 മുതല്‍ 27 വരെ നടത്തിയത്. ഇക്കാലയളവില്‍ നിയമം ലംഘിച്ച 123 പേരെ നാടുകടത്തുകയും ചെയ്തു. 972 പരിശോധനകളില്‍ 13 സംയുക്ത പരിശോധനകളാണ്

More »

സാമൂഹികാഘാതം ഏല്‍പ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍
സാമൂഹിക ആഘാതമേല്‍പ്പിക്കുന്ന വീഡിയോ ക്ലിപ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഇലക്ട്രോണിക് കുറ്റകൃത്യ വിഭാഗമാണ് പ്രതിയുടെ വീഡിയോക്കെതിരെ നടപടി സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്തത്. സാമൂഹിക മനുഷ്യര്‍ക്കിടയില്‍ വിഭജനം സൃഷ്ടിക്കുന്ന ആശയങ്ങളാണ് വീഡിയോയില്‍ ഉള്‍പ്പെട്ടിരുന്നത്. വിശദ അന്വേഷണത്തിനും നിയമ നടപടികള്‍ക്കുമായി

More »

ബഹ്‌റൈനില്‍ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ജോലികളിലെ പ്രവേശന നടപടികള്‍ കര്‍ക്കശമാക്കും
ബഹ്‌റൈന്‍ ആരോഗ്യ മേഖലയില്‍ വിദേശികള്‍ക്ക് ഇനി തൊഴില്‍ ലഭിക്കുക അത്ര എളുപ്പമാവില്ല. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ജോലികളിലെ പ്രവേശന നടപടികള്‍ കര്‍ക്കശമാക്കുമെന്ന് ബഹ്‌റൈന്‍ ആരോഗ്യമന്ത്രി ഡോ. ജലീല ബിന്‍ത് സയ്യിദ് ജവാദ് ഹസന്‍ അറിയിച്ചു. ആശുപത്രികളിലും മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലും ജോലിക്ക് വരുന്നവര്‍ക്കായുള്ളി പ്രത്യേക ലൈസന്‍സ് ടെസ്റ്റ് കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും

More »

മഴ ; ബഹ്‌റൈനില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം കൂടി അവധി
ബഹ്‌റൈനില്‍ കനത്ത മഴയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം കൂടി അവധി നല്‍കിയതായി വിദ്യാഭ്യാസ മന്ത്രാലയം. ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, കിന്റര്‍ഗാര്‍ഡനുകള്‍ എന്നിവയക്കും അവധി ബാധകമായിരിക്കും. വെള്ളിയും ശനിയും വാരാന്ത്യ അവധി ദിവസങ്ങളാണ്. ശേഷം ഏപ്രില്‍ 21 ഞായറാഴ്ച മുതല്‍ അധ്യയനം

More »

ബഹ്‌റൈനില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് തൊഴിലാളി വീണു മരിച്ചു
ഹിദ്ദിലെ ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ ജോലി ചെയ്യുകയായിരുന്ന തൊഴിലാളി താഴേക്ക് വീണു മരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏഷ്യന്‍ വംശജനാണ് മരിച്ചത്. അധികൃതര്‍ അനന്തര നടപടികള്‍ സ്വീകരിച്ചതായും അറിയിച്ചു.  

More »

തിരൂര്‍ സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി

മലപ്പുറം തിരൂര്‍ മീനടത്തൂര്‍ സ്വദേശി ബഹ്‌റൈനില്‍ വെച്ച് നിര്യാതനായി. ഈസ്റ്റ് മീനടത്തൂര്‍ മേലെപീടിയേക്കല്‍ ആലിയാമു ഹാജി ഫാത്തിമ ദമ്പതികളുടെ മകന്‍ അഷ്‌റഫ് (42) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് മരിച്ചത്. ബഹ്‌റൈനില്‍ മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു

ബഹ്‌റൈനില്‍ തീപിടിത്തം ; നാലു പേര്‍ മരിച്ചു

ബഹ്‌റൈനില്‍ കെട്ടിടത്തില്‍ തീപിടിത്തം. നാല് പേര്‍ മരിച്ചു. അല്‍ ലൂസിയില്‍ എട്ട് നിലകളുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഒരു പുരുഷനും ഒരു കുട്ടിയും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. ഇരുപതോളം താമസക്കാരെ രക്ഷപ്പെടുത്തിയതായും അവര്‍ സുരക്ഷിതരാണെന്നും

ബഹ്‌റൈനില്‍ രണ്ട് വ്യാജ യൂണിവേഴ്‌സിറ്റികള്‍ കണ്ടെത്തി ; വിദ്യാര്‍ത്ഥികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍

ബഹ്‌റൈനില്‍ രണ്ട് വ്യാജ യൂണിവേഴ്‌സിറ്റികള്‍ കണ്ടെത്തിയതായി ഹയര്‍ എജ്യൂക്കേഷന്‍ കൗണ്‍സില്‍. സര്‍വകലാശാലകളെന്ന വ്യാജേന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ വിവിധ കോഴ്‌സുകള്‍ വാഗ്ദാനം ചെയ്ത് സ്വദേശികളും പ്രവാസികളുമായ വിദ്യാര്‍ഥികളെയും കബളിപ്പിച്ച സ്ഥാപനങ്ങള്‍ക്കെതിരേയാണ്

ബഹ്‌റൈനില്‍ ഇനി മുതല്‍ ഹോട്ടലുകളിലെ മുറി വാടക കൂടും

ബഹ്‌റൈനില്‍ ഇനി മുതല്‍ ഹോട്ടലുകളിലെ മുറി വാടക കൂടും. രാജ്യത്തെ ഹോട്ടല്‍ താമസത്തിന് പുതിയ വിനോദ സഞ്ചാര നികുതി പ്രഖ്യാപിച്ചതോടെയണിത്. 2024 മെയ് 1 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായി ബഹ്‌റൈന്‍ ടൂറിസം മന്ത്രാലയം അറിയിച്ചു. ഒരു ഹോട്ടല്‍ മുറിക്ക് പ്രതിദിനം മൂന്ന് ബഹ്‌റൈന്‍ ദിനാര്‍

നിയമം ലംഘിച്ച 125 തൊഴിലാളികളെ പിടികൂടി

എല്‍എംആര്‍എ താമസ വിസ നിയമങ്ങള്‍ ലംഘിച്ച 125 വിദേശ തൊഴിലാളികള്‍ പിടിയിലായതായി എല്‍എംആര്‍എ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളില്‍ നടത്തിയ പരിശോധനയിലാണ് നിയമ ലംഘകരെ കണ്ടെത്തിയത്. 985 പരിശോധനകളാണ് ഏപ്രില്‍ 21 മുതല്‍ 27 വരെ നടത്തിയത്. ഇക്കാലയളവില്‍

സാമൂഹികാഘാതം ഏല്‍പ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

സാമൂഹിക ആഘാതമേല്‍പ്പിക്കുന്ന വീഡിയോ ക്ലിപ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഇലക്ട്രോണിക് കുറ്റകൃത്യ വിഭാഗമാണ് പ്രതിയുടെ വീഡിയോക്കെതിരെ നടപടി സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്തത്. സാമൂഹിക മനുഷ്യര്‍ക്കിടയില്‍ വിഭജനം