മഴ ; ബഹ്‌റൈനില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം കൂടി അവധി

മഴ ; ബഹ്‌റൈനില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം കൂടി അവധി
ബഹ്‌റൈനില്‍ കനത്ത മഴയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം കൂടി അവധി നല്‍കിയതായി വിദ്യാഭ്യാസ മന്ത്രാലയം. ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, കിന്റര്‍ഗാര്‍ഡനുകള്‍ എന്നിവയക്കും അവധി ബാധകമായിരിക്കും.

വെള്ളിയും ശനിയും വാരാന്ത്യ അവധി ദിവസങ്ങളാണ്. ശേഷം ഏപ്രില്‍ 21 ഞായറാഴ്ച മുതല്‍ അധ്യയനം ആരംഭിക്കും.

ബഹ്‌റൈനില്‍ കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. പാര്‍ക്ക് ചെയ്ത സ്ഥലങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതോടെ നിരവധി വാഹനങ്ങളാണ് വെള്ളത്തില്‍ മുങ്ങിയത്. പല സ്ഥലങ്ങളിലും ശക്തമായ ഇടിയോട് കൂടിയ മഴയാണ് പെയ്തത്

Other News in this category



4malayalees Recommends