മുന്‍ ഭാര്യയുടെ പല്ല് അടിച്ചുപൊട്ടിച്ചു; ബഹ്‌റൈന്‍ യുവാവിന് മൂന്നുമാസം തടവ്

മുന്‍ ഭാര്യയുടെ പല്ല് അടിച്ചുപൊട്ടിച്ചു; ബഹ്‌റൈന്‍ യുവാവിന് മൂന്നുമാസം തടവ്
രൂക്ഷമായ തര്‍ക്കത്തിനൊടുവില്‍ മുന്‍ ഭാര്യയെ മര്‍ദ്ദിക്കുകയും പല്ല് അടിച്ചുപൊട്ടിക്കുകയും ചെയ്ത കേസില്‍ ബഹ്‌റൈന്‍ യുവാവിന് മൂന്നുമാസം തടവ്. ബഹ്‌റൈന്‍ ഹൈ അപ്പീല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

വാക്കുതര്‍ക്കം ശാരീരിക അതിക്രമത്തിലേക്ക് നീങ്ങുകയായിരുന്നുവെന്ന് കേസിലെ സാക്ഷിയായ ഇരയുടെ സഹോദരി മൊഴി നല്‍കിയിരുന്നു. തുടര്‍ച്ചയായി മര്‍ദ്ദിക്കുകയും തലയ്ക്ക് അടിക്കുകയും മതിലിലേക്ക് തള്ളിയിടുകയും ചെയ്തു.

മര്‍ദ്ദനത്തിനിടെ മുഖത്ത് മുറിവേല്‍ക്കുകയും പല്ല് പൊട്ടുകയും ചെയ്തു. ഒരു ശതമാനം സ്ഥായിയായ വൈകല്യത്തിന് ഇത് കാരണമായെന്ന മെഡിക്കല്‍ റിപോര്‍ട്ടും കോടതി തെളിവായി പരിഗണിച്ചു. സാക്ഷി മൊഴിയുടെയും വൈദ്യപരിശോധനാ റിപോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്.

Other News in this category



4malayalees Recommends