നിങ്ങളുടെ മക്കളുടെ സ്വത്ത് കോണ്‍ഗ്രസ് മുസ്ലിംകള്‍ക്ക് നല്‍കും; പ്രധാനമന്ത്രിക്ക് പിന്നാലെ വിദ്വേഷ പരാമര്‍ശവുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍

നിങ്ങളുടെ മക്കളുടെ സ്വത്ത് കോണ്‍ഗ്രസ് മുസ്ലിംകള്‍ക്ക് നല്‍കും; പ്രധാനമന്ത്രിക്ക് പിന്നാലെ വിദ്വേഷ പരാമര്‍ശവുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍
പ്രധാനമന്ത്രിക്ക് പിന്നാലെ വിദ്വേഷ പരാമര്‍ശവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. നിങ്ങളുടെ മക്കളുടെ സ്വത്ത് മുസ്ലീംകള്‍ക്ക് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാവുമെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പരാമര്‍ശം. ഇന്നലെയാണ് ഹിമാചല്‍ പ്രദേശിലെ ഹമിര്‍പുവില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് ഠാക്കൂറിന്റെ വിവാദ പരാമര്‍ശം ഉണ്ടായത്. മോദിയുടെ വിദ്വേഷ പരാമര്‍ശത്തിനെതിരെ വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് അനുരാഗ് ഠാക്കൂറിന്റെ പരാമര്‍ശവും ഉണ്ടായത്.

'കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ കോണ്‍ഗ്രസിന്റെ കൈയ്‌ക്കൊപ്പം, നിങ്ങളുടെ മക്കളുടെ സ്വത്ത് മുസ്ലീംകള്‍ക്ക് നല്‍കാനും, രാജ്യത്തിന്റെ ആണവായുധങ്ങള്‍ അവസാനിപ്പിക്കാനും, ജാതിമതത്തിന്റേയും പ്രാദേശികതയുടെ അടിസ്ഥാനത്തിലും രാജ്യത്തെ ഭിന്നിപ്പിക്കാനും ആഗ്രഹിക്കുന്ന വിദേശശക്തികളുടെ കൈകളും ദൃശ്യമാണ്. 'തുക്‌ഡെതുക്‌ഡെ സംഘം കോണ്‍ഗ്രസിനെ പൂര്‍ണ്ണമായും വളയുകയും അവരുടെ ആശയങ്ങള്‍ ഹൈജാക്ക് ചെയ്യുകയും ചെയ്തുവെന്നും ഠാക്കൂര്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ 'തുക്‌ഡെതുക്‌ഡെ' സംഘത്തോടൊപ്പമാണോ അതോ 'ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്' എന്നതില്‍ വിശ്വസിക്കുന്ന നരേന്ദ്ര മോദിയുടെ കൂടെയാണോ പോകേണ്ടത് എന്ന് നിങ്ങള്‍ തീരുമാനിക്കണം. കുട്ടികളുടെ സ്വത്ത് അവരുടെ പക്കലായിരിക്കണമോ അതോ അത് മുസ്ലീംകള്‍ക്ക് നല്‍കണമോ എന്ന് നിങ്ങള്‍ തീരുമാനിക്കണം,' അനുരാഗ് താക്കൂര്‍ പറഞ്ഞു. എന്നാല്‍, ബിജെപി മുസ്ലീങ്ങള്‍ക്ക് എല്ലാ അവകാശങ്ങളും തുല്യമായി നല്‍കിയിട്ടുണ്ടെന്നും അത് മതത്തെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും മറിച്ച് അത് അവരുടെ അവകാശമാണെന്നും ഠാക്കൂര്‍ കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends