നിങ്ങള്‍ക്ക് 15മിനുട്ട് വേണം, ഞങ്ങള്‍ക്ക് 15സെക്കന്റ് പോലും വേണ്ട'; പഴയ വെല്ലുവിളിക്ക് ഒവൈസി സഹോദരങ്ങള്‍ക്കെതിരെ നവ്‌നീത് റാണ

നിങ്ങള്‍ക്ക് 15മിനുട്ട് വേണം, ഞങ്ങള്‍ക്ക് 15സെക്കന്റ് പോലും വേണ്ട'; പഴയ വെല്ലുവിളിക്ക് ഒവൈസി സഹോദരങ്ങള്‍ക്കെതിരെ നവ്‌നീത് റാണ
പതിനൊന്ന് വര്‍ഷം മുമ്പ് എഐഎംഐഎം നേതാവ് അക്ബറുദ്ദീന്‍ ഒവൈസി നടത്തിയ പ്രസ്താവന വിവാദമാക്കി ബിജെപി നേതാവ് നവ്‌നീത് റാണ. 'പൊലീസിനെ 15 മിനുട്ട് നേരത്തേക്ക് മാറ്റിയാല്‍...' എന്ന പരാമര്‍ശത്തിനാണ് റാണയുടെ മറുപടി. ഈ പരാമര്‍ശം ഹിന്ദുക്കള്‍ക്ക് നേരെയുള്ള ഭീഷണിയാണെന്ന് പറഞ്ഞ റാണ, 'നിങ്ങള്‍ക്ക് 15 മിനുട്ട് വേണമായിരിക്കും, പക്ഷേ ഞങ്ങള്‍ക്ക് 15 സെക്കന്റ് മാത്രം മാതി', എന്നായിരുന്നു പറഞ്ഞത്. എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ സഹോദരനാണ് അക്ബറുദ്ദീന്‍ ഒവൈസി.

അസദുദ്ദീന്‍ ഒവൈസിക്ക് സ്വാധീനമുള്ള ഹൈദരാബാദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി മാധവി ലതയ്ക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയണ് വിവാദ പ്രതികരണം. ഹൈദരാബാദ്, പാകിസ്താനാകുന്നതിനെ മാധവി ലത തടയുമെന്ന പരാമര്‍ശവും റാണ നടത്തി. നേരത്തെ എന്‍സിപിയുടെ പിന്തുണയോടെ മത്സരിച്ച് പാര്‍ലമെന്റിലെത്തിയ നവ്‌നീത് റാണ, ഇത്തവണ ബിജെപി ടിക്കറ്റിലാണ് മത്സരിക്കുന്നത്.

എഐഎംഐഎമ്മിനോ കോണ്‍?ഗ്രസിനോ വേണ്ടി വോട്ട് ചെയ്താല്‍ അത് നേരെ പാകിസ്താനിലേക്കാണ് പോകുന്നത്. എഐഎംഐഎമ്മും രാഹുലും പാകിസ്താനോട് പ്രണയമുള്ളവരാണ്. തിരിച്ച് പാകിസ്താന്‍, കോണ്‍?ഗ്രസിനെയും എഐഎംഐഎമ്മിനെയും സ്‌നേഹിക്കുന്നുവെന്നും റാണ പ്രചാരണത്തില്‍ പറഞ്ഞു. 39 സെക്കന്റ് ദൈ!ര്‍ഘ്യമുള്ള വീഡിയോ റാണ തന്നെയാണ് എക്‌സില്‍ പോസ്റ്റ് ചെയ്തത്. ഒവൈസി സഹോദരങ്ങളെ ടാ?ഗ് ചെയ്തുകൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

Other News in this category



4malayalees Recommends