ബിജെപി സ്ഥാനാര്‍ത്ഥിക്കായി ഒരു പോളിങ്ങ് ബൂത്തില്‍ യുവാവ് എട്ടു തവണ വോട്ടു ചെയ്യുന്ന വീഡിയോ ; നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ; കേസെടുത്ത് യുപി പൊലീസ്

ബിജെപി സ്ഥാനാര്‍ത്ഥിക്കായി ഒരു പോളിങ്ങ് ബൂത്തില്‍ യുവാവ് എട്ടു തവണ വോട്ടു ചെയ്യുന്ന വീഡിയോ ; നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ; കേസെടുത്ത് യുപി പൊലീസ്
ബിജെപി സ്ഥാനാര്‍ത്ഥിക്കായി ഒരു പോളിങ്ങ് ബൂത്തില്‍ യുവാവ് നിരവധി തവണ വോട്ടു ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ സംഭവത്തില്‍ കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. രണ്ട് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വോട്ടര്‍ ഫാറൂഖാബാദ് ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുത്തിനായി എട്ട് തവണ വോട്ടു ചെയ്യുന്ന ദൃശ്യമാണുള്ളത്. ഈ വീഡിയോ ദൃശ്യങ്ങളുടെ ആധികാരികത സ്വന്തം നിലയില്‍ ഉറപ്പാക്കാന്‍ സാധിച്ചിട്ടില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വീഡിയോ പുറത്ത് വന്നതിന് പിന്നാലെ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും രംഗത്ത് വന്നിട്ടുണ്ട്. എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ഉറക്കമുണരാനാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. പ്രിയപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിങ്ങള്‍ ഇത് കാണുന്നുണ്ടോ, ഒരാള്‍ എട്ട് തവണയാണ് വോട്ടു ചെയ്തത്. ഇത് ഉറക്കമുണരാനുള്ള സമയമാണ് എന്നായിരുന്നു കോണ്‍ഗ്രസ് എക്‌സില്‍ കുറിച്ചത്.

സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും വീഡിയോ പങ്കുവെച്ച് കൊണ്ട് നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. 'തിരഞ്ഞെടുപ്പ് കമ്മീഷന് ഇത് തെറ്റാണെന്ന് തോന്നുവെങ്കില്‍ നിര്‍ബന്ധമായും നടപടി സ്വീകരിക്കൂ. അല്ലെങ്കില്‍..' എന്നാണ് അഖിലേഷ് എക്‌സില്‍ കുറിച്ചത്. ബിജെപിയുടെ ബൂത്ത് കമ്മിറ്റി കൊള്ളസംഘമായി എന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

Other News in this category4malayalees Recommends