Bahrain
വരുന്ന വ്യാഴാഴ്ച രാജ്യത്ത് ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥ വിഭാഗം അറിയിച്ചു. കാറ്റുമൂലം തിരമാല ഉയരാനനും അന്തരീക്ഷ താപനില താഴാനും സാധ്യതയുണ്ട്. അറേബ്യന്‍ ഉപദ്വീപിന്റെ വടക്കു ഭാഗത്തു നിന്നാണ് കാറ്റിന്റെ ഉത്ഭവം. ചില ഗള്‍ഫ് രാജ്യങ്ങളില്‍ മഴക്കുള്ള സാധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ബഹ്റൈനില്‍ നിന്നും സൗദിയിലെ കിങ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്നതിനുള്ള കരാറില്‍ ഫ്‌ളൈ നാസും ബഹ്‌റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍ അതോറിറ്റിയും തമ്മില്‍ ഒപ്പുവച്ചു.നവംബര്‍ 15 മുതലാണ് സര്‍വീസ് ആരംഭിക്കുക. ലണ്ടനില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ട്രാവല്‍ എക്‌സ്‌പോയില്‍ ബഹ്‌റൈന്‍ പങ്കെടുക്കുന്ന പശ്ചാത്തലത്തിലാണ്
രാജ്യത്തുള്ള പ്രവാസികള്‍ക്ക് കുറഞ്ഞ കാലയളവിലേക്കും വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കാന്‍ തീരുമാനം. തൊഴില്‍ മന്ത്രിയും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ചെയര്‍മാനുമായ ജമീല്‍ ഹുമൈദാന്‍ പുറത്തിറക്കിയ പുതിയ ഔദ്യോഗിക ഗസറ്റില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.ഇത് പ്രകാരം ആറു മാസകാലയളവിലേയ്ക്കും ഇനി പുതിയ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കും. സാധാരണ രണ്ടു
ബഹ്‌റൈന്‍ സല്‍മാനിയ മെഡിക്കല്‍ കോളജിലെ മലയാളി നഴ്‌സ് അന്തരിച്ചു. എറണാകുളം അങ്കമാലി പുളിയന്‍തുരുത്തി വീട്ടില്‍ ഡീന സാമുവല്‍ (45) ആണ് മരിച്ചത്. അര്‍ബുദ രോഗ ബാധയൈ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭര്‍ത്താവ് ടോണി (ബഹ്‌റൈന്‍), മക്കള്‍ ബോസ്‌കോ ടോണി, ക്രിസ്‌റ്റോ ടോണി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍
ഗാസയില്‍ നിന്ന് ആറു ബഹ്‌റൈന്‍ പൗരന്മാരെ വിദേശകാര്യ മന്ത്രാലയം ഒഴിപ്പിച്ചു. റഫ അതിര്‍ത്തി വഴി ഈജിപ്തിലേക്കാണ് പൗരന്മാരെ എത്തിച്ചത്. ഹമദ് രാജാവിന്റെ നിര്‍ദ്ദേശ പ്രകാരവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ മേല്‍ നോട്ടത്തിലുമാണ് പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ സാധിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം
സോഷ്യല്‍മീഡിയ വഴി അശ്ലീല വീഡിയോ പ്രചരിപ്പിച്ച സ്ത്രീയടക്കം രണ്ടുപേര്‍ പിടിയില്‍. സഭ്യതക്ക് നിരക്കാത്ത വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ആന്റി ഇ ക്രിമിനല്‍ വിഭാഗമാണ് ഇരുവരേയും പിടികൂടിയത്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി പ്രതികളെ റിമാന്‍ഡ് ചെയ
ബഹ്റൈനില്‍ പലസ്തീന്‍ വിദ്വേഷ പോസ്റ്റിട്ടതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ഇന്ത്യന്‍ ഡോക്ടറുടെ അറസ്റ്റ് രേഖപ്പെടുത്തി. റോയല്‍ ബഹ്‌റൈന്‍ ഹോസ്പിറ്റലിലെ ഇന്റേണല്‍ മെഡിസിനില്‍ സ്‌പെഷ്യലിസ്റ്റായ ഡോ. സുനില്‍ ജെ റാവുവിനെയാണ് അറസ്റ്റ് ചെയ്തത്. കര്‍ണാടക സ്വദേശിയായ 50 കാരനായ സുനിലിനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് തൊട്ടുമുമ്പായി ആശുപത്രി
ബഹ്‌റൈനില്‍ ടൂറിസ്റ്റ് വിസയില്‍ എത്തുന്നവരെ തൊഴില്‍ വിസയിലേക്ക് മാറാന്‍ അനുവദിക്കരുതെന്ന ആവശ്യവുമായി എംപിമാരുടെ സമിതി. സ്വദേശി വത്ക്കരണത്തിന് കൃത്യമായ പദ്ധതി വേണമെന്നതടക്കമുളള നിര്‍ദേശങ്ങളും സമിതി മുന്നോട്ട് വച്ചിട്ടുണ്ട്. ഈ വര്‍ഷം 8598 പേര്‍ സന്ദര്‍ശക വിസയില്‍ നിന്ന് തൊഴില്‍ വിസയിലേക്ക് മാറിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബഹ്‌റൈനില്‍ വിദേശ തൊഴിലാളികളുടെ
പലസ്തീന്‍ ജനതയ്ക്ക് അടിയന്തര മാനുഷിക സഹായങ്ങള്‍ എത്തിക്കാന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നിര്‍ദ്ദേശം നല്‍കിയത്. യുദ്ധ സാഹചര്യത്തില്‍ പലസ്തീന്‍ ജനത നേരിടുന്ന ദുരിത സാഹചര്യം കണക്കിലെടുത്താണ് നിര്‍ദ്ദേശം. പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്‌സ് ഏജന്‍സി വഴിയാണ് സഹായം