Bahrain

മരുന്നുകളുടെ വിലയിലെ വ്യത്യാസം ; കര്‍ശന നിര്‍ദ്ദേശവുമായി നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി
മരുന്നുകള്‍ക്ക് തോന്നിയത് പോലെ വിലയീടാക്കാന്‍ സാധിക്കില്ലെന്ന് ബഹ്‌റൈന്‍. ഫാര്‍മസ്യൂട്ടിക്കല്‍ ഏജന്റുമാരുടെ ലാഭം നിര്‍ണയിക്കുന്നത് നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തിറക്കിയത്. മരുന്ന് എജന്റുകളുടെ പൂഴ്ത്തിവെപ്പ് മരുന്നുകളുടെ വില ഉയര്‍ത്താനിടയാക്കും. പാര്‍ലമെന്റ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയതിനുള്ള മറുപടിയായാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. വില ഉയരുമെന്ന് പ്രതീക്ഷിച്ച് ഏജന്റുമാര്‍ക്കും ഫാര്‍മസികള്‍ക്കും ഒരു കാര്യവുമില്ല.നേരത്തെ നിര്‍ണയിച്ച വിലക്ക് മാത്രമേ മരുന്നുകള്‍ വിപണനം നടത്താന്‍ കഴിയുകയുള്ളൂവെന്ന് അറിയിച്ചു.  

More »

ബഹ്‌റൈനില്‍ 32 ബാര്‍ റെസ്റ്റോറന്റുകള്‍ അടപ്പിച്ചു
ബഹ്‌റൈനില്‍ 32 ബാര്‍ റെസ്റ്റോറന്റുകള്‍ അധികൃതര്‍ താല്‍ക്കാലികമായി അടപ്പിച്ചു. വന്‍തുക പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. നിയമലംഘനങ്ങളുടെ പേരില്‍ അടപ്പിച്ച ബാര്‍ റെസ്റ്റോറന്റുകളില്‍ മിക്കവയും മലയാളികള്‍ നടത്തുന്നവയാണ്. 10,000 ദിനാര്‍ മുതല്‍ 30,000 ദിനാര്‍ വരെ പല റെസ്റ്റോറന്റുകള്‍ക്കും പിഴ ചുമത്തിയിട്ടുള്ളതിനാല്‍ ഇത് അടച്ചുതീര്‍ക്കുകയും ഹോസ്പിറ്റാലിറ്റി ആന്‍ഡ് ടൂറിസം

More »

ടൂറിസം മേഖലയിലെ നിയമ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി ബഹ്‌റൈന്‍
ടൂറിസം മേഖലയിലെ നിയമ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി ബഹ്‌റൈന്‍ ഭരണകൂടം. രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന ടൂര്‍ ഓപ്പറേറ്റിംഗ് സ്ഥാപനങ്ങള്‍ കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ബഹ്‌റൈനിലെ ടൂറിസം മേഖലയുടെ വികസനത്തിന് വിവിധ

More »

ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസിഡറും തൊഴില്‍ സാമൂഹിക വികസന മന്ത്രിയും കൂടിക്കാഴ്ച നടത്തി
ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസിഡര്‍ വിനോദ് കുര്യന്‍ ജേക്കബ്, തൊഴില്‍ സാമൂഹിക വികസന മന്ത്രിയും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാനുമായി കൂടിക്കാഴ്ച നടത്തി.  ബഹ്‌റൈനും ഇന്ത്യയും തമ്മിലുളള ഉഭയ കക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ സാധ്യതകള്‍ ഇരുവരും ചര്‍ച്ച ചെയ്തു. രാജ്യത്തെ തൊഴില്‍ വിപണി

More »

ബഹ്‌റൈനില്‍ ടൂറിസം മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ വരുന്നു
ബഹ്‌റൈനില്‍ ടൂറിസം മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കാനൊരുങ്ങി ഭരണകൂടം.  ലോകത്തെ പ്രധാന ടൂറിസം കേന്ദ്രമാക്കി രാജ്യത്തെ മാറ്റുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. ബഹ്‌റൈന്‍ കിരീടവകാശിയും പ്രധാന മന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് രാജ്യത്തെ ടൂറിസം മേഖലയെ

More »

ബഹ്‌റൈനില്‍ ബിഎഡ് സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ അറസ്റ്റിലായ ഇന്ത്യന്‍ അധ്യാപകര്‍ക്ക് മോചനം
ബഹ്‌റൈനില്‍ ബിഎഡ് സര്‍ട്ടിഫിക്കറ്റ് പരിശോധനയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട മലയാളി അധ്യാപിക അടക്കമുള്ളവര്‍ മോചിതരായി. ഇന്ത്യന്‍ എംബസിയുടെയും മന്ത്രാലയങ്ങളുടെയും ഇടപെടലിനെ തുടര്‍ന്നാണ് മോചനം സാധ്യമായത്. അറസ്റ്റ് ചെയ്യപ്പെട്ട അധ്യാപകര്‍ക്കെതിരെ കേസുകള്‍ ഉണ്ടാവില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അധ്യാപകരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാധുത

More »

ബഹ്‌റൈനില്‍ നടന്ന ഇന്ത്യന്‍ അധ്യാപകരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ നിരവധി പേര്‍ അയോഗ്യര്‍
ബഹ്‌റൈനില്‍ നടന്ന ഇന്ത്യന്‍ അധ്യാപകരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ നിരവധി പേര്‍ അയോഗ്യരാണെന്ന് കണ്ടെത്തി. ഇന്ത്യയില്‍ നിന്ന് ബിഎഡ് നേടി ബഹ്‌റൈനില്‍ ജോലി ചെയ്യുന്നവരുടെ ഉള്‍പ്പെടെ സര്‍ട്ടിഫിക്കറ്റുകളാണ് മന്ത്രാലയത്തിന്റെ പരിശോധനയില്‍ അയോഗ്യമാണെന്ന് കണ്ടെത്തിയത്. ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ നിരവധി അധ്യാപകരുടെ സര്‍ട്ടിഫിക്കറ്റുകളാണ് മന്ത്രാലത്തിന്റെ

More »

വ്യാജ പാസ്‌പോര്‍ട്ടുമായി ബഹ്‌റൈന്‍ വിമാനത്താവളത്തിലെത്തിയ പ്രവാസി ദമ്പതികള്‍ക്ക് മൂന്നുവര്‍ഷം തടവ്
വ്യാജ പാസ്‌പോര്‍ട്ടുമായി ബഹ്‌റൈന്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ പിടിയിലായ പ്രവാസി ദമ്പതികള്‍ക്ക് മൂന്ന് വര്‍ഷം വീതം തടവ്. ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. ആള്‍മാറാട്ടം നടത്തി വ്യാജ പാസ്‌പോര്‍ട്ടുമായി ബഹ്‌റൈനില്‍ പ്രവേശിച്ച ഏഷ്യന്‍ ദമ്പതികളെയാണ് ശിക്ഷിച്ചത്. യുഎഇയില്‍ നിന്നാണ് ഇവര്‍ ബഹ്‌റൈനിലെത്തിയത്. മലേഷ്യയില്‍

More »

10,000 രൂപ, 3 ദിവസം, 200 കിലോ ലഗേജ്, ദുബായില്‍ നിന്ന് കേരളത്തിലേക്ക് കപ്പലിലെത്താം
10,000 രൂപയ്ക്ക് വണ്‍വേ ടിക്കറ്റ്, 200 കിലോ ലഗേജ്, വിഭവസമൃദ്ധമായ ഭക്ഷണം, വിനോദപരിപാടികള്‍... വെറും മൂന്ന് ദിവസം കൊണ്ട് നാട്ടിലെത്താം. ദുബായില്‍ നിന്ന് കൊച്ചിയിലേക്കൂം ബേപ്പൂരിലേക്കൂം ഉള്ള യാത്രാ കപ്പല്‍ സര്‍വീസ് യാഥാര്‍ഥ്യമായാല്‍ പ്രവാസികള്‍ക്ക് ഗുണകരമാകും. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ഡിസംബറില്‍ കപ്പല്‍ സര്‍വീസിന് തുടക്കമാകും.   ആദ്യം പരീക്ഷണ സര്‍വീസാണ്

More »

ബഹ്‌റൈന്‍ എയര്‍ ഷോ നവംബര്‍ 13 മുതല്‍ 15 വരെ

ആകാശത്ത് വിസ്മയങ്ങള്‍ സൃഷ്ടിക്കാന്‍ ബഹ്‌റൈന്‍ രാജ്യാന്തര എയര്‍ഷോ 2024 ന് ദിവസങ്ങള്‍ മാത്രം ബാക്കി. നവംബര്‍ 13 മുതല്‍ 15 വരെയാണ് പരിപാടി സജ്ജീകരിച്ചിരിക്കുന്നത്. ആഗോള പ്രതിരോധ വ്യവസായത്തിന്റെ ഭാഗമായ എയര്‍ഷോയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും എയ്‌റോസ്‌പേസ്, ഡിഫന്‍സ്, ടെക്‌നോളജി

ബഹ്റൈനില്‍ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ജോലി കിട്ടാന്‍ പിജിയും 10 വര്‍ഷത്തെ പരിചയവും നിര്‍ബന്ധം

ബഹ്റൈനിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവാസികള്‍ക്ക് ഇനി ജോലി ലഭിക്കുക എളുപ്പമാവില്ല. രാജ്യത്തെ പൗരന്‍മാര്‍ക്ക് ജോലിയില്‍ മുന്‍ഗണന നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി തേടുന്ന പ്രവാസികള്‍ക്ക് കര്‍ശനമായ നിയമന മാനദണ്ഡം ഏര്‍പ്പെടുത്തുന്ന നിയമം

ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ; 2035 ഓടെ നിര്‍മ്മാണം

അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ കൂടി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതായി ബഹ്‌റൈന്‍ ഗതാഗത ടെലികമ്യൂണിക്കേഷന്‍ മന്ത്രി മുഹമ്മദ് അല്‍ കാബി പറഞ്ഞു. വിനോദ സഞ്ചാരം, ലോജിസ്റ്റിക്‌സ് എന്നിവയുടെ ആഗോള ലക്ഷ്യ സ്ഥാനമായി ബഹ്‌റൈനെ

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍

കേരളത്തിലേക്ക് പ്രതിദിനം ഉണ്ടായിരുന്ന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍. നവംബര്‍ നാല് മുതല്‍ നാല് ദിവസം മാത്രമേ കേരളത്തിലേക്ക് ഗള്‍ഫ് എയറിന്റെ സര്‍വീസ് ഉണ്ടായിരിക്കുകയുള്ളൂ. തിരികെയുള്ള സര്‍വീസും നാല് ദിവസമാക്കി. ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്ക് ഞായര്‍,

വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറച്ചാല്‍ ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് തിരിച്ചടി

പ്രവാസികളുടെ എണ്ണം തൊഴില്‍ മേഖയില്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പ്രവാസികളെ നിയന്ത്രിക്കാന്‍ ബഹ്‌റൈന്‍ തീരുമാനിച്ചത്. വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറക്കണമെന്ന നിര്‍ദേശം ആണ് ഇപ്പോള്‍ ബഹ്‌റൈന്‍ എംപിമാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പാര്‍ലമെന്റ് അംഗം

പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് രണ്ടുവര്‍ഷമായി പരിമിതപ്പെടുത്താന്‍ ബഹ്‌റൈന്‍

സാങ്കേതികവും ഭരണപരവുമായ തൊഴില്‍ മേഖലയിലുള്ള പ്രവാസികളുടെ എണ്ണം നിയന്ത്രിക്കാനായി അവരുടെ വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടു വര്‍ഷമായി കുറക്കണമെന്ന നിര്‍ദ്ദേശവുമായി എംപി. പാര്‍ലമെന്റ് അംഗം മുനീര്‍ സുറൂറാണ് ഭേദഗതി നിര്‍ദ്ദേശം നല്‍കിയത്. തൊഴില്‍ വിപണിയെ നിയന്ത്രിക്കുന്ന