Bahrain
നിയമം പാലിക്കാതെ സ്റ്റിക്കര്‍ പതിച്ച കേസില്‍ ബഹ്‌റൈനില്‍ വിവിധ സ്ഥലങ്ങളില്‍ നടപടി. വിവിധയിടങ്ങളില്‍ പതിച്ച 2700 ഓളം അനധികൃത പോസ്റ്ററുകളും നോട്ടീസുകളും ആണ് നീക്കം ചെയ്തത്. ബഹ്‌റൈന്‍ ക്യാപിറ്റല്‍ മുന്‍സിപ്പല്‍ സെക്രട്ടേറിയറ്റാണ് ഇക്കാര്യം അറിയിച്ചത്. അലക്ഷ്യമായി പലയിടങ്ങളിലും സ്റ്റിക്കര്‍ പതിച്ചു. നിയമം പാലിക്കാതെ പതിച്ച സ്റ്റിക്കറുകളും നോട്ടീസുകളും പരിശോധനയില്‍ അധികൃതര്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത് നീക്കം ചെയ്തത്. ഹൂറ, ഗുദൈബിയ, ജുഫൈര്‍, ഉമ്മുല്‍ ഹസം, മനാമ സെന്‍ട്രല്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ പോസ്റ്റുകള്‍ പതിച്ചിരുന്നത്. ചിലയിടങ്ങളില്‍ ട്രാഫിക് ബോര്‍ഡുകളില്‍ ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ ഒട്ടിച്ചത് നീക്കം ചെയ്തു. വൈദ്യുതി വിളക്ക് സാപിച്ചിരിക്കുന്ന കാലുകളിലും ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ പചിച്ചതും
30 രാജ്യങ്ങളില്‍ നിന്നുള്ള മികച്ച ആരോഗ്യ ബ്രാന്‍ഡുകള്‍ സംഗമിക്കുന്ന ജ്വല്ലറി അറേബ്യ രാജ്യാന്തര പ്രദര്‍ശനത്തിന് നവംബറില്‍ ബഹ്‌റൈനില്‍ തുടക്കമാകും. ഇതോടെ അഞ്ച് ദിവസത്തേക്ക് മിന്നുന്ന നഗരമായി ബഹ്‌റൈന്‍ മാറും. ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ രക്ഷാകര്‍തൃത്വത്തില്‍ നവംബര്‍ 14 മുതല്‍ 18 വരെ സഖീറിലെ എക്‌സിബിഷന്‍
ബഹ്റൈനില്‍ ഫ്‌ലാറ്റുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതോടെ വാടക നിരക്കുകളും കുറഞ്ഞു. കുടുംബസമേതം താമസിക്കുന്ന പ്രവാസികളുടെ എണ്ണം കുറഞ്ഞതോടെയാണിത്. ഇതോടെ ഫ്‌ലാറ്റുകളുടെയും അപ്പാര്‍ട്ട്‌മെന്റുകളുടെയും വാടക നിരക്ക് കുറഞ്ഞതായി റിയല്‍ എസ്റ്റേറ്റ് കമ്പനി പ്രതിനിധികളും ഏജന്റുമാരും പറഞ്ഞു. ടൗണ്‍ ഏരിയകളില്‍ മുമ്പ് 500 ദിനാര്‍ മുതല്‍ 1000 ദിനാര്‍ വരെ ഈടാക്കിയിരുന്ന പല
ബഹ്‌റൈനിലുണ്ടായ വാഹനാപകടത്തില്‍ നാലു മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. കോഴിക്കോട് സ്വദേശി വി പി മഹേഷ്, മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ജഗത് വാസുദേവന്‍, തൃശൂര്‍ ചാലക്കുടി സ്വദേശി ഗൈദര്‍ ജോര്‍ജ്, തലശേരി സ്വദേശി അഖില്‍ രഘു, തെലങ്കാന സ്വദേശി സുമന്‍ രാജണ്ണ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച
സ്വദേശി വ്യവസായങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ പുതിയ പദ്ധതിയുമായി ബഹ്‌റൈന്‍ ഭരണകൂടം. സ്വദേശി വ്യവസായങ്ങളുടെ വളര്‍ച്ചയിലൂടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ വലിയ പുരോഗതിയാണ് ഭരണകൂടം പ്രതീക്ഷിക്കുന്നത്. പ്രത്യേക പദ്ധതിക്ക് 'തകാമുല്‍' എന്ന പേരാണ് ബഹ്‌റൈന്‍ വ്യവസായ മന്ത്രാലയം നല്‍കിയിരിക്കുന്നത്. രാജ്യത്തെ കയറ്റുമതി വര്‍ധിപ്പിക്കുക, കൂടുതല്‍ തൊഴിലവസരങ്ങള്‍
ബെനഫിറ്റ് പേ ഉപയോഗിക്കുന്ന ഇടപാടുകാരെ കബളിപ്പിച്ചുള്ള തട്ടിപ്പുകള്‍ വര്‍ധിക്കുന്നു. ആളുകള്‍ക്ക് മനസിലാക്കാത്ത രീതിയിലാണ് തട്ടിപ്പ് നടക്കുന്നത്. പുതിയ രീതികള്‍ കണ്ടുപിടിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. കഴിഞ്ഞ ദിവസം ഇവരുടെ കെണിയില്‍പ്പെട്ടത് ഒരു മലയാളിയായിരുന്നു. കോഴിക്കോട് സ്വദേശിയായ യുവാവിനാണ് പണം നഷ്ടപ്പെട്ടത്. ഇദ്ദേഹം പോലീസില്‍ പരാതി നല്‍കി. വലിയ തുക അദ്ദേഹത്തിന്
കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ സല്‍മാബാദ്, സിത്ര, ഹമദ് ടൌണ്‍ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. സല്‍മാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം ദേശീയ പതാക ഉയര്‍ത്തി. സിത്ര ഏരിയയില്‍ ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാറും, ഹമദ് ടൌണ്‍ ഏരിയയില്‍ വൈ.
രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിരക്കില്‍. ഒരു യുഎഇ ദിര്‍ഹത്തിന് 22.65 രൂപയാണ് കഴിഞ്ഞ ദിവസത്തെ വിനിമയ നിരക്ക്. മാസത്തിന്റെ പകുതി പിന്നിട്ടതിനാല്‍ പ്രവാസികള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താന്‍ സാധിക്കാതെ വരും. ശമ്പളം വീണ് പലരും നാട്ടിലേക്ക് പണം അയച്ചു കഴിഞ്ഞു. ഒമാന്‍ റിയാല്‍ 216.08 രൂപയിലും ബഹ്‌റൈന്‍ റിയാല്‍ 220.75 രൂപയിലും എത്തിയിട്ടുണ്ട്. കുവൈറ്റ് ദിനാര്‍ 270.5 രൂപയും സൗദി റിയാല്‍ 22.18
ബഹ്‌റൈനില്‍ ഡ്രോണുകള്‍ക്ക് നിബന്ധനകളോടെ അനുമതി നല്‍കുന്ന ആപ്പുകള്‍ നടപ്പിലാക്കും. ഡ്രോണുകള്‍ വാങ്ങുന്നതിനും രജിസ്റ്റര്‍ ചെയ്യുന്നതിനുമുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിന്റെ ഭാഗമാണിത്. രാജ്യത്ത് വെബ് അധിഷ്ഠിത ഡ്രോണ്‍ ലൈസന്‍സിങ് സംവിധാനം നടപ്പിലാക്കാന്‍ തീരുമാനിച്ചതായി ഗതാഗത ടെലി കമ്യൂണിക്കേഷന്‍ മന്ത്രാലയം അറിയിച്ചു. ഡ്രോണുകളുടെ രജിസ്‌ട്രേഷന്‍ പ്രക്രിയ