Bahrain

അപ്പാര്‍ട്ട്‌മെന്റിലെ ബാല്‍ക്കണിയില്‍ നിന്ന് വീണു, മലയാളി വിദ്യാര്‍ഥിക്ക് ബഹ്‌റൈനില്‍ ദാരുണാന്ത്യം
ബാല്‍ക്കണിയില്‍ നിന്ന് വീണ് മലയാളി വിദ്യാര്‍ഥിക്ക് ബഹ്‌റൈനില്‍ ദാരുണാന്ത്യം. കണ്ണൂര്‍ പഴയങ്ങാടി മുട്ടം വെള്ളച്ചാല്‍ സ്വദേശി ഷജീറിന്റെ മകന്‍ സയാന്‍ അഹമ്മദ് ആണ് മരിച്ചത്. 15 വയസായിരുന്നു. ജുഫൈറിലായിരുന്നു ഷജീറും കുടുംബവും താമസിച്ചിരുന്നത്. അപ്പാര്‍ട്ട്‌മെന്റിലെ പതിനൊന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണാണ് അപകടം സംഭവിച്ചത്. ബഹ്‌റൈന്‍ ന്യൂ മില്ലേനിയം സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ആയിരുന്നു സയാന്‍. അടുത്തിടെയാണ് സയാനും കുടുംബവും ഒമാനില്‍ നിന്നും ബഹ്‌റൈനിലേക്ക് എത്തിയത്. ബഹ്‌റൈനില്‍ ബിസിനസ് നടത്തിവരികയായിരുന്നു ഷജീര്‍      

More »

60 കഴിഞ്ഞ രോഗികള്‍ക്ക് മരുന്ന് വീട്ടിലെത്തിക്കും
60 വയസ്സ് കഴിഞ്ഞ രോഗികള്‍ക്കാവശ്യമായ മരുന്നുകള്‍ വീടുകളില്‍ എത്തിച്ചുനല്‍കുമെന്ന് ഗവണ്‍മെന്റ് ഹോസ്പിറ്റല്‍സ് വിഭാഗം അറിയിച്ചു. ഡെലിവറി സേവനം നല്‍കുന്ന കമ്പനിയുമായി സഹകരിച്ച് വേഗത്തിലാക്കാനും ഡെലിവറി കാര്യങ്ങള്‍ ഏകോപിപ്പിക്കാനും ശ്രമിക്കുന്നതായും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. മരുന്നു കുറിപ്പടികള്‍ യഥാസമയം ഡോക്ടറെ കണ്ട് പുതുക്കുന്നതിന് രോഗികള്‍

More »

ആറു മാസത്തിനിടെ 40 ലക്ഷത്തിലധികം യാത്രക്കാര്‍ ; ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് മുന്നേറ്റം
ബഹ്‌റൈന്റെ വ്യോമയാന മേഖലയ്ക്ക് ഈ വര്‍ഷം ആദ്യ പകുതിയില്‍ മികച്ച മുന്നേറ്റം. യാത്രക്കാരുടെ എണ്ണത്തിലും വിമാന ഗതാഗതത്തിലും വര്‍ധന നേടിയതായി ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും ഗള്‍ഫ് എയറും അറിയിച്ചു.  കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മികച്ച വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്. ആറു മാസത്തിനിടെ ഗള്‍ഫ് എയര്‍ വഴി 2798131 യാത്രക്കാര്‍

More »

ബഹ്‌റൈനിലുള്ളത് 320000 ഇന്ത്യക്കാരെന്ന് കണക്കുകള്‍
വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം ബഹ്‌റൈനിലുള്ളത് 320000 ഇന്ത്യക്കാര്‍. ബഹ്‌റൈനിലെ ഇന്ത്യക്കാരില്‍ രണ്ടുലക്ഷത്തിലധികം പേര്‍ മലയാളികളാണെന്നാണ് ഇന്ത്യന്‍ എംബസിയുടെ കണക്ക്. 50000 തമിഴ്‌നാട് സ്വദേശികളുമുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലാകെ 8.8 ദശലക്ഷത്തിലധികം പ്രവാസി ഇന്ത്യക്കാരുണ്ടെന്നാണ് സ്ഥിതി വിവര കണക്ക്

More »

ബഹ്‌റൈന്‍ ഡല്‍ഹി സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ഇന്ത്യ എക്‌സ്പ്രസ്
ബഹ്‌റൈനില്‍ നിന്ന് തിങ്കളാഴ്ചകളില്‍ ഡല്‍ഹിക്ക് സര്‍വീസ് നടത്തുന്ന എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം ആഗസ്ത് 7 മുതല്‍ ഒക്ടോബര്‍ 24 വരെ റദ്ദാക്കി. റദ്ദാക്കിയ ഫ്‌ളൈറ്റുകള്‍ക്ക് അധിക ചാര്‍ജ് കൂടാതെ ലഭ്യമായ ഏറ്റവും അടുത്തുള്ള ഇതര ഫ്‌ളൈറ്റുകളില്‍ ടിക്കറ്റെടുക്കാം. ഇതര ഫ്‌ളൈറ്റുകളിലെ സീറ്റ് ലഭ്യത പൂര്‍ണമായി ഉറപ്പുവരുത്താന്‍ കഴിയാത്തതിനാല്‍ ബുക്കിങ്ങുകള്‍ പൂര്‍ണമായും

More »

എംഎ യൂസഫലിയുടെ ഇടപെടല്‍ ഫലം കണ്ടു ; പത്ത് മാസത്തിനൊടുവില്‍ പ്രവാസിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി
എം.എ യൂസഫലിയുടെ ഇടപെടലിനൊടുവില്‍ ഒരു വര്‍ഷത്തോളം ബഹ്‌റൈനില്‍ കുടുങ്ങിക്കിടന്ന മലയാളിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പൊന്നാനി സ്വദേശിയുടെ മൃതദേഹമാണ് സങ്കീര്‍ണമായ നിയമക്കുരുക്കില്‍പ്പെട്ടതോടെ നാട്ടിലെത്തിക്കാന്‍ കഴിയാതിരുന്നത്. നിയമകുരുക്ക് അഴിഞ്ഞതോടെ എം.എ യൂസഫലിക്ക് പൊന്നാനി സ്വദേശിയുടെ കുടുംബം നന്ദി പറഞ്ഞു. പൊന്നാനി സ്വദേശി കുറുപ്പള്ളി മൊയ്തീന്റെ

More »

റിയല്‍ എസ്റ്റേറ്റ് വിപണി ; ക്രമാനുഗതമായി വളരുന്നതായി റിപ്പോര്‍ട്ട്
രാജ്യത്തെ റിയല്‍ എസ്‌റ്റേറ്റ് വിപണി ക്രമാനുഗതമായി വളരുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യ പകുതിയില്‍ ഇടപാടുകളുടെ എണ്ണത്തില്‍ 11 ശതമാനം വര്‍ധനയുണ്ടായതായി സര്‍വേ ആന്‍ഡ് ലാന്‍ഡ് രജിസ്‌ട്രേഷന്‍ ബ്യൂറോയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ഇതുവരെ 542643611 ദീനാറിന്റെ ഇടപാടുകളാണ് നടന്നത്. രണ്ടാം പദത്തില്‍ 299618639 ദീനാറിന്റെ ഇടപാടുകളും

More »

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകി ; യാത്രികര്‍ വലഞ്ഞു
ബഹ്‌റൈനില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ വലഞ്ഞു. ഞായറാഴ്ച രാത്രി 9.42 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം തിങ്കളാഴ്ച പുലര്‍ച്ചെ 5.40 നാണ് പുറപ്പെട്ടത്.  തിരുവനന്തപുരത്തുനിന്നും എത്തേണ്ട വിമാനം വൈകിയതാണ് കാരണം. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് തിരുവനന്തപുരത്തു നിന്നുമുള്ള സര്‍വീസ് വൈകിയത്. ഞായറാഴ്ച രാത്രി 8.30

More »

ബ്രിട്ടീഷ് അംബാസഡര്‍ക്ക് ഹമദ് രാജാവ് പുരസ്‌കാരം സമ്മാനിച്ചു
ബഹ്‌റൈനിലെ ബ്രിട്ടന്‍ അംബാസഡര്‍ റോഡി ഡ്രാമോണ്ടിന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ പുരസ്‌കാരം സമ്മാനിച്ചു. ബഹ്‌റൈനിലെ സേവനം അവസാനിപ്പിച്ച് മടങ്ങുന്ന സാഹചര്യത്തിലാണ് ബഹ്‌റൈനും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തില്‍ പുതിയ അധ്യായങ്ങള്‍ക്ക് തുടക്കമിട്ട അംബാസഡര്‍ക്കുള്ള ആദരവെന്ന നിലക്കാണ് ബഹ്‌റൈന്‍ ഫസ്റ്റ് ക്ലാസ് പതക്കം നല്‍കിയത്. കഴിഞ്ഞ ദിവസം സാഫിരിയ്യ പാലസില്‍ നടന്ന

More »

ബഹ്‌റൈന്‍ എയര്‍ ഷോ നവംബര്‍ 13 മുതല്‍ 15 വരെ

ആകാശത്ത് വിസ്മയങ്ങള്‍ സൃഷ്ടിക്കാന്‍ ബഹ്‌റൈന്‍ രാജ്യാന്തര എയര്‍ഷോ 2024 ന് ദിവസങ്ങള്‍ മാത്രം ബാക്കി. നവംബര്‍ 13 മുതല്‍ 15 വരെയാണ് പരിപാടി സജ്ജീകരിച്ചിരിക്കുന്നത്. ആഗോള പ്രതിരോധ വ്യവസായത്തിന്റെ ഭാഗമായ എയര്‍ഷോയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും എയ്‌റോസ്‌പേസ്, ഡിഫന്‍സ്, ടെക്‌നോളജി

ബഹ്റൈനില്‍ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ജോലി കിട്ടാന്‍ പിജിയും 10 വര്‍ഷത്തെ പരിചയവും നിര്‍ബന്ധം

ബഹ്റൈനിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവാസികള്‍ക്ക് ഇനി ജോലി ലഭിക്കുക എളുപ്പമാവില്ല. രാജ്യത്തെ പൗരന്‍മാര്‍ക്ക് ജോലിയില്‍ മുന്‍ഗണന നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി തേടുന്ന പ്രവാസികള്‍ക്ക് കര്‍ശനമായ നിയമന മാനദണ്ഡം ഏര്‍പ്പെടുത്തുന്ന നിയമം

ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ; 2035 ഓടെ നിര്‍മ്മാണം

അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ കൂടി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതായി ബഹ്‌റൈന്‍ ഗതാഗത ടെലികമ്യൂണിക്കേഷന്‍ മന്ത്രി മുഹമ്മദ് അല്‍ കാബി പറഞ്ഞു. വിനോദ സഞ്ചാരം, ലോജിസ്റ്റിക്‌സ് എന്നിവയുടെ ആഗോള ലക്ഷ്യ സ്ഥാനമായി ബഹ്‌റൈനെ

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍

കേരളത്തിലേക്ക് പ്രതിദിനം ഉണ്ടായിരുന്ന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍. നവംബര്‍ നാല് മുതല്‍ നാല് ദിവസം മാത്രമേ കേരളത്തിലേക്ക് ഗള്‍ഫ് എയറിന്റെ സര്‍വീസ് ഉണ്ടായിരിക്കുകയുള്ളൂ. തിരികെയുള്ള സര്‍വീസും നാല് ദിവസമാക്കി. ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്ക് ഞായര്‍,

വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറച്ചാല്‍ ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് തിരിച്ചടി

പ്രവാസികളുടെ എണ്ണം തൊഴില്‍ മേഖയില്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പ്രവാസികളെ നിയന്ത്രിക്കാന്‍ ബഹ്‌റൈന്‍ തീരുമാനിച്ചത്. വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറക്കണമെന്ന നിര്‍ദേശം ആണ് ഇപ്പോള്‍ ബഹ്‌റൈന്‍ എംപിമാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പാര്‍ലമെന്റ് അംഗം

പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് രണ്ടുവര്‍ഷമായി പരിമിതപ്പെടുത്താന്‍ ബഹ്‌റൈന്‍

സാങ്കേതികവും ഭരണപരവുമായ തൊഴില്‍ മേഖലയിലുള്ള പ്രവാസികളുടെ എണ്ണം നിയന്ത്രിക്കാനായി അവരുടെ വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടു വര്‍ഷമായി കുറക്കണമെന്ന നിര്‍ദ്ദേശവുമായി എംപി. പാര്‍ലമെന്റ് അംഗം മുനീര്‍ സുറൂറാണ് ഭേദഗതി നിര്‍ദ്ദേശം നല്‍കിയത്. തൊഴില്‍ വിപണിയെ നിയന്ത്രിക്കുന്ന