Bahrain
രാജ്യത്തെ റോഡ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ആറു മാസത്തിനിടെ 312 ട്രാഫിക് അടയാളങ്ങള്‍ സ്ഥാപിച്ചു. കൂടെ 202 വഴിയോര വിളക്കു കാലുകള്‍ സ്ഥാപിക്കുകയും ചെയ്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രാലയത്തിലെ റോഡ്‌സ് എന്‍ജിനീയറിങ് ആന്‍ഡ് പ്ലാനിങ് വിഭാഗം ഡയറക്ടര്‍ മഹ ഖലീഫ ഹമാദ ആണ് ഇക്കാര്യം അറിയിച്ചത്.
ബഹ്‌റൈന്‍ വഴി ട്രാന്‍സിറ്റ് യാത്ര ചെയ്യുന്നവര്‍ക്ക് രാജ്യം കാണാന്‍ അവസരം. ബഹ്‌റൈന്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗള്‍ഫ് എയറിന്റെ ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കാണ് രാജ്യം കാണാന്‍ അവസരം ഒരുക്കിയിരിക്കുന്നത്. ബഹ്‌റൈന്‍ എയര്‍പോര്‍ട്ടില്‍ 5 മണിക്കൂറിലേറെ വിശ്രമിക്കുന്ന യാത്രക്കാര്‍ക്ക് ആയിരിക്കും ഈ അവസരം ഉണ്ടായിരിക്കുക. ബഹ്‌റൈന്‍ ഗള്‍ഫ് എയര്‍ ആണ്
രാജ്യത്ത് പുതിയ തൊഴില്‍ നിയമം നടപ്പാക്കുമെന്ന് ബഹ്‌റൈന്‍ തൊഴില്‍ മന്ത്രിയും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍. രാജ്യത്തിന്റെ സമഗ്ര വികസനത്തിനും നിക്ഷേപക സൗഹൃദ അന്തരീക്ഷത്തിന് അനുകൂലമായ രീതിയിലുമായിരിക്കും പുതിയ തൊഴില്‍ നിയമം. വ്യവസായ വളര്‍ച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം പ്രധാനം ചെയ്യണമെന്ന
ബഹ്റൈനില്‍ ജോലി ചെയ്യുന്ന ആലപ്പുഴ കാവാലം ചെറുകരത്തറ ഷെറിന്‍ ജോര്‍ജ് (37) ഹൃദയാഘാതം മൂലം അന്തരിച്ചു. ഭാര്യ ജിനു ഷെറിനും മൂന്നു മക്കളുമായി ബഹ്‌റൈനില്‍ തന്നെ താമസിച്ചുവരികയായിരുന്നു. ഇന്നലെ രാത്രി നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബിഡിഎഫ് ഹോസ്പിറ്റലില്‍ കൊണ്ട് പോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍
ആരോഗ്യ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയ റസ്റ്റൊറന്റ് അടച്ചുപൂട്ടാന്‍ ആരോഗ്്യ മന്ത്രാലയത്തിന് കീഴിലെ പൊതുജനാരോഗ്യ വകുപ്പ് ഫുഡ് ഇന്‍സ്‌പെക്ഷന്‍ വിഭാഗം മേധാവി ഫൈസല്‍ അസ്സാരി ഉത്തരവിട്ടു. ബുദയ്യയിലെ ഒരു റസ്റ്റൊറന്റാണ് നടപടിക്ക് വിധേയമായത്. ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ റസ്റ്റൊറന്റ് വീഴ്ച വരുത്തിയതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ്
കഴിഞ്ഞ ദിവസം സമാഹീജില്‍ ഒരാളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണക്കാരനായ ഏഷ്യന്‍ വംശജനെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ മദ്യലഹരിയില്‍ വാഹനമടിക്കുകയും വഴിയരികില്‍ നില്‍ക്കുകയായിരുന്ന ഒരാളെ ഇടിച്ചിടുകയായിരുന്നു. വിദേശ പൗരനായ ഇദ്ദേഹം സംഭവ സ്ഥലത്ത് വച്ചു തന്നെ മരണപ്പെടുകയായിരുന്നു. മദ്യലഹരിയില്‍ വാഹനമോടിച്ചതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ റിമാന്‍ഡ്
വേനല്‍ച്ചൂട് പ്രമാണിച്ചുള്ള തൊഴില്‍ നിയന്ത്രണം കര്‍ശനമാക്കി പാലിക്കണമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. സൂര്യാഘാതം നേരിട്ടേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജൂലൈ, ആഗസ്ത് മാസങ്ങളില്‍ ഉച്ചക്ക് 12 മുതല്‍ നാലു വരെ ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കണം. പുറത്തെ സൈറ്റുകളില്‍ ഉച്ചക്ക് 12 മുതല്‍ നാലു വരെ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കാന്‍ പാടില്ലെന്നാണ് മന്ത്രാലയത്തിന്റെ
ബലിപെരുന്നാള്‍ അവധിയും വേനലവധിയും ഒരുമിച്ചെത്തിയതോടെ ടൂറിസം മേഖലയില്‍ ഉണര്‍വ്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വന്‍ പദ്ധതികളാണ് ബഹ്‌റൈന്‍ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് ഒരുക്കിയിരുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് മറ്റ് ജിസിസി കളില്‍ നിന്നും സന്ദര്‍ശകര്‍ ധാരാളമായി എത്തി. ടൂറിസം മേഖല വലിയ പദ്ധതികളാണ് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായി
തൊഴിലില്ലായ്മ നിരക്ക് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2022 ല്‍ 7.5 ശതമാനത്തോളം കുറഞ്ഞതായി ബഹ്‌റൈന്‍ ഇ ഗവര്‍മെന്റ് ആന്റ് ഇന്‍ഫര്‍മേഷന്‍ അതോറിറ്റിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്വദേശി തൊഴിലന്വേഷകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയതിനെ തുടര്‍ന്നാണ് തൊഴിലില്ലായ്മ നിരക്കില്‍