Bahrain
സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ക്ക് ഫ്‌ലക്‌സി സമയം ദീര്‍ഘിപ്പിച്ച് സര്‍ക്കുലര്‍. നേരത്തെ രണ്ടു മണിക്കൂറുണ്ടായിരുന്ന ഫ്‌ളക്‌സി ടൈം മൂന്നു മണിക്കൂറായി ഉയര്‍ത്താനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കുലര്‍ നല്‍കിയതെന്ന് സിവില്‍ സര്‍വീസ് ബ്യൂറോ ചീഫ് വ്യക്തമാക്കി. ജീവനക്കാരുടെ ഉത്പാദന ക്ഷമത ഉറപ്പാക്കാനാണിത്. 40 മണിക്കൂറാണ് സാധാരണ വിപുലീകൃത പ്രവൃത്തി സമയം. 36 മണിക്കൂറാണ് നിലവിലുള്ളത്. അതോടൊപ്പം 3 മണിക്കൂര്‍ ഫ്‌ളക്‌സി സമയമായി അനുവദിക്കാനാണ് തീരുമാനം. രാവിലെ വൈകി ജോലിക്കെത്തുന്നവര്‍ തതുല്യ സമയം കൂടുതല്‍ ജോലിയിലേര്‍പ്പെടുകയാണ് വേണ്ടത്.
ഒരാളുടെ മരണത്തിനിടയാക്കിയ ട്രാഫിക് അപകടത്തിന് ശേഷം കടന്ന ഡ്രൈവര്‍ പിടിയില്‍. ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയിലായിരുന്നു സംഭവം. തെറ്റായ ദിശയിലൂടെ വാഹനമോടിക്കുകയും നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു. വാഹനം ഇരുമ്പ്, സിമന്റ് ബാരിക്കേഡുകളിലിടിച്ച് കൂടെയുണ്ടായിരുന്നയാള്‍ മരിച്ചു. സംഭവത്തിന് ശേഷം അപകടം വരുത്തിയയാള്‍ കടന്നുകളയുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്യുകയും കുറ്റം
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ നിന്ന് 123 ബഹ്‌റൈന്‍ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടേയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടേയും നിര്‍ദ്ദേശ പ്രകാരമാണ് ഒഴിപ്പിക്കല്‍ നടപടിയെന്ന് വിദേശകാര്യമന്ത്രാലയം
ഷെന്‍ഗന്‍ മാതൃകയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കു പൊതുവീസ ആലോചനയില്‍. വിനോദ സഞ്ചാരികള്‍ക്കായാണ് ജിസിസി വീസ അവതരിപ്പിക്കുന്നത്. മേഖലയിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുക, വിനോദ സഞ്ചാര മേഖലയില്‍ നിന്നു കൂടുതല്‍ വരുമാനം ഉണ്ടാക്കുക എന്നിവയാണ് ലക്ഷ്യം. യുഎഇ, സൗദി രാജ്യങ്ങള്‍ക്കൊപ്പം വിനോദ സഞ്ചാര മേഖല പ്രചരിപ്പിച്ചതിന്റെ ഗുണം ബഹ്‌റൈനു ലഭിച്ചു. 83 ലക്ഷം സഞ്ചാരികളെ പ്രതീക്ഷിച്ച
ഹൃദയപൂര്‍വ്വം മാലാഖ കൊല്ലം പ്രവാസി അസ്സോസിയേഷനും, കെ.പി.എ ഹോസ്പിറ്റല്‍ ചാരിറ്റി വിങ്ങും സംയുക്തമായി അന്താരാഷ്ട്ര നഴ്‌സസ് ഡേയോട് അനുബന്ധിച്ച് ബഹ്‌റൈനിലെ നഴ്‌സുമാര്‍ക്കായി ഹൃദയപൂര്‍വ്വം മാലാഖ എന്ന പേരില്‍ അനുഭവക്കുറിപ്പ് മത്സരം നടത്തുന്നു. നഴ്‌സിംഗ് ജീവിതത്തില്‍ മറക്കാനാകാത്ത അനുഭവങ്ങളോ, സംഭവങ്ങളോ എല്ലാ നഴ്‌സുമാര്‍ക്കും തീര്‍ച്ചയായും ഉണ്ടായിരിക്കും.
ഖത്തര്‍ ബഹ്‌റൈന്‍ വിമാന സര്‍വീസ് പുനരാരംഭിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഈ മാസം 15 ഓടെ സര്‍വീസ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഏപ്രില്‍ 12 നാണ് റിയാദില്‍ നടന്ന ചര്‍ച്ചയില്‍ വര്‍ഷങ്ങള്‍ നീണ്ട ഭിന്നതകള്‍ പരിഹരിച്ച് നയതന്ത്ര ബന്ധം പുനസ്ഥാപിക്കാന്‍ ഖത്തറും ബഹ്‌റൈനും ധാരണയായത്. ഇതിന് പിന്നാലെയാണ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ നീക്കം. വിമാനങ്ങളുടെ
ബഹ്‌റൈന്‍ ലാല്‍കെയേഴ്‌സ് സല്‍മാബാദില്‍ തൊഴിലാളികള്‍ താസിക്കുന്ന രണ്ട് ക്യാമ്പുകളിലായി ഇരുന്നൂറോളം തൊഴിലാളികള്‍ക്ക് മധുരപലഹാരങ്ങളും സമ്മാനങ്ങളും വിതരണം ചെയ്തു കൊണ്ട് ലോക തൊഴിലാളി ദിനം ആഘോഷിച്ചു. പ്രസിഡണ്ട് എഫ്.എം. ഫൈസല്‍, കോഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍. സെക്രട്ടറി ഷൈജു കമ്പ്രത്ത്, ട്രഷറര്‍ അരുണ്‍ ജി നെയ്യാര്‍, തോമസ് ഫിലിപ്പ്,
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഈ മാസം 4ന് ബഹ്‌റൈനിലെത്തും. സൗദി അറേബ്യ സന്ദര്‍ശനത്തിന് ശേഷമാണ് അദ്ദേഹം ബഹ്‌റൈനിലെത്തുന്നത്. മന്ത്രിമാരടക്കം പ്രമുഖരുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തും. ഇന്ത്യന്‍ കമ്യൂണിറ്റി സംഘടനകളുമായും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്തോ ബഹ്‌റൈന്‍ നൃത്ത സംഗീതോത്സവത്തിന്റെ ഉത്ഘാടനം
അന്താരാഷ്ട്ര തൊഴിലാളി ദിനമായ മേയ് ഒന്നാം തിയതി രാജ്യത്തെ തൊഴില്‍ മേഖലക്ക് അവധി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് ബഹ്‌റൈന്‍. മന്ത്രാലയങ്ങള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും മേയ് ഒന്നിന് അവധിയായിരിക്കും. ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ്