Bahrain
കിഴങ്ങ് ചാക്കിനടിയില്‍ മയക്കുമരുന്ന് ഒളിച്ച് കടത്താനുള്ള ശ്രമം നിഷ്ഫലമാക്കി. ഒരു ഏഷ്യന്‍ രാജ്യത്ത് നിന്നും കിഴങ്ങ് നിറച്ചെത്തിയ കണ്ടെയ്‌നറില്‍ ഒളിപ്പിച്ചുവെച്ച നിലയിലാണ് കസ്റ്റംസ് പരിശോധനയില്‍ മയക്കുമരുന്ന് കണ്ടെത്തിയത്. 33 കിലോ തൂക്കം വരുന്ന ഹഷീഷും ചരസ്സുമാണുണ്ടായിരുന്നത്. ഇതിന് ഏകദേശം ഏഴു ലക്ഷം ദിനാര്‍ വില വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ആറു പേര്‍ പിടിയിലായിട്ടുണ്ട്. ആറു പേരും കണ്ടെയ്‌നര്‍ വന്ന നാട്ടില്‍ നിന്നുള്ളവരാണ്. രാജ്യത്തിന് പുറത്തുള്ള മറ്റ് രണ്ടു പേര്‍ക്കായി അന്വേഷണം തുടരുന്നു.
വിദേശകാര്യമന്ത്രി ഡോ അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍സയാനി ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവയുമായി കൂടിക്കാഴ്ച നടത്തി. പരസ്പര വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധമാണ് കൊണ്ടുപോകുന്നതെന്ന് ഇരുവരും അനുസ്മരിച്ചു. ഉഭയകക്ഷി താല്‍പര്യമുള്ള വിഷയങ്ങളില്‍ ബന്ധം ശക്തമാക്കാനും സഹകരണം വര്‍ധിപ്പിക്കാനുമുള്ള വഴികള്‍ ചര്‍ച്ച
സുഡാനില്‍ അര്‍ധ സൈനിക വിഭാഗവും സൈന്യവും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ബഹ്‌റൈന്‍ ആശങ്ക രേഖപ്പെടുത്തി. പരസ്പര സംഘര്‍ഷം ഒന്നിനും പരിഹാരമല്ലെന്നും വിവിധ വിഭാഗങ്ങള്‍ ഭിന്നതകള്‍ അവസാനിപ്പിച്ച് രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കുമായി യോജിച്ച് പ്രവര്‍ത്തിക്കുകയും അതുവഴി സംഘര്‍ഷമൊഴിവാക്കാന്‍ ശ്രമിക്കുകയും ചെയ്യണമെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം
വിഷുവിനെ വരവേല്‍ക്കാന്‍ ലുലു ഹൈപര്‍മാര്‍ക്കറ്റ് ഒരുങ്ങി. വിഷുക്കൈനീട്ടം എന്ന പേരില്‍ വമ്പന്‍ ഓഫറുകളാണ് ലുലു ഉപഭോക്താക്കള്‍ക്കായി സമര്‍പ്പിക്കുന്നത്. ഏപ്രില്‍ 15 വരെ നീണ്ടുനില്‍ക്കുന്ന ഓഫര്‍ കാലയളവില്‍ വിഷു വിഭാവങ്ങള്‍ ആകര്‍ഷകമായ വിലകുറവില്‍ ലുലു ഹൈപര്‍ മാര്‍ക്കറ്റിന്റെ എല്ലാ ശാഖകളില്‍ നിന്നും
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പുതുതായി 98 ആരോഗ്യ സ്ഥാപനങ്ങള്‍ക്കും 38 ഫാര്‍മസികള്‍ക്കും അനുമതി നല്‍കിയതായി നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഡോ മര്‍യം അദ്ബി അല്‍ ജലാഹിമ. 2021 നെ അപേക്ഷിച്ച് ആരോഗ്യ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ 10.7 ശതമാനം വര്‍ധന കഴിഞ്ഞ വര്‍ഷമുണ്ടായി. ആശുപത്രികളുടെ ഗുണ നിലവാരം വിലയിരുത്തുന്നതിന് അന്താരാഷ്ട്ര അംഗീകാരം നേടിയെടുക്കാനും
മലയാളി വിദ്യാര്‍ത്ഥിനി ബഹ്‌റൈനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പത്തനംതിട്ട കല്ലശേരി സ്വദേശിനിയും ബഹ്‌റൈന്‍ ഏഷ്യന്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ സാറ റേച്ചല്‍ (14) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ചെറിയ നെഞ്ചു വേദനയെ തുടര്‍ന്ന് കുഴഞ്ഞു വീണതോടെ സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചികിത്സയിലിരിക്കേയായിരുന്നു മരണം. പിതാവ് അജി കെ വര്‍ഗീസ്, അമ്മ
രാജ്യത്ത് വന്‍ നിക്ഷേപം നടത്താന്‍ താത്പര്യമുള്ളവര്‍ക്കായി ഗോള്‍ഡന്‍ ലൈസന്‍സ് പ്രഖ്യാപിച്ച് ബഹ്‌റൈന്‍. കുറഞ്ഞത് അഞ്ഞൂറ് തൊഴില്‍ അവസരം സൃഷ്ടിക്കാന്‍ കഴിയുന്നതോ അഞ്ചു കോടി ഡോളറെങ്കിലും (400 കോടി രൂപ) മുതല്‍മുടക്കുള്ളതോ ആയ നിക്ഷേപങ്ങള്‍ക്കാണ് ഗോള്‍ഡന്‍ ലൈസന്‍സ് നല്‍കുന്നത്. ലൈസന്‍സ് നേടുന്ന കമ്പനികള്‍ക്ക് ബഹ്‌റൈനില്‍ മികച്ച ഭൂമി നല്‍കും. അടിസ്ഥാന സൗകര്യവും
റമദാനനുമായി ബന്ധപ്പെട്ട പരമ്പരാഗത ആഘോഷമായ ഖര്‍ഖാഊന്‍ ഇന്നു രാത്രി മുതല്‍ തുടങ്ങും. റമദാന്‍ 13 മുതല്‍ 15 വരെയാണ് പ്രധാനമായും കുട്ടികള്‍ പങ്കെടുക്കുന്ന ഈ ആഘോഷം. നിറപ്പകിട്ടാര്‍ന്ന അറബ് പാരമ്പര്യഉടുപ്പുകളും ചെരിപ്പുകളും ധരിച്ച് കൈയില്‍ വര്‍ണങ്ങളാല്‍ മനോഹരമായ കുഞ്ഞു സഞ്ചികളുമായി ദഫിന്റെയും ബെത്തിന്റയും അകമ്പടിയോടെ കുട്ടികള്‍ സന്ദര്‍ശിക്കുന്നതാണ് ആഘോഷത്തിന്റെ പ്രധാന
അവധിയെത്തിയതോടെ നാട്ടില്‍ നിന്നുള്ള വിമാന നിരക്ക് കുത്തനെ ഉയര്‍ന്നു. കൊച്ചിയില്‍ നിന്ന് ബഹ്‌റൈനിലേക്കുള്ള കുറഞ്ഞ ടിക്കറ്റ് നിരക്ക് മുപ്പതിനായിരമായി ഉയര്‍ന്നു. ഇവിടെ നിന്ന് നാട്ടിലേക്ക് ഇപ്പോള്‍ വലിയ വര്‍ധനയില്ലെങ്കിലും പെരുന്നാള്‍ അടക്കുന്നതോടെ നിരക്ക് ഉയരും. കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ള നിരക്കും ഉയര്‍ന്നു.എണ്‍പത് ശതമാനം