Bahrain

സ്‌കൂളില്‍ നമസ്‌കാരം തടഞ്ഞുവെന്ന വാര്‍ത്ത വ്യാജമെന്ന്
ഒരു സ്‌കൂളില്‍ നമസ്‌കാരം തടഞ്ഞുവെന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്തയ്ക്ക് അടിസ്ഥാനമില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ഇതുസംബന്ധിച്ച് പ്രചരിച്ച വീഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്ന് ബോധ്യമായത്. ആക്ഷേപമുന്നയിക്കപ്പെട്ട സ്‌കൂളുമായി മന്ത്രാലയ അധികൃതര്‍ ബന്ധപ്പെടുകയും അന്വേഷണംനടത്തുകയും ചെയ്തു. പഠനം നടന്നുകൊണ്ടിരിക്കേ ക്ലാസുകളില്‍ നമസ്‌കരിക്കരുതെന്ന് നേരത്തെ നിര്‍ദ്ദേശമുള്ളതാണ്.  

More »

വിദേശികള്‍ക്ക് തൊഴിലിന് ഏറ്റവും അനുയോജ്യ സ്ഥലം ബഹ്‌റൈനെന്ന് സര്‍വേ
വിദേശികള്‍ക്ക് തൊഴിലിന് ഏറ്റവും പറ്റിയ ഇടം ബഹ്‌റൈനെന്ന് സര്‍വേ ഫലം. എക്‌സ്പാറ്റ് ഇന്‍ സൈഡര്‍ 2022 അന്താരാഷ്ട്ര തലത്തില്‍ നടത്തിയ സര്‍വേയിലാണ് ബഹ്‌റൈന് ഒന്നാം സ്ഥാനം ലഭിച്ചത്. തൊഴിലിനും ബിസിനസിനും ഏറ്റവും യോജിച്ച സ്ഥലമായാണ് ബഹ്‌റൈനെ അടയാളപ്പെടുത്തിയിട്ടുള്ളത്.എളുപ്പത്തില്‍ തൊഴില്‍ ലഭ്യമാകുന്നുവെന്നും താമസ സ്ഥലം എളുപ്പത്തില്‍ ലഭിക്കുന്നുവെന്നുമാണ് സര്‍വേയില്‍

More »

മദ്യലഹരിയില്‍ താമസസ്ഥലത്തു വെച്ച് പരസ്പരം ഏറ്റുമുട്ടിയതിന് അറസ്റ്റിലായ പ്രവാസികളെ കോടതിയില്‍ ഹാജരാക്കി ; കേസ് അടുത്ത ഞായറാഴ്ച വീണ്ടും പരിഗണിക്കും
മദ്യലഹരിയില്‍ താമസസ്ഥലത്തു വെച്ച് പരസ്പരം ഏറ്റുമുട്ടിയതിന് അറസ്റ്റിലായ പ്രവാസികളെ ബഹ്‌റൈന്‍ ഹൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി. വെല്‍ഡറായി ജോലി ചെയ്യുന്ന ഒരു ഇന്ത്യക്കാരനും സ്!കഫോള്‍ഡിങ് ജോലികള്‍ ചെയ്യുന്ന നേപ്പാള്‍ പൗരനുമാണ് പ്രതികള്‍. മുറിയില്‍ സ്വന്തം കട്ടിലില്‍ നിന്ന് മാറി കിടന്നതിനെച്ചൊല്ലിയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. പ്രതിയായ ഇന്ത്യക്കാരന്‍

More »

ഏജന്റുമാരുടെ ചതി ; സന്ദര്‍ശന വിസയിലെത്തി വിമാനത്താവളത്തില്‍ കുടുങ്ങുന്നവരുടെ എണ്ണമേറുന്നു
ഏജന്റുമാരുടെ ചതി ; സന്ദര്‍ശന വിസയിലെത്തി വിമാനത്താവളത്തില്‍ കുടുങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. തൊഴില്‍ വിസയിലേക്ക് മാറാമെന്ന് വ്യജ വാഗ്ദാനം നല്‍കിയാണ് പലരും വഞ്ചിക്കപ്പെട്ടിരിക്കുന്നത്. സാധാരണ വിസക്ക് ആവശ്യമായ തുകയുടെ അഞ്ചു മുതല്‍ പത്ത് വരെ ഇരട്ടി തുകയാണ് ഏജന്റുമാര്‍ ഈടാക്കുന്നത്. ഇങ്ങനെയെത്തുന്നവര്‍ കുടുങ്ങാന്‍ സാധ്യതയുണ്ട് ജോലി ലഭിക്കാതെ വരുന്നതോടെ പലരും

More »

സാമൂഹിക മാധ്യമങ്ങളിലൂടെ അഭിഭാഷകനെ അധിക്ഷേപിച്ചയാള്‍ പിടിയില്‍
ബഹ്‌റൈനില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അഭിഭാഷകനെ അധിക്ഷേപിച്ചയാള്‍ പിടിയിലായി. അഭിഭാഷക യൂണിയന്റെ പരാതി പ്രകാരമാണ് നടപടി. ബഹ്‌റൈനി അഭിഭാഷകര്‍ക്കെതിരെയാണ് അധിക്ഷേപം നടത്തിയത്. മാന്യതയില്ലാത്ത വാക് പ്രയോഗങ്ങളും തൊഴിലിന് നിരക്കാത്ത രീതിയിലുള്ള ശൈലിയിലാണ് അധിക്ഷേപം നടത്ത

More »

ഫോര്‍മുല വണ്‍ മത്സരങ്ങള്‍ വിജയകരമായത് അഭിമാനകരം ; മന്ത്രിസഭാ യോഗം
ഫോര്‍മുല വണ്‍ മത്സരങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ആഹ്ലാദവുമായി ബഹ്‌റൈന്‍ മന്ത്രിസഭാ യോഗം പങ്കുവച്ചു. ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രാജാവ് ഹമദ് ബിന്‍ഈസ അല്‍ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ എന്നിവര്‍ക്ക് പ്രത്യേകം നന്ദി

More »

ഗ്രാന്‍ഡ് പ്രീ കാറോട്ട മത്സരം ; വിനോദ സഞ്ചാര മേഖലക്ക് വന്‍ ഉണര്‍വ്
സാഖിര്‍ മരുഭൂമിയിലെ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടന്ന ബഹ്‌റൈന്‍ ഗ്രാന്‍ഡ് പ്രീ കാറോട്ട മത്സരം വിനോദ സഞ്ചാരമേഖലയ്ക്ക് സമ്മാനിച്ചത് വന്‍ ഉണര്‍വ്. പതിനായിരത്തിലധികം വിനോദ സഞ്ചാരികള്‍ മത്സരം കാണാനായി വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയെന്നാണ് സംഘാടകരുടെ കണക്ക്. ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ട് തുടങ്ങിയതിന് ശേഷമുണ്ടായ ഏറ്റവും വലിയ ജനക്കൂട്ടത്തെയാണ് കണ്ടത്. 99500

More »

സഹജീവനക്കാര്‍ മര്‍ദ്ദിച്ച് പൂട്ടിയിട്ടു ; മലയാളി യുവാവിനെ രക്ഷപ്പെടുത്തി
സഹജീവനക്കാര്‍ അകാരണമായി മര്‍ദ്ദിക്കുകയും ഭക്ഷണം നല്‍കാതെ പൂട്ടിയിടുകയും ചെയ്ത മലയാളി യുവാവിനെ സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ട് രക്ഷപ്പെടുത്തി. വെല്‍ഡറായി ജോലി വാഗ്ദാനം ചെയ്താണ് കൊല്ലം സ്വദേശിയായ യുവാവിനെ ബഹ്‌റൈനില്‍ എത്തിച്ചത്. എന്നാല്‍ ടെന്റുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയിലായിരുന്നു ജോലി. സ്ഥാപനത്തിലെ ഏക മലയാളിയായ യുവാവിനെ പാക്‌സിതാനികളായ മറ്റു ജീവനക്കാര്‍

More »

ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിന് ബഹ്‌റൈനില്‍ പ്രൗഢഗംഭീരമായ തുടക്കം
ഈ വര്‍ഷത്തെ ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിന് ബഹ്‌റൈനില്‍ പ്രൗഢഗംഭീരമായ തുടക്കം. 33 രാജ്യങ്ങളിലെ കാര്‍ റെയ്‌സേഴ്‌സാണ് ഗ്രാന്‍ഡ് പ്രീയില്‍ മാറ്റുരയ്ക്കുക. പുതിയ സീസണിന്റെ തുടക്കമായതിനാല്‍ പുതിയ താരങ്ങളുടെയും കാറുകളുടെയും ടീമുകളുടെയും അരങ്ങേറ്റ വേദി കൂടിയായിരിക്കും ബഹ്‌റൈന്‍ ഗ്രാന്‍ഡ് പ്രി മത്സരങ്ങള്‍. ഇന്നലെ മാര്‍ച്ച് 3ന് വെള്ളിയാഴ്ച ആരംഭിച്ച ഗ്രാന്‍ഡ് പ്രിക്‌സ്

More »

ബഹ്‌റൈന്‍ എയര്‍ ഷോ നവംബര്‍ 13 മുതല്‍ 15 വരെ

ആകാശത്ത് വിസ്മയങ്ങള്‍ സൃഷ്ടിക്കാന്‍ ബഹ്‌റൈന്‍ രാജ്യാന്തര എയര്‍ഷോ 2024 ന് ദിവസങ്ങള്‍ മാത്രം ബാക്കി. നവംബര്‍ 13 മുതല്‍ 15 വരെയാണ് പരിപാടി സജ്ജീകരിച്ചിരിക്കുന്നത്. ആഗോള പ്രതിരോധ വ്യവസായത്തിന്റെ ഭാഗമായ എയര്‍ഷോയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും എയ്‌റോസ്‌പേസ്, ഡിഫന്‍സ്, ടെക്‌നോളജി

ബഹ്റൈനില്‍ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ജോലി കിട്ടാന്‍ പിജിയും 10 വര്‍ഷത്തെ പരിചയവും നിര്‍ബന്ധം

ബഹ്റൈനിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവാസികള്‍ക്ക് ഇനി ജോലി ലഭിക്കുക എളുപ്പമാവില്ല. രാജ്യത്തെ പൗരന്‍മാര്‍ക്ക് ജോലിയില്‍ മുന്‍ഗണന നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി തേടുന്ന പ്രവാസികള്‍ക്ക് കര്‍ശനമായ നിയമന മാനദണ്ഡം ഏര്‍പ്പെടുത്തുന്ന നിയമം

ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ; 2035 ഓടെ നിര്‍മ്മാണം

അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ കൂടി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതായി ബഹ്‌റൈന്‍ ഗതാഗത ടെലികമ്യൂണിക്കേഷന്‍ മന്ത്രി മുഹമ്മദ് അല്‍ കാബി പറഞ്ഞു. വിനോദ സഞ്ചാരം, ലോജിസ്റ്റിക്‌സ് എന്നിവയുടെ ആഗോള ലക്ഷ്യ സ്ഥാനമായി ബഹ്‌റൈനെ

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍

കേരളത്തിലേക്ക് പ്രതിദിനം ഉണ്ടായിരുന്ന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍. നവംബര്‍ നാല് മുതല്‍ നാല് ദിവസം മാത്രമേ കേരളത്തിലേക്ക് ഗള്‍ഫ് എയറിന്റെ സര്‍വീസ് ഉണ്ടായിരിക്കുകയുള്ളൂ. തിരികെയുള്ള സര്‍വീസും നാല് ദിവസമാക്കി. ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്ക് ഞായര്‍,

വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറച്ചാല്‍ ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് തിരിച്ചടി

പ്രവാസികളുടെ എണ്ണം തൊഴില്‍ മേഖയില്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പ്രവാസികളെ നിയന്ത്രിക്കാന്‍ ബഹ്‌റൈന്‍ തീരുമാനിച്ചത്. വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറക്കണമെന്ന നിര്‍ദേശം ആണ് ഇപ്പോള്‍ ബഹ്‌റൈന്‍ എംപിമാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പാര്‍ലമെന്റ് അംഗം

പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് രണ്ടുവര്‍ഷമായി പരിമിതപ്പെടുത്താന്‍ ബഹ്‌റൈന്‍

സാങ്കേതികവും ഭരണപരവുമായ തൊഴില്‍ മേഖലയിലുള്ള പ്രവാസികളുടെ എണ്ണം നിയന്ത്രിക്കാനായി അവരുടെ വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടു വര്‍ഷമായി കുറക്കണമെന്ന നിര്‍ദ്ദേശവുമായി എംപി. പാര്‍ലമെന്റ് അംഗം മുനീര്‍ സുറൂറാണ് ഭേദഗതി നിര്‍ദ്ദേശം നല്‍കിയത്. തൊഴില്‍ വിപണിയെ നിയന്ത്രിക്കുന്ന