Bahrain
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബഹ്‌റൈനും ഖത്തറും തമ്മില്‍ ചര്‍ച്ച നടത്തി. സൗദി അറേബ്യയിലെ ജിസിസി ജനറല്‍ സെക്രട്ടറിയേറ്റ് ആസ്ഥാനത്തു നടന്ന ചര്‍ച്ചയില്‍ ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി ഡോ അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ഖത്തര്‍ ഉപ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനിയും പങ്കെടുത്തു.
മയക്കുമരുന്നുമായി നാലു പേര്‍ പിടിയിലായതായി ആന്റി ഡ്രഗ്‌സ് വിഭാഗം അറിയിച്ചു. ഇവര്‍ ഏഷ്യന്‍ വംശജരാണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കത്തിലാണ് പ്രതികള്‍ വലയിലായത്. ഇവരില്‍ നിന്ന് ചരസ്സ്, ഹഷീഷ് എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ നിയമ നടപടികള്‍ക്ക് വിധേയമാക്കുന്നതിനായി റിമാന്‍ഡ്
ബഹറൈനില്‍ നികുതി വെട്ടിപ്പ് നടത്തിയ വകുപ്പില്‍ നിരവധി സ്ഥാപനങ്ങള്‍ക്ക് താല്‍ക്കാലികമായി പൂട്ട് വീണു. മൂല്യവര്‍ധിത നികുതിയുമായി (വാറ്റ്) ബന്ധപ്പെട്ട് പോയ വര്‍ഷത്തില്‍ മാത്രം കണ്ടെത്തിയത് 1700ഓളം നിയമലംഘനങ്ങളാണെന്ന് അധികൃതര്‍ അറിയിച്ചു. സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി പൂട്ടിച്ചുവെന്നതിന് പുറമെ പിഴയും ശിക്ഷയായി നല്‍കിയിട്ടുണ്ട്. പല സ്ഥാപനങ്ങളും നികുതി വെട്ടിപ്പ്
ഡ്രൈവര്‍മാരുടെ ഗതാഗത നിയമലംഘനം സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ യുഎഇയും ബഹ്‌റൈനും ധാരണ.ഇരു രാജ്യങ്ങളിലേയും ഗതാഗത വിഭാഗം തമ്മില്‍ ഇലക്ട്രോണിക് വഴി ബന്ധിപ്പിച്ചാണ് വിവരം കൈമാറുന്നത്. നിയമ ലംഘനം നടത്തി മറ്റു രാജ്യത്തേക്ക് മുങ്ങുന്നവരെ പിടികൂടാനാകും. ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സുരക്ഷാ സമിതി യോഗത്തിലാണ്
ബഹ്‌റൈനും ഖത്തറും തമ്മിലുള്ള വിമാന സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കും. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. വിമാന സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന പ്രഖ്യാപനം ബഹ്‌റൈന്‍ ഗതാഗത ടെലികമ്യൂണിക്കേഷന് മന്ത്രി മുഹമ്മദ് അല്‍ കഅബിയാണറിയിച്ചത്. ഇരു രാജ്യങ്ങളിലേയും സിവില്‍ ഏവിയേഷന്‍ അധികൃതര്‍ തമ്മില്‍ ഇക്കാര്യത്തില്‍ ആശയ
പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിനും പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് പോളിസിക്കും നിരക്കുയര്‍ത്തിയെന്ന പ്രചാരണം ശരിയല്ലെന്ന് നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു. ജിഎസ് ടി ബാധകമായതാണ് നിരക്കില്‍ വര്‍ധന വരാന്‍ കാരണം. പ്രവാസികളുടെ അപേക്ഷ പ്രകാരം നോര്‍ക്ക റൂട്ട്‌സ് നല്‍കിവരുന്ന തിരിച്ചറിയല്‍ കാര്‍ഡുകളുടേയും ഇന്‍ഷുറന്‍സ് സേവനങ്ങളുടേയും ഫീസ് നിരക്കുകള്‍ക്ക് ജിഎസ് ടി ബാധകമാണെന്ന
തനിക്ക് ബന്ധമുള്ള സ്ഥാപനത്തിന് ഓര്‍ഡര്‍ നല്‍കിയ കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ആറു മാസം തടവ് വിധിച്ച് ക്രിമിനല്‍ കോടതി അഴിമതി വിരദ്ധ സാമ്പത്തിക സുരക്ഷ ഡയറക്ടറേറ്റിന്റെ പരാതിയെ തുടര്‍ന്നാണ് പ്രതിക്കെതിരെ കേസെടുത്തത്. പര്‍ച്ചേസ് മാനേജറായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്‍ തന്റെ പിതാവിന്റെ പേരിലുള്ള സ്ഥാപനവുമായി ഇടപാട് നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ച് ഓര്‍ഡര്‍
ബഹ്റൈനില്‍ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞത് വളര്‍ച്ചയുടെ സൂചനയെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. 2021 ല്‍ 7.7 ശതമാനമായിരുന്ന തൊഴിലാല്ലായ്മ 2022 ല്‍ 5.4 ശതമാനമായാണ് കുറഞ്ഞത്. സാമ്പത്തിക ഉത്തേജന പാക്കേജിന്റെ ഭാഗമായി തൊഴിലില്ലായ്മ കുറച്ചുകൊണ്ടുവരുന്നതിന് നടപ്പാക്കിയ പദ്ധതികള്‍ വിജയകരമായതാണ് നേട്ടത്തിന് കാരണമായത്. തൊഴില്‍ മന്ത്രാലയം നടത്തിയ ശ്രമങ്ങളെ കാബിനറ്റ്
ബഹ്റൈനില്‍ നിയമ വിരുദ്ധമായി തൊഴില്‍ ചെയ്യുന്നവരെ കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുന്നു. മുഹറഖ്, ദക്ഷിണ മേഖല ഗവര്‍ണറേറ്റുകളിലാണ് പരിശോധനകള്‍ നടന്നത്. വിവിധ തൊഴിലിടങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും തൊഴിലാളികള്‍ ഒരുമിച്ചു കൂടുന്ന ഇടങ്ങളിലുമാണ് അധികൃതര്‍ പരിശോധന നടത്തിയത്. തൊഴില്‍, താമസ വിസ നിയമങ്ങള്‍ ലംഘിച്ച ഏതാനും പേര്‍ പരിശോധനയില്‍