Bahrain

ബഹ്‌റൈന്‍ സമഗ്ര പരിഷ്‌കരണ പദ്ധതികള്‍ തുടരും ; പ്രത്യേക മന്ത്രിസഭ യോഗം ചേരും
രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ പ്രഖ്യാപിച്ച സമഗ്ര പരിഷ്‌കരണ പദ്ധതികള്‍ തുടരാന്‍ പ്രത്യേക മന്ത്രിസഭ യോഗം തീരുമാനിച്ചു. 2023-26 കാലയളവിലേക്കുള്ള ബജറ്റ് ചര്‍ച്ചകള്‍ക്കായാണ് യോഗം വിളിച്ചുചേര്‍ത്തത്. രാജ്യത്തിന്റെ സര്‍വതോമുഖമായ വളര്‍ച്ചയും ജനങ്ങളുടെ ക്ഷേമവും ഉറപ്പാക്കുന്നതിന് അനുഗുണമായ പദ്ധതികളായിരിക്കണം മന്ത്രാലയങ്ങള്‍ നടപ്പാക്കേണ്ടതെന്ന് അധ്യക്ഷത വഹിച്ച കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ പറഞ്ഞു. പാര്‍ലമെന്റ്, ശൂറ കൗണ്‍സില്‍ എന്നിവയുമായി സഹകരിച്ച് മന്ത്രിസഭയുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കാനും തീരുമാനിച്ചു.  

More »

രാജ്യത്തെ മനുഷ്യാവകാശത്തെ കുറിച്ചുള്ള യൂറോപ്യന്‍ പാര്‍ലമെന്റ് റിപ്പോര്‍ട്ട് യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തതെന്ന് ബഹ്‌റൈന്‍
രാജ്യത്തെ മനുഷ്യാവകാശത്തെ കുറിച്ചുള്ള യൂറോപ്യന്‍ പാര്‍ലമെന്റ് റിപ്പോര്‍ട്ട് യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തതെന്ന് ബഹ്‌റൈന്‍ വ്യക്തമാക്കി. മനുഷ്യാവകാശ സംരക്ഷണ മേഖലയില്‍ ബഹ്‌റൈന്‍ കൈവരിച്ച നേട്ടത്തെ വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര വേദികളും പ്രശംസിക്കുകയും എടുത്തു പറയുകയും ചെയ്തിട്ടുണ്ട്. ഖത്തറുമായി ബന്ധപ്പെട്ട് രാജ്യത്ത് കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ച ചില

More »

വീട് നിര്‍മ്മാണം വൈകി ; തുക തിരികെ നല്‍കണമെന്ന് കോടതി
ബഹ്‌റൈനില്‍ വീട് നിര്‍മാണം വൈകിയത് കാരണം നഷ്ടപരിഹാരം ചോദിച്ച് കേസ് ഫയല്‍ ചെയ്ത കെട്ടിട ഉടമയ്ക്ക് നിര്‍മാണ കമ്പനി 50000 ദിനാര്‍ നല്‍കാന്‍ ആറാം സിവില്‍ ഹൈക്കോടതി വിധിച്ചു കര്‍സകാനില്‍ വില്ല നിര്‍മ്മിക്കുന്നതില്‍ വീഴ്ച വരുത്തിയ കമ്പനിക്കെതിരെയാണ് പരാതി നല്‍കിയിരുന്നത്. ഒന്നര വര്‍ഷമായി പണിമുടങ്ങി കിടക്കുകയായിരുന്നു. 125400 ദിനാറാണ് നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തിരുന്നത്. ഈ

More »

കെ.പി.എ. ബഹ്‌റൈന്‍ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
ബഹ്‌റൈന്റെ 51ആമത് ദേശീയ ദിനത്തില്‍ ബഹ്‌റൈനിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ കൊല്ലം പ്രവാസി അസോസിയേഷന്റെ അംഗങ്ങള്‍ സന്ദര്‍ശിച്ചു. ബഹ്‌റൈന്റെ ഹൃദയത്തിലൂടെ ഒരു ദിവസം എന്ന് പേരിട്ട യാത്രയില്‍ ബഹ്‌റൈന്റെ പുരാതനവും ആധുനികവുമായ നിരവധി ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. വര്‍ഷങ്ങളായി പ്രവാസ ജീവിതം നയിക്കുന്ന പലര്‍ക്കും ഈ യാത്ര ഒരു നവ്യാനുഭവമായിരുന്നു. ബഹ്‌റൈന്റെ

More »

ദേശീയ ദിനം ; ആഘോഷ ലഹരിയില്‍ ബഹ്‌റൈന്‍
51ാമത് ബഹ്‌റൈന്‍ ദേശീയ ദിനം വിപുലമായ പരിപാടികളോടെ രാജ്യമെങ്ങും ആഘോഷിച്ചു. കോവിഡ് ഭീഷണിയില്‍ നിന്ന് മോചിതമായ ശേഷമുള്ള ആഘോഷമായതിനാല്‍ വന്‍ ജനാവലിയായിരുന്നു. സഖീര്‍ പാലസില്‍ നടന്ന ദേശീയ ദിനാഘോഷത്തില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ സന്ദേശം നല്‍കി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയും പാലസിലെ ആഘോഷ ചടങ്ങില്‍

More »

51ാമത് ദേശീയ ദിനാഘോഷത്തില്‍ നിറഞ്ഞ് രാജ്യം
 51ാമത് ദേശീയ ദിനാഘോഷത്തില്‍ നിറഞ്ഞ് രാജ്യം. വിവിധ മന്ത്രാലയങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ അതോറിറ്റികള്‍, ക്ലബുകള്‍, ഗവര്‍ണറേറ്റുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ,യൂണിവേഴ്‌സിറ്റികള്‍, വ്യാപാര സ്ഥാപനങ്ങള്‍,പ്രവാസി സംഘടനകള്‍ എന്നിവ ബഹ്‌റൈന്റെ 51ാമത് ദേശീയ ദിനാഘോഷങ്ങളുമായി രംഗത്തുണ്ട്. വിവിധ തരത്തിലുള്ള പരിപാടികളാണ് ഓരോരുത്തരും

More »

തര്‍ക്കത്തിനിടെ കുത്തേറ്റ് ഒരാള്‍ മരിച്ചു ; സഹോദരന്‍ പൊലീസില്‍ കീഴടങ്ങി
ജിദാലിയില്‍ സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടയില്‍ കുത്തിക്കുത്തിനെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 30 കാരനായ ഇളയ സഹോദരന്റെ കുത്തേറ്റാണ് 38 കാരന്‍ മരിച്ചത്. പ്രതി പിന്നീട് കീഴടങ്ങുകയായിരുന്നു  

More »

ദേശീയ ദിനം ; വിവിധ ഇടങ്ങളില്‍ ആഘോഷം
ബഹ്‌റൈന്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദക്ഷിണ മേഖല ഗവര്‍ണറേറ്റിന് കീഴില്‍ സല്ലാഖില്‍ പരമ്പരാഗത കലാവിഷ്‌കാരങ്ങള്‍ സംഘടിപ്പിച്ചു. ഗവര്‍ണര്‍ ശൈഖ് ഖലീഫ ബിന്‍ അലി ബിന്‍ ഖലീഫ് അല്‍ ഖലീഫ, ഉപ ഗവര്‍ണര്‍ ബ്രിഗേഡിയര്‍ ഈസ ഥാമിര്‍ അദ്ദൂസരി എന്നിവരും പ്രദേശത്തെ പ്രമുഖരും പരിപാടിയുടെ ഭാഗമായി. ബഹ്‌റൈന്‍ പാരമ്പര്യവും സംസ്‌കാരവും അടയാളപ്പെടുത്തുന്നതും രാജ്യത്തിന്റെ മഹിതമായ

More »

ബഹ്‌റൈന്റെ ദേശീയ ദിന അവധി പ്രഖ്യാപിച്ചു
ബഹ്‌റൈന്റെ ദേശീയ ദിനം പ്രമാണിച്ചുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 16, 17 തിയതികളില്‍ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ പൊതു സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. 16,17 തിയതികള്‍ പൊതു അവധി ആയതിനാല്‍ പകരം 18,19 തിയതികളിലും അവധി നല്‍കും.  

More »

ബഹ്‌റൈന്‍ എയര്‍ ഷോ നവംബര്‍ 13 മുതല്‍ 15 വരെ

ആകാശത്ത് വിസ്മയങ്ങള്‍ സൃഷ്ടിക്കാന്‍ ബഹ്‌റൈന്‍ രാജ്യാന്തര എയര്‍ഷോ 2024 ന് ദിവസങ്ങള്‍ മാത്രം ബാക്കി. നവംബര്‍ 13 മുതല്‍ 15 വരെയാണ് പരിപാടി സജ്ജീകരിച്ചിരിക്കുന്നത്. ആഗോള പ്രതിരോധ വ്യവസായത്തിന്റെ ഭാഗമായ എയര്‍ഷോയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും എയ്‌റോസ്‌പേസ്, ഡിഫന്‍സ്, ടെക്‌നോളജി

ബഹ്റൈനില്‍ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ജോലി കിട്ടാന്‍ പിജിയും 10 വര്‍ഷത്തെ പരിചയവും നിര്‍ബന്ധം

ബഹ്റൈനിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവാസികള്‍ക്ക് ഇനി ജോലി ലഭിക്കുക എളുപ്പമാവില്ല. രാജ്യത്തെ പൗരന്‍മാര്‍ക്ക് ജോലിയില്‍ മുന്‍ഗണന നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി തേടുന്ന പ്രവാസികള്‍ക്ക് കര്‍ശനമായ നിയമന മാനദണ്ഡം ഏര്‍പ്പെടുത്തുന്ന നിയമം

ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ; 2035 ഓടെ നിര്‍മ്മാണം

അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ കൂടി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതായി ബഹ്‌റൈന്‍ ഗതാഗത ടെലികമ്യൂണിക്കേഷന്‍ മന്ത്രി മുഹമ്മദ് അല്‍ കാബി പറഞ്ഞു. വിനോദ സഞ്ചാരം, ലോജിസ്റ്റിക്‌സ് എന്നിവയുടെ ആഗോള ലക്ഷ്യ സ്ഥാനമായി ബഹ്‌റൈനെ

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍

കേരളത്തിലേക്ക് പ്രതിദിനം ഉണ്ടായിരുന്ന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍. നവംബര്‍ നാല് മുതല്‍ നാല് ദിവസം മാത്രമേ കേരളത്തിലേക്ക് ഗള്‍ഫ് എയറിന്റെ സര്‍വീസ് ഉണ്ടായിരിക്കുകയുള്ളൂ. തിരികെയുള്ള സര്‍വീസും നാല് ദിവസമാക്കി. ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്ക് ഞായര്‍,

വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറച്ചാല്‍ ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് തിരിച്ചടി

പ്രവാസികളുടെ എണ്ണം തൊഴില്‍ മേഖയില്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പ്രവാസികളെ നിയന്ത്രിക്കാന്‍ ബഹ്‌റൈന്‍ തീരുമാനിച്ചത്. വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറക്കണമെന്ന നിര്‍ദേശം ആണ് ഇപ്പോള്‍ ബഹ്‌റൈന്‍ എംപിമാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പാര്‍ലമെന്റ് അംഗം

പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് രണ്ടുവര്‍ഷമായി പരിമിതപ്പെടുത്താന്‍ ബഹ്‌റൈന്‍

സാങ്കേതികവും ഭരണപരവുമായ തൊഴില്‍ മേഖലയിലുള്ള പ്രവാസികളുടെ എണ്ണം നിയന്ത്രിക്കാനായി അവരുടെ വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടു വര്‍ഷമായി കുറക്കണമെന്ന നിര്‍ദ്ദേശവുമായി എംപി. പാര്‍ലമെന്റ് അംഗം മുനീര്‍ സുറൂറാണ് ഭേദഗതി നിര്‍ദ്ദേശം നല്‍കിയത്. തൊഴില്‍ വിപണിയെ നിയന്ത്രിക്കുന്ന