Bahrain
ബഹ്‌റൈന്‍ ; രാജ്യത്ത് ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വിഭാഗം അറിയിച്ചു. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് കടലില്‍ പോകുന്നവരോടും പൊതു ജനങ്ങളോടും ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്.
രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളിലായി 9 ഹെല്‍ത്ത് സെന്ററുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നിര്‍ദ്ദേശം അനുസരിച്ച് ആരോഗ്യ മേഖലയില്‍ സേവനം ശക്തിപ്പെടുത്തുന്നതിനും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിന്റെയും ഭാഗമായാണ് സര്‍ക്കാര്‍ ആശുപത്രികള്‍
ഇരു രാജ്യങ്ങളിലും തമ്മിലുള്ള സഹകരണം ശക്തമാക്കി ഇസ്രയേല്‍ പ്രസിഡന്റ് ഇസാഖ് ഹെര്‍സോഗിന്റെ ബഹ്‌റൈന്‍ സന്ദര്‍ശനം പൂര്‍ത്തിയായി. കഴിഞ്ഞ ദിവസം ബഹ്‌റൈനിലെത്തിയ അദ്ദേഹം രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുമായി ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാനും വിവിധ മേഖലകളില്‍ സഹകരണം വര്‍ധിപ്പാക്കാനും ഉദ്ദേശിച്ചായിരുന്നു ഇസ്രായേല്‍ പ്രസിഡന്റിന്റെ
ബഹ്‌റൈനിലെ ജയിലില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച അഞ്ച് തടവുകാര്‍ക്കെതിരെ നടപടി തുടങ്ങി. ജയിലില്‍ വെച്ച് ഇവര്‍ വിലങ്ങഴിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അധികൃതര്‍ കോടതിയില്‍ സമര്‍പ്പിച്ചു. ജയിലില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ച് തടവുകാര്‍ ഉള്‍പ്പെടെ 10 പ്രതികളാണുള്ളത്. മറ്റുള്ളവര്‍ പുറത്തുനിന്ന് എത്തിയവരായിരുന്നു ഒരു തീവ്രവാദ
ഡിസംബര്‍ 1ന് ബഹ്‌റൈന്‍ വനിതാ ദിനമായി ആചരിക്കുന്ന വേളയില്‍ രാജ്യത്ത് വനിതകളുടെ സാനിധ്യം എല്ലാ മേഖലയിലും സാധ്യമാക്കാന്‍ ബഹ്‌റൈന്‍ വനിതാ സുപ്രീം കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞതായി സെക്രട്ടറി ഹലാ അല്‍ അന്‍സാരി വ്യക്തമാക്കി രാഷ്ട്രീയ, തൊഴില്‍, സാമൂഹിക, വ്യാപാര, നിയമ, കലാ, കായിക. വിദ്യാഭ്യാസ ,സംരഭകത മേഖലകളിലെല്ലാം ബഹ്‌റൈനില്‍ സ്ത്രീകളുടെ വലിയ മുന്നേറ്റം
കോവിഡ് സംബന്ധമായ പരിശോധനകളും വാക്‌സിനേഷനുകളും ഡിസംബര്‍ 4 മുതല്‍ രാജ്യത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും നല്‍കുമെന്ന് കോവിഡ് പ്രതിരോധ ദേശീയ മെഡിക്കല്‍ സമിതി അറിയിച്ചു. സിത്ര മാളിലെ ഡ്രൈവ് ത്രൂ ടെസ്റ്റിങ്ങ് സൗകര്യവും വാക്‌സിനേഷന്‍ കേന്ദ്രവും നിര്‍ത്തലാക്കിയതിനെ തുടര്‍ന്നാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് സംബന്ധമായ എല്ലാ ചികിത്സകളും സല്‍മാനിയ
ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയില്‍ 1394 നിരോധിത സൗന്ദര്യ വര്‍ധന ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. ഔഷധ സസ്യങ്ങളും തേനും വില്‍ക്കുന്ന കടകളിലായിരുന്നു പരിശോധന. ചില വിതരണക്കാര്‍ നടത്തുന്ന ദുരുപയോഗങ്ങള്‍ തടയാനും അനധികൃ വസ്തുക്കളുടെ വ്യാപനം തടയാനുമാണ്
വിശാലമായ സൗകര്യങ്ങളോടെ ബഹ്‌റൈനില്‍ പുതിയ സിറ്റി സ്‌കേപ് എക്‌സിബിഷന്‍ സെന്റര്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഉത്ഘാടനം ചെയ്തു. നിക്ഷേപകര്‍ക്കും വ്യവസായികള്‍ക്കും കൂടുതല്‍ പരിഗണനയും പ്രോത്സാഹനവും നല്‍കാന്‍ എക്‌സിബിഷന്‍ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹമദ് രാജാവിന്റെ കാലത്ത് എല്ലാ മേഖലകളിലും ബഹ്‌റൈന്‍ പുരോഗതിയും
ബഹ്‌റൈനില്‍ തൊഴില്‍ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ വ്യാപക പരിശോധന തുടരുന്നു. തെക്കന്‍ ഗവര്‍ണറേറ്റില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും ആഭ്യന്തര മന്ത്രാലയത്തിലെ നാഷണല്‍ പാസ്‌പോര്‍ട്‌സ് ആന്‍ഡ് റെസിഡന്‍സ് അഫയേഴ്‌സും തെക്കന്‍ ഗവര്‍ണറേറ്റിലെ പൊലീസ് ഡയറക്ടറേറ്റും ചേര്‍ന്ന് സംയുക്ത പരിശോധന ക്യാമ്പയിന്‍ നടത്തി. ക്യാമ്പയിനില്‍ ലേബര്‍ മാര്‍ക്കറ്റ്