Bahrain
വാട്‌സ്ആപ് ഗ്രൂപ്പ് വഴി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചയാളിന് പിഴ. ബഹ്‌റൈനിലാണ് സംഭവം. ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്കെതിരായ വ്യാജ വാര്‍ത്ത ഒരു വാട്‌സ്ആപ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചതിന് 800 ബഹ്‌റൈനി ദിനാറാണ് (1.74 ലക്ഷം ഇന്ത്യന്‍ രൂപ) കോടതി പിഴ ചുമത്തിയത്. വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ തന്റെ അടുപ്പക്കാര്‍ക്ക് ജോലി നല്‍കുന്നുവെന്നായിരുന്നു പ്രചരിപ്പിച്ചത്. എന്നാല്‍ ആരാപണം തെളിയിക്കാനാവശ്യമായ ഒരു തെളിവും ഇത് ചെയ്തയാളുടെ കൈവശമില്ലായിരുന്നുവെന്ന് പരാതിക്കാരന്റെ അഭിഭാഷകന്‍ ഡോ. മുഹമ്മദ് അല്‍ കുഹെജി പറഞ്ഞു. തന്നെക്കുറിച്ച് ഇത്തരമൊരു വാര്‍ത്ത പ്രചരിക്കുന്നത് അറിഞ്ഞ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പരാതി നല്‍കുകയായിരുന്നു. ഗുരുതരമായ ഇത്തരമൊരു ആരോപണം പരാതിക്കാരന് ഉപദ്രവമുണ്ടാക്കിയെന്ന് നിരീക്ഷിച്ച കോടതി,
ബഹ്റൈനിലെ എല്ലാ പ്രവാസി തൊഴിലാളികളും തങ്ങളുടെ രേഖകള്‍ നിയമാനുസൃതമാണെന്ന് ഉറപ്പുവരുത്താന്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ആവശ്യപ്പെട്ടു. എല്‍എംആര്‍എ, റെസിഡന്‍സി നിയമങ്ങള്‍ എന്നിവ ഉള്‍പ്പെടെ രാജ്യത്ത് ബാധകമായ എല്ലാ നിയമങ്ങളും ചട്ടങ്ങളും തൊഴിലാളികള്‍ പാലിക്കണമെന്നും ഓര്‍മ്മിപ്പിച്ചു. പ്രവാസി തൊഴിലാളി രാജ്യത്ത് എത്തും മുമ്പ് തന്നെ ഒരു തൊഴിലുടമയില്‍ നിന്ന്
ബഹ്‌റൈനില്‍ വാടകയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ സെക്യൂരിറ്റി ഗാര്‍ഡിനെ അടിച്ചുകൊന്ന ഇന്ത്യക്കാരന് വധശിക്ഷ വിധിച്ചു. 21 വയസുകാരനാണ് ബഹ്‌റൈന്‍ ഹൈ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്. ഈസ്റ്റ് റിഫയില്‍ വെച്ച് ഈ വര്‍ഷം മാര്‍ച്ച് 17നായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. തൊഴില്‍ രഹിതനായ പ്രതി, തന്റെ അച്ഛനൊപ്പമാണ് ഈസ്റ്റ് റിഫയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍
പാര്‍ലമെന്റ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ പങ്കാളിയാകാന്‍ വോട്ടര്‍മാരെ ആഹ്വാനം ചെയ്ത് ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു. സിറ്റി സെന്റര്‍ മാളിലെ സന്ദര്‍ശകര്‍ക്കായാണ് ഫ്‌ളാഷ് മോബ് അവതരിപ്പിച്ചത്. ഞങ്ങള്‍ ബഹ്‌റൈന് വോട്ട് നല്‍കും എന്ന പ്രമേയത്തിലായിരുന്നു പരിപാടി.
ജിബൂട്ടിയില്‍ സൈനിക വ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദ ആക്രമണത്തെ ബഹ്‌റൈന്‍ ശക്തമായി അപലപിച്ചു സംഭവത്തില്‍ ഏതാനും സൈനീകര്‍ കൊല്ലപ്പെട്ടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവര്‍ക്കായി അനുശോചനം അറിയിക്കുകയും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. എല്ലാത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങളേയും
മാലദ്വീപുമായി വിവിധ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ വ്യക്തമാക്കി. ബഹ്‌റൈന്‍ സന്ദര്‍ശനത്തിനെത്തിയ മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉഭയകക്ഷി ബന്ധങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പൊതു താത്പര്യമുള്ള അന്താരാഷ്ട്ര വിഷയങ്ങളിലും
ബഹ്റൈനില്‍ ഫ്‌ളക്‌സി വര്‍ക്ക് പെര്‍മിറ്റിന് പകരം കൊണ്ടുവരുന്ന തൊഴില്‍ പരിഷ്‌കാരങ്ങളുടെ വിശദാംശങ്ങള്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി പുറത്തുവിട്ടു. കഴിഞ്ഞ ദിവസം ബഹ്‌റൈന്‍ ചേംബര്‍ സന്ദര്‍ശിക്കേേവ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയാണ് തൊഴില്‍ പരിഷ്‌കരണ നടപടികള്‍ പ്രഖ്യാപിച്ചത്. പ്രവാസി
നബിദിന അവധി പ്രഖ്യാപിച്ച് ബഹ്‌റൈന്‍. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയാണ് ഉത്തരവിറക്കിയത്. ശനി വാരാന്ത്യ ദിനമായതിനാല്‍ പകരം ഒമ്പതിന് ഞായറാഴ്ചയും അവധിയായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ അതോറിറ്റികളും മന്ത്രാലയങ്ങള്‍ക്കും
ബഹ്റൈനില്‍ മദ്യം നിര്‍മ്മിക്കുകയും വില്‍പ്പന നടത്തുകയും ചെയ്ത മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്തു. മനാമയിലാണ് സംഭവം. ഏഷ്യക്കാരാണ് പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു. മദ്യം സൂക്ഷിച്ച വലിയ വീപ്പകളും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ഇവ പിടിച്ചെടുത്തിട്ടുണ്ടെന്ന് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പ്രോസിക്യൂഷന്‍ മേധാവി അറിയിച്ചു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു.