Bahrain
സ്വദേശികള്‍ക്കും പ്രവാസികള്‍ക്കുമായി നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അടുത്ത വര്‍ഷം തുടക്കത്തില്‍ ആരംഭിക്കുമെന്ന് ആരോഗ്യ സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ വ്യക്തമാക്കി. 2024 ല്‍ പദ്ധതി പൂര്‍ണമായി നടപ്പാക്കും. ബധിരയുടെ രോഗനിര്‍ണയത്തിന് ആംഗ്യഭാഷ സേവനം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആരംഭിക്കുന്നതിന്റെ ഉത്ഘാടനം നിര്‍വഹിക്കാന്‍ എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ബഹ്റൈനില്‍ മൂന്ന് വെയര്‍ഹൗസുകളിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. അസ്!കറിന് സമീപം പ്ലാസ്റ്റിക് സാധനങ്ങളും സ്!പോഞ്ചും സൂക്ഷിച്ചിരുന്ന സ്ഥലങ്ങളിലാണ് തീപിടുത്തമുണ്ടായത്. പരിക്കേറ്റയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 12 ഫയര്‍ എഞ്ചിനുകളും 33 സിവില്‍ ഡിഫന്‍സ് ജീവനക്കാരം രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുവെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട
ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തില്‍ കഴിഞ്ഞ വര്‍ഷം 54 ശതമാനം വളര്‍ച്ച കൈവരിച്ചു. ട്രേഡ് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസിയും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യ ഗള്‍ഫ് ബയര്‍ സെല്ലര്‍ മീറ്ററിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 1.65 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് 2021-22 ല്‍ നടന്നത്. ഇത് എക്കാലത്തേയും ഉയര്‍ന്ന വ്യാപാരമാണ്.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ പുതിയ ഔദ്യോഗിക ഫോട്ടോ പുറത്തിറക്കി. ഇനി മുതല്‍ ഔദ്യോഗിക രേഖകളിലും വാര്‍ത്തകളിലും പോസ്റ്ററുകളിലും പരസ്യങ്ങളിലും ഓഫീസുകളില്‍ സൂക്ഷിക്കുന്ന ഭരണാധികാരികളുടെ ഫോട്ടോകളിലും പുതിയതായി പ്രസിദ്ധീകരിച്ച ഫോട്ടോയായിരിക്കും
വിവാഹം കഴിച്ച് സ്വര്‍ണവും പണവും തട്ടിയെടുത്ത് മുങ്ങിയതായി കണ്ണൂര്‍ സ്വദേശിക്കെതിരെ യുവതിയുടെ പരാതി. തലശ്ശേരി പെരിങ്ങത്തൂര്‍ സ്വദേശി ധനീഷിനെതിരെയാണ് മലപ്പുറം വണ്ടൂര്‍ സ്വദേശിയായ യുവതി കണ്ണൂര്‍ ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. ബഹ്‌റൈനില്‍ ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെട്ടത്. ഹിന്ദുമത വിശ്വാസിയായിരുന്ന ധനീഷ് 2019 സെപ്തംബറില്‍ ബഹ്‌റൈനില്‍ വച്ച് ഇസ്ലാംമതം
മലയാളി ബഹ്‌റൈനില്‍ മരിച്ചു. മലപ്പുറം കാളികാവ് അമ്പലക്കള്ളിയിലെ കൊണ്ടേങ്ങാടന്‍ ഹംസയുടെ മകന്‍ ഇസ്മായില്‍ (42) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ചൊവ്വാഴ്ച രാവിലെ ജോലിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. 15 വര്‍ഷമായി ബഹ്‌റൈനില്‍ കുക്കായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: റസീന, മക്കള്‍: നിദ, നിദാല്‍,
സ്വന്തം ശരീരത്തിലൊളിപ്പിച്ച മയക്കുമരുന്നുമായി ബഹ്‌റൈനില്‍ പിടിയിലായ പ്രവാസിക്കെതിരെ കോടതിയില്‍ വിചാരണ തുടങ്ങി. ക്രിസ്റ്റല്‍മെത്ത് എന്ന മയക്കുമരുന്ന് അടങ്ങിയ 90 ക്യാപ്!സൂളുകളാണ് ഇയാള്‍ മലാശയത്തില്‍ ഒളിപ്പിച്ച് കൊണ്ടുവന്നത്. മയക്കുമരുന്ന് ബഹ്‌റൈനില്‍ എത്തിക്കുന്നതിന് പകരമായി തനിക്ക് പണവും ജോലിയും വാഗ്ദാനം ചെയ്!തിരുന്നുവെന്ന് ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. 42
ഈജിപ്ത് ,ഫ്രാന്‍സ് സന്ദര്‍ശനത്തിന് ശേഷം രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ ബഹ്‌റൈനില്‍ തിരിച്ചെത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി അദ്ദേഹം വിവിധ വിഷയങ്ങളെ കുറിച്ച് ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതും വിവിധ മേഖലകളിലെ സഹകരണം വ്യാപിപ്പിക്കുന്നതും ചര്‍ച്ചാ
ബഹ്റൈനില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് കുറ്റ്യാടി വേളം കരിങ്ങാട്ടിയില്‍ വിനോദന്‍ (54) ആണ് മരിച്ചത്. ക്രിസ്റ്റല്‍ ബേക്കറിയിലെ ജീവനക്കാരനായിരുന്നു അദ്ദേഹം. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: നിഷ, രണ്ട്