Bahrain

ബഹ്‌റൈനില്‍ മലയാളി യുവാവ് സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു
ബഹ്‌റൈനില്‍ മലയാളി യുവാവ് സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു. എറണാകുളം സ്വദേശിയായ സച്ചിന്‍ സാമുവല്‍ (39) ആണ് മരിച്ചത്. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയിലെ സീനിയര്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം അടുത്തിടെയാണ് ദുബൈയില്‍ നിന്ന് ബഹ്‌റൈനിലേക്ക് വന്നത്. ശനിയാഴ്ച രാത്രി പത്ത് മണിയോടെ സ്വിമ്മിങ് പൂളില്‍ ചലനമറ്റ നിലയിലാണ് സച്ചിന്‍ സിദ്ധാര്‍ത്ഥിനെ കണ്ടെത്തിയതെന്ന് പരിസരവാസികള്‍ പറഞ്ഞു. തുബ്ലിയിലെ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ ഭാര്യയ്!ക്കും രണ്ട് മക്കള്‍ക്കും ഒപ്പമാണ് അദ്ദേഹം താമസിച്ചിരുന്നത്. നീന്തല്‍ പരിശീലനം ലഭിച്ചിട്ടുള്ള അദ്ദേഹം രാത്രി ഭക്ഷണം കഴിച്ച ശേഷമാണ് പൂളിലേക്ക് പോയത്. പുതിയ താമസ സ്ഥലത്ത് എത്തിയ ശേഷം ആദ്യമായായിരുന്നു അദ്ദേഹം കോമ്പൗണ്ടിലെ പൂളിലേക്ക് പോയതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. രാത്രി പത്ത് മണിയോടെ പരിസരത്ത് സൈക്കള്‍ ചവിട്ടിയിരുന്ന ചില

More »

ഒക്ടോബറോടെ വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയാവുമെന്ന് റിപ്പോര്‍ട്ടുകള്‍
ദസറ, ദീപാവലി ആഘോഷങ്ങള്‍ വരാനിരിക്കവെ ഒക്ടോബറില്‍ വിമാന ടിക്കറ്റ് നിരക്കുകള്‍ വീണ്ടും ഇരട്ടിയാവുമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ സീസണിന് മുന്നോടിയായി ദുബൈ ഉള്‍പ്പെടെയുള്ള പ്രധാന ഡെസ്റ്റിനേഷനുകളിലേക്കുള്ള ബുക്കിങ് അന്വേഷണങ്ങള്‍ ലഭിച്ചു തുടങ്ങിയതായി ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു. ഒക്ടോബര്‍ 24ന് ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കമാവുമ്പോള്‍ ഒക്ടോബര്‍ 24നാണ് ഉത്തരേന്ത്യയിലെ ദസറ.

More »

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്ക് ഈടാക്കല്‍; ഡിജിസിഎയോട് ഹാജരാകാന്‍ കോടതി
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുളള യാത്രക്ക് ഉയര്‍ന്ന വിമാന യാത്രാനിരക്ക് ഈടാക്കുന്നത് ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ)യോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയായ കേരള പ്രവാസി അസോസിയേഷനാണ് ഉയര്‍ന്ന വിമാന യാത്രാനിരക്ക് ഈടാക്കുന്നത് സംബന്ധിച്ച്

More »

ബഹ്‌റൈനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച പ്രവാസി യുവാവ് വിമാനത്താവളത്തില്‍ അറസ്റ്റിലായി
ബഹ്‌റൈനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച പ്രവാസി യുവാവ് വിമാനത്താവളത്തില്‍ അറസ്റ്റിലായി. നൂറിലധികം ഹെറോയിന്‍ ഗുളികകള്‍ സ്വന്തം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഇയാള്‍ രാജ്യത്തേക്ക് കൊണ്ടുവന്നത്. കഴിഞ്ഞ ദിവസം ബഹ്‌റൈന്‍ ഹൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയ 28 വയസുകാരനെതിരെ, വില്‍പന നടത്തുകയെന്ന ലക്ഷ്യത്തോടെ മയക്കുമരുന്ന് കൈവശം വെച്ചതിനാണ് കുറ്റം

More »

ബഹ്‌റൈനിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യായനം സെപ്റ്റംബര്‍ ഏഴ് മുതല്‍ ആരംഭിക്കും
ബഹ്‌റൈനിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യായനം സെപ്റ്റംബര്‍ ഏഴ് മുതല്‍ ആരംഭിക്കും. വിദ്യാഭ്യാസ മന്ത്രാലയത്തിലെ എജുക്കേഷന്‍ അഫയേഴ്‌സ് കമ്മിറ്റി യോഗമാണ് ഇക്കാര്യം അറിയിച്ചത്. അധ്യാപകരടക്കമുള്ള ജീവനക്കാര്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ സ്‌കൂളിലെത്തണം. പുതിയ അധ്യായന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ എത്തിയുള്ള പഠനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട

More »

ഭാര്യയ്ക്ക് വേണ്ടി കൊവിഡ് പരിശോധനാ ഫലത്തില്‍ കൃത്രിമം; ബഹ്‌റൈനില്‍ ഡോക്ടര്‍ക്ക് അടുത്താഴ്ച ശിക്ഷ വിധിക്കും
ഭാര്യയ്ക്ക് വേണ്ടി കൊവിഡ് പരിശോധനാ ഫലത്തില്‍ കൃത്രിമം കാണിച്ച ഡോക്ടര്‍ക്ക് ബഹ്‌റൈന്‍ കോടതി അടുത്തയാഴ്ച ശിക്ഷ വിധിക്കും. ഭാര്യയ്ക്ക് പുറമെ മറ്റൊരാള്‍ക്ക് വേണ്ടിയും ഇയാള്‍ വ്യാജ കൊവിഡ് പരിശോധനാ ഫലം തയ്യാറാക്കിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പരിശോധനയ്ക്കായി രണ്ട് പേരുടെയും സാമ്പിള്‍ ശേഖരിച്ചത് പ്രതിയായ ഡോക്ടറായിരുന്നു കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തിലായിരുന്നു

More »

കമ്പനിയില്‍ അവധിക്കായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുണ്ടാക്കി ; പ്രവാസി യുവാവിന് ബഹ്‌റൈനില്‍ മൂന്നു വര്‍ഷം ജയില്‍ശിക്ഷ
മെഡിക്കല്‍ ലീവ് എടുക്കാനായി വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ പ്രവാസി യുവാവിന് ബഹ്‌റൈനില്‍ മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ. ജോലി ചെയ്തിരുന്ന കമ്പനിയില്‍ അവധിക്കായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുണ്ടാക്കി സമര്‍പ്പിച്ചുവെന്നാണ് കേസ്. ഇത്തരം കേസില്‍ ഇയാള്‍ നേരത്തെയും ശിക്ഷിക്കപ്പെട്ടിരുന്നു. 28 വയസുകാരനായ പ്രവാസിയെ ശിക്ഷ അനുഭവിച്ച ശേഷം ബഹ്‌റൈനില്‍ നിന്ന്

More »

14 മാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ പ്രവാസിയായ അമ്മയ്ക്ക് അഞ്ചു വര്‍ഷം തടവിന് വിധിച്ച് കോടതി ; ശിക്ഷയ്ക്ക് ശേഷം നാടുകടത്തും
ബഹ്‌റൈനില്‍ 14 മാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിന് അമ്മയും ഉത്തരവാദിയെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ശിക്ഷയ്ക്ക് ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രതി ഏത് രാജ്യക്കാരിയെന്നതുള്‍പ്പെടെ മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. 22 വയസുകാരനായ കാമുകനൊപ്പമാണ് കുഞ്ഞിന്റെ അമ്മ ജീവിച്ചിരുന്നതെന്ന്

More »

ഇന്ത്യ ഉത്സവ് ആഘോഷവുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്
ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഇന്ത്യ ഉത്സവ് ഫെസ്റ്റിവല്‍ ആരംഭിച്ചു. ഗലേറിയ മാളില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ പീയുഷ് ശ്രീവാസ്തവ ഫെസ്റ്റിവല്‍ ഉത്ഘാടനം ചെയ്തു.  ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് റീജ്യണല്‍ ഡയറക്ടര്‍ മുഹമ്മദ് കലിം, സീനിയര്‍ മാനേജ്‌മെന്റ് അംഗങ്ങള്‍ എന്നവര്‍ ചേര്‍ന്ന് അംബാസഡറെ

More »

ബഹ്റൈനില്‍ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ജോലി കിട്ടാന്‍ പിജിയും 10 വര്‍ഷത്തെ പരിചയവും നിര്‍ബന്ധം

ബഹ്റൈനിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവാസികള്‍ക്ക് ഇനി ജോലി ലഭിക്കുക എളുപ്പമാവില്ല. രാജ്യത്തെ പൗരന്‍മാര്‍ക്ക് ജോലിയില്‍ മുന്‍ഗണന നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി തേടുന്ന പ്രവാസികള്‍ക്ക് കര്‍ശനമായ നിയമന മാനദണ്ഡം ഏര്‍പ്പെടുത്തുന്ന നിയമം

ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ; 2035 ഓടെ നിര്‍മ്മാണം

അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ കൂടി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതായി ബഹ്‌റൈന്‍ ഗതാഗത ടെലികമ്യൂണിക്കേഷന്‍ മന്ത്രി മുഹമ്മദ് അല്‍ കാബി പറഞ്ഞു. വിനോദ സഞ്ചാരം, ലോജിസ്റ്റിക്‌സ് എന്നിവയുടെ ആഗോള ലക്ഷ്യ സ്ഥാനമായി ബഹ്‌റൈനെ

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍

കേരളത്തിലേക്ക് പ്രതിദിനം ഉണ്ടായിരുന്ന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍. നവംബര്‍ നാല് മുതല്‍ നാല് ദിവസം മാത്രമേ കേരളത്തിലേക്ക് ഗള്‍ഫ് എയറിന്റെ സര്‍വീസ് ഉണ്ടായിരിക്കുകയുള്ളൂ. തിരികെയുള്ള സര്‍വീസും നാല് ദിവസമാക്കി. ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്ക് ഞായര്‍,

വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറച്ചാല്‍ ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് തിരിച്ചടി

പ്രവാസികളുടെ എണ്ണം തൊഴില്‍ മേഖയില്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പ്രവാസികളെ നിയന്ത്രിക്കാന്‍ ബഹ്‌റൈന്‍ തീരുമാനിച്ചത്. വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറക്കണമെന്ന നിര്‍ദേശം ആണ് ഇപ്പോള്‍ ബഹ്‌റൈന്‍ എംപിമാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പാര്‍ലമെന്റ് അംഗം

പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് രണ്ടുവര്‍ഷമായി പരിമിതപ്പെടുത്താന്‍ ബഹ്‌റൈന്‍

സാങ്കേതികവും ഭരണപരവുമായ തൊഴില്‍ മേഖലയിലുള്ള പ്രവാസികളുടെ എണ്ണം നിയന്ത്രിക്കാനായി അവരുടെ വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടു വര്‍ഷമായി കുറക്കണമെന്ന നിര്‍ദ്ദേശവുമായി എംപി. പാര്‍ലമെന്റ് അംഗം മുനീര്‍ സുറൂറാണ് ഭേദഗതി നിര്‍ദ്ദേശം നല്‍കിയത്. തൊഴില്‍ വിപണിയെ നിയന്ത്രിക്കുന്ന

സൈബര്‍ തട്ടിപ്പുകളില്‍ ഇരകളായവരേറേയും ബഹ്‌റൈനില്‍

കുവൈത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ 30.8 ശതമാനം പേര്‍ സൈബര്‍ തട്ടിപ്പിനിരയായതായി റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ വിദഗ്ധരായ കാസ്‌കി തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ജിസിസി രാജ്യങ്ങളില്‍ ബഹ്‌റൈനിലുള്ളവരാണ് സൈബര്‍ തട്ടിപ്പിന് ഇരയാകുന്നവരില്‍