Bahrain
അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ബഹ്‌റൈനില്‍ കൂട്ട അറസ്റ്റ്. 9 പുരുഷന്‍മാരും 39 സ്ത്രീകളുമടങ്ങുന്ന 48 അംഗ സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അറസ്റ്റിലായ പുരുഷന്മാരെല്ലാം ഏഷ്യന്‍ രാജ്യങ്ങളിലുളളവരാണ്. സ്ത്രീകള്‍ വിവിധ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണെന്നും അധികൃതര്‍ അറിയിച്ചു.അറസ്റ്റിലായവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇതിലൊരു സംഘത്തില്‍നിന്നും വലിയ അളവില്‍ മദ്യശേഖരം കണ്ടെടുത്തതായും റിപ്പോര്‍ട്ടുണ്ട്. പബ്ലിക് പ്രോസിക്യൂഷനില്‍ നിന്നുള്ള ഉത്തരവ് പ്രകാരം ഒരു കെട്ടിടം അടച്ചുപൂട്ടുകയും ചെയ്തതായി ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. ബഹ്‌റൈനിലെ ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ്
ആഭ്യന്തര വിമാന ടിക്കറ്റുകളുടെ നിരക്ക് ഇനി വിമാന കമ്പനികള്‍ നിശ്ചയിക്കും. ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതിലുള്ള സര്‍ക്കാര്‍ ഇടപെടല്‍ ഓഗസ്റ്റ് 31 ഓടെ ഒഴിവാക്കും. വിമാന കമ്പനികളുടെ ആവര്‍ത്തിച്ചുള്ള ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി. ഇതോടെ ആഭ്യന്തര സര്‍വീസുകളില്‍ ഒരോ റൂട്ടിലെയും കുറഞ്ഞതും കൂടിയതുമായ നിരക്ക് വിമാന കമ്പനികള്‍ തന്നെ നിശ്ചയിക്കും. കൊവിഡ് പ്രതിസന്ധിയെ
കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു. പയ്യോളി മൂന്നുകുണ്ടന്‍ചാലില്‍ സിദ്ധാര്‍ഥ് (27) ആണ് മരിച്ചത്. സല്ലാഖിയിലുളള സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെയാണ് അപകടം. സുഹൃത്തുക്കള്‍ക്കൊപ്പമാണ് സിദ്ധാര്‍ഥ് കുളിക്കാനെത്തിയത്. അപകടത്തില്‍പ്പെട്ട സിദ്ധാര്‍ഥിനെ ഉടനെ അടുത്തുളള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബഹ്‌റൈനില്‍
ബഹ്‌റൈനില്‍ റോഡില്‍ കിടന്ന് ഗതാഗതം തടസപ്പെടുത്തിയ പ്രവാസി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുദൈബിയയിലായിരുന്നു സംഭവം. 30 വയസുകാരന്‍ റോഡില്‍ കിടന്ന് ഗതാഗതം തടപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. 'ഗുദൈബിയയിലെ റോഡില്‍ കിടന്ന 30 വയസുകാരനെ അറസ്റ്റ് ചെയ്!തുവെന്നാണ്' ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട
ബഹ്റൈനില്‍ മങ്കിപോക്‌സ് പ്രതിരോധ വാക്‌സിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. താത്പര്യമുള്ളവര്‍ക്ക് healthalert.gov.bh എന്ന വെബ് സൈറ്റ് വഴിയോ 444 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ വിളിച്ചോ രജിസ്റ്റര്‍ ചെയ്യാം. പൗരന്മാരുടേയും പ്രവാസികളുടേയും ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതര്‍
അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നതിനുള്ള നടപടികള്‍ ദ്രുതഗതികള്‍ പുരോഗമിക്കുന്നതായി വിദ്യാഭ്യാസമന്ത്രി ഡോ മാജിദ് ബിന്‍ അലി അന്നു ഐമി പറഞ്ഞു.സ്‌കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ നടന്നുവരുകയാണ് വിവിധ ഗവര്‍ണറേറ്റുകളിലായി 40 സ്‌കൂളുകളുടെ അറ്റകുറ്റപ്പണികളാണ് പുരോഗമിക്കുന്നതെന്ന് മന്ത്രി
മുംബൈയില്‍ നിന്ന് ബഹ്‌റൈനിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് തുടക്കം കുറിച്ച് ഇന്റിഗോ. ഉദ്ഘാടന സര്‍വീസായി ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ വിമാനത്തിന്, ബഹ്‌റൈന്‍ എയര്‍പോര്‍ട്ട് കമ്പനി ഗംഭീര സ്വീകരണമൊരുക്കി. റണ്‍വേയില്‍ നിന്ന് ടെര്‍മിനലിലേക്ക് വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് വിമാനത്തെ ആനയിച്ചത്. ആദ്യ വിമാനത്തിലെ യാത്രക്കാരെ ബഹ്‌റൈന്‍
ജനങ്ങള്‍ക്ക് അനുയോജ്യമായ പാര്‍പ്പിടം ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യ പരിഗണന നല്‍കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. അടിസ്ഥാന സൗകര്യ വികസനം സംബന്ധിച്ച് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ കാഴ്ചപ്പാടിലൂന്നി മുന്നോട്ട് പോകാനും അതുവഴി സ്വദേശികള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കാനും സാധിക്കുമെന്ന് മന്ത്രിസഭ യോഗത്തില്‍ അധ്യക്ഷത വഹിച്ച കിരീടാവകാശിയും
നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെ പ്രവാസി മലയാളി ബഹ്‌റൈനില്‍ മരിച്ചു. കൊല്ലം ചിതറ കിഴക്കുംഭാഗം ദാറുസ്സലാം വീട്ടില്‍ മുഹമ്മദ് കുഞ്ഞിന്റെയും പരേതയായ ഫാത്തിമ ബീവിയുടെയും മകന്‍ മുഹമ്മദ് ഹുസൈന്‍ (53) ആണ് മരിച്ചത്. തിങ്കളാഴ്!ച നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. നാട്ടില്‍ പോകുന്നതിന്റെ ഭാഗമായി ബഹ്‌റൈനിലുള്ള സഹോദരന്റെ വീട്ടില്‍