Bahrain
ബഹ്‌റൈനില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ച 16 കമ്പനികളെ കണ്ടെത്തിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ജൂലൈ ഒന്ന് മുതലാണ് ഉച്ച വിശ്രമ നിയമം പ്രാബല്യത്തില്‍ വന്നത്. അന്നു മുതല്‍ നടത്തിവരുന്ന പരിശോധനകളിലാണ് ഇത്രയും സ്ഥാപനങ്ങള്‍ നിയമം ലംഘിക്കുന്നതായി കണ്ടെത്തിയത്. ഉച്ചയ്!ക്ക് 12 മുതല്‍ വൈകുന്നേരം നാല് മണി വരെയാണ് തുറസായ സ്ഥലങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തരത്തിലുള്ള ജോലികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ജുലൈ മാസത്തില്‍ ആംരഭിച്ച ഉച്ചവിശ്രമ നിയമം ഓഗസ്റ്റ് അവസാനം വരെ നിലനില്‍ക്കും. വേനല്‍ചൂട് ശക്തമാവുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് ഉഷ്ണ സംബന്ധമായ ശാരീരിക പ്രയാസങ്ങള്‍ ഉണ്ടാവാതിരിക്കാനും അവരുടെ സുരക്ഷ കണക്കിലെടുത്തുമാണ് ഇത്തരമൊരു നിയമം എല്ലാ ഗള്‍ഫ് രാജ്യങ്ങളും നടപ്പാക്കുന്നത്. തൊഴില്‍ മന്ത്രി ജമീല്‍ ഹുമൈദാന്‍
റാംലിയില്‍ പുതിയതായി മൂവായിരം ഭവന യൂണിറ്റുകള്‍കൂടി നിര്‍മ്മിക്കാന്‍ പദ്ധതി. പദ്ധതിക്കായി ഇവിടെ ആറു സ്ഥലങ്ങള്‍ കൂടി സര്‍ക്കാര്‍ അനുവദിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന ഗവണ്‍മെന്റ് എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗത്തില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയാണ് ഇക്കാര്യമറിയിച്ചത്. രാജ്യത്തെ ഭവന ആവശ്യങ്ങള്‍
ഈ മാസം 27 മുതല്‍ രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥയായിരിക്കുമെന്ന് പ്രവചനം. ഇടക്കിടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിലെ ചില സമയങ്ങളില്‍ ഇടിമിന്നലോടെ മഴയുണ്ടാകും. കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണം.
ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിടുമ്പോള്‍ ഗള്‍ഫ് കറന്‍സികളുടെ മൂല്യവും സര്‍വകാല റെക്കോര്‍ഡിലാണ്. കഴിഞ്ഞ ദിവസം ഡോളറിനെതിരെ 80 കടന്ന ഇന്ത്യന്‍ രൂപ പിന്നീട് നില അല്‍പം മെച്ചപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച 79.86 എന്ന നിലയിലാണ് വ്യാപാരം അവസാനിച്ചത്. രൂപയുടെ വിലയിടിവ് പരമാവധി ഉപയോഗപ്പെടുത്താനുള്ള തിരക്കിലാണ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍. വായ്!പകള്‍
മനുഷ്യക്കടത്ത് തടയുന്നതിനുള്ള പരിശ്രമങ്ങളില്‍ ബഹ്‌റൈന് വീണ്ടും അംഗീകാരം. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലും ബഹ്‌റൈന്‍ മുന്‍നിര റാങ്കിങ് നിലനിര്‍ത്തി. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് രാജ്യം ഈ നേട്ടം സ്വന്തമാക്കുന്നത്. മനുഷ്യക്കടത്ത് തടയുന്ന കാര്യത്തില്‍ ടയര്‍ 1 പദവിയിലാണ് ബഹ്‌റൈന്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഈ റാങ്കിങ് ലഭിച്ച ഏക
തൊഴിലിടങ്ങളിലെ വിവേചനങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. എല്ലാ തൊഴിലാളികളുടെയും അവകാശങ്ങള്‍ ഒരുപോലെ സംരക്ഷിക്കുന്നതാണ് ബഹ്‌റൈന്‍ നിയമമെന്ന് മന്ത്രി പറഞ്ഞു. മാന്യമായ വേതനം തൊഴിലാളികളുടെ കര്‍മശേഷി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. പരാതിയുള്ളവര്‍ക്ക് 17873919 എന്ന നമ്പരില്‍
ബഹ്റൈനിലെ ഏറ്റവും വലിയ മാര്‍ക്കറ്റായ മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റിനെ അടിമുടി മാറ്റുന്ന പരിഷ്‌കാരണങ്ങള്‍ക്കുള്ള നടപടികള്‍ ദ്രൂതഗതിയില്‍ പുരോഗമിക്കുന്നു. വ്യാപാരികളുടേയും ഉപഭോക്താക്കളുടേയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ക്കാണ് ഒരുങ്ങുന്നത്. വികസനത്തിന്റെ ഭാഗമായി 665 യൂണിറ്റുകള്‍ ഉള്‍ക്കൊള്ളുന്ന മൂന്നു വലിയ കൊമേഷ്‌സ്യല്‍
ശനിയാഴ്ച ജിദ്ദയില്‍ നടക്കുന്ന സുരക്ഷ വികസന ഉച്ചകോടിയില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ പങ്കെടുക്കുമെന്ന് റോയല്‍ കോര്‍ട്ട് അറിയിച്ചു. ഹമദ് രാജാവും പ്രതിനിധി സംഘവും ശനിയാഴ്ച സൗദി അറേബ്യയിലേക്ക് തിരിക്കും. ജിസിസി രാജ്യങ്ങള്‍ക്കു പുറമേ അമേരിക്ക, ഈജിപ്ത്, ഇറാഖ്, ജോര്‍ഡന്‍ എന്നീ രാജ്യങ്ങളും ഉച്ചകോടിയില്‍
ബഹ്റൈനില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. കൊയിലാണ്ടി പാലക്കുളം ഗോപാലപുരം സ്!കൂളിന് സമീപം വലിയവീട്ടില്‍ ജാഫര്‍ (42) ആണ് മരിച്ചത്. രക്തം ഛര്‍ദിച്ചതിനെ തുടര്‍ന്ന് സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇബ്രാഹിമിന്റെയും കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ ജസ്!റീല. മക്കള്‍ മുഹമ്മദ് ഷാദുല്‍, മുഹമ്മദ് ഇഷാല്‍. സഹോദരങ്ങള്‍ ശംസുദ്ദീന്‍, അനസ്, സുബൈദ, ആയിഷ,