Bahrain
ബഹ്റൈനില്‍ മയക്കുമരുന്ന് കേസില്‍ 50 വയസുകാരിയായ സ്ത്രീ ഉള്‍പ്പെടെ നാല് പേരെ കോടതിയില്‍ ഹാജരാക്കി. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് കേസില്‍ പ്രതികള്‍. അടുക്കള ഉപകരണങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കൊക്കെയിന്‍ കടത്താന്‍ ശ്രമിച്ചതിനും മയക്കുമരുന്ന് വില്‍പ്പന നടത്തിയതിനുമാണ് പ്രതികള്‍ക്കെതിരായ കേസ്. ഇവരുടെ കൈവശമുണ്ടായിരുന്ന മൊബൈലില്‍ നിന്ന് അശ്ലീല ദൃശ്യങ്ങള്‍ കണ്ടെടുത്തുവെന്നും പൊലീസ് കോടതിയില്‍ പറഞ്ഞു. സൗത്ത് അമേരിക്കയില്‍ നിന്നാകാം മയക്കുമരുന്നെത്തിയതെന്ന് സംശയിക്കുന്നതായി പ്രോസിക്യൂഷന്‍ പറഞ്ഞു. കേസ് ഈ മാസം 7ന് വീണ്ടും പരിഗണിക്കും. സ്ത്രീകളില്‍ ഒരാള്‍ അറബ് പൗരയാണ്. അന്വേഷണ സംഘം രഹസ്യക്കെണി വിരിച്ചാണ് പ്രതികളെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ടുമെന്റുമായി
ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ പീയുഷ് ശ്രീവാസ്തവയും ഇന്‍ഫര്‍മേഷന്‍ മന്ത്രി അലി ബിന്‍ മുഹമ്മദ് അല്‍ റൊമൈഹിയും കൂടിക്കാഴ്ച നടത്തി.ബഹ്‌റൈന്‍ ഇന്ത്യ ബന്ധങ്ങളിലുള്ള താത്പര്യത്തിന് അംബാസഡര്‍ മന്ത്രിയോട് നന്ദി പറഞ്ഞു. സഹകരണം വിപുലീകരിക്കുന്നതിനുള്ള ഇന്ത്യയുടെ താത്പര്യം ഊന്നിപ്പറയുകയും ചെയ്തു. മാധ്യമ സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളും കൂടിക്കാഴ്ചയില്‍
തഖ്യയിം മൂല്യ നിര്‍ണയത്തിന്റെ മൂന്നാം പതിപ്പില്‍ മികവു പുലര്‍ത്തിയ 19 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഗോള്‍ഡ് കാറ്റഗറി ബഹുമതി സമ്മാനിച്ചു. ഗുദൈബിയ പാലസില്‍ നടന്ന ചടങ്ങില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സമഗ്ര വികസന ലക്ഷ്യങ്ങള്‍ക്കു അനുസൃതമായി സേവന വിതരണത്തിലെ
അര്‍ഹരായ ബഹ്‌റൈനി കുടുംബങ്ങള്‍ക്ക് 40000 വീടുകള്‍ നല്‍കുകയെന്ന ലക്ഷ്യം പൂര്‍ത്തീകരിച്ചതായി ഉപപ്രധാനമന്ത്രി. ബഹ്‌റൈനി കുടുംബങ്ങള്‍ക്ക് വീടുകള്‍ നല്‍കാനുള്ള ഹമദ് രാജാവിന്റെ കല്‍പന അനുസരിച്ചാണ് പദ്ധതി നടപ്പാക്കിയത്. സല്‍മാന്‍ സിറ്റിയിലെ ഭവന പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് സന്ദര്‍ശനം നടത്തുകയാണ്
അന്താരാഷ്!ട്ര വിപണിയില്‍ വന്‍തുക വിലവരുന്ന മയക്കുമരുന്നുമായി ബഹ്‌റൈനില്‍ പിടിയിലായ യുവാവിന് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ. ഫെബ്രുവരി ഒന്‍പതിന് ബഹ്‌റൈന്‍ അന്താരാഷ്!ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇയാള്‍ എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ കൂടുങ്ങുകയായിരുന്നു. നാല് കിലോഗ്രാം മയക്കുമരുന്നാണ് ഇയാളുടെ ലഗേജില്‍ ഉണ്ടായിരുന്നത്. സംശയകരമായ പെരുമാറ്റം കണ്ടാണ് കസ്റ്റംസ്
ജനീവയിലെ യുഎന്‍ ആസ്ഥാനത്ത് നടക്കുന്ന 57ാമത് അറബ് ആരോഗ്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ ബഹ്‌റൈന്‍ ആരോഗ്യമന്ത്രി പറഞ്ഞു. അറബ്, ജര്‍മന്‍ സമ്മേളനവും എക്‌സിബിഷനും അടുത്ത വര്‍ഷം ബഹ്‌റൈനില്‍ സംഘടിപ്പിക്കാനുള്ള തീരുമാനത്തെ സമ്മേളനം സ്വാഗതം ചെയ്തു. വിവിധ അറബ് രാജ്യങ്ങളില്‍ നിന്നും ജര്‍മനിയില്‍ നിന്നുമുള്ള മരുന്ന് നിര്‍മാണ കമ്പനികളുടെ സാന്നിധ്യവും പ്രദര്‍ശനവുമാണ്
സ്മാര്‍ട്ട് സിപിആര്‍ കാര്‍ഡ് ഉപയോഗിച്ച് പ്രവാസികള്‍ക്ക് ബഹ്‌റൈനിലേക്ക് വരാനും പോകാനും അവസരം ഒരുങ്ങുന്നു. ഇതിനുള്ള ശിപാര്‍ശ അധികൃതരുടെ പരിഗണനയിലാണ്. പാര്‍ലമെന്റും ശൂറ കൗണ്‍സിലും നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്.
രൂപയുമായുള്ള വിനിമയത്തില്‍ ഗള്‍ഫ് കറന്‍സികള്‍ കരുത്തുകാട്ടിയതിന്റെ ആനുകൂല്യം പ്രവാസികള്‍ക്ക് ഇന്നലെ സ്വന്തമാക്കാനായില്ല. ബുദ്ധ പൂര്‍ണിമ പ്രമാണിച്ച് ഇന്ത്യയിലെ ബാങ്കുകള്‍ക്ക് ഇന്നലെ അവധിയായതിനാല്‍ പുതിയ നിരക്കില്‍ ഇടപാട് നടക്കാത്തതാണ് വിനയായത്. മേയ് 13 ന് വിപണി ക്ലോസ് ചെയ്തപ്പോഴത്തെ നിരക്കിലാണ് ഇന്നലെ ഗള്‍ഫിലെ ധനകാര്യ സ്ഥാപനങ്ങള്‍ ഇടപാട് നടത്തിയത്. നഷ്ടം 20-50 പൈസ വരെയ പഴയ
യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്!യാന്റെ നിര്യാണത്തെ തുടര്‍ന്ന് ബഹ്‌റൈനില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. രാജ്യത്ത് ഇക്കാലയളവില്‍ ദേശീയ പതാക പകുതി താഴ്!ത്തിക്കെട്ടുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്!തു. യുഎഇ പ്രസിഡന്റിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നതായി ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ ഖലീഫയുടെ ഉത്തരവില്‍