Bahrain

ശസ്ത്രക്രിയയെ തുടര്‍ന്ന് രോഗിയുടെ മരണം; ബഹ്‌റൈനില്‍ ഡോക്ടര്‍മാര്‍ക്കെതിരെ ചുമത്തിയ കൊലക്കുറ്റം റദ്ദാക്കി
ബഹ്‌റൈനില്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാരെ കോടതി കുറ്റവിമുക്തരാക്കി. നേരത്തെ കീഴ്‌കോടതി 12 മാസം തടവിന് ശിക്ഷിച്ച രണ്ട് സ്വദേശി ഡോക്ടര്‍മാരാണ് അപ്പീലുമായി മേല്‍കോടതിയെ സമീപിച്ചത്. രോഗിയുടെ മരണത്തിന് കാരണം ഡോക്ടര്‍മാരുടെ പിഴവാണെന്ന് കണ്ടെത്താന്‍ സാധിച്ചില്ലെന്ന് വ്യക്തമാക്കിയ കോടതി ഇരുവരെയും കുറ്റവിമുക്തരാക്കുകയായിരുന്നു. 2019 ജൂണ്‍ 17ന് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ നടന്ന ഒരു ശസ്ത്രക്രിയയാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ലൈല ഹസന്‍ എന്ന സ്വദേശി വനിത ശസ്ത്രക്രിയക്ക് ശേഷം കോമ അവസ്ഥയിലാവുകയും പിന്നീട് രണ്ട് മാസം കഴിഞ്ഞ് ഓഗസ്റ്റ് 17ന് മരണപ്പെടുകയുമായിരുന്നു. ശസ്ത്രക്രിയക്ക് ശേഷമുള്ള മേല്‍നോട്ടത്തില്‍ വീഴ്ച വരുത്തിയതാണ് മരണ കാരണമെന്നും ഡോക്ടര്‍മാര്‍ കുറ്റക്കാരാണെന്നും പ്രോസിക്യൂഷന്‍

More »

ബഹ്‌റൈനില്‍ എ.സി വര്‍ക്ക്‌ഷോപ്പില്‍ തീപിടുത്തം; പ്രവാസി മരിച്ചു, നാല് പേര്‍ക്ക് പരിക്ക്
ബഹ്‌റൈനിലെ ഒരു എ.സി റിപ്പയറിങ് വര്‍ക്ക്‌ഷോപ്പിലുണ്ടായ വന്‍ തീപിടുത്തത്തില്‍ പ്രവാസി മരിച്ചു. കഴിഞ്ഞ ദിവസം റാസ് സുവൈദിലായിരുന്നു സംഭവം. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ടത് 37 വയസുകാരനായ ബംഗ്ലാദേശ് സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഴ് ഫയര്‍ എഞ്ചിനുകളും 27 അഗ്‌നിശമന സേനാ അംഗങ്ങളും കൂടിച്ചേര്‍ന്ന് നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് തീ നിയന്ത്രണ

More »

തിരുവല്ല സ്വദേശി ബഹ്‌റൈനില്‍ മുങ്ങി മരിച്ചു
തിരുവല്ല സ്വദേശി ബഹ്‌റൈനില്‍ മുങ്ങി മരിച്ചു. ടെക്‌നോവേവ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന എഴുമണ്ണൂര്‍ സ്വദേശി ജിബു മത്തായി (40) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം സ്വിമ്മിങ് പൂളില്‍ കുളിക്കവേയാണ് അപകടം. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയും മൂന്നു കുട്ടികളും

More »

ബഹ്‌റൈനില്‍ ഇന്ത്യന്‍ സ്‌കൂളിലെ ഈദ് ഗാഹില്‍ ആയിരങ്ങള്‍ പങ്കെടുത്തു
ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സുന്നീ ഔഖാഫെന്റെ നേതൃത്വത്തില്‍ മലയാളികള്‍ക്കായി നടത്തിയ ഈദ് ഗാഹില്‍ ആയിരങ്ങള്‍ അണിനിരന്നു. കോവിഡ് പ്രതിസന്ധിമൂലം രണ്ടു വര്‍ഷം മുടങ്ങിപോയ ഈദ് ഗാഹിലേക്ക് വിശ്വാസികള്‍ ഏറെ സന്തോഷത്തോടെയാണ് പങ്കെടുത്തത്.  പുലര്‍ച്ചെ തന്നെ നിരവധി പേര്‍ നമസ്‌കാരത്തിനായി അണി നിരന്നു.ഈദ് പ്രഭാഷണത്തിന് ശേഷം വിശ്വാസികള്‍ പരസ്പരം ആലിംഗനം ചെയ്ത ശേഷമാണ്

More »

വയറിലൊളിപ്പിച്ച് കൊണ്ടുവന്നത് ഒരു കോടിയിലധികം രൂപയുടെ മയക്കുമരുന്ന്; പ്രവാസി വിമാനത്താവളത്തില്‍ പിടിയില്‍
വയറിലൊളിപ്പിച്ച മയക്കുമരുന്നുമായി ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രവാസിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്!തു. 50,000 ദിനാര്‍ (ഒരു കോടിയിലധികം ഇന്ത്യന്‍ രൂപ) വിലവരുന്ന മയക്കുമരുന്നാണ് ഇയാള്‍ കൊണ്ടുവന്നിരുന്നത്. പിടിയിലായ പ്രവാസിയുടെ രാജ്യം ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. വിമാനത്താവളത്തില്‍ വെച്ചുള്ള സംശയകരമായ

More »

സെപ്തംബര്‍ മുതല്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും: തീരുമാനവുമായി ബഹ്‌റൈന്‍
സെപ്തംബര്‍ മുതല്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്ന് ബഹ്‌റൈന്‍. വാണിജ്യ, വ്യവസായ മന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പരിസ്ഥിതിയോട് ഇണങ്ങിയ ജീവിത രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായും, മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായുമാണ് പുതിയ തീരുമാനം. 35 മൈക്രോണില്‍ താഴെ കനമുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന

More »

ആധുനിക സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ വരുന്നു
ബഹ്‌റൈനിലെ നാല് ഗവര്‍ണറേറ്റ് പരിധിയില്‍ ആധുനിക സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ദക്ഷിണ മുന്‍സിപ്പല്‍ കൗണ്‍സില്‍ സംഘടിപ്പിച്ച യോഗത്തില്‍ പൊതുമരാമത്ത്, മുന്‍സിപ്പാലിറ്റി നഗരാസൂത്രണ മന്ത്രി ഇസാം ഖലഫാണ് ഇക്കാര്യമറിയിച്ചത്. നിലവിലുള്ള സെന്‍ട്രല്‍ മാര്‍ക്കറ്റുകളുടെ നവീകരണമോ അല്ലെങ്കില്‍ സ്വകാര്യ മേഖലയുമായി ചേര്‍ന്ന്

More »

സ്വകാര്യ മേഖലയില്‍ മൂന്നു മാസത്തിനിടെ 7000 സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കി
2022 ആദ്യ പാദത്തില്‍ സ്വകാര്യ മേഖലയില്‍ ഏഴായിരം സ്വദേശികള്‍ തൊഴില്‍ നല്‍കിയതായി തൊഴില്‍ സമൂഹിക ക്ഷേമ കാര്യമന്ത്രി അറിയിച്ചു. സാമ്പത്തിക ഉത്തേജന പാക്കേജിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് സ്വദേശി തൊഴിലന്വേഷകര്‍ക്ക് കൂടുതല്‍ അവസരങ്ങളൊരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തൊഴില്‍ വിപണിയിലെ മാറ്റങ്ങളെ ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്താനും സ്വകാര്യ മേഖലയില്‍ പ്രഥമ

More »

ബഹ്‌റൈനില്‍ ആശുപത്രിയില്‍ കയറി ഡോക്ടറുടെ ബാഗ് മോഷ്ടിച്ച യുവാക്കള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ
ബഹ്‌റൈനില്‍ ആശുപത്രിയില്‍ കയറി ഡോക്ടറുടെ ബാഗ് മോഷ്ടിച്ച യുവാക്കള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ. 35ഉം 40ഉം വയസ് പ്രായമുള്ള സഹോദരങ്ങള്‍ക്കാണ് ബഹ്‌റൈന്‍ ഹൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. ഇവര്‍ ഓരോരുത്തര്‍ക്കും 1000 ദിനാര്‍ വീതം പിഴയും ചുമത്തിയിട്ടുണ്ട്. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ വെച്ചായിരുന്നു കേസിന് ആധാരമായ സംഭവം നടന്നത്. മെഡിക്കല്‍ പരിശോധനകളുടെ

More »

ബഹ്റൈനില്‍ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ജോലി കിട്ടാന്‍ പിജിയും 10 വര്‍ഷത്തെ പരിചയവും നിര്‍ബന്ധം

ബഹ്റൈനിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവാസികള്‍ക്ക് ഇനി ജോലി ലഭിക്കുക എളുപ്പമാവില്ല. രാജ്യത്തെ പൗരന്‍മാര്‍ക്ക് ജോലിയില്‍ മുന്‍ഗണന നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി തേടുന്ന പ്രവാസികള്‍ക്ക് കര്‍ശനമായ നിയമന മാനദണ്ഡം ഏര്‍പ്പെടുത്തുന്ന നിയമം

ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ; 2035 ഓടെ നിര്‍മ്മാണം

അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ കൂടി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതായി ബഹ്‌റൈന്‍ ഗതാഗത ടെലികമ്യൂണിക്കേഷന്‍ മന്ത്രി മുഹമ്മദ് അല്‍ കാബി പറഞ്ഞു. വിനോദ സഞ്ചാരം, ലോജിസ്റ്റിക്‌സ് എന്നിവയുടെ ആഗോള ലക്ഷ്യ സ്ഥാനമായി ബഹ്‌റൈനെ

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍

കേരളത്തിലേക്ക് പ്രതിദിനം ഉണ്ടായിരുന്ന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍. നവംബര്‍ നാല് മുതല്‍ നാല് ദിവസം മാത്രമേ കേരളത്തിലേക്ക് ഗള്‍ഫ് എയറിന്റെ സര്‍വീസ് ഉണ്ടായിരിക്കുകയുള്ളൂ. തിരികെയുള്ള സര്‍വീസും നാല് ദിവസമാക്കി. ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്ക് ഞായര്‍,

വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറച്ചാല്‍ ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് തിരിച്ചടി

പ്രവാസികളുടെ എണ്ണം തൊഴില്‍ മേഖയില്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പ്രവാസികളെ നിയന്ത്രിക്കാന്‍ ബഹ്‌റൈന്‍ തീരുമാനിച്ചത്. വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറക്കണമെന്ന നിര്‍ദേശം ആണ് ഇപ്പോള്‍ ബഹ്‌റൈന്‍ എംപിമാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പാര്‍ലമെന്റ് അംഗം

പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് രണ്ടുവര്‍ഷമായി പരിമിതപ്പെടുത്താന്‍ ബഹ്‌റൈന്‍

സാങ്കേതികവും ഭരണപരവുമായ തൊഴില്‍ മേഖലയിലുള്ള പ്രവാസികളുടെ എണ്ണം നിയന്ത്രിക്കാനായി അവരുടെ വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടു വര്‍ഷമായി കുറക്കണമെന്ന നിര്‍ദ്ദേശവുമായി എംപി. പാര്‍ലമെന്റ് അംഗം മുനീര്‍ സുറൂറാണ് ഭേദഗതി നിര്‍ദ്ദേശം നല്‍കിയത്. തൊഴില്‍ വിപണിയെ നിയന്ത്രിക്കുന്ന

സൈബര്‍ തട്ടിപ്പുകളില്‍ ഇരകളായവരേറേയും ബഹ്‌റൈനില്‍

കുവൈത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ 30.8 ശതമാനം പേര്‍ സൈബര്‍ തട്ടിപ്പിനിരയായതായി റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ വിദഗ്ധരായ കാസ്‌കി തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ജിസിസി രാജ്യങ്ങളില്‍ ബഹ്‌റൈനിലുള്ളവരാണ് സൈബര്‍ തട്ടിപ്പിന് ഇരയാകുന്നവരില്‍