Bahrain
ബഹ്‌റൈന്‍ ടൂറിസം എക്‌സിബിഷന്‍ അതോറിറ്റി ബീച്ച് ടെന്റ് പദ്ധതി തുടങ്ങി. അറബ് ടൂറിസം ദിനത്തോടനുബന്ധിച്ചാണ് ആഭ്യന്തര വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് പദ്ധതി നടപ്പാക്കുന്നത്. സിനിമാ പ്രദര്‍ശനം, ജല വിനോദങ്ങള്‍ എന്നിവയാണ് വാട്ടര്‍ ഗാര്‍ഡന്‍ സിറ്റി കേന്ദ്രീകരിച്ച് നടത്തുക. മാര്‍ച്ച് രണ്ടുവരെ നീളുന്ന ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി.
ബഹ്റൈനില്‍ ബുധനാഴ്ച 3,006 പേര്‍ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 4,601 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി. പുതിയതായി രണ്ടു മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,444 ആയി. ആകെ 5,01,643 പേര്‍ക്കാണ് ബഹ്‌റൈനില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 4,69,994 പേര്‍ രോഗമുക്തരായി. 12,396 കോവിഡ് പരിശോധനകളാണ് ഇന്നലെ
ബഹ്‌റൈന്‍ പ്രഖ്യാപിച്ച ഗോള്‍ഡന്‍ വിസ പദ്ധതി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് വലിയ രീതിയില്‍ വഴിയെരുക്കും എന്ന് വിദഗ്ധര്‍ ചൂണ്ടിക്കണിക്കുന്നു. രാജ്യത്തെ വിവിധ രംഗങ്ങളില്‍ വലിയ കുതിപ്പാണ് ഈ കാര്യത്തില്‍ ഉണ്ടായിരിക്കുക. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇത് സഹായിക്കും. 10 വര്‍ഷം ആണ് ഗോള്‍ഡന്‍ വിസയുടെ കാലാവധി. നിശ്ചിത ഇടവേളകളില്‍
ബഹ്റൈനില്‍ തിങ്കളാഴ്ച 2,885 പേര്‍ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 5,381 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി. പുതിയതായി ഒരു മരണം കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,438 ആയി. ആകെ 4,95,212 പേര്‍ക്കാണ് ബഹ്‌റൈനില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 4,60,570 പേര്‍ രോഗമുക്തരായി. ആകെ 9,313,980 കോവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളത്.
ബഹ്‌റൈനില്‍ വിദ്യാര്‍ഥികള്‍ക്കുള്ള സമ്പര്‍ക്ക വിലക്ക് ഒഴിവാക്കിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ദിനേന ക്ലാസിലെത്തുന്നതിനുള്ള കോവിഡ് റാപിഡ് ടെസ്റ്റും ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ സമിതിയുടെ നിര്‍ദേശത്തിന്റെ വെളിച്ചത്തില്‍ ആരോഗ്യ മന്ത്രാലയം സമ്പര്‍ക്ക വിലക്ക് ഒഴിവാക്കിയ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയവും തീരുമാനമെടുത്തിട്ടുള്ളത്. കോവിഡ്
ബഹ്റൈനിലെ വിവിധ സേവന മേഖലകളെ ഒരു പ്ലാറ്റ് ഫോമില്‍ ലഭ്യമാക്കുന്ന തരത്തില്‍ തയാറാക്കിയ YOU ആപ്പിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഉപയോഗം ഈ മാസാവസാനത്തോടെയുണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പരീക്ഷണ ഘട്ടത്തില്‍ 10,000 ഉപഭോക്താക്കളെ അംഗങ്ങളായി ചേര്‍ക്കും. മാര്‍ച്ച് ആദ്യത്തോടെ എല്ലാവര്‍ക്കും ലഭ്യമാകുന്ന രൂപത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു വ്യക്തിയുടെ ദൈനംദിന
ബഹ്റൈനില്‍ തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ച വാര്‍ത്താ വെബ്‌സൈറ്റ് അധികൃതരെ ചോദ്യം ചെയ്തു. വിവിധ അസോസിയേഷനുകളുടെ പ്രതിനിധികള്‍ വിദേശ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ച ഡെല്‍മണ്‍ പോസ്റ്റ് ന്യൂസ് പോര്‍ട്ടലിന്റെ ഉടമകളെയാണ് വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. സൈബര്‍ കുറ്റകൃത്യ വിഭാഗമാണ് നടപടി
ദക്ഷിണ മേഖല മുനിസിപ്പാലിറ്റിക്ക് കീഴില്‍ പൊതുവഴി തടസ്സപ്പെടുത്തി സ്ഥാപിച്ച വസ്തുക്കളും എടുപ്പുകളും നീക്കം ചെയ്തതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ദക്ഷിണ മേഖല സെക്യൂരിറ്റി വിഭാഗവുമായി സഹകരിച്ചാണ് വിപുലമായ ഒഴിപ്പിക്കലുകള്‍ നടന്നത്. സ്‌ക്രാപ് ഏരിയയില്‍ പൊതു വഴിക്ക് തടസ്സമുണ്ടാക്കുന്ന രീതിയിലുണ്ടായിരുന്ന ഉപകരണങ്ങളും വാഹനങ്ങളും മാലിന്യ വീപ്പകളും ടെന്റുകളുമാണ് നീക്കം ചെയ്തത്.
ബഹ്റൈനിലെ മനുഷ്യക്കടത്ത് കേസിലെ ഇരയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റാന്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ ഉത്തരവിട്ടു. യുവതിയെ റെസ്‌റ്റോറന്റില്‍ തൊഴില്‍ നല്‍കാമെന്ന് വ്യാമോഹിപ്പിച്ച് ബഹ്‌റൈനിലെത്തിക്കുകയും ഇവിടെ എത്തിയ ശേഷം ഫ്‌ലാറ്റില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ അനാശാസ്യ പ്രവര്‍ത്തനത്തിന് നിര്‍ബന്ധിക്കുകയുമായിരുന്നു. കേസില്‍ രണ്ട് പ്രതികള്‍